DiscoverTechno Gypsie
Techno Gypsie

Techno Gypsie

Author: Abheesh Sasidharan

Subscribed: 5Played: 22
Share

Description

Are you interested in the performance-making process?
Techno Gypsie will discuss the various aspects of contemporary performance practices with eminent personalities. It will be a multilingual podcast in English, Malayalam, and Hindi. I am Abheesh Sasidharan, a performance practitioner and traveller who is hosting this podcast.

Contact - https://www.instagram.com/techno_gypsie/
Cover Art: Prajeesh AD - https://www.instagram.com/prajeeshad/
Original Intro Music: Lami - https://www.instagram.com/lami_music_/

Thanks: Sreedevi D | Noushad Mohamed Kunju
46 Episodes
Reverse
ഇന്ത്യപോലുള്ള ഒരു രാജ്യത്തിലെ അരങ്ങുകളിൽ എത്രത്തോളം സാങ്കേതിക വിദ്യ നമുക്ക് ഉപയോഗിക്കുവാനാകും. സാങ്കേതികതയുടെ ബദൽ സാധ്യതകളിലൂടെയും പരിമിതികളിലൂടെയുമുള്ള ഒരു അന്വേഷണം. അഭീഷിന്റെ വർത്തമാനങ്ങൾ നിറഞ്ഞ ഒരു ഓഡിയോ പോഡ്കാസ്റ്റ്. കവർ & ഫോട്ടോഗ്രാഫ് : പ്രജീഷ് എ ഡി. #technology #performance #live #ephemeral #technogypsie
മൂലകൃതി : അഷ്ടർ തീയേറ്റർ, പലസ്തീൻ. പലസ്തീൻ അറബിയിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള പരിഭാഷ : ഫിദാ ജിർയിസ്‌. മലയാള പരിഭാഷ: രേണു രാമനാഥ്. ഗാസയിലെ കുഞ്ഞുങ്ങളുടെ വേദനകളും പ്രതീക്ഷകളും നിലവിളികളും അലർച്ചകളും നിറഞ്ഞവയാണ് ഗാസ മോണോലോഗുകൾ. 2010 മുതൽ ഗാസ മോണോലോഗുകൾ എന്ന പേരിൽ പലസ്‌തീനിലെ അഷ്ടർ തീയേറ്റർ അവതരിപ്പിച്ചുവരുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാരും മനുഷ്യസ്നേഹികളും അവർക്കൊപ്പം ചേർന്ന് ഗാസയിൽ നിന്നുള്ള മോണോലോഗുകൾ അവതരിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭ, പലസ്തീനിയൻ ജനതയുടെ മൗലീക അവകാശങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന അന്താരാഷ്ട്ര ദിനമായ( In 1977,The United Nations the General Assembly called for the annual observance of 29 November as the International Day of Solidarity with the Palestinian People (resolution 32/40 B). ) നവംബർ 29 ന് ടെക്നോ ജിപ്സിയും ഗാസ മോണോലോഗുമായി ചേരുന്നു. യുദ്ധങ്ങളില്ലാത്ത, കുഞ്ഞുങ്ങൾ പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന ലോകം സ്വപ്നം കണ്ടുകൊണ്ട്... ടെക്നോ ജിപ്‌സി 29 : 11 : 2023 #gazamonologues #ashtartheatre #InternationalDayofSolidaritywiththePalestinianPeople #malayalam #kerala #india #technogypsie
പ്രസിദ്ധ നാടകകൃത്തും എഴുത്തുകാരനുമായ സി ജെ തോമസിൻ്റെ (1918-1960) ചരമദിനമാണ് ഇന്ന്. സി ജെയുടെ ധിക്കാരിയുടെ കാതൽ എന്ന കൃതിയിലെ 'കലയും ബഹുജനവും'  എന്ന ലേഖനം ഇവിടെ വായിക്കുന്നു. Today is the death anniversary of Malayalam critic and playwright C J Thomas(1918-1960). Reading here an essay titled 'Kalayum Bahujanavum' from his book Dhikariyude Kathal. 
ആരും കേൾക്കാതെ അലറിയിട്ടുണ്ടോ? എന്തിനാണ് അങ്ങനെ അലറിയത് ? കലാപ്രവർത്തകർ ഇപ്പോൾ നിശബ്ദമായി അലറുന്നതെന്തിനാണ് ? കേൾക്കാം ഒരു കുഞ്ഞു പോഡ്കാസ്റ്റ്.  
മാണിട്ടർ അഥവാ മോണിറ്റർ  എന്ന ആശയത്തെ മുൻനിർത്തിയൊരു പോഡ്കാസ്റ്റ്.  ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ. കേൾക്കാം | പങ്കിടാം | പറയാം സ്നേഹപൂർവ്വം, ടെക്നോ ജിപ്സി
സഞ്ചാരമാണ് ജിപ്സികളുടെ ആത്മാവ്. ജിപ്സികളെക്കുറിച്ചുള്ള ഈ പോഡ്കാസ്റ്റ് കേട്ടാലും.  ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ കേൾക്കാം | പങ്കിടാം | പറയാം സ്നേഹപൂർവ്വം, ടെക്നോ ജിപ്സി 
കേരളത്തെ പിടിച്ചുകുലുക്കിയ "രോഗം ഒരു കുറ്റമാണോ ?" എന്ന ചോദ്യത്തെ മുൻനിർത്തി ഒരു പോഡ്കാസ്റ്റ്. ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ കേൾക്കാം | പങ്കിടാം | പറയാം  സ്നേഹപൂർവ്വം, ടെക്നോ ജിപ്സി
രോഹിത് വെമുലയുടെ  ആ ഫോട്ടോഗ്രാഫ് ആരാണ് എടുത്തത്? എപ്പോൾ, എവിടെ, എങ്ങനെ ആ ഫോട്ടോഗ്രാഫ് എടുത്തു? ആ ഫോട്ടോഗ്രാഫ് എടുത്ത അതുൽ ആദ്യമായി സംസാരിക്കുന്നു...  പല മാധ്യമങ്ങളിലൂടെ ആ ഫോട്ടോയ്യ്ക്കു വന്ന രൂപ മാറ്റങ്ങളെക്കുറിച്ച്,  ഓർമ്മകളും, സമരവും, മരണവും, മുറവിളികളും, നിശ്ശബ്ദതകളും നിറഞ്ഞ സർവകലാശാലയിലെ നിമിഷങ്ങളെ അതുൽ ഓർത്തെടുക്കുന്നു.  ജാതി വിവേചനത്തിനെതിരെ പൊരുതിയ രോഹിത് വെമുലയെ ഈ പോഡ്കാസ്റ്റ്  സ്മരിക്കുന്നു. Athul M took the photograph of Rohith Vemula which was shared widely. Athul shares his memories on Rohith Vemula and the photograph.
ഡൽഹിയിൽ നീതിക്കു വേണ്ടി, ജീവിക്കാൻ വേണ്ടി കർഷകരുടെ സമരം നടക്കുകയാണ്. ടെക്നോ ജിപ്സി ഈ പോഡ്‌കാസ്റ്റിലൂടെ ദൽഹി ചലോ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കർഷകനും, നാടൻപാട്ട് കലാകാരനും, സാമൂഹിക പ്രവർത്തകനുമായ  തങ്കച്ചൻ കല്ലറക്കൊപ്പം , കുട്ടനാട് കർഷക- മത്സ്യ- പരിസ്ഥി കൂട്ടായ്മ സമിതിയും ചേർന്ന്  ഡൽഹിയിൽ സമരം ചെയുന്ന കർഷകർക്കായി  ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാട്ട് പാടുന്നു. കുറിപ്പ് : പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ  earphones ഉപയോഗിക്കുമല്ലോ. This is an episode in solidarity to the farmers’ strike in New Delhi. In this episode farmers , fishermen and ecological collective from Kuttanadu, Kerala with Thankachan Kallara are expressing their solidarity with a song. NB:  For better listening experience please  use earphones. #DilliChalo | #StandWithFarmers
എന്താണ് ചിൽഡ്രൺസ് തീയേറ്റർ ?  മത്സര നാടകങ്ങളിൽ നിന്നും അപ്പ്ലൈഡ്‌ ചിൽഡ്രൺസ് തീയേറ്റർ എങ്ങനെ മാറിനിൽക്കുന്നു? കുട്ടികളെ നമ്മൾ വ്യക്തികളായി കാണാത്തതെന്തുകൊണ്ടാണ് ? യുവ രംഗാവതരണ പ്രവർത്തക നിധി എസ് ശാസ്ത്രി  കുട്ടികളുടെ രംഗാവതരണ വേദിയുടെ സാധ്യതകളെക്കുറിച്ച്  ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. നിധിയുടെ രസകരമായ വർത്തമാനങ്ങൾ...  In this podcast, young actor and children's theatre practitioner Nidhi S Sasthri shares her thoughts and critical views on children's theatre practices in India. Nidhi studied children's theatre from School of Drama, Thrissur  and  acting from National School of Drama,New Delhi. She has worked in TIE ( Theatre in Education) company, New Delhi for six years as an artist.   Photo courtesy : Renjith Rangaraju  
സർക്കസിന്റെ റിങ്ങിനു പുറകിൽ നടക്കുന്ന കസർത്തുകൾ നിങ്ങൾക്കറിയാമോ ?  രസകരമായ തമ്പ് അനുഭവങ്ങൾ. ഞാണിൻമേൽ കളിപോലുള്ള ജീവിതങ്ങൾ. സർക്കസിനുണ്ടായ പരിണാമങ്ങൾ. സർക്കസിന്റെ നിലനില്പിനെക്കുറിച്ചുള്ള ആശങ്കകൾ. സാങ്കേതികതയുടെ ട്രപ്പീസിൽ  കൈ വിട്ട് പറക്കുന്ന കലാകാരന്റെ അന്ധാളിപ്പുകൾ. നമ്മളറിയാത്ത ഒരുപാട് കാര്യങ്ങൾ. അതെ, യുവ സർക്കസ് സംരംഭകരും സഹോദരന്മാരുമായ ഷെറിത്തും ഷെനിലും ഈ എപ്പിസോഡിൽ സംസാരിക്കുന്നു.    #സർക്കസിനൊപ്പം ,   ടെക്നോ ജിപ്സി പോഡ്കാസ്റ്റ്.   What do you know about circus,  scenes behind the rings of circus  ? In this podcast young circus entrepreneurs Sherith and Shenil share the untold stories of circus. The brothers also discuss their concerns about the state of circus now. #withcircus , Techno Gypsie Podcast  For contact: Sherith: https://www.facebook.com/sherith.othayoth Shenil: https://www.facebook.com/shenil.mottal.   
നടൻ വിനു ജോസഫ് തന്റെ അഭിനയ സങ്കല്പങ്ങളെക്കുറിച്ചും, അഭിനയ രീതികളെക്കുറിച്ചും സംസാരിക്കുന്ന പോഡ്കാസ്റ്റ് .  തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ,  യു കെയിലെ ലണ്ടൺ ഇന്റർനാഷണൽ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്  ( LISPA) എന്നിവടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ വിനു സമകാലിക അവതരണ മേഖലയിൽ സജീവമാണ്. അഭിനയ പരിശീലനം, പ്രയോഗം, ബഫൂൺ  ക്ലൗൺ അഭിനയ രീതികൾ, പ്രചോദനം  ചെയ്ത നടൻമാർ  എന്നിവരെല്ലാം  ഉൾകൊള്ളുന്ന വർത്തമാനം.  In this podcast actor Vinu Joseph shares his thoughts and experience on acting, different types of its form and pedagogies. Vinu is an alumini of London International School of Performing Arts (LISPA) and Thrissur School of Drama and Fine Arts. Vinu also talks about bouffon acting,  clowning, actors who inspired him and contemporary performance practices. 
നടിയും, വിഷ്വൽ ആർട്ടിസ്റ്റും, നർത്തകിയുമായ അഭിജ ശിവകല മനസ്സ് തുറക്കുന്നു. അഭിജ തന്റെ തീയേറ്റർ, സിനിമ, നൃത്ത, കലാ ജീവിതത്തെക്കുറിച്ചും, പരിശീലനങ്ങളെക്കുറിച്ചും, സൗഹൃദങ്ങളെക്കുറിച്ചും, നിലപാടുകളെക്കുറിച്ചും ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. In this podcast actor, dancer and visual artist Abhija Sivakala shares her artistic journey.She discusses her politics, friendships, artistic practice and process in theatre, film and art world.
നടനും, സംവിധായകനും, എഴുത്തുകാരനുമായ എമിൽ മാധവി തന്റെ  അഭിനയരീതികളെക്കുറിച്ച്, സംവിധാനരീതികളെക്കുറിച്ച് സർഗാത്മക യാത്രകളെക്കുറിച്ച് സംസാരിക്കുന്നു. കോഴിക്കോട് സ്വദേശിയായ എമിൽ ദേവഗിരി കോളേജിലെ പഠനത്തിന് ശേഷം തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ നിന്നും അഭിനയവും സംവിധാനവും പഠിച്ചു. മലയാള രംഗാവതരണവേദിയിൽ സജീവമായി ഇടപെടുന്ന എമിൽ  കോഴിക്കോട് കേന്ദ്രീകരിച്ച്  'തീയേറ്റർ കമ്പനി' എന്ന സംഘത്തിന്  രൂപം നൽകി .  ഇമേജ് ബുക്ക്, മരണാനുകരണം, നോ ബ്ലഡ് ഇൻ മക്‌ബത്ത്, സമത്വവാദി, പാത്തുമ്മയുടെ ആട് എന്നിവയാണ് സംവിധാനം നിർവഹിച്ച പ്രധാന നാടകങ്ങൾ. നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. അപ്പകുഞ്ഞുങ്ങളുടെ ആകാശയാത്ര, വയിറ്റ് പേപ്പർ, കുമരു, അരങ്ങിലെ ഉടൽ കത്തുമ്പോൾ- ലോകത്തിനു തീ പിടിക്കുന്നു എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികൾ. In this  Malayalam episode, contemporary theatre artist Emil Madhavi shares his artistic process and theatre experiences.     
സമകാലിക രംഗാവതരണ, അവതരണ മേഖലയിലെ കലാകാരനാണ്  അലിയാർ അലി. തൃശ്ശൂർ കേരള വർമ്മ, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ,  ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, ലണ്ടനിലെ റാഡ എന്നിവടങ്ങളിൽ  പഠിച്ചു. കായിക അവതരണ വേദിയിൽ ഗവേഷണം നടത്തി. ദേശീയവും അന്തർദേശീയവുമായ രംഗാവതരണങ്ങളിൽ  പ്രവർത്തിച്ചു. പാലക്കാട് കേന്ദ്രികരിച്ചു രൂപം നൽകിയ അത്‌ലറ്റ്  കായിക രംഗവേദിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ആണ്. ഡിസൈൻ, സീനോഗ്രാഫി, സംഘാടനം, സംവിധാനം, പെർഫോമൻസ് എന്നീ മേഖലകളെക്കുറിച്ച് അലിയാർ സംസാരിക്കുന്നു. അലിയാർക്കൊപ്പം ആർട്ടിസ്റ്റ് ഷാന്റോയും നടൻ വിനോദും പങ്കുചേരുന്നു. In this  Malayalam episode, contemporary theatre artist Aliyar Ali shares his artistic process and theatre  experiences. He is joined by his co artist Shanto and actor Vinod.
സമകാലിക രംഗാവതരണ കലാകാരൻ വരുൺ മാധവൻ തന്റെ കലാ ജീവിതം, ചിന്തകൾ, സംവിധാന രീതികൾ, കോവിഡ് പ്രതിസന്ധി തുടങ്ങിയ കാര്യങ്ങൾ പങ്കുവയ്ക്കുന്നു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ വരുൺ നാട്യശാസ്ത്രയിലെ നാടക പ്രവർത്തനങ്ങളിലൂടെ കലാരംഗത്തെത്തി. കഥകളി പഠിച്ചരങ്ങേറി. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും, ബി എഡും നേടി. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ തീയേറ്റർ ആർട്ട്സിൽ നിന്നും സംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഹൈദരാബാദിൽ കുട്ടികളുടെ നാടക അധ്യാപകനായിരുന്നു. ദേശീയവും അന്തർദ്ദേശിയവുമായ കലാകാരന്മാർക്കൊപ്പം പ്രവർത്തിച്ചു. കുറുക്കന്റെ കല്യാണം, ബാക്ക് ബെഞ്ച്,സൺ ഗ്ലാസ്, ചരിത്ര ഗാലറി എന്നിവയാണ് പ്രധാനപ്പെട്ട നാടകങ്ങൾ. ഇപ്പോൾ പാലക്കാട് ജില്ല കേന്ദ്രികരിച്ചു നാടക പ്രവർത്തനം നടത്തുന്നു. ഈ പോഡ്‌കാസ്റ്റിൽ  വരുണിന്റെ സംഘത്തിലെ കലാകാരന്മാരായ കൃഷ്ണ പ്രകാശും അരുൺ ജയകൃഷ്ണനും കൂടെ ചേരുന്നു. In this  Malayalam episode, contemporary theatre artist Varun Madhavan shares his thoughts on theatre, direction, collaboration, text and performance, Pandemic and artistic life. He is joined by his co artists Arun and Krishna Prakash.
സമകാലിക രംഗാവതരണ കലാകാരി സുരഭി എം എസ് വർത്തമാനത്തിൽ പങ്കെടുക്കുന്നു. സുരഭിക്കൊപ്പമുള്ള ഈ പോഡ്‌കാസ്റ്റിൽ നാടക പ്രവർത്തകൻ  സക്കറിയ സി  പങ്കുചേരുന്നു. അഭിനേത്രി, രചയിതാവ്, സംവിധായിക, അക്കാദമിക്ക് എന്ന രീതികളിലെല്ലാം സുരഭി രംഗാവതരണമേഖലയിൽ ഇടപെടുന്നു. പൊന്നാനിയിലെ ഗ്രാമീണ നാടകവേദിയിലൂടെ അമേറ്റർ നാടക രംഗത്തെക്ക് സുരഭി പ്രവേശിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും രംഗാവതരണത്തിൽ ബിരുദാനന്തര ബിരുദം, കോട്ടയം എം ജി യൂണിവേഴ്സിറ്റിയിൽനിന്നും എംഫിൽ, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പി എച്ച് ഡി എന്നിവ പൂർത്തിയാക്കി. സുരഭിയുടെ ഒറ്റയാൾ നാടകങ്ങൾ പുതു സമീപനങ്ങൾ നിറഞ്ഞവയാണ്. പൊന്നാനി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'CLAY Play House' എന്ന നാടക സംഘത്തിന്റെ മുഖ്യ സംഘാടകയായ സുരഭി ഘോര രാക്ഷസം എന്ന ഒറ്റയാൾ നാടകമാണ് ഇപ്പോൾ ചെയ്തുവരുന്നത്. ടെക്നോ ജിപ്സി പോഡ്‌കാസ്റ്റിന്റെ പ്രാദേശിക ഭാഷയിലുള്ള പരമ്പരയുടെ ഭാഗമാണ് ഈ ലക്കം . കുറിപ്പ് : പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ  earphones ഉപയോഗിക്കുമല്ലോ.  In this  Malayalam episode, contemporary theatre artist Surabhi M S shares her theatre experiences and artistic process. She is joined by her co artist Zakariya C. NB:  For better listening experience please  use earphones.  
സമകാലിക രംഗാവതരണ കലാകാരനായ കണ്ണനുണ്ണിയുടെ വർത്തമാനം. നിലവിലുള്ള നാടക/രംഗാവതരണ/അവതരണ രീതികളിൽ നിന്നും മാറിനിന്ന് പുതു അവതരണരീതികളും ലാവണ്യബോധവും അന്വേഷിക്കുന്ന നിരവധി സമകാലിക കലാകാരൻമാർ കേരളത്തിലുണ്ട്. അത്തരത്തിലുള്ള കലാകാരന്മാരുടെ അവതരണ രീതികളെയും കാഴ്ചപ്പാടുകളെയും ടെക്നോ ജിപ്സിയുടെ വർത്തമാനം പരമ്പര പങ്കുവയ്ക്കുവാൻ ശ്രമിക്കുന്നു. അവർ മുന്നോട്ടുവയ്ക്കുന്ന അവതരണ സങ്കൽപ്പങ്ങൾ എന്താണ് ? അവരുടെ സർഗാത്മക അവതരണ പ്രയോഗങ്ങളെങ്ങനെയാണ് ? തിരുവനന്തപുരം സ്വദേശിയായ കണ്ണൻ, തിരുവനന്തപുരം അഭിനയ, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവടങ്ങളിൽനിന്നും പഠനം പൂർത്തിയാക്കി. ദേശീയവും അന്തർദേശീയവുമായ രംഗാവതരണ സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 2017-ൽ കണ്ണനും സുഹൃത്തുക്കളും ചേർന്നു തിരുവനന്തപുരത്തു 'എലിഫന്റ് തീയേറ്റർ സൊസൈറ്റി' തുടങ്ങി. കണ്ണനുണ്ണിക്കൊപ്പം നടന്മാരും ബാർസിലോണയിലെ മൂവോ- ഫിസിക്കൽ തീയേറ്റർ ആൻഡ് കോർപ്പോറിയൽ മൈമി ലെ (Moveo - Physical theatre and corporeal mime, Barcelona) വിദ്യാർത്ഥികളുമായ അരവിന്ദ് ടി എം, അതുൽ വിജയകുമാർ എന്നിവരും ഈ പോഡ്‌കാസ്റ്റിൽ ചേരുന്നു. Contemporary theatre artist Kannanunni shares his thoughts on theatre and its aesthetics, performance making process and struggles in his creative process. Kannanunni started his theatre practices with Trivandrum based theatre called Abhinaya, then Thrissur School of Drama and New Delhi National School of Drama. He also worked nationally and internationally. Kannan along with friends started a theatre group in Trivandrum called ‘Elephant Theatre Society’ in 2017. Kannanunni’s collaborators and actors Aravind TM and Athul Vijayakumar are also joining in this podcast. Both are currently studying at MOVEO - Centro de teatro físico y mimo corporal dramático, Barcelona. In this vernacular series titled Varthamanam, Techno Gypsie Podcast tries to explore the vision and new ways of performance practices of these artists which are not discussed in the public domain widely.
വിജേഷിന്റെ വർത്തമാനത്തിന്റെ രണ്ടാം ഭാഗത്തിൽ, അഭിനയ പരിശീലനം, CART ശില്പശാല, രംഗാവതരണ വേദിയെ കോവിഡ്-19 എങ്ങനെ ബാധിക്കുന്നു, പുതിയ കലാ പ്രവർത്തനം തുടങ്ങിയവ വിജേഷ്  പങ്കുവയ്ക്കുന്നു. സമകാലിക രംഗാവതരണ കലാകാരനും, കവിയായ പാട്ടുകാരനും, അഭിനയ പരിശീലകനും, കുട്ടികളുടെ കൂട്ടുകാരനുമാണ്‌ വിജേഷ് കെ വി എന്ന വിജേഷേട്ടൻ. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം, ജനങ്ങളുമായി അടുത്തിടപെടുന്ന, നിരന്തരം കലാമേഖലയിൽ സജീവമായി ഇടപെടുന്ന കലാകാരനാണ് വിജേഷ്. കോവിഡ്-19ന്റെ  കാലത്ത് വിജേഷ് നടത്തുന്ന വർത്തമാനമാണ്‌ ഈ പോഡ്കാസ്റ്റ്. In part- 2 of this episode, Vijesh K V shares his thoughts and experience in theatre. He talks about acting training methods, CART workshop, how theatre activities were affected during Covid- 19 and his future work plans.
വിജേഷിന്‌, പാട്ട് ഊർജ്ജമാണ് പാട്ട് മാധ്യമമാണ്‌ പാട്ട് തീയേറ്ററാണ് വിജേഷിന്റെ വർത്തമാനമാണ്‌ ഈ പോഡ്കാസ്റ്റ്. വർത്തമാനത്തിന്റെ ഒന്നാം ഭാഗത്തിൽ വിജേഷ് എങ്ങനെയാണു തന്റെ പാട്ടുകളുടെ തുടക്കം, സൗന്ദര്യ സങ്കല്പങ്ങൾ, ബോധന പ്രക്രിയകൾ, നാടക യാത്രകൾ, ക്യാമ്പസ്സ് തിയേറ്റർ അനുഭവങ്ങൾ  എന്നിവ പങ്കുവയ്ക്കുന്നു. സമകാലിക രംഗാവതരണ കലാകാരനും, കവിയായ പാട്ടുകാരനും, അഭിനയ പരിശീലകനും, കൂട്ടുകാരനുമാണ്‌ വിജേഷ് കെ വി എന്ന വിജേഷേട്ടൻ. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം, ജനങ്ങളുമായി അടുത്തിടപെടുന്ന, നിരന്തരം കലാമേഖലയിൽ സജീവമായി ഇടപെടുന്ന  കലാകാരനാണ് വിജേഷ്. വിജേഷിന്റെ പാട്ടും പറച്ചിലും നിറഞ്ഞ വർത്തമാനം. In part- 1 of this episode , Malayalam theatre artist Vijesh K V shares his thoughts and experience in theatre . He talks about his songs , campus theatre and his journey as an artist.
loading
Comments