DiscoverCommentary Box | MediaOne
Commentary Box | MediaOne
Claim Ownership

Commentary Box | MediaOne

Author: MediaOne

Subscribed: 0Played: 0
Share

Description

ക്രിക്കറ്റിലെ അനശ്വര താരങ്ങളെക്കുറിച്ചും, അവരുടെ അവിസ്മരണീയ ഇന്നിങ്‌സുകളെക്കുറിച്ചും കേട്ടാലും കേട്ടാലും മതിവരാത്ത ചരിത്രങ്ങളോരോന്നും വീണ്ടും വീണ്ടും കേൾക്കാം, കമന്ററി ബോക്‌സിലൂടെ, ഒപ്പം ടെന്നീസിലെ ഇതിഹാസ താരങ്ങളുടെ ജീവിതവും കോർട്ടും നിറയുന്ന കഥകളും.Script, Voice - Shefi ShajahanEdit - Sabah Bin BasheerGraphics - Shakeeb KPA
2 Episodes
Reverse
ഗാർഡെടുത്ത സച്ചിനെ കാഴ്ച്ചക്കാരനാക്കി അയാളുടെ വെടിയുണ്ട പോലെയുള്ള പന്ത് സച്ചിന്റെ സകലപ്രതിരോധവും തച്ചുടച്ച് സ്റ്റമ്പ്‌സിൽ. അതെ, നേരിട്ട ആദ്യ പന്തിൽ മാസ്റ്റർ ബ്ലാസ്റ്റർ ക്ലീൻ ബൗൾഡ്. ക്രിക്കറ്റ് ഘടികാരം തന്നെ നിശ്ചലമായിപ്പോയ നിമിഷമായിരുന്നു അത്, ഷുഹൈബ് അക്തറെന്ന അതിവേഗക്കാരൻ ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയിൽ ജന്മമെടുത്തിരിക്കുന്നു.
മുൻനിര തകർന്നാൽ കളി തോൽക്കുമെന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയെ അവസാന ഓവറിലെ അവസാന പന്ത് വരെ കളിച്ചുതീർന്നിട്ട് മാത്രമേ പ്രതീക്ഷ കൈവിടാവൂ എന്ന് പഠിപ്പിച്ചതും അയാളാണ്... ക്രിക്കറ്റിൽ അസാധ്യമായതൊന്നുമില്ലെന്ന് കാണിച്ചുതന്ന Mr Unpredictable, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ കിരീട നേട്ടങ്ങളുടെ സുവർണ കാലഘട്ടത്തിൻറെ നായകൻ... അയാളുടെ പേര് മഹേന്ദ്രസിങ് ധോണിയെന്നാകുന്നു.
Comments