DiscoverSBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Claim Ownership

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Author: SBS

Subscribed: 615Played: 5,714
Share

Description

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
2299 Episodes
Reverse
2025 ഡിസംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ് നേരിട്ടതോടെ, ഒരു ഓസ്ട്രേലിയൻ ഡോളർ ചരിത്രത്തിൽ ആദ്യമായി 59 രൂപ എന്ന നിരക്കിലേക്ക് എത്തി. എന്താണ് രൂപയുടെ മൂല്യത്തിൽ സംഭവിക്കുന്നതെന്നും, ഓസ്ട്രേലിയൻ ഡോളറും രൂപയുമായുള്ള വിനിമയ നിരക്കിന്റെ ചരിത്രവും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
നിങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ക്ഷണക്കത്തിൽ "കോക്ക്ടെയിൽ അറ്റയർ" എന്ന ഡ്രസ് കോഡ് കണ്ടാൽ, എങ്ങനെ തയ്യാറെടുക്കും? ഓസ്ട്രേലിയയിൽ നിരവധി വ്യത്യസ്ത ഡ്രസ് കോഡുകളുണ്ട്. അവയെക്കുറിച്ച് വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
2025 ഡിസംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് ഈ വർഷം മൂന്നു തവണ കുറച്ചെങ്കിലും, വീടു വാങ്ങാൻ ശ്രമിക്കുന്നവർക്ക് അതിന്റെ ഒരു ഗുണവുമുമ്ടായില്ലെന്ന് റിപ്പോർട്ട്. പ്രമുഖ പ്രോപ്പർട്ടി ഗവേഷണ സ്ഥാപനമായ കോട്ടാലിറ്റിയുടെ റിപ്പോർട്ട് പ്രകാരം, പലിശ കുറവിലൂടെയുണ്ടായ നേട്ടത്തേക്കാൾ അധികമാണ് ഈ കാലയളവിൽ രാജ്യത്തെ വീടുവിലയിലുണ്ടായിരിക്കുന്ന വർദ്ധനവ്. അതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
2025 ഡിസംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയയിൽ നിന്നും കേരളത്തിലേക്ക് അവധിക്കാല യാത്രകൾ പോകുമ്പോൾ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലർക്കും ഒട്ടേറെ ആശങ്കകൾ ഉണ്ടാകാറുണ്ട്. കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എതൊക്കെ യാത്രാ വാക്സിനുകൾ എടുക്കണമെന്നും കാൻബറയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
2025 നവംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന ഒട്ടേറെ മലയാളികളും രാജ്യാന്തര വിദ്യാർത്ഥികളുമൊക്കെ ആദ്യം ചെയ്യുന്ന ജോലികളിലൊന്നാണ് ഭക്ഷണ വിതരണം. എന്നാൽ, പലപ്പോഴും മിനിമം വേജസ് പോലും ലഭിക്കാത്ത ഈ തൊഴിൽ മേഖലയിലെ വെല്ലുവിളികൾ എന്തൊക്കെയാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
വിപണി സജീവമാകുന്ന ബ്ലാക്ക് ഫ്രൈഡേ പോലുള്ള ഓഫർ ദിനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകളെ കുറിച്ച് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആന്റ് കൺസ്യൂമർ കമ്മീഷൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. GHOST STORE പോലുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായി അറിയാം...
2025 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
You’ve received an invitation that reads “Dress code: Cocktail attire”. What is this ‘code’? And more importantly, what will you wear? In this episode, we demystify the most common dress codes so that you can feel comfortable at any event. - നിങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ക്ഷണക്കത്തിൽ "കോക്ക്ടെയിൽ അറ്റയർ" എന്ന ഡ്രസ് കോഡ് കണ്ടാൽ, എങ്ങനെ തയ്യാറെടുക്കും? ഓസ്ട്രേലിയയിൽ നിരവധി വ്യത്യസ്ത ഡ്രസ് കോഡുകളുണ്ട്. അവയെക്കുറിച്ച് വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
ഓസ്‌ട്രേലിയയിലേക്ക് കുടിയേറി പാർത്ത ശേഷം ഭക്ഷണ രീതികളിൽ നമുക്ക് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊക്കെ ഒരു പരിധിവരെ മലയാളികളിൽ ജീവിത ശൈലി രോഗങ്ങങ്ങൾ വരാനും കാരണമാകാറുണ്ട്. ഓസ്‌ട്രേലിയയിൽ കുടിയേറിപ്പാർത്ത മലയാളികൾ ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് ന്യൂ സൗത്ത് വെയിൽസിൽ കൺസൽട്ടൻറ് എൻഡോക്രൈനോളജിസ്റ് ആയ ഡോക്ടർ ധന്യ സഞ്ജീവ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
2025 നവംബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ലോക എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിന്റെ അലയൊലികൾ മായും മുമ്പ്, കേരളത്തിലെ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സേബ ടോമി. പുരസ്കാരം നേടിയതിന് തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലേക്കെത്തിയ സേബ, എസ് ബിഎസ് മലയാളവുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....
2025 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
ഓസ്ട്രേലയിയിലെ ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിന്, തൊഴിലാളി യൂണിയനും, പ്രമുഖ ഭക്ഷണ ഡെലിവറി കമ്പനികളുമായി ധാരണയായി. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
2025 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
സ്വതന്ത്ര എംപി ഡേവിഡ് പോകോക്കാണ് അനുവാദമില്ലാതെ സൃഷ്ടിക്കപ്പെടുന്ന AI കണ്ടൻറുകളെ നിയന്ത്രിക്കാൻ ബിൽ കൊണ്ടുവന്നത്. My face My rights എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. കേൾക്കാം വിശദാംശങ്ങൾ...
loading
Comments