Discoverമനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health
മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

മനസ്സ്, മനശ്ശാസ്ത്രം, മലയാളം - Dr. Chinchu C | Psychology and Mental Health

Author: Dr. Chinchu C

Subscribed: 5Played: 53
Share

Description

മനസ്സിനെ പറ്റിയും മനഃശാസ്ത്രത്തെ പറ്റിയും മലയാളത്തിൽ സംസാരിക്കുന്ന ഇടം.
നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ chinchu.c@gmail.com ൽ അറിയിക്കാം.
37 Episodes
Reverse
This episode discusses the hypothesized love languages and the status of empirical research on them.
"ശോഭ ചിരിക്കുന്നില്ലേ?" എന്നും "എന്നോടോ ബാലാ" എന്നും ഉള്ള ഡയലോഗുകൾ ആ സിനിമകളിൽ ഇല്ല എന്നത് പലർക്കും ഒരു ഞെട്ടിക്കുന്ന തിരിച്ചറിവായിരിക്കും. ഇങ്ങനെ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ഒക്കെ ആളുകൾ ഒരേ തെറ്റായ ഓർമ്മകൾ കൊണ്ടുനടക്കുന്നതിനെ ആണ് Mandela Effect എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെപ്പറ്റിയാണ് ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്.
മോട്ടിവേഷൻ ക്ലാസുകൾ എല്ലാവർക്കും വളരെ പ്രിയമാണ്. മടി മാറ്റാൻ മുതൽ മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാൻ വരെ ഉള്ള ഒറ്റമൂലിയായി ഇവയെ കാണുന്നവരുണ്ട്, മോട്ടിവേഷണൽ പ്രസംഗങ്ങളുടെ മനശാസ്ത്രം ആണ് ഇവിടെ ചർച്ച ചെയ്യുന്നത്
ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമാണ്. എന്നാൽ ഇവയുടെ പിന്നിൽ ചില മനശ്ശാസ്ത്ര ഘടകങ്ങളും ഉണ്ട്. ആൾക്കൂട്ട അക്രമങ്ങളിൽ പങ്കെടുക്കുന്നവർ ആര്, ഇത്തരം അക്രമങ്ങളുടെ മനശ്ശാസ്‌ത്രം എന്ത് എന്നിവയൊക്കെ ആണ് ഈ എപ്പിസോഡിൽ. XnVRxWvempeI74Zy9Ml8
ഒരുപാട് പേർ പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാറുണ്ട്. പലരും അവ നടപ്പിലാക്കുന്നതിൽ പരാജയപ്പെടാറുമുണ്ട്. വിജയിക്കുന്ന കുറെ പേരും ഉണ്ട്. ഇത്തരം New Year Resolutions വിജയിക്കുന്നതിന്റെയും പരാജയപ്പെടുന്നതിന്റെയും കാരണങ്ങളും, നമുക്ക് പരീക്ഷിക്കാവുന്ന ചില കാര്യങ്ങളും ആണ് ഈ എപ്പിസോഡിൽ.
തെറ്റ് സംഭവിച്ചാൽ മാപ്പ് പറയുക എന്നത് പൊതുവേ ഒരു നല്ല ശീലമാണ്. എന്നാൽ എല്ലാ മാപ്പ് പറച്ചിലുകളും ഒരേപോലെ അല്ല മനസ്സിലാക്കേണ്ടത്. ഈ വിഷയം സൈക്കോളജിസ്റ്റ് ദ്വിതീയ പാതിരമണ്ണ വിശദമായി സംസാരിക്കുന്നു
നമ്മുടെ ഇടയിൽ വേണ്ട അളവിൽ അവബോധം എത്തിയിട്ടില്ലാത്ത വിഷയങ്ങളാണ് PreMenstrual Syndrome (PMS), PreMenstrual Dysphoric Disorder (PMDD) എന്നിവ. നമുക്ക് ചുറ്റുമുള്ള പല ആളുകളും ഇവ അനുഭവിക്കുന്നുണ്ടാവാം. PMS, PMDD എന്നിവയെപ്പറ്റി സംസാരിച്ചത്.
നമ്മുടെയും മറ്റുള്ളവരുടെയും മാനസികാവസ്ഥകളെ പറ്റി ചിന്തിക്കാനും തിരിച്ചറിയാനും ഉള്ള കഴിവിനെ ആണ് Theory of Mind എന്ന് വിളിക്കുന്നത്. മനുഷ്യരുടെ വളർച്ചയിലെയും പരസ്പര സഹകരണത്തിലെയും ഒരു പ്രധാനപ്പെട്ട ഘടകമാണ് ഇത്. മനശാസ്ത്രജ്ഞയായ ദ്വിതീയ പാതിരമണ്ണ ഈ വിഷയം വിശദമായി സംസാരിക്കുന്നു.
ഈയടുത്ത് നമ്മളിൽ പലർക്കും പഴയപോലെ സന്തോഷിക്കാനും കാര്യങ്ങൾ ചെയ്യാനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. ഇത് Burnout, Languishing എന്നീ പ്രശ്നങ്ങളുടെ ഭാഗമാവാം. ഇവയെപ്പറ്റി വിശദമായി.
ഉറക്കത്തിന് അതർഹിക്കുന്ന പ്രാധാന്യം നമ്മൾ കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്. ആവശ്യത്തിന് ഉറങ്ങാത്തതിന് പല ഒഴിവുകഴിവുകളും നമ്മൾ കണ്ടെത്താറുണ്ട്. ഉറക്കത്തിലെ പ്രാധാന്യത്തെയും, ചില നിദ്രാ ശുചിത്വ (Sleep Hygiene) രീതികളെയും പറ്റി
പച്ചപ്പും പ്രകൃതിരമണീയമായ കാഴ്ചകളും ഒക്കെ നമ്മളെ കാര്യമായി സന്തോഷിപ്പിക്കുന്നവയാണ്. ഇത്തരം അനുഭവങ്ങൾക്ക് മാനസികാരോഗ്യം വർദ്ധിപ്പിക്കാനും, ജീവിതത്തിലെ സമ്മർദങ്ങളെ നേരിടാൻ സഹായിക്കാനും ഒക്കെ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ വിഷയം വിശദമായി സംസാരിച്ചത്.
ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി, റേഡിയോ ടെക്നോളജി തുടങ്ങിയ മേഖലകൾക്കൊപ്പം സൈക്കോളജിക്കും പരിശീലന, പ്രയോഗ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ (regulation and maintenance of standards of education and services) വേണ്ടി പാസാക്കിയിട്ടുള്ള National Commission for Allied and Healthcare Professions (NCAHP) Act, 2020 എന്ന നിയമത്തെപ്പറ്റി Association for Social Change, Evolution and Transformation (ASCENT) നടത്തിയ പാനൽ ചർച്ച.
പതിഞ്ഞ സ്വരത്തിലെ സംസാരം, നഖം കൊണ്ട് കൊട്ടുന്ന ശബ്ദം, പെയിന്റ് മിക്സ് ചെയ്യുന്നതും മേക്കപ്പ് ചെയ്യുന്നതും പോലെയുള്ള പ്രവർത്തികൾ, ആളുകൾ ഭക്ഷണം കഴിക്കുന്നത്, സ്പോഞ്ച് പോലുള്ള വസ്തുക്കൾ അമർത്തുന്നത് - ഇവയൊക്കെ കാണുമ്പോഴോ കേൾക്കുമ്പോഴോ ചില ആളുകൾക്ക് ഉണ്ടാവുന്ന സുഖകരമായ അനുഭവത്തെയാണ് ASMR എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസത്തെ പറ്റി
ഇൻറർനെറ്റിന്റെയും സോഷ്യൽമീഡിയയുടെയും സഹായത്തോടെ വളരുകയും കോവിഡ് കാലത്തെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ വ്യാപിക്കുകയും ചെയ്ത Conspirituality എന്ന പ്രതിഭാസത്തെ പറ്റി
Gratitude അഥവാ കൃതജ്ഞത ഈയടുത്ത കാലത്ത് കാര്യമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കൃതജ്ഞതയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിലവിൽ ലഭ്യമായ അറിവുകൾ പങ്കു വെയ്ക്കുന്നു.
താജ് മഹലും ചെങ്കോട്ടയും പലവട്ടം വിറ്റ നട്വർലാലിനെ അറിയാമോ? അല്ലെങ്കിൽ രണ്ടു തവണ ഈഫൽ ടവർ സ്ക്രാപ്പ് വിലയ്ക്ക് വിറ്റ വിക്ടർ ലസ്റ്റിഗിനെ? ലോകപ്രശസ്തരായ തട്ടിപ്പ് കലാകാരന്മാർ, Con Artists ഒരുപാട് പേരുണ്ട്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ട്രാൻസ്ജെൻഡർ മനുഷ്യരും ഉണ്ട് ഇക്കൂട്ടത്തിൽ. അമേരിക്കൻ ഐക്യനാടുകളിൽ മാത്രം ഒരു വർഷം ഏതാണ്ട് 3,70,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്നാണ് അനുമാനം. മറ്റുള്ളവരുടെ വിശ്വാസം പിടിച്ചു പറ്റാനും എളുപ്പം അടുപ്പം സ്ഥാപിക്കാനും ഇത്തരം തട്ടിപ്പുകാർക്ക് നല്ല കഴിവാണ്. ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ഒരുപക്ഷേ ആളുകളുടെ ബോധ്യങ്ങളെ സ്വാധീനിക്കാനുള്ള കഴിവ്, അഥവാ persuasion ആണ്. FOMO (Fear of missing out) സൃഷ്ടിച്ച് നമ്മളെ ക്കൊണ്ട് അധികം ചിന്തിക്കാതെ ഒരു തീരുമാനം എടുപ്പിക്കുന്ന രീതി പല തട്ടിപ്പുകാരുടെയും മറ്റൊരു ആയുധമാണ്. ഒപ്പം ഇരുണ്ട ത്രയം എന്നൊക്കെ മലയാളത്തിൽ പറയാവുന്ന Dark Triad എന്ന വ്യക്തിത്വ സവിശേഷത ഇവരിൽ വളരെ കൂടുതലായി കാണാറുണ്ട്. Narcissism, Machiavellianism, Paychopathy എന്നിവ ചേരുന്നതാണ് ഈ dark triad. മനസ്സാക്ഷിക്കുത്തോ മടിയോ കൂടാതെ തന്മയത്വത്തോടെ കള്ളം പറയാനും, എത്ര വലിയ തെറ്റിനെയും സ്വയം ന്യായീകരിക്കാനും മറ്റും ഇത് ഇവരെ സഹായിക്കുന്നു. Dark triad ഉള്ള എല്ലാവരും ഇങ്ങനെ ക്രിമിനലുകൾ ആവുന്നുമില്ല. ചിലർ മാർക്കറ്റിങ്ങിലും, ബാങ്കിങ്ങിലും, മറ്റ് പണികളിലും ഒക്കെ എത്തി കഴിവ് തെളിയിക്കാറുണ്ട്. ആരാണ് ഇത്തരം തട്ടിപ്പുകൾക്ക് എളുപ്പം ഇരയാകാവുന്നത് എന്ന് നോക്കിയാൽ ഞാനും നിങ്ങളും ഉൾപ്പെടെ ആരുമാവാം എന്നതാണ് ഉത്തരം. അമേരിക്കയിലെ സാധാരണ ഒരു സാമ്പത്തിക തട്ടിപ്പ് ഇരയുടെ സവിശേഷതകൾ 'മധ്യ വയസ്കർ, അഭ്യസ്ത വിദ്യർ, സാമ്പത്തിക സാക്ഷരത ഉള്ളവർ, വെളുത്ത പുരുഷൻ' ഇതൊക്കെയാണ്. അതായത് വിദ്യാഭ്യാസമോ, പണമോ, പദവിയോ ഒന്നും ഇത്തരം തട്ടിപ്പുകളിൽ പെടുന്നതിൽ നിന്ന് നമ്മളെ രക്ഷിക്കണം എന്നില്ല. എങ്കിലും Religious Cult-കളിൽ പെടുന്ന പ്രകൃതമുള്ളവർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാനും സാധ്യത കൂടുതലാണ് എന്ന് ഒരു വാദവുമുണ്ട്. ഈ വിഷയം വിശദമായി സംസാരിച്ചത്.
നിത്യജീവിതത്തിൽ നാം എടുക്കുന്ന പല തീരുമാനങ്ങളും, നമ്മുടെ പല ധാരണകളും എളുപ്പം ലഭ്യമായ ചില ഓർമ്മകളുടെ ബലത്തിൽ മാത്രമാകാം. എന്നാൽ അത്തരം തീരുമാനങ്ങൾ നാം നല്ലവണ്ണം ചിന്തിച്ച് എടുത്തവയാണ് എന്ന് നാം തെറ്റിദ്ധരിക്കുകയും ചെയ്യാം. അത്തരം തെറ്റിദ്ധാരണകളിലേക്ക് നയിക്കുന്ന Availability Heuristic അഥവാ Availability Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി.
മാനസികരോഗങ്ങളുടെ ചികിത്സയിലും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഒക്കെ യോഗയ്ക്ക് എത്രമാത്രം സംഭാവന ചെയ്യാൻ സാധിക്കും എന്നതിനെ പറ്റി നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിച്ചത്.
പണം വെച്ചുള്ള കളി ആയതുകൊണ്ടുതന്നെ ഓഹരി വിപണിയിലെ നമ്മുടെ തീരുമാനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും നമ്മെ സ്വാധീനിക്കാവുന്ന ചില ചിന്താ വൈകല്യങ്ങളെ പറ്റി.
ആചാരങ്ങൾക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. എന്തുകൊണ്ടാണ് അവ നമുക്ക് ഇത്രയേറെ പ്രധാനമായത്? അവയുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? ആചാരങ്ങളെ സംബന്ധിച്ച മനഃശാസ്ത്ര ഗവേഷണ ഫലങ്ങളെപ്പറ്റി
loading
Comments