Discover
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Author: SBS
Subscribed: 619Played: 5,793Subscribe
Share
© Copyright 2025, Special Broadcasting Services
Description
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
2469 Episodes
Reverse
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
2026 മാർച്ച് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
സബ്ക്ലാസ് 407 എന്ന ട്രെയിനിംഗ് വിസയുടെ അപേക്ഷ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങളെ പറ്റിയും ഈ വിസയ്ക്കായി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
സംഗീത റിയാലിറ്റി ഷോ ആയ ഓസ്‌ട്രേലിയൻ ഐഡലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഡലൈഡ് മലയാളിയായ അലിറ്റ സന്തോഷ്. റിയാലിറ്റി ഷോയിലേക്കുള്ള പ്രവേശനവും, സംഗീത യാത്രയും അലീറ്റ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ആഗോള പ്രതിസന്ധികളെ തുടർന്ന് ചില ഓസ്ട്രേലിയൻ നഗരങ്ങളിൽ ഭവന വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ മറ്റിടങ്ങളിൽ വില മുന്നോട്ട് തന്നെയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ധനവിലയും, പണപ്പെരുപ്പവും പലിശ വർദ്ധനവും ഭവന വിപണിയെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
2026 മാർച്ച് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
കേരളത്തിൻറെ പേര് ഔദ്യോഗിക രേഖകളിൽ 'കേരളം' എന്നാക്കി മാറ്റുകയാണ്. സംസ്ഥാന സർക്കാരിൻറെ ദീർഘകാലമായുള്ള ആവശ്യത്തിന് അടുത്തിടെ ഭാരത സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ പേര് മാറ്റം കൊണ്ടുള്ള നേട്ടങ്ങൾ എന്താണ്? ഇതിനെ വിദേശ മലയാളികൾ എങ്ങനെയാണ് നോക്കി കാണുന്നത്? കേൾക്കാം, ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ.
In Australia, government-subsidised rental housing is available for eligible households. Assessment is based on need under criteria that vary depending on your state or territory. Here’s what to expect when applying for different types of housing assistance, some common myths around social housing and where to reach out for help. - ഓസ്ട്രേലിയയിൽ സർക്കാർ സഹായത്തോടെ കുറഞ്ഞ വാടകയ്കക്ക് ലക്ഷക്കണക്കിന് വീടുകൾ ലഭ്യമാണ്. ഇതിനായി അതത് ഹൌസിംഗ് അതോറിറ്റികളിൽ അപേക്ഷ നൽകണം. സോഷ്യൽ ഹൌസിംഗിന് പുറമേ ഇടത്തരം വരുമാനക്കാരെ സഹായിക്കാൻ അഫോർഡബിൾ ഹൌസുകളും ലഭ്യമാണ്. വിശദാംശങ്ങൾ കേൾക്കാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...
2026 മാർച്ച് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്‌ട്രേലിയയിൽ ഇന്ധനവില ലിറ്ററിന് 2 ഡോളർ കടന്നത് വാഹന ഉടമകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ധനവിലയിലെ അധിക ബാധ്യത ഒഴിവാക്കുന്നതിനായി പലരും ജീവിത രീതികളിൽ മാറ്റം വരുത്തി തുടങ്ങിയിരിക്കുകയാണ്. യാത്രാ ശീലങ്ങളിലും, ജോലികളിലും വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ പറ്റി ചില ഓസ്ട്രേലിയൻ മലയാളികൾ സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
2026 മാർച്ച് 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഓസ്‌ട്രേലിയയിൽ പെട്രോൾ വില ലിറ്ററിന് 2 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. ഇന്ധനവില കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ, ഡ്രൈവിംഗിൽ വരുത്തേണ്ട ചെറിയ മാറ്റങ്ങളിലൂടെ എങ്ങനെ പെട്രോളും പണവും ലാഭിക്കാമെന്ന് ഈ പോഡ്‌കാസ്റ്റ് വിശദീകരിക്കുന്നു.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..
SBS കുടുംബത്തിലുള്ള SBS വേൾഡ് വാച്ചിൽ പുതിയതായി ഒരു മലയാളം വാർത്ത ബുള്ളറ്റിൻ കൂടി വരികയാണ്. എല്ലാ ദിവസവും രാത്രി 10 മണിക്കാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്ത വേൾഡ് വാച്ചിൽ പ്രക്ഷേപണം ചെയ്യുക. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
2026 മാർച്ച് ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്‌ട്രേലിയയുടെ തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ കഴിയുമ്പോഴും, റമദാൻ മാസത്തിലെ ആചരങ്ങൾ മുറ തെറ്റാതെ പാലിക്കുന്നവരാണ് ഓസ്ട്രേലിയയിലെ മിക്ക മലയാളി മുസ്ലീങ്ങളും. അണുകുടുംബങ്ങളായി കഴിയുമ്പോൾ ജോലിക്കും തിരക്കിനുമിടിയിൽ ഇത് വിഷമമേറിയൊരു കാര്യമാണ്. ഓസ്‌ട്രേലിയയിലെ നീണ്ട പകലുകൾക്കും ജോലിത്തിരക്കുകൾക്കുമിടയിൽ നാട്ടിലെ അതേ ആവേശത്തോടെയും പൂർണ്ണതയോടെയും ഓസ്ട്രേലിയയിലെ മുസ്ളീം മലയാളികൾ നോമ്പ് തുറ ആചരിക്കുന്നതെങ്ങനെയെന്നാണ് നമ്മൾ കേൾക്കുന്നത്.
ആർത്തവവിരാമവുമായി ബന്ധപ്പെട്ട കാലഘട്ടമാണ് പെരിമെനോപസ് എന്നറിയപ്പെടുന്നത്. ഈ സമയത്ത് സ്ത്രീകള്‍ക്ക് അവധി ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കണമെന്നാണ് സെനറ്റ് സമിതിയുടെ ശുപാര്‍ശ. പെരിമെനോപസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, പുരുഷന്മാർ ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നും കാന്‍ബറയില്‍ ജി.പി ആയ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
2026 മാർച്ച് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
മലബാറിലെ നോമ്പുകാല സ്പെഷ്യൽ വിഭവമാണ് ചട്ടിപ്പത്തിരി. ചട്ടിപ്പത്തിരിക്കായി മാവ് കുഴയ്ക്കാതേയും, പരത്താതേയും എങ്ങനെ ഓവനിൽ എളുപ്പത്തിൽ ചട്ടിപ്പത്തിരി ഉണ്ടാക്കാമെന്ന് വിവരിക്കുകയാണ് സിഡ്നിയിലുള്ള ഫസ്‌മിൻ അബ്ദുൾ ഖാദർ . കേൾക്കാം സ്വാദേറിയ ചട്ടിപ്പത്തിരിയുടെ രുചിക്കൂട്ട്...
2026 മാർച്ച് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...























