DiscoverBull's Eye
Bull's Eye
Claim Ownership

Bull's Eye

Author: Manorama Online

Subscribed: 6Played: 47
Share

Description

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.

For more - https://specials.manoramaonline.com/News/2023/podcast/index.html
155 Episodes
Reverse
പണവും പ്രതാപവുമുണ്ടെന്നു കരുതുന്നവർ പ്രാതൽവേളകളിൽ കാണിക്കുന്ന പ്രാന്തുകൾ കണ്ടാൽ വട്ടായിപ്പോകും. കാശു കൊടുത്തതു മുതലാക്കാനെന്ന പേരിൽ പ്ലേറ്റിൽ സകലതും ഓവർലോഡ് ചെയ്തിട്ട് വേസ്റ്റാക്കുന്നവരുണ്ട്. 15 കിലോഗ്രാമിലേറെ പ്രാതൽ വേസ്റ്റ് വരുന്ന ഹോട്ടലുകളുണ്ടത്രെ. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ Food waste at hotel breakfast buffets is becoming a growing concern. In this episode of Bulls Eye, P. Kishore examines how the mindset of “getting value for money” often leads to excessive food waste. The podcast discusses the scale of wastage in hotels, the attitudes behind it, and why responsible consumption matters in today’s world.See omnystudio.com/listener for privacy information.
ബെംഗളൂരുവിലെ സെന്റ് ജോസഫ് സ്കൂളിൽ പഠിച്ച് അവിടത്തെ പിഇഎസ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് കഴിഞ്ഞ് യുഎസിലേക്കു പോയ രാഹുൽ പാട്ടീൽ ബെംഗളൂരുവിലെ ഐടി ബിസിനസിന്റെ തന്നെ അന്തകനായി തിരിച്ചു വരുമെന്ന് ആരെങ്കിലും കരുതിയോ? ആന്ത്രോപിക് എന്ന യുഎസ് സ്റ്റാർട്ടപ് ഉണ്ടാക്കിയ ക്ലോഡ് എന്ന എഐ ചാറ്റ്ബോട്ട് ആഗോള സോഫ്റ്റ്‌വെയർ സർവീസ് ബിസിനസിനെ തന്നെ തകർക്കുമെന്ന സ്ഥിതിയായി. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. In this episode of Bulls Eye, Malayalam Manorama Business Editor P. Kishore unpacks how AI-driven platforms like Claude could reshape outsourcing, software development, and the future of India’s IT sector. What does this disruption mean for companies in Bengaluru? Are we witnessing the beginning of a major shift in the global tech services economy?See omnystudio.com/listener for privacy information.
അംബാനിയെയോ അദാനിയെയോ പോലെ ജീവിക്കാൻ വർഷം 20 കോടിരൂപ ചെലവാക്കിയാൽ മതിയെന്നൊരു കണക്ക് മുൻപ് ഉണ്ടായിരുന്നു. ആരോ മിനക്കെട്ടിരുന്ന് കണക്ക് കൂട്ടിയെടുത്തതാണ്. ഇപ്പോൾ തുക ഇരട്ടി ആയിക്കാണും. ഇതിനെ ‘എൻജോയ്മെന്റ് ക്വോഷ്യന്റ്’ എന്നു വിളിക്കുന്നു. എന്നുവച്ചാൽ എത്ര കാശ് ഉണ്ടായിരുന്നാലും അത് എൻജോയ് ചെയ്യുന്നതിനു പരിധിയുണ്ട്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.  In this episode of the Bulls Eye podcast, the focus shifts to the rapidly growing trend of the private jet (luxury aviation) industry and how ultra-rich lifestyles are reshaping travel preferences. Using the idea of the “Enjoyment Quotient” as a backdrop, the discussion looks at why high-net-worth individuals are increasingly investing in private jets, premium air travel, and ultra-luxury experiences. Narrator: P Kishore, Business Editor, Malayala Manorama.See omnystudio.com/listener for privacy information.
ഒറ്റയടിക്ക് നടപ്പാക്കിയാൽ പണി പാളുന്ന പരിപാടിയാണ് എഐ ഉപയോഗിച്ചുള്ള ബിസിനസ്സ് പരീക്ഷണങ്ങൾ. കുറേശെ മൊഡ്യൂളുകളായി നടപ്പാക്കുകയാണെങ്കിൽ വൻ നഷ്ടങ്ങൾ ഒഴിവാക്കാനും കഴിയും. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.  Implementing artificial intelligence in business requires caution and strategy. In this episode of Bull’s Eye, Malayala Manorama Business Editor P. Kishore explains why phased, modular adoption of AI is far more effective than a one-time rollout. Learn how businesses can minimize risks, prevent losses, and make smarter decisions while experimenting with AI-driven solutions.See omnystudio.com/listener for privacy information.
ബിസിനസ് വർത്തമാനങ്ങളിൽ ഭാവിയിലെ ഭൂതങ്ങൾ പ്രധാനമാണ്. പ്രതിസന്ധികളെ മുൻകൂട്ടിക്കണ്ട് നേരത്തേതന്നെ മാറ്റിപ്പിടിക്കാൻ കഴിയണം. ഓടുന്നതെങ്ങോട്ടാണെന്നു മനസ്സിലാക്കി ഒരു മുഴം മുൻപേ. അവസരങ്ങളും ഇതുപോലെയാണ്. 2026ലെ കാറ്റു വീശുന്നത് എങ്ങോട്ടാണെന്നും മണിമുഴങ്ങുന്നത് ആർക്കാണെന്നും വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ In the fast-changing world of business, the future belongs to those who can anticipate change. From emerging risks to hidden opportunities, this episode of Bull’s Eye decodes the key trends shaping 2026. Which way is the economic wind blowing, and who will benefit when the bell rings? Get clear insights and sharp analysis from Malayala Manorama Business Editor P. Kishore.See omnystudio.com/listener for privacy information.
അമേരിക്കയിൽ മൂന്നു പിള്ളേര് കമ്പനിയുണ്ടാക്കി ശതകോടീശ്വരൻമാരായപ്പോൾ അതിൽ രണ്ടു പേർ ഇന്ത്യക്കാർ. കർണാടകയിൽ നിന്നും ഡൽഹിയിൽ നിന്നും കുടിയേറിയവരുടെ മക്കൾ. വെറും 22 വയസ്സിൽ ശതകോടീശ്വരൻമാരായി മാർക്ക് സക്കർബർഗിന്റെ റെക്കോർഡിനെ മറികടന്നിരിക്കുകയാണ്. വിശദമായി കേൾക്കാം മലയാള മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  Three 22-year-olds have rewritten global startup history by becoming billionaires, breaking Mark Zuckerberg’s record. Among them are two Indian-origin founders, born to immigrants from Karnataka and Delhi. Malayala Manorama Business Editor P. Kishore unpacks this extraordinary success story in the Manorama Online Bullseye podcast.See omnystudio.com/listener for privacy information.
പണ്ടൊക്കെ വീടുകളിൽ അച്ഛനമ്മമാർ സ്ഥലത്തില്ലെങ്കിൽ എന്തോ രഹസ്യം പോലെ അയലത്തെ കുട്ടികളുൾപ്പെടെ ഒ‌ത്തുകൂടി എംടിവി കാണലും എഫ്ടിവി കാണലുമുണ്ടായിരുന്നു. ഫാഷൻ ടിവിയിൽ ഇപ്പോഴും ലോകമാകെ ഫാഷനും ലൈഫ്സ്റ്റൈലും കാണുന്നുണ്ട്. പക്ഷേ, എംടിവിയിൽ പാട്ടു കാണൽ കുറഞ്ഞു കുറഞ്ഞ് ഒടുവിൽ എം‍ടിവി തന്നെ പുതുവർഷത്തലേന്ന് പൂട്ടി. ജനത്തിന് യൂട്യൂബും ടിക്ടോക്കും സ്ട്രീമിങ്ങും ഉള്ളപ്പോഴെന്തിന് എംടിവി? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ See omnystudio.com/listener for privacy information.
സുഹൃത്തിന്റെ നെറ്റിയിൽ പൊള്ളിയ പാട്. എന്താ കാര്യം? എങ്ങാണ്ട് ടൂറ് പോയപ്പോൾ ഒരു സ്റ്റാർ ഹോട്ടലിൽ തങ്ങി. കുളിക്കാൻ ടബ്ബിൽ കയറി നിന്ന് ഏതോ ടാപ്പിൽ പിടിച്ചു തിരിച്ചു. തിളച്ച വെള്ളം ജെറ്റ് പോലെ വന്ന് നെറ്റിയിൽ മുട്ടി. വല്ല വിധേനയുമാണ് ടബ്ബിൽ നിന്നു ചാടിയത്. ഇതൊരു ആഗോള പ്രശ്നമാണ്. നക്ഷത്ര ഹോട്ടൽ മുറികളിലെ ജഗപൊക. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ See omnystudio.com/listener for privacy information.
കല്യാണത്തിനോ ക്രിസ്മസിനോ ബർത്ത് ഡേയ്ക്കോ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കണോ? പണ്ടൊക്കെ ഗിഫ്റ്റ് കടകളിൽ കയറി ഇറങ്ങേണ്ടി വന്നിരുന്നത് ആമസോണിലോ ഫഫ്ലിപ്കാർട്ടിലോ നോക്കലായി. ഇപ്പോഴതാ എഐ ചാറ്റ്ബോട്ട് വന്നിരിക്കുന്നു. ഏതു തരം സാധനം ആർക്ക് എന്തു വിലയ്ക്കകം വേണമെന്നു ചോദിച്ചാലുടൻ വലിയൊരു ലിസ്റ്റ് തന്നെ തരും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  AI Chatbots and The Future of Gift Shopping. Listen to the detailed story through the Manorama Online Bulls Eye podcast, presented by Malayala Manorama Senior Correspondent P. Kishore.See omnystudio.com/listener for privacy information.
ഇക്കാലത്ത് ക്രിസ്മസ് കാർഡുകളില്ല. ലോകമാകെ പോസ്റ്റ് ഓഫിസുകൾ പൂട്ടുകയാണ്. യൂറോപ്പിൽ പോസ്റ്റൽ സേവനം നിർത്തുന്ന ആദ്യത്തെ രാജ്യമാണ് ഡെൻമാർക്ക്. അവിടെ വിരളമായി മാറിയ ചുവപ്പൻ പോസ്റ്റൽ പെട്ടികൾ ജനുവരിയിൽ പൂർണമായി അപ്രത്യക്ഷമാവും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  These days, Christmas cards have all but disappeared. Across the world, post offices are shutting down. Denmark has become the first country in Europe to discontinue its postal services. The iconic red postboxes there—now a rare sight—will completely disappear by January. Listen to the detailed story through the Manorama Online Bulls Eye podcast, presented by Malayala Manorama Senior Correspondent P. Kishore.See omnystudio.com/listener for privacy information.
സർക്കാരിന്റെ വരുമാനക്കുറവ് നികത്താൻ ശതകോടീശ്വര നികുതി (സൂപ്പർ റിച്ച് ടാക്സ്) ഏർപ്പെടുത്തിയാലോ? അനേകം രാജ്യങ്ങളിൽ ഗതികേടുകൊണ്ട് ഇങ്ങനെയൊരു ചിന്താഗതിയുണ്ട്. ചില രാജ്യങ്ങൾ സ്വത്ത് നികുതി (വെൽത്ത് ടാക്സ്) ഏർപ്പെടുത്തും. എന്നു വച്ചാൽ ആകെ സ്വത്തിന്റെ നിശ്ചിത ശതമാനം കൊടുക്കണം. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  To compensate for the government’s revenue shortfall, should a super-rich tax be introduced? Many countries are considering such an idea due to economic slowdown. Some nations even impose a wealth tax, meaning a fixed percentage of an individual’s total assets must be paid. Let’s understand this in detail with Manorama Senior Correspondent P. Kishore through the Manorama Online BullsEye Podcast.See omnystudio.com/listener for privacy information.
ബ്രിട്ടിഷ് സായിപ്പ് സ്ഥാപിച്ച റിസോർട്ടിൽ 2 പുൽത്തകിടികളും ചെമ്പകം, കാന, കറ്റാർവാഴ, സിഗാർ പ്ലാന്റ്, അരളി തുടങ്ങിയ ചെടികളും മരങ്ങളും കൊണ്ട് മനോഹരമായ ലാൻഡ്സ്കേപ്പിങ്. പടിഞ്ഞാട്ടു നോക്കിയാൽ നേരെ താഴെ അലകടലാണ്. അവിടെ സർഫിങ് നടത്തുന്ന വിദേശികൾ. സർഫിങ്ങിനു പറ്റിയ ബീച്ച് എന്നു വർക്കല പേരെടുത്തതോടെയാണ് ഇത്തരം കേന്ദ്രങ്ങൾ ഉയർന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  In this episode, Senior Correspondent P. Kishore explores the rise of surfing culture in Varkala and the charm of British-era heritage resorts. The podcast delves into Varkala’s landscape, the growth of surf tourism, and the socio-cultural changes it has brought to the region.See omnystudio.com/listener for privacy information.
പൂത്ത കാശുള്ള വ്യവസായി സദാ പീഞ്ഞ ഷർട്ടും മുണ്ടും ധരിച്ചു വെറുമൊരു കായം സഞ്ചിയുമായി നടക്കും. കാർ ഉണ്ടെങ്കിൽ തന്നെ ചെറുത്. വീടോ? കണ്ടാൽ കഷ്ടം തോന്നും. ആരുടെയും ശ്രദ്ധയിൽപെടാതെ ഇങ്ങനെ പണം ഒളിച്ചുവച്ചു ജീവിക്കുന്നവർ ലോകമാകെയുണ്ട്. അവർ കോടാനുകോടീശ്വരൻമാർക്കു ചേർന്ന അത്യാഡംബരത്തിൽ ജീവിച്ചാലും അതു ചെറിയൊരു വലയത്തിനു പുറത്തേക്ക് അറിയപ്പെടില്ല. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  A deep dive into the lives of ultra-wealthy individuals who choose to live in extreme simplicity, hiding unimaginable fortunes behind modest appearances. Manorama Senior Correspondent P. Kishore brings real stories and sharp insights in this eye-opening episode of the Bullseye podcast.See omnystudio.com/listener for privacy information.
ബെംഗളൂരുവിലെ പാരമ്പര്യ മലയാളി റസ്റ്ററന്റിൽ ഞായറാഴ്ചകളിൽ വെള്ള അപ്പവും ചിക്കൻ സ്റ്റ്യൂവും ഇഹലോക പ്രശസ്തം എന്നു കേട്ടിട്ട് ഒരാൾ കഴിക്കാൻ പോയി. അയ്യേ ഇതോ...! മൊരിഞ്ഞ അരികുകൾ ഇല്ലാത്ത തണുത്ത അപ്പം, കൊഴകൊഴാന്ന് സ്റ്റ്യൂ. ഇനി മേലാ അങ്ങോട്ടില്ലേന്നു പറഞ്ഞുകൊണ്ടാണ് തിരികെ പോന്നതത്രെ. എന്തു കൊണ്ടാണ് ഇത്തരം ‘ഐക്കണിക്’ റസ്റ്ററന്റുകൾ വർഷങ്ങൾ കൊഴിയുമ്പോൾ വെറും നൊസ്റ്റു മാത്രമായി മാറുന്നത്? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  Why do once-iconic restaurants lose their charm over time? In this episode of Manorama Online’s Bull’s Eye podcast, Senior Correspondent P. Kishore discusses a recent experience at a traditional Malayali restaurant in Bengaluru and delves into how legacy eateries slip from legendary status to mere nostalgia. A compelling reflection on food, memories, and changing standards in culinary culture.See omnystudio.com/listener for privacy information.
Why do many top industrialists choose to stay unreachable? Every time a wealthy businessman makes news, a flood of calls follows — people asking for phone numbers, emails, or direct access. The reasons vary: job requests, startup funding, business partnerships, land deals, treatment aid, and more. In this episode of Manorama Online Bullseye Podcast, Senior Correspondent P. Kishore takes a closer look at this growing trend and what it reveals about our social mindset.  ധനികരായ വ്യവസായികളെക്കുറിച്ചു വാർത്ത വരുന്ന മാധ്യമങ്ങളിൽ കുറെ ദിവസം അവരുടെ ഫോൺ നമ്പറോ, മെയിൽ ഐഡിയോ ചോദിച്ചുകൊണ്ടുള്ള ഫോൺ വിളികളാണ്. എന്തിനാ? പലതരം ‘കൃഷി’കളാണ്. ജോലി വേണം, സ്റ്റാർട്ടപ്പിനു ഫണ്ട് വേണം, ബിസിനസിൽ ഷെയർ എടുക്കണം, മാളിനോ റിസോർട്ടിനോ സ്ഥലം വിൽക്കാനുള്ളതു വാങ്ങണം, ചികിത്സാ– ഭവന സഹായം...! ഇതു പേടിച്ചാണ് പ്രമുഖ വ്യവസായികളെല്ലാം അപ്രാപ്യരായി കഴിയുന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.See omnystudio.com/listener for privacy information.
അധികാരമേറിയ അന്നു മുതൽ താരിഫും യുദ്ധവും മറ്റുമായി ഡോണൾഡ് ട്രംപ് തകർത്താടിയപ്പോൾ യുഎസ് ഇക്കോണമിയെ തെക്കോട്ടെടുക്കും എന്നു പല സാമ്പത്തിക ധുരന്ധരൻമാരും പ്രവചിച്ചതാണ്. പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല. എന്താവാം ഗുട്ടൻസ്? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  Many economists predicted a downturn when Donald Trump’s bold trade policies and tariff wars began. Yet, the US economy showed unexpected resilience. In this episode of Bulls Eye, Senior Correspondent P. Kishore explains the reasons behind the American economy’s surprising strength under Trump’s leadership.See omnystudio.com/listener for privacy information.
ദുബായിൽ വീണ്ടും വന്നു റിയൽ എസ്റ്റേറ്റ് ഭൂം! പ്രമുഖ മലയാളി കമ്പനി പുതിയ പ്രോജക്ട് അനൗൺസ് ചെയ്ത് ഒരു പടവും കാണിച്ചതേയുള്ളൂ മണിക്കൂറിനകം മുഴുവൻ ഫ്ലാറ്റുകളും വിറ്റുപോയത്രെ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. Dubai’s property market is witnessing another massive surge. In this episode of BullsEye, Senior Correspondent P. Kishore unpacks how a prominent Malayali-owned real estate firm’s new project sold out within hours of its announcement. What’s fueling this renewed real estate boom in Dubai? Tune in to find out.See omnystudio.com/listener for privacy information.
ഏത് ബിസിനസ് രംഗത്തും ദുർദശ വരുമ്പോൾ ഉപദേശികളായി രക്ഷിക്കാനെത്തുന്നത് കൺസൽറ്റൻസികളായിരുന്നു. ഉപദേശങ്ങളുടെ ഭാഗമായ റിപ്പോർട്ടുകളും നിർദേശങ്ങളും ഉടച്ചുവാർക്കലുകളും മറ്റും കഴിയുമ്പോൾ കോടികളുടെ വലിയൊരു ബില്ല് വരും. അതിനിടെ സ്യൂട്ടിട്ടവരുടെ കുറെ സ്പ്രെഡ്ഷീറ്റുകൾ, പവർ പോയിന്റ് അവതരണങ്ങൾ, ഇംഗ്ലിഷിൽ ആഷ്പുഷ്... പക്ഷേ, എഐ വന്നിങ്ങു കേറിയതോടെ കൺസൽറ്റൻസികൾ ആകെ ഗുലുമാലിലാണത്രെ...! വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. In any business sector, whenever tough times hit, it was consultancies that would arrive as advisors to rescue them. After they delivered their reports, suggestions, restructurings, and other recommendations, a hefty bill running into crores would follow. In between all this, there would be numerous spreadsheets, PowerPoint presentations, and fancy English jargon from those in suits... but with the advent of AI, consultancies, it seems, are in quite a pickle! Listen to the Manorama Online Bulls Eye podcast by Malayala Manorama Senior Correspondent P. KishorSee omnystudio.com/listener for privacy information.
മലയാളി ബിസിനസിൽ കാശു മുടക്കുന്നത് അന്യ നാടുകളിൽ, നാട്ടിൽ കാശുമുടക്ക് ടൂറിസം രംഗത്തു മാത്രം–ഇങ്ങനെയൊരു ട്രെൻഡ് വ്യാപകമായിട്ടുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. In this episode of Bulls Eye Podcast, Senior Correspondent P. Kishore discusses the “business boom” phenomenon among Malayalis — but with a twist: despite booming interest in overseas ventures, he argues that there’s no real change in the core business mindset back home in Kerala.See omnystudio.com/listener for privacy information.
എന്തുകൊണ്ട് യുഎസിൽ ഇന്ത്യക്കാർക്കെതിരെ വികാരം? മലയാളികൾ തന്നെ അതിനു കാരണങ്ങൾ നിരത്തുന്നുണ്ട്– ഇന്ത്യൻ എത്‌നിക് ഗ്രൂപ്പുകൾ ഒരേ സ്ഥലത്ത് വീടുകൾ വാങ്ങി താമസമാക്കി അവരുടെ സംസ്കാരം അനുസരിച്ചു ജീവിക്കുന്നു. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. This episode of Bull’s Eye explores the rising anti-Indian sentiment in the US. Senior Correspondent P. Kishore discusses why such feelings are emerging, including how Indian communities tend to live in concentrated clusters and maintain distinct cultural practices.See omnystudio.com/listener for privacy information.
loading
Comments