Discover
കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടിക്കഥകള്‍ | Malayalam Stories For Kids
Author: Mathrubhumi
Subscribed: 28Played: 330Subscribe
Share
© The Mathrubhumi Printing & Publishing Co Ltd
Description
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
309 Episodes
Reverse
കൊടുംതണുപ്പിൽ ഒരു നേർത്ത തുണിയുമായി കാത്തിരുന്ന വൃദ്ധൻ… പിന്നെ രാജാവ് നൽകിയ ഒരു വാക്ക്! ❄️കൊട്ടാരത്തിന് പുറത്ത് തണുപ്പിൽ കഴിയുന്ന വൃദ്ധനെ കണ്ട ചന്ദ്രസേനൻ രാജാവിന് സങ്കടമായി. കട്ടിയുള്ള പുതപ്പ് കൊടുത്തയക്കാമെന്ന് രാജാവ് വാക്കുനൽകിയതോടെ വൃദ്ധനും ആശ്വസിച്ചു.പക്ഷേ, കൊട്ടാരത്തിലെത്തിയ രാജാവ് ആ വാക്ക് മറന്നുപോയി…പിറ്റേന്ന് കാവൽക്കാർ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ച. അതിനൊപ്പം വൃദ്ധന്റെ കൈയിൽ ഒരു കുറിപ്പും.ആ കുറിപ്പിൽ എന്തായിരുന്നു? രാജാവ് നൽകിയ വാക്ക് വൃദ്ധന്റെ ജീവിതത്തെ എങ്ങനെ മാറ്റി?ഒരു ചെറിയ കഥയിലൂടെ പ്രതീക്ഷ, സ്വന്തം ശക്തി, മറ്റുള്ളവരെ ആശ്രയിക്കുന്നതിന്റെ പരിധി എന്നിവയെക്കുറിച്ച് ചിന്തിപ്പിക്കുന്ന ഒരു മനോഹരമായ അനുഭവം.🎧 കേൾക്കാം Kuttikkadhakal Story Podcast — കുട്ടികൾക്കായി കഥയും കൗതുകവും ഒരു നല്ല പാഠവും.കഥ: സന്തോഷ് വള്ളിക്കോട് | അവതരിപ്പിക്കുന്നത്: ഷൈന രഞ്ജിത്ത് | നിർമ്മാണം : ആർ ജെ അച്ചൂ
ഒരു നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് പാഠപുസ്തകത്തിൽ മാത്രമല്ല… വർഷങ്ങൾക്കുശേഷം രാജേഷ് തന്റെ പഴയ അധ്യാപകൻ കേശവൻ മാഷിനെ കണ്ടുമുട്ടുന്നു. സംസാരത്തിനിടെ രാജേഷ് തന്റെ ജീവിതം മാറ്റിമറിച്ച ഒരു പഴയ സംഭവം മാഷിനെ ഓർമിപ്പിക്കുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരന്റെ വാച്ച് മോഷ്ടിച്ച രാജേഷിനെ കേശവൻ മാഷ് പിടികൂടിയിരുന്നു. പക്ഷേ…അദ്ദേഹം രാജേഷിനെ എല്ലാവരുടെയും മുന്നിൽ കള്ളനാക്കിയില്ല. പകരം എല്ലാ കുട്ടികളെയും കണ്ണടപ്പിച്ച് ഓരോരുത്തരുടെയും പോക്കറ്റ് പരിശോധിച്ചു. വർഷങ്ങൾക്കുശേഷം രാജേഷ് മാഷിനോട് ചോദിച്ചു: “അന്ന് വാച്ച് മോഷ്ടിച്ചത് ഞാനാണെന്ന് സാറിന് ഓർമ്മയില്ലേ?” മാഷിന്റെ മറുപടി കേൾക്കുമ്പോൾ ഒരു നിമിഷം നമ്മളും നിശബ്ദരാകും… ❤️ഒരു കുട്ടിയുടെ ഒരു തെറ്റുകൊണ്ട് അവനെ ജീവിതകാലം മുഴുവൻ ‘കള്ളൻ’ എന്ന് മുദ്രകുത്താതിരുന്ന ആ അധ്യാപകന്റെ മനസ്സാണ് ഈ കഥയുടെ യഥാർഥ പാഠം. ഒരു നല്ല അധ്യാപകൻ ഒരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. 🎙️ അവതരണം: ഷൈന രഞ്ജിത്ത്🎧 ശബ്ദ മിശ്രണം: സുന്ദരസ് നായർ
ഒരു ഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു ദിവസം അവർ കൂടുതൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി അന്വേഷിച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് യാത്രയായി. ഒരു കാട് കടന്നു വേണം അവർക്ക് പട്ടണത്തിൽ എത്താൻ. നടക്കുന്നതിനിടെ അവർ കാട്ടിൽ ഒരിടത്ത് ഒരു ഭാണ്ഡം കിടക്കുന്നത് കണ്ടു. അവർ എടുത്തു നോക്കുമ്പോൾ അതാ അതിൽ നിറയെ സ്വർണ്ണാഭരണങ്ങൾ. എല്ലാവർക്കും വലിയ സന്തോഷമായി. കിട്ടിയ സ്വർണ്ണം മൂന്നുപേർക്കും തുല്യമായി വീതിക്കാമല്ലോ. ഇനി പണി അന്വേഷിച്ച് പട്ടണത്തിലേക്ക് പോവുകയും വേണ്ട.അവർ തിരികെ നടക്കാൻ തീരുമാനിച്ചു. എന്നാൽ മൂന്നുപേരും വിശപ്പും ദാഹവും കാരണം അല്പം വിശ്രമിച്ചിട്ട് പോകാം എന്ന് വെച്ചു.കേൾക്കൂ കുട്ടിക്കഥകൾ ..അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം : സുന്ദർ എസ്
നഗരത്തിലെ പ്രമുഖ വ്യവസായിയാണ് രവി.ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിൽ തുടങ്ങിയ കട വൻ വിജയത്തിലെത്തി. വിജയൻ എന്നൊരാൾ ദിവസവും കടയിലെത്തും. എന്തെങ്കിലുമൊക്കെ വാങ്ങി പോകും. അങ്ങനെ സ്ഥിരം വരുന്ന വിജയൻ രവിയുമായി സൗഹൃദത്തിലായി. ഒരു ദിവസം രവി കുടുംബവുമൊത്ത് ഒരു ദൂരയാത്രയ്ക്ക് പുറപ്പെട്ടു. പകുതി ദൂരം എത്തിയപ്പോഴാണ് രവി അക്കാര്യം ഓർത്തത്.തുടർന്ന് കേൾക്കൂ കുട്ടിക്കഥകൾസന്തോഷ് വള്ളിക്കോടിൻറെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത് നിർമ്മാണം : ആർ ജെ അച്ചൂ
സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുകയാണ്.പി ടി മാഷ് കുട്ടികൾക്ക് നിർദ്ദേശം നൽകി അവിടെ നിൽപ്പുണ്ട്. കളിയിൽ ഒന്നും പങ്കെടുക്കാതെ മാറി നിന്ന നീരജ് മാഷിന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. മാഷേ ഒരാൾക്ക് ശരിക്കും എത്ര ചങ്ങാതിമാർ വേണം? ഒന്നോ അതിൽ കൂടുതലോ? ഹാ നല്ല ചോദ്യം അതിന്റെ ഉത്തരം പറയും മുമ്പ് നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം. എന്നിട്ട് ദൂരേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ..തുടർന്ന് കേൾക്കൂ കുട്ടിക്കഥകൾ മാതൃഭൂമി പോഡ്‌കാസ്റ്റിൽ .സന്തോഷ് വള്ളിക്കോടിൻറെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത് ശബ്ദ മിശ്രണം : സുന്ദർ എസ് നായർ നിർമ്മാണം : ആർ ജെ അച്ചൂ







