DiscoverPoetry Of Love
Poetry Of Love
Claim Ownership

Poetry Of Love

Author: Shibili Hameed

Subscribed: 0Played: 0
Share

Description

Shibili Hameed
Studio : Nutshell Sound Factory Kondotty
18 Episodes
Reverse
കാലങ്ങൾക്കപ്പുറത്തൊരു കുഞ്ഞു ബാല്യത്തിന്   കഥകൾ പറയാൻ  കൊതിയായി.   നാട്ടു മാവിന്റെ മണവും,  മാമ്പൂക്കളുടെ സുഗന്ധവുമുള്ള  കഥകൾ കേൾക്കാനായി  വയൽ വരമ്പിലെ മാങ്ങാറിപ്പുല്ലുകളും  തോട്ടു വക്കത്തെ കൈതോലക്കാടുകളും  മൗനം പൂണ്ടു കാത്തിരിപ്പായി.   മഞ്ഞക്കുഞ്ഞിപ്പൂക്കൾ തലയിലേന്തിയ മുക്കുറ്റിച്ചെടികളും  പാതയോരത്തെമ്പാടും വളർന്നു പന്തലിച്ച കുറുന്തോട്ടിക്കാടുകളും  കാതുകൾ കൂർപ്പിച്ചിരിപ്പായി.   മല്ലികപ്പൂക്കളുടെ നറുമണവും  ഇലഞ്ഞിപ്പൂക്കളുടെ കടും മണവും  കൊണ്ടൊരു ഇളം കാറ്റ് വന്ന് അവിടമൊക്കെ ചുറ്റിപ്പറ്റി നിൽപ്പായി.   കറുത്ത കുഞ്ഞിക്കണ്ണുമായൊരു ചുവന്ന കുന്നിമണിയാവട്ടെ  നിലം പറ്റി കാത്ത് കിടപ്പായി.   ഉച്ചക്കാറ്റിൽ സംഗീതം പൊഴിക്കുന്ന മുളങ്കാടിനുള്ളിലെ കുളക്കോഴികളും  പതിഞ്ഞ കാലടി ശബ്ദങ്ങളുമായി    അക്ഷമയോടെ ഉലാത്തിത്തുടങ്ങി.   ഇലത്തുമ്പിനുള്ളിൽ കറുത്ത വിത്തുമണികൾ ഒളിപ്പിച്ച് വെച്ച  അസർമുല്ലപ്പൂവുകൾ വിരിയാൻ മറന്ന് വിസ്മയം പൂണ്ടു നിൽപ്പായി.   ഇടക്കെപ്പോഴോ കേറി വന്ന കൗമാരസ്വപ്നങ്ങൾ   ബാല്യത്തോട് കൂട്ടുകൂടാൻ നോക്കിയതും,  പൊടുന്നനെയെന്നോണം കാലവും മാറി! കഥയും മാറി!   പാതിവഴിയിൽ യാത്ര മതിയാക്കേണ്ടി വന്ന ബാല്യമാകട്ടെ  മുഴുമിപ്പിക്കാൻ കഴിയാത്ത സ്വപ്നങ്ങളുടെ കാവൽക്കാരിയായി മാറി. വൈകാതൊരു നാൾ കഥകളുടെ ഭാണ്ഡക്കെട്ടുകൾ ഉപേക്ഷിച്ച ബാല്യം  കൗമാര സ്വപ്നങ്ങളുടെ ചിറകിലേറി പെയ്യാനൊരുങ്ങുന്ന മേഘങ്ങൾക്കു മുകളിലൂടെ... സങ്കടങ്ങളുടെ നീലാകാശങ്ങളും താണ്ടി..ഏഴാം കടലിനക്കരെക്ക് പറന്നു  പറന്നങ്ങു പോയി. സഹീല നാലകത്ത്
വിശുദ്ധരുടെ ആത്മാക്കൾ വാഴുന്നിടം  Vishudharude Aathmaakkal Vaazhunnidam Story : Najla Pulikkal Voice : Shibili Hameed Studio : Nutshell Sound Factory Kondotty
Hridaya Sagarathil  ഹൃദയ സാഗരത്തിൽ  മലയാളം കവിത   Nutshell Sound Factory   Lafz - Mubeena Nila  Voice - Shibili Hameed    ഹൃദയ സാഗരത്തിൽ,  നിലക്കാത്ത സ്മരണ വീചികളിൽ,  സംഗീതമായ് അലിഞ്ഞു ചേർന്ന   പ്രണയ സാന്നിധ്യം,  നീ....   നീയെനിക്കായ് സദാ  വീണ മീട്ടുമ്പോൾ,  ഞാൻ എങ്ങനെയാണ് നാഥാ  നൃത്തം ചെയ്യാതിരിക്കുന്നത്.....   മുബീന നിള
Malayalam Poem : Ninne vayikkumpzhellam  മലയാളം കവിത  : നിന്നെ വായിക്കുമ്പോഴെല്ലാം   Lafz : Raseena KP  Voice : Shibili Hameed   -------------------------  നിന്നെ വായിക്കുമ്പോഴെല്ലാം  ഒരു ദേശാടനപ്പക്ഷിയുടെ വിരഹമൗനം  അക്ഷരങ്ങൾക്കിടയിൽ ഒളിക്കുകയും  ആകാശക്കീറുകൾക്കിടയിലൂടെ ഊർന്നു വീഴുന്ന നക്ഷത്രങ്ങൾ  വായന തടസപ്പെടുത്തുകയും ചെയ്യും   നിന്നെ എഴുതുമ്പോഴെല്ലാം  തോർന്നു തീരാത്തൊരു വേനലിൽ  വിള്ളൽ പ്രത്യക്ഷപ്പെടുകയും  ആരുമറിയാത്തൊരു നദി അതിലൂടെ ഒഴുകിപ്പരക്കുകയും ചെയ്യും   നിന്നെ വരയ്ക്കുമ്പോഴെല്ലാം  രണ്ട് കരകൾക്കിടയിൽ വീർപ്പു മുട്ടുന്ന തിരകൾക്ക്  നിറം പോരാതെ വരികയും  പടിക്കലോളം വന്നു പെയ്യാതെ തിരിച്ചു പോയ മഴമേഘങ്ങൾക്ക്  കറുപ്പ് കൂടുകയും ചെയ്യും   അതിനാൽ ഞാനിപ്പോൾ വായിക്കാറില്ല  എഴുതാറില്ല  ഹൃദയമുറിവുകൾ തുന്നിക്കൂട്ടി  ചിത്രം വരച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് പതിവ്.   റസീന കെ. പി
Vaashiyude  വാശിയുടെ  ആഴങ്ങളിലേക്ക്     Lafz - Shani Mehrish   Rendition - Shibili Hameed  Nutshell Sound Factory   വാശിയുടെ  ആഴങ്ങളിലേക്ക്   കൊളുത്തി വലിക്കുന്ന   സൗഹൃദത്തിന്റെ ചില  നേരമ്പോക്കുകളുണ്ട് .  കൊളുത്തുന്നവനും  വലിക്കുന്നവനുമറിയാം   അതങ്ങേയറ്റം   വേദനാജനകമെന്ന് ..   എന്നിട്ടും   ഏതോ   ഒരു വാശിക്ക്   വിട്ടുകൊടുത്തു   തിരിഞ്ഞു  നടക്കുന്ന   സൗഹൃദങ്ങളെത്രയാണ്  നമുക്കിടയിൽ  ..
Malayalam poem Kudissika Lafz : Noora Voice : Shibili Hameed Nutshell Sound Factory കണിശക്കാരനാണ്,  തനിച്ചു മടങ്ങിയപ്പോൾ  എല്ലാം കണക്ക് തീർത്തു തന്നിരുന്നു   സ്ത്രീധന തുക ,പണയം വെച്ച മാല  അനിയത്തിക്ക് കൊടുത്ത വള,   ഒക്കെ..,   പക്ഷേ, വേദനിക്കുന്ന നെറ്റിയിൽ മുത്തം കൊടുത്തതിന്റെ,  പ്രാണനൂറ്റി വേവിച്ച ചോറ് വിളമ്പിയതിന്റെ,  വഴിക്കണ്ണുമായ്‌ കാത്തിരുന്നതിന്റെ,  പനികിടക്കയ്ക്കരികിൽ  കാതോർത്തുറങ്ങാതിരുന്നതിന്റെ,  മെയ്യും മനസ്സും, ഓരോ അണുവും, അറിഞ്ഞു നൽകിയതിന്റെ,  അവന്നു കണക്കുതീർക്കാനാകാത്ത  കുടിശ്ശികയാണെനിക്കിഷ്ട്ടം .  കാരണം, എന്നെന്നേക്കും  അവനെന്റെ കടക്കാരനാണല്ലോ .   നൂറ
ബന്ധങ്ങൾ   Lafz - Sufaira Ali  Voice - Shibili Hameed  Nutshell Sound Factory   ചില ബന്ധങ്ങൾ  കായ്ഫലം  നൽകാത്ത വൃക്ഷങ്ങളെ  പോലെയാണ്.  നമ്മിൽ വേരുകളാഴ്ത്തി  നമുക്ക് ചുറ്റും പടർന്ന് പന്തലിക്കും.  ഒരുപാട് പ്രതീക്ഷകളോടെ നാമെന്നും കാത്തിരിക്കും,  മാധുര്യമൂറുന്നൊരു ഫലത്തിനായ്....   പക്ഷേ....,  ഓരോ ഋതുക്കളിലും അവ മോഹിപ്പിച്ച്,   ഇലകൾ പൊഴിച്ച്,  നിരാശയുടെ പടുകുഴിയിലേക്ക് നമ്മെ തള്ളിയിടും...  നാം കൊടുക്കുന്ന വെള്ളവും വളവും വലിച്ചെടുത്ത്  നമ്മിലെ തിളക്കം കെടുത്തും..   അപ്പോഴേക്കും  വെട്ടിമാറ്റാൻ കഴിയാത്തത്രയും ആഴത്തിൽ    വേരുകൾ നമ്മിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ടാവും...   കായ്കനികളില്ലെങ്കിലും,  തണലെങ്കിലും കിട്ടിയാൽ മതിയെന്ന ചിന്തയിൽ   നാമതിനെ വീണ്ടും സ്നേഹിച്ചു പരിപാലിക്കും ...  മഴയും വേനലും വന്നു പോയതറിയാതെ ,   നാം കാത്തിരിപ്പ് തുടർന്നു കൊണ്ടേയിരിക്കും........   സുഫൈറ അലി  
ഏറെക്കാലങ്ങൾക്ക് ശേഷം   Lafz - Fathah Mullurkara  Voice - Shibili Hameed   ഏറെക്കാലങ്ങൾക്ക് ശേഷം   പഴയൊരു ആൽബം തുറക്കുകയെന്നാൽ....   മറവിയുടെ മേൽ പരപ്പിൽ നിന്ന്  ഓർമകളുടെ ചുഴികളിലേക്ക് ആണ്ട് പോവുക എന്നതാണ്.   എത്ര വിളിച്ചിട്ടും തിരികെ വരാത്ത അനുഭവങ്ങളുടെ   വറ്റിപ്പോയ അത്തറ് കുപ്പി തുറന്ന് മണക്കുക എന്നതാണ്.   നടന്ന് തീർത്ത ഒറ്റയടിപ്പാതകളിൽ നിന്ന്   കളഞ്ഞ് പോയ സന്തോഷങ്ങളെ  ഖനനം ചെയ്യുക എന്നതാണ്.   ഉറ്റവരെല്ലാം മരിച്ചു തീർന്നൊരിടത്തേക്ക്,    ഒറ്റയ്ക്കൊരാൾ  പുനർജനിക്കുക എന്നതാണ്.   ഫത്താഹ് മുള്ളൂർക്കര
നാള് നീളുന്നതിനൊത്ത്   Lafz - Najma Pearl  Rendition - Shibili Hameed   നാള് നീളുന്നതിനൊത്ത്   മൗനമുറച്ച്   ഹൃദയങ്ങൾ ശിലകളെക്കാൾ കടുപ്പമുള്ളതാകും.  വാചാലമായിരുന്നോരോ നിമിഷങ്ങളും   വാക്കൊഴിഞ്ഞ്  നോവ് മൂടി കരുവാളിച്ച്പോകും.   ഹൃദയങ്ങൾ,  പരസ്പരം പങ്കിടാതെ  ശ്വാസംമുട്ടി മരണമടഞ്ഞ   കിസ്സകളുടെ ഖബറിടമായിമാറും.   പെയ്തൊഴിയാത്ത പരിഭവമേഘങ്ങൾ   ഏത് നേരത്തും   സംഹാരശേഷിയുള്ള പ്രളയത്തെ പെയ്ത് കൂട്ടും.   ഏത് കടുപ്പവും ആർദ്രമാക്കേണ്ടിയിരുന്ന   ആലിംഗനം കൊതിച്ച ദേഹങ്ങൾ   ഗതിതെറ്റിയ മരുഭൂയാത്രക്കാരനെ പോലെ   മനോനിലതെറ്റി തകർന്ന്പോകും.   ചുണ്ടിലൂടെ പകർന്നു  കത്തിപ്പിടിക്കാൻ തെളിഞ്ഞു നിന്ന  പ്രണയസ്പുലിംഗങ്ങൾ  ഈ ദുനിയാവ് തന്നെ കത്തിച്ചുകളയും.   അങ്ങനെ ഞാനും നീയും ചേർന്ന നമ്മൾ  ഏത് നിലക്കും ഇല്ലാതായി തീരും.             നജ്മപേൾ.
പെണ്ണും മഴയും   Lafz - Swalih Arikkulam  Rendition - Shibili Hameed   പ്രവാസിയും  പെണ്ണും പോലെയാണ്‌  മഴയും മണ്ണും തമ്മിൽ!    ആണ്ടിലൊരിക്കൽ  ഉത്സവപ്പൊലിമയും പേറി ഒത്തുകൂടും അവർ!   കാത്തിരിപ്പിനാൽ വരണ്ടുപോയ ചുണ്ടുകളെ ആർദ്ദ്രമാക്കി..  വാടിത്തുടങ്ങിയ വസന്തത്തെ വീണ്ടും ഉന്മാദത്തിലാഴ്ത്തി.. ഇടതടവില്ലാതെ തിമർത്തു പെയ്ത്‌..  വിത്തുകൾ മണ്ണിലാഴ്ത്തി...  പൊടുന്നനെയങ്ങ്‌ തീർന്ന് പോകും!    അടുത്ത വരവും കാത്ത്‌  ഒരു ഗർഭകാലവും താണ്ടി  തീരാ  ദാഹവും പേറി   കാത്തിരിപ്പുണ്ടാകും വീണ്ടും..  വരണ്ട മണ്ണും പ്രവാസിയുടെ പെണ്ണും!   സ്വാലിഹ് അരിക്കുളം
പൂമരമാകും മുൻപേ  Lafz - Saleena K  Rendition - Shibili Hameed നട്ടു നനക്കരുതേ നീയീ മുള പൊട്ടിയ വിത്തുകൾ സ്വപ്നത്തിലേക്ക് ആഴത്തിൽ പടരുന്ന വേരുകളുണ്ടാവുമതിന് ചില്ലകളിൽ നിരാശയും ഭ്രാന്തും കൈകോർക്കും പൂക്കളിൽ ഹൃദയരക്തം കിനിയും പച്ചിലകൾ നൊന്ത് പിടഞ്ഞ് അടർന്നു വീഴും വേരുകളൂർന്നിറങ്ങും മുമ്പ് ഇലകൾ തളിർക്കും മുമ്പ് പൂക്കൾ കിനാവ് കാണും മുമ്പ് ചവിട്ടി മെതിക്കാം നമുക്കീ മുളപൊട്ടിയ വിത്തുകൾ സലീന
വായിക്കാത്ത കത്ത്   Lafz - Sheeja TVM  Rendition - Shibili Hameed   നീല സ്റ്റാമ്പ്‌ ഒട്ടിച്ച ആ കത്ത്..   എന്റെ വിലാസത്തിൽ  എ ന്നെതേടിയെത്തിയ  ആ കത്ത്..   എനിക്ക് മാത്രം വായിക്കാൻ  കഴിയാതെപോയ ആ കത്ത്...   പ്രിയപ്പെട്ടവളെ... എന്നു തന്നെയായിരുന്നോ    നീ എഴുതി  തുടങ്ങിയിട്ടുണ്ടാവുക...   അറിയില്ല...   നീ അടുക്കിപ്പെറുക്കി വെച്ച ഹൃദയ ശകലങ്ങൾ    എന്റെ ഹൃദയത്തിലേക്ക് എത്തിനോക്കും മുന്നേ   അവ അരുതുകളുടെ കോലാഹലങ്ങളിലേക്ക്   തൂത്തെറിയപ്പെട്ടത്...   നിനക്ക് സുഖമല്ലേ...   നീല ഹൈഡ്രാഞ്ചിയും ഡാലിയയും  ഒക്കെ   ഇപ്പോഴും നിന്റെ വീട്ടുമുറ്റത്തു  പൂത്തു നിൽക്കുന്നുണ്ടാകുമോ...   കൊലുസിന്റെ കിലുക്കങ്ങളിൽ  വീണ്ടുമൊന്നു തിരിഞ്ഞു നോക്കുന്നുണ്ടാകുമോ നീ..   വായിക്കാത്ത കത്തിന്   എഴുതാത്ത  ഒരു മറുപടി    ഇവിടുണ്ടെന്നു അറിയാതെ ...   നീ എവിടെയോ ഉണ്ട്....
Sthanayara    Lafz - Khalid Bekar  Rendition - Shibili Hameed   സ്തനയറകളിൽ    തേൻ നിറച്ച്  അവൾ  മധു ശലഭത്തെ കാത്തിരുന്നു.  അവൻ തേൻ നുകരുന്നേരം നിർവൃതിയാലവൾ   നയനങ്ങൾ കൂമ്പി. ഉൻമാദ ലഹരിയാലവൾ ചോദിച്ചു:  "ഇഷ്ടമാണോയെന്നെ?"  ഒന്നും മിണ്ടാതെയവൻ എങ്ങോ പറന്നു പോയി.  എന്നിട്ടുമവൾ അവനെ തേടി നിന്നെങ്കിലും  വന്നില്ലവൻ പിന്നൊരു നാളിലും..  എന്റെ  പ്രിയനേ ഏത് വേനലിലാകും  നിന്റെ  ചിറകുകളിപ്പോൾ ആകാശമാകുന്നത്.   ഖാലിദ് ബേക്കർ
Lafz - Jasmin Faisal Rendition - Shibili Hameed സ്വപ്നങ്ങളുടെ ഖബർ ** ******* ആകാശത്തെ - സ്വപ്നം കാണുന്ന ഭൂമി , ഋതുഭേദങ്ങളിൽ സ്വപ്നശിശിരത്തിന്റെ , അനിവാര്യതയറിയുന്നു ... ഒരു മഴത്തണുപ്പ് കൊണ്ടോ .., ഒരു നിലാപുതപ്പുകൊണ്ടോ .., ആശ്വാസം കണ്ടെത്താതെ - പാതിവഴിയിൽ - പാതിമുറിഞ്ഞു - പോയ സ്വപ്നങ്ങളൊക്കെയും , നിതാന്ത നിദ്രയി ലേക്കു- മടങ്ങുന്നു ... അവയ്ക്കുമേൽ .., പ്രാണ പ്രതീക്ഷയുടെ ഒരു- മൈലാഞ്ചിക്കമ്പു - വയ്ക്കണമെന്ന്, അറ്റുപോയൊരു - ശ്വാസം വിതുമ്പുന്നതുപോലെ !... ഭ്രാന്തമായി പൂക്കുമെന്നും .., മൊഞ്ചു നിറഞ്ഞ ചോപ്പു തരുമെന്നും - പണ്ടാരോ പറഞ്ഞു - പറ്റിച്ചൊരു പാവം - മൈലാഞ്ചിക്കമ്പിന് .., ഭൂമി, ഹൃദയത്തിൽ ഒരിടം കൊടുത്തു... ഹൃദയം വിലപിച്ചു വിലപിച്ചു - വേരിൽ നനവ് പടർന്നു .. പതിയെ തളിരിട്ട - പുതുനാമ്പുകളിലാകെ ... പ്രതീക്ഷകളുടെ പച്ചപ്പ്‌ നിറഞ്ഞു .. ഭ്രാന്തമായി പൂക്കുമെന്നും .., മൊഞ്ചുള്ള ചോപ്പ് തരുമെന്നും ..., പറ്റിക്കപ്പെടാൻ മനസ്സില്ലെന്നും .., അവൾ - ആകാശത്തോടു വിളിച്ചു പറഞ്ഞു! ... തിമിർത്തു പെയ്ത ഒരു - വേനൽമഴയുടെ സായാഹ്നത്തിലാണ് .. വേര് പടർന്നു പിടിച്ചു - ഖബർ പിളർന്നതും ..., പുതിയ സ്വപ്‌നപക്ഷങ്ങൾ വീശി അവൾ - ആകാശത്തേക്കുയർന്നതും .... ജാസ്മിൻ ഫൈസൽ
  മഴയുടെ തോളിൽ കൈ  വെക്കുമ്പോഴേക്കും  ദൂരെനിന്നും  ഒരു കാറ്റായ് ആരോ വന്ന് തൊടുന്നു  വരച്ച ചിത്രങ്ങളെല്ലാം  മഴ മായ്ച്ചു കളയുന്നു  യാതനയുടെ കടലിലൂടെ  ദുഃഖത്തിന്റെ തുരുത്തിലേക്കാണോ  കപ്പൽ പോയിക്കൊണ്ടിരിക്കുന്നത്.
നീ....  നീ.... എന്നൊരൊറ്റ സങ്കൽപ്പത്തിലേറി ഞാനെത്രയെത്ര ആഴങ്ങളിലേക്കാണ് ഊർന്നിറങ്ങിയത്.....   വിലക്കുകളില്ലാത്ത വിഹായസ്സുകളിലെ സവാരികൾ.....  മനസ്സൊരു ഭാരമില്ലാതൂവലാകും നിമിഷങ്ങൾ....   ഓരോ നിശ്വാസത്തിലും നീ.....  എന്നിൽ നിറയെ നീ......   നിറഞ്ഞ് നിറഞ്ഞ് തുളുമ്പാതെ കാത്ത് ഞാനൊരു വർണ്ണപ്പൊട്ട്....  കണ്ണടച്ചാൽ മാത്രം കാണാവുന്ന കുഞ്ഞുപൊട്ട്.....   കൺ തുറന്നാൽ മാഞ്ഞു പോകുമോന്നൊരാധിയുള്ള   മോഹപ്പൊട്ട്....,
എനിക്കറിയാം..  ആത്മഹത്യ ചെയ്തു  കഴിഞ്ഞ  ഇഷ്ടം  മറവിയായി പോവും... എന്നിട്ടും  ഓർമ വരുമ്പോളൊക്കെ  ചങ്കിലാണോ  നെഞ്ചിലാണോന്നറിയാത്ത  നോവിന്റെ വല്ലാത്തൊരു പിടച്ചിൽ.. ഇതാ... ഇപ്പോളറിയുന്നുണ്ട് വല്ലാതെ, നീയെന്റെ  പ്രാണന്റെയുള്ളിലെ  പിടഞ്ഞിരുന്ന ഞരമ്പായിരുന്നു.. പറയൂ.. ഒരു വട്ടമെങ്കിലും, എന്റെ കണ്ണുനീർ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തുന്നില്ലേ... വേണ്ട അവഗണിക്കുക, ഓർമയുടെ വേലിക്കെട്ടിന്നരികിൽ  പോലുമിനി വരാതിരിക്കാം ... ഇനി  നീയൊരുപാട് കൊതിച്ച സ്വർഗം തിരഞ്ഞു   നിന്നിലേക്കൊരു ഹിജ്‌റ തന്നെ പോകൂ..  ഞാൻ തേടിയ എന്റെ സ്വർഗ്ഗരാജ്യം  അത് നീ തന്നെയായിരുന്നു.. ഒരു കാറ്റിൻ മറവിയും എന്നെ തഴുകുന്നില്ല... മറ്റാരും കാണാതെ,  രാത്രിയിൽ മാത്രം  പെയ്തു തീർന്നൊരു മഴയായി ഇതാ ഞാനിവിടെ തന്നെയുണ്ട്  💞
Lyrics & Rendition : Shibili Hameed  Aalap : Nafla Sajid  Mix Master : Nafla Sajid Studio : Nutshell Sound Factory Kondotty ഖുദാ നീയാണ് പ്രണയം  !!!   അവളുടെ ഗന്ധമുള്ള ആ മുറി വിട്ടിറങ്ങിയപ്പോൾ  പ്രണയത്തിന്റെ ഉടമസ്ഥനെ ഞാൻ അറിഞ്ഞു    കവി ഗാലിബ് പറഞ്ഞപോലെ ഞാനൊരു മാലിക്കോ ഫഖീറോ  അല്ലല്ലോ  യഥാർത്ഥ പ്രണയം രുചിക്കാൻ.   അവളുടെ സുന്ദരാധാരങ്ങളിൽ നിന്നുതിർന്നു വീണ  മധുനുകർന്ന എന്റെ ആലസ്യം   പ്രണയാലാസ്യമായിരുന്നില്ല   പതിയെ പടർന്ന വിഷം പകർന്ന മധു  എന്നെ നിശ്ചലമാക്കുന്നതിന്റെ   തുടക്കമായിരുന്നു  ആ ആലസ്യം.   ഖുദാ നീയാണ് മാലിക്ക്   ഞാനോ വെറും  ഫഖീർ   ഖുദാ നീയാണ് പ്രണയം   ഞാനോ ഉപാസകൻ   ഖുദാ നീയാണ് പ്രണയം   ഞാനോ വെറും ഉപാസകൻ.   ഖുദാ നീയാണ് സകലം  ഞാനോ വെറും കണിക   വെറും കണിക.
Comments