കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

അറിയില്ല എന്ന അറിവ് | കുട്ടിക്കഥകൾ | PODCAST

കൗശാമ്പിയിൽ പണ്ട് ജ്ഞാനദത്തൻ എന്നൊരു ഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാരും കൗശാമ്പി ഭരിച്ചിരുന്ന ധർമേന്ദ്ര രാജാവിന്റെ മകനായ ജിതേന്ദ്രനും അവിടെയാണ് പഠിച്ചിരുന്നത്. ജ്ഞാനദത്തന്റെ ശിഷ്യന്മാരിൽ ഏറ്റവും മിടുക്കൻ ശംഭുകൻ എന്ന ബാലനായിരുന്നു. ദരിദ്രനായിരുന്നെങ്കിലും അസാമാന്യ ബുദ്ധിശാലിയായ ശംഭുകൻ നല്ല വിനയമുള്ളവനും ആയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ് മകന്റെ പഠനവിവരങ്ങൾ അറിയാൻ ആശ്രമത്തിലെത്തി.കേൾക്കാം കുട്ടിക്കഥകൾ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ:അനന്യലക്ഷ്മി ബി.എസ്.

12-06
02:49

അറിവിൻ്റെ ദേവത | കുട്ടികഥകൾ | Podcast

പണ്ടു ചൈനയില്‍ ഷൂലി എന്നൊരു പണ്ഡിതനുണ്ടായിരുന്നു. തന്നെ കാണാനെത്തുന്ന എല്ലാവര്‍ക്കും ഷൂലി അറിവു പകര്‍ന്നു നല്‍കി. വര്‍ഷങ്ങള്‍ കടന്നുപോയി ഇതിനിടയില്‍ ഷൂലി അഹങ്കാരിയായി മാറി. കേള്‍ക്കാം കുട്ടികഥകള്‍. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍. പ്രൊഡ്യൂസര്‍ അനന്യലക്ഷ്മി ബി.എസ്.

12-02
02:34

വ്യാപാരിയും കള്ളനും | കുട്ടിക്കഥകൾ | Podcast

വ്യാപാരിയായ കേശവ് ദൂരെ പട്ടണത്തില്‍ വ്യാപാരവും കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. കൈനിറയേ കാശുണ്ട്. ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്നൊരു കള്ളന്‍ തോക്കുമായി ചാടിവീണു..കേള്‍ക്കാം കുട്ടികഥകള്‍. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട്മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.

11-22
02:27

മരച്ചില്ലയിലെ പക്ഷി | കുട്ടിക്കഥകള്‍ | Podcast

വന്‍നഗരത്തിലെ ഒരു ഐടി കമ്പനിയിലാണ് ആല്‍വിന് ജോലി.മിടുക്കനായിരുന്നതിനാല്‍ പഠനം കഴിഞ്ഞ് ഉടനെ ജോലിയും ലഭിച്ചു. നല്ല ശമ്പളവും. എന്നാല്‍ വൈകാതെ എഐയുടെ വരവോടെ ഐടി കമ്പനികള്‍ പലതും അടച്ചുപൂട്ടാന്‍ തുടങ്ങി. തന്റെ കമ്പനിയും പൂട്ടിപോവുമോയെന്ന് ആല്‍വിന് ആശങ്കയായി.ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട്മി ക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.

11-15
02:12

ഞണ്ടമ്മയും കുട്ടിയും | കുട്ടിക്കഥകള്‍

ഒരു വലിയ കുളക്കരയിലെ മണലിലൂടെ ഞണ്ടിന്‍കുഞ്ഞ് നടക്കുന്നത് അമ്മഞണ്ട് ശ്രദ്ധിച്ചു. മുന്നോട്ടുള്ള കുഞ്ഞുഞണ്ടിന്റെ നടപ്പ് അത്രശരിയല്ല. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്‌

11-08
01:37

കുറ്റവും ശിക്ഷയും  | കുട്ടിക്കഥകള്‍ | Malayalam Bedtime Stories

ഒരു ക്ലാസ് മുറിയാണ് രംഗം വെറുതെ ഒരു അധ്യാപകന്‍ ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറിക്കിടക്കുന്നു.  കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

11-01
01:42

പതിനേഴ് ഒട്ടകങ്ങള്‍ | കുട്ടിക്കഥകള്‍ | Malayam Kids Stories Podcast

ഒരിടത്ത് ഒരു വ്യാപാരിക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു.  സ്വത്തായി പതിനേഴ് ഒട്ടകങ്ങളും. വൈകാതെ വ്യാപാരി മരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

10-25
02:53

കടയിലെ ബോര്‍ഡ് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

 രാമു ടൗണില്‍ പുതിയൊരു കട തുടങ്ങി. പലതരം സുഗന്ധമുള്ള ചന്ദനത്തിരികള്‍ വില്‍ക്കുന്ന കട. കടയുടെ മുന്നില്‍ രാമു ഇങ്ങനെ ഒരു ബോര്‍ഡ് വെച്ചു. 'സുഗന്ധമുള്ള ചന്ദനത്തിരികള്‍ ഇവിടെ ലഭിക്കും' . സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

10-18
03:05

പാപത്തിന്റെ ഫലം ആര്‍ക്ക്  | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

ഒരിക്കല്‍ ഒരു രാജാവ് തന്റെ നാട്ടിലുള്ള ബ്രാഹ്‌മണര്‍ക്ക് കൊട്ടാരത്തില്‍വെച്ച് സദ്യ കൊടുക്കാന്‍ തീരുമാനിച്ചു. സദ്യ ഒരുക്കുന്നതിനായി കൊട്ടാരവളപ്പിലെ തുറസായ സ്ഥലത്താണ് അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്തിരുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ : ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

10-12
03:29

ഉപദേശങ്ങളുടെ അര്‍ഥം | കുട്ടിക്കഥകള്‍  | Malyalam kids stories Podcast

ഗംഗാനദിയുടെ തീരത്ത് കുശപുരി എന്ന ഗ്രാമത്തില്‍ മിത്രവര്‍മന്‍ എന്നൊരു വ്യാപാരിയുണ്ടായിരുന്നു. മിത്രവര്‍മന്റെ ഓരോയൊരു മകനാണ് ചക്രകേതു. പക്ഷേ വ്യാപാരകാര്യങ്ങള്‍ നോക്കി നടത്തുന്നതില്‍ മിത്രവര്‍മന്റെയത്രയും മകനൊന്നും മകന് ഉണ്ടായിരുന്നു.  ഹോസ്റ്റ്; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

10-04
02:34

ഒന്നിനും കൊള്ളാത്ത ചെടി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast

ചൈനയിലെ ഹോങ്ഷു ഗുരുവിന്റെ ശിഷ്യന്‍മാരായിരുന്നു ചിയാങ്ങും മിയാങ്ങും. ഒരിക്കല്‍ ഗുരു അവരെ അടുത്തു വിളിച്ചിട്ടു പറഞ്ഞു:  ഇവിടെ അടുത്തുള്ള വനത്തില്‍ ധാരാളം ഔഷധസസ്യങ്ങള്‍ വളരുന്നുണ്ട്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

09-27
01:48

മരംവെട്ട് മത്സരം |  കുട്ടിക്കഥകള്‍ | Malayalam kids stories podcast

കാടിനോട് ചേര്‍ന്ന ഒരുഗ്രാമത്തില്‍ എല്ലാവര്‍ഷവും മരംവെട്ട് മത്സരം നടത്താറുണ്ടായിരുന്നു. രാവിലെ ഒന്‍പത് മണിമുതല്‍  വൈകിട്ട് അഞ്ച് മണിവരെയാണ് മത്സരം. മഴു ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ മരംമുറിക്കുന്ന ആളാണ് വിജയി. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

09-20
03:15

മനസിലെ മാലിന്യം | കുട്ടിക്കഥകള്‍ | Malayalam kids stories Podcast

ഒരിക്കല്‍ ഒരു സന്യാസി ഭിക്ഷയാചിച്ച് ഒരു വീടിനുമുന്നിലെത്തി. ഒരു സ്ത്രീയാണ് പുറത്തേക്ക് വന്നത്. അവര്‍ സന്യാസിയുടെ പാത്രത്തിലേക്ക് ഭിക്ഷയിട്ടതിനുശേഷം പറഞ്ഞു.  സ്വാമി കുറെ കാലമായി പല പ്രശ്‌നങ്ങളും എന്റെ മനസിലെ അലട്ടുന്നുണ്ട്. മനസ് ശാന്തമാക്കാനുള്ള ഉപദേശം അങ്ങ് തരുമോ?  സന്തോഷ് വള്ളിക്കോട് എഴുതിയ കഥ ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

09-13
02:19

പ്രയോജനപ്പെടാത്ത സമ്പത്ത് | കുട്ടിക്കഥകള്‍ | Malayalam Bedtime Stories Podcast

 വലിയ പണക്കൊതിയനായിരുന്നു ഉയദവര്‍മന്‍ രാജാവ്. സമ്പത്ത് ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. ധാരാളം സ്വര്‍ണവും രത്‌നവുമൊക്കെ അങ്ങനെ അദ്ദേഹം സമ്പാദിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍  

09-06
03:51

അറിവു നിറച്ച കുടം  | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast

പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു പണ്ഡിതന്‍ ഉണ്ടായിരുന്നു. പണ്ഡിതന്‍ മാത്രമല്ല വലിയ ബുദ്ധിമാനുമായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും കൂടുതല്‍ അറിവുള്ളയാളാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.  ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

08-30
03:20

കള്ളനെ കിട്ടി | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast

അറേബ്യയിലെ ഒരു പണ്ഡിതനും അദ്ദേഹത്തിന്റെ ആളുകളുംകൂടി മരുഭൂമിയിലൂടെ യാത്രചെയ്യുകയായിരുന്നു. പണ്ഡിതന്‍ ഒരു കഴുതപ്പുറത്താണ് സഞ്ചരിച്ചിരുന്നത്. മറ്റുള്ളവരാകട്ടെ ഒട്ടകങ്ങളുടെ പുറത്തും.  പണ്ഡിതന് എന്തുസംഭവിച്ചു എന്ന് കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

08-23
04:37

കാട്ടിലെ വാള്‍ | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast

 ഉറ്റ ചങ്ങാതിമാരായിരുന്നു രാമുവും വീരുവും.  ഒരിക്കല്‍ രണ്ടുപേരും എന്തോ ജോലിയുടെ ആവശ്യവുമായി അടുത്ത ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഒരു വനം കടന്നുവേണം അടുത്ത ഗ്രാമത്തിലെത്താന്‍ . സന്തോഷ് വള്ളിക്കോടിന്റെ കഥ ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

08-16
02:14

വലിയ കാര്യങ്ങള്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

ഒരുദിവസം അധ്യാപകന്‍ ക്ലാസില്‍ വലിയൊരു സ്ഫടികപ്പാത്രവും ചില പൊതിക്കെട്ടുകളുമായാണ് വന്നത്. എന്നിട്ട് പറഞ്ഞു:  ഇന്ന് ഞാന്‍ പുസ്തകത്തിലില്ലാത്ത ഒരു പാഠമാണ് പഠിപ്പിക്കാന്‍ പോകുന്നത്.  സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്; ഷൈന രഞ്ജിത്ത് സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

08-09
03:06

കൊടുങ്കാറ്റില്‍ ഉറങ്ങുന്ന പണിക്കാരന്‍  | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

കടല്‍ത്തീരത്തിനടുത്തായി ഒരു കര്‍ഷകന്  വലിയൊരു കൃഷിയിടം ഉണ്ടായിരുന്നു.  കൃഷിത്തോട്ടത്തിന് പുറമേ കര്‍ഷകന്‍ പശുക്കളെയും കോഴികളെയും ഒക്കെ വളര്‍ത്തിയിരുന്നു. അയാള്‍ ഒറ്റയ്ക്കാണ് കൃഷിപ്പണി ചെയ്യുന്നത്. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

08-02
03:46

തവളയും തേളും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast

 ഒരു ദിവസം ഒരു തവള പുഴക്കരയില്‍ ഇരിക്കുകയായിരുന്നു  അപ്പോഴാണ് ഒരു തേള് ആ വഴി വന്നത്. അവന്‍ തവളയോട് ചോദിച്ചു ചങ്ങാതി എനിക്ക് നീന്താന്‍ വശമില്ല. എന്നിട്ട് എന്തു സംഭവിച്ചു തേളിനെ തവള സഹായിച്ചു കാണുമോ ? ബാക്കി കഥ. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

07-26
02:04

Recommend Channels