Discover
Manorama Children
100 Episodes
Reverse
അമ്മയ്ക്കൊപ്പം പച്ചക്കറിക്കടയിൽ എത്തിയതായിരുന്നു ഉണ്ണിമായ. കടക്കാരൻ നൽകിയ ബാസ്ക്കറ്റ് വാങ്ങി അമ്മ ഓരോന്നായി തിരഞ്ഞെടുക്കാൻ തുടങ്ങി. തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ..എന്തെല്ലാം തരം പച്ചക്കറികളാണ് എല്ലാം ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു. സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് നടക്കും വഴി ഉണ്ണി അമ്മയോട് ചോദിച്ചു... കഥ കേട്ടോളൂ Unnimaya had tagged along with her mother to the vegetable shop. Taking a basket from the shopkeeper, Amma began picking out their groceries one by one. Glossy red tomatoes, tender lady’s fingers, plump purple brinjals—there was such a colorful variety, all arranged in neat, tempting piles... Let's listen to the story. Story & Narration: Athulya R KrishnanProduction - Nidhi ThomasSee omnystudio.com/listener for privacy information.
ആ കാട്ടിലെ കുഞ്ഞരുവിയുടെ കരയിലൂടെ നടക്കാൻ ഇറങ്ങിയതായിരുന്നു പൂക്കിപ്പൂച്ചയും അമ്മയും. ഇളം വെയിൽ കാഞ്ഞുകൊണ്ട് നടക്കാനിറങ്ങുന്നത് അവരുടെ വൈകുന്നേരപരിപാടികളിൽ പ്രധാനമായിരുന്നു. ചുറ്റും നിരീക്ഷിച്ച്, ഓരോന്നും കണ്ടും പറഞ്ഞുമൊക്കെയാണ് അവരുടെ നടത്തം. അപ്പോൾ ഇളം വയലറ്റ് നിറത്തിലുള്ള ഒരു കുഞ്ഞിപ്പൂവ്വ് പറന്നുവന്നു പൂക്കിപ്പൂച്ചയുടെ കവിളിൽ വീണു. 'ങേ? ചിറകുള്ള പൂവോ? ഈ പൂവ് എങ്ങനെ പറന്നു വന്നു?' പൂക്കി അത്ഭുതപ്പെട്ടു. പിന്നീട് എന്ത് സംഭവിച്ചു? കഥ കണ്ടാലോ? Pookki the cat and her mother were out for a walk along the bank of the small stream in the forest. Strolling in the gentle sunlight was a key part of their evening routine. Their walk was all about observing their surroundings, noticing and talking about everything. Just then, a tiny, light violet-colored flower flew over and landed on Pookki the cat's cheek. 'Huh? A flower with wings? How did this flower fly here?' Pookki was amazed.See omnystudio.com/listener for privacy information.
അസാധാരണമായ ദിവ്യശക്തികളുള്ള ഒരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹം നേടിയെടുത്ത സിദ്ധികളെല്ലാം മറ്റുള്ളവരെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം മുറ്റത്ത് വള്ളിപ്പടർപ്പുകൾക്കിടയിൽ ഇരുന്ന് എന്തോ ആലോചിക്കുകയായിരുന്ന സന്യാസിയുടെ മേൽ എന്തോ വന്നു വീണു. നോക്കിയപ്പോൾ അതൊരു എലിക്കുഞ്ഞായിരുന്നു. ഒരു പൂച്ച അതിനെ പിടിക്കാൻ ഓടിച്ചപ്പോഴാണ് എലി അറിയാതെ സന്യാസിയുടെ മേൽ ചെന്നു വീണത്. സന്യാസി വേഗം ആ പൂച്ചയെ ഓടിച്ച് എലിയെ രക്ഷിച്ചു. എന്നിട്ട് അതിന് കുറച്ചു ഭക്ഷണം കൊടുത്തു. പിന്നീട് എന്ത് സംഭവിച്ചു? കഥ കണ്ടാലോ? There was a sage with extraordinary divine powers. He used all the special abilities he had attained to help others. One day, as the sage was sitting among the creepers in the courtyard, lost in thought, something fell on him. When he looked, he saw it was a baby mouse. The mouse had accidentally fallen on the sage while being chased by a cat. The sage quickly chased the cat away and saved the mouse. Then, he gave it some food. What happened next? Shall we see the story?See omnystudio.com/listener for privacy information.
കാറ്റാടിക്കാട്ടിലെ അത്തിമരത്തിന്റെ താഴത്തെ പൊത്തിലായിരുന്നു കുഞ്ഞൻ പാമ്പ് താമസിച്ചിരുന്നത്. ഉണ്ടക്കണ്ണും മിന്നുന്ന മേനിയുമൊക്കെയുള്ള അവൻ ഒരു കൊച്ചു സുന്ദരൻ തന്നെയായിരുന്നു. അത്തിമരത്തിന്റെ കെട്ടുപിണഞ്ഞ വേരുകളിൽ ഊർന്നു കളിച്ചും അരുവിയിലെ വെള്ളത്തിൽ ഒഴുകി നടന്നും കൂട്ടുകാർക്കൊപ്പം ഒളിച്ചുകളിച്ചുമെല്ലാം അവനാ കാട്ടിലങ്ങനെ വിലസി നടന്നു... കഥ കേട്ടോളൂ Kunjan, the little snake, lived in a hollow at the base of a fig tree in the Windy Woods. With his big, round eyes and shimmering scales, he was truly a beautiful little creature. He loved to slither and play among the fig tree's tangled roots, float in the stream's clear water, and play hide-and-seek with his friends, roaming carefree through the forest.. Let's listen to the story. Narration, Story: Athulya R KrishnanProduction - Nidhi ThomasSee omnystudio.com/listener for privacy information.
വലിയൊരു കാടിന്റെ ഒത്തനടുവിലായി കണ്ണാടി പോലെ തെളിഞ്ഞ ജലമുള്ള മനോഹരമായ ഒരു ചെറിയ കുളമുണ്ടായിരുന്നു. ആ കുളത്തിൽ 'തിത്തിമി' എന്നു പേരുള്ള ഒരു കുഞ്ഞു മീൻഉണ്ടായിരുന്നു. അവന്റെ ലോകം അതായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ വെള്ളത്തിൽ തുള്ളിച്ചാടിയും, കുളത്തിലെ പാറക്കല്ലുകൾക്കിടയിൽ ഒളിച്ചുകളിച്ചും അവൻ സന്തോഷത്തോടെ ജീവിച്ചു പോന്നു... കഥ കേട്ടോളൂ Deep within a vast forest, there was a beautiful little pond with water as clear as a mirror. In this pond lived a tiny fish named Thithimi. It was his entire world. From dawn till dusk, he would leap and dart through the water, playing hide-and-seek among the pond's rocks, living a life of pure joy... Let's listen to the story. Narration: Athulya R KrishnanStory: Sanu ThiruvarppuProduction - Nidhi ThomasSee omnystudio.com/listener for privacy information.








