Discover
Dilli Dali
500 Episodes
Reverse
ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമ്മയുടെ കുളച്ചൽ യുദ്ധവും ബ്രിട്ടീഷുകാരുമായുള്ള പഴശ്ശിയുടേയും സംഘത്തിന്റെയും യുദ്ധവും കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായി . തിരുവിതാംകൂർ തെക്കുംകൂറിനേയും സാമൂതിരി വള്ളുവനാടിനേയും ആക്രമിച്ചിട്ട് നൂറ്റാണ്ടുകളായി.ആധുനിക മലയാളി കുടുംബങ്ങൾ, അവരുടെ കുഞ്ഞുങ്ങൾ, അവരുടെ ഓർമ്മയിൽ ഇതാദ്യമായി യുദ്ധം നേരിട്ടുകാണുകയാണ്, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ . അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മലയാളി മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത് ? യുദ്ധങ്ങൾ കുഞ്ഞുങ്ങളുടെ തലച്ചോറിനെ എങ്ങനെയാണ് ബാധിക്കുന്നത് ?
ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സംഗീതസംബന്ധിയാണിത്.മഹാഗായിക ബീഗം അഖ്‌തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനവും ഗായികയുടെ ജീവിതവും.ഒരു കാലഘട്ടത്തിന്റെ ലാവണ്യപ്രാതിനിധ്യമാണ് ആ സംഗീതത്തിൻ്റെ അഴകും മുറിവും.The track that features in the podcast is excerpts from a private live concert performed by Begum Akhtar in 1957. These excerpts are used strictly for educational and illustrative purposes.
രംഗ് ബർസേ: ഒരു ചലച്ചിത്രഗാനം ഹോളി ആഘോഷങ്ങളുടെ മുദ്രാഗാനമായതിന്റെ ചരിത്രം2026 ലെ ദില്ലി -ദാലി യുടെ 2026 ഹോളിദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
1954 ൽ ദേശ് മാസികയിലാണ് ആദ്യമായി മണി ശങ്കർ മുഖർജി (ശങ്കർ ) യുടെ രചന പ്രസിദ്ധീകരിക്കപ്പെട്ടത് . പ്രതിഫലമായി കിട്ടിയ നാനൂറുരൂപയ്ക് അമ്മയ്ക്ക് ഒരു ബനാറസ് പട്ടുസാരി വാങ്ങിക്കൊടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു , ' ആദ്യം വൈദ്യുതി ചാർജ്ജ് അടച്ച് വീട്ടിൽ വെളിച്ചം മടക്കിക്കൊണ്ടുവരൂ . ഈ ഇരുട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല'അന്തരിച്ച പ്രഖ്യാത ബംഗാളി എഴുത്തുകാരൻ ശങ്കറിന് ആദരാഞ്ജലി 'ഏക ഏക ഏകാക്ഷി' എന്ന ആത്മകഥയിലെ ഒരു ഭാഗത്തിന്റെ മലയാളപരിഭാഷ 'എൻ്റെ ജീവിതത്തിൽ നിന്ന് ഒരേട്'
കലാനിരൂപകനും സൈദ്ധാന്തികനും ദാർശനികനുമായ Boris Groys കൃത്രിമബുദ്ധിയുടെ കാലത്തെ സർഗാത്മകരചനയുടെ ഭാവിയെക്കുറിച്ച് എഴുതിയ ലേഖനത്തെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റ് .എഴുത്തിൽ നിന്നും പ്രേരണയിലേക്ക് : കൃത്രിമബുദ്ധി എന്ന ചിന്തായുഗയന്ത്രം From Writing to Prompting: AI as Zeitgeist-Machine by Boris Groys
ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ നൽകിയതിനുള്ള നന്ദിസൂചകമായിട്ട് മഹാസംഗീതജ്ഞനായ മൊസാർട്ട് സി -മൈനറിൽ ഒരു മഹാപ്രാർത്ഥന ചെയ്തു .അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു മൊസാർട്ടിന്റേത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങളും, പരാജയങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്‌കാസ്റ്റ്. 2026 ലെ വാലെന്റൈൻസ് ദിനത്തിൽ ഓർക്കുവാൻ ശ്രമിക്കുന്നത് . FROM THE MUSIC ARCHIVES OF DILLI DALIകേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വംഎസ് . ഗോപാലകൃഷ്ണൻ
ഫെബ്രുവരി ആറാം തീയതി ലത മങ്കേഷ്‌കറിന്റെ നാലാം ചരമവാർഷികദിനമായിരുന്നു . അന്ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച സംഗീതസന്ധ്യയ്ക്ക് ആമുഖമായി നടത്തിയ ലത മങ്കേഷ്‌കർ അനുസ്മരണ പ്രഭാഷണത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണ് ഈ ലക്കം ദില്ലി -ദാലി .ലത മങ്കേഷ്‌കറിനെ സൃഷ്ടിച്ചത് ഏത് ഇന്ത്യയാണ് ?
ആ നിത്യപരിണാമി സ്വയം തിരുത്തിത്തിരുത്തി തൻ്റെ മാതൃകാപുരുഷോത്തമനായ ക്രിസ്തുവിന്റെ കാൽവരിയിലേക്കു നടന്നു. അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം ഗാന്ധി സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ കുമ്പസാരക്കൂടും കൂടിയായിരുന്നു.ആ മരണം പ്രായോഗികമാക്കിയത് പ്രയോഗവാദികളും ആ ജീവിതം അപ്രായോഗികമായി നമുക്കു തോന്നുന്നത് നാമെല്ലാം പ്രയോഗവാദികൾ ആയതിനാലുമാണ്. അപ്രായോഗികതയുടെ മുൾക്കിരീടം ചരിത്രത്തിൽ കുറച്ചുപേർക്കേ അഴകുചേർത്തുള്ളൂ.
ട്രമ്പിന്റെ Board of Peace ൽ ഇന്ത്യ ചേരണമോ ?A podcast by S. Gopalakrishnan on Dilli Dali.Please subscribe to Dilli Dali Podcast.This podcast is available on all major podcast platforms as well.
കഴിഞ്ഞയാഴ്ച തീവണ്ടിയിൽ order ചെയ്ത ഭക്ഷണം കൊടുത്തപ്പോഴേക്കും വണ്ടി ഓടിത്തുടങ്ങിയതിനാൽ പുറത്തേക്കുചാടി വീണുപോയ ഒരു delivery boy യുടെ വീഡിയോ ദൃശ്യം അതിവേഗ supply എന്ന പുത്തൻ തൊഴിൽ മേഖലയിലെ നൈതികപ്രശ്നങ്ങൾ വീണ്ടും സമൂഹമദ്ധ്യത്തിൽ ഉയരാൻ കാരണമായി.'ഇത്രയും വേഗം നമ്മുടെ ജീവിതത്തിന് വേണ്ടതുണ്ടോ?'ലോകത്തിലെ എല്ലാ Gig workers നോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദില്ലി -ദാലി പോഡ്‌കാസ്റ്റ്
ഇറാനിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് വിശ്രുത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹി BBC global podcast ന് നൽകിയ അഭിമുഖത്തെ മുൻനിർത്തി ഒരു മലയാളം പോഡ്‌കാസ്റ്റ്
ശബരിമലയിൽ വിവാദം അടങ്ങാതെ പുകയുമ്പോൾ ഒരു യവനനായകനെ മുൻനിർത്തി എൻ . എൻ . പിള്ള ശബരിമല അയ്യപ്പനുമായി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്
‘Poor, ugly, sad people have a right to life’ : Béla Tarrമനുഷ്യാന്തസ്സിന്റെ ചലച്ചിത്രകാരൻ അന്തരിച്ച ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല ടാറിന്റെ സംഭാവനകളെക്കുറിച്ച് ചലച്ചിത്രചരിത്രകാരൻ ഡോ . സി .എസ് . വെങ്കിടേശ്വരനുമായുള്ള സംഭാഷണം
വടക്കേയിന്ത്യയിലെ നാലുസംസ്ഥനങ്ങളിൽ ജീവയോഗ്യമാം വിധം ഭൗമശാന്തി നിലനിർത്തുന്നതിൽ സുപ്രധാനപങ്കു നിർവഹിക്കുന്ന മലനിരകളാണ് 'അരാവല്ലി'. 2025 അവസാനം, ഡിസംബർ ഇരുപത്തൊൻപതാം തീയതി ഈ ഗിരിനിരകളെ ആദരിക്കുന്ന ഒരു തീരുമാനം ഇന്ത്യയുടെ സുപ്രീം കോടതി കൈക്കൊണ്ടു. ആ വിഷയമാണ് 2026 എന്ന പുതുവർഷത്തിൽ ദില്ലി ദാലി ആദ്യമായി അവതരിപ്പിക്കുന്ന പോഡ്‌കാസ്റ്റ്. സഹ്യപർവ്വതനിരകളാൽ സംരക്ഷിക്കപ്പെടുന്ന മലയാളികളുടെ ജീവിതത്തിന് വളരെയേറെ പഠിക്കാനുണ്ട്, അരാവല്ലിയുടെ മനുഷ്യാസൂത്രിതനാശത്തിന്റെ പാഠങ്ങളിൽ നിന്നും.അന്താരാഷ്ട്ര -ഇന്ത്യൻ പാരിസ്ഥിതിക നിയമങ്ങളിൽ അവഗാഹമുള്ള അഭിഭാഷക ശ്യാമ കുര്യാക്കോസുമായി എസ് . ഗോപാലകൃഷ്ണൻ നടത്തിയ സംഭാഷണത്തിലേക്ക് സ്വാഗതം.'മലനിരകളും ഇന്ത്യൻ കോടതികളും'
1939 ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയതാണ് മുസ്തഫ കമാൽ പാഷയുടെ ജീവചരിത്രം.ആദ്യമായി അത് ഇപ്പോൾ മലയാളത്തിൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.തുർക്കി ജനതയെ ആധുനീകരിക്കാൻ ശ്രമിച്ച കമാൽ അത്താതുർക്കിനെ ആദരത്തോടെ കാണുന്ന ഈ ജീവചരിത്രം ഇന്നത്തെ ഇന്ത്യയിലെ , കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ പ്രസക്തമാണ്. 'ബഷീറിന്റെ കമാൽ എന്ന പുസ്തകവും ഖിലാഫത്ത് പ്രസ്ഥാനവും ബഷീർ എന്ന പുരോഗാമിയും' എം എൻ കാരശ്ശേരിയുമായി സംഭാഷണമാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ.
This episode of the Dilli Dali Podcast is the full version of a long conversation with historian Ramachandra Guha at the Gandhi Fest in Vadakara held on October 4, 2025.Thanks to the organizers of the Gandhi Fest, 2025.
സാഹിത്യകാരിയും അദ്ധ്യാപികയുമായിരുന്ന ബി . സരസ്വതി തൊണ്ണൂറ്റിനാലാം വയസ്സിൽ ഡിസംബർ ഒന്നാം തീയതി അന്തരിച്ചു . ഇത് ദില്ലി -ദാലി യുടെ ആദരപോഡ്‌കാസ്റ്റ് ആണ് . അച്ഛൻ കാരൂർ നീലകണ്ഠപ്പിള്ളയെക്കുറിച്ച് ബി . സരസ്വതി എഴുതിയ സ്മരണകൾ, ' ഓർമ്മകൾ ചന്ദനഗന്ധം പോലെ' യുടെ ഒരു വായനാനുഭവമാണിത്.
സങ്കീർണ്ണമായ ഒരു ജീവിതസന്ദർഭത്തെ ലളിതസുഭഗമായ ആഖ്യാനത്തിലൂടെ മനോഹരമാക്കിയ ചലച്ചിത്രാനുഭവമാണ് പുതിയ മലയാളസിനിമയായ 'ഇത്തിരിനേരം'.സിനിമയുടെ സംവിധായകൻ പ്രശാന്ത് വിജയ് , തിരക്കഥാകൃത്ത് വിശാഖ് ശക്തി എന്നിവരുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
കേരള കലാമണ്ഡലത്തിന്റെ ഇക്കൊല്ലത്തെ എം .കെ .കെ നായർ അവാർഡ് നേടിയ എം .ഡി . സുരേഷ് ബാബുവുമായി സംഭാഷണം. കോട്ടയം കളിയരങ്ങിന്റെ സെക്രട്ടറിയായ സുരേഷ് ബാബു കഥകളി സംഘാടനത്തിലെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും, കഥകളിയരങ്ങിലുണ്ടായിട്ടുള്ള പുരോഗതികളെക്കുറിച്ചും കാണികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർദ്ധനയെക്കുറിച്ചും സംസാരിക്കുന്നു.
ബീഹാറിൽ 2025 ൽ എന്താണ് സംഭവിച്ചത് ?ബീഹാറിലെ സ്ത്രീകളുടെ 'മര്യാദാപുരുഷോത്തമ'നായി നിതീഷ് കുമാർ മാറുന്നുവോ ?എന്തുകൊണ്ട് 'വോട്ടുകൊള്ള' ആരോപണം ബീഹാറിൽ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയായില്ല ?ഏറ്റവും കൂടുതൽ വോട്ടുനേടിയ പാർട്ടിയായി RJD മാറുമ്പോഴും എന്തേ ഈ ഭീമൻ പരാജയം ഇന്ത്യാസഖ്യത്തിനുണ്ടായി ?ബീഹാറിലെ മുസ്ലിങ്ങൾ ആർക്കാണ് വോട്ടുചെയ്തത് ?ബീഹാറിലെ ഇടതുപക്ഷരാഷ്ട്രീയത്തിൻ്റെ ഭാവി ?ജയിച്ചത് നിതീഷ് പ്രഭാവമോ ? നിതീഷ് -മോദി പ്രഭാവമോ ? ബീഹാർ സമൂഹത്തേയും രാഷ്ട്രീയത്തേയും ആധികാരികമായി അവലോകനം ചെയ്യുന്ന ഒരു സംഭാഷണമാണ് പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. മാതൃഭൂമി ദിനപ്പത്രത്തിൻ്റെ ഡൽഹി ബ്യുറോ ചീഫ് മനോജ് മേനോൻ സംസാരിക്കുന്നു























