Discover
Manorama Children
107 Episodes
Reverse
ഒരു വലിയ കാട്ടിൽ ചിഞ്ചു എന്ന ഓമനത്തമുള്ള കുഞ്ഞുമുയൽ താമസിച്ചിരുന്നു. ചിഞ്ചു ആരുടെയും ഉപദേശം കേൾക്കില്ല! അച്ഛനും അമ്മയും പറയുന്നതും അനുസരിക്കില്ലായിരുന്നു. ഒരു ദിവസം രാവിലെ അമ്മമുയൽ ചിഞ്ചുവിനോട് പറഞ്ഞു. "സ്കൂളിൽ പോകുമ്പോൾ സൂക്ഷിച്ചു നടക്കണം. കാട്ടിലെ വലിയ വഴിയിലൂടെ ഒറ്റയ്ക്ക് പോകരുതേ." ... കഥ കേട്ടോളൂ Deep in a vast forest lived an adorable little bunny named Chinchu. But Chinchu had one big flaw—he never listened to anyone, not even his own mother and father! One morning, Mother Rabbit warned him: “Be careful on your way to school today, and whatever you do, don’t take the main forest path all by yourself.” ... Let's listen to the story. Story : Poonthottath VinayakumarNarration: Athulya R KrishnanProduction : Nidhi ThomasSee omnystudio.com/listener for privacy information.
ടിപ്പൻ എന്ന ടിപ്പർലോറിയും ചിങ്കു എന്ന ജെസിബിയും നിറഞ്ഞോടാറുള്ള ആ റോഡുകളെല്ലാം അന്ന് ശാന്തമായിരുന്നു. അപ്പോൾ വഴിയിൽ ഒരിടത്ത് നിർത്തി, കുഞ്ഞിക്കാർ ആലോചിച്ചു. ടിപ്പനെപ്പോലെ വലിയ ശരീരമോ, ചിങ്കുജെസിബിയെപ്പോലെ കരുത്തോ തനിക്കില്ലല്ലോ എന്ന് ആലോചിച്ചപ്പോൾ അവന് വിഷമം വന്നു. 'ഞാൻ വെറുമൊരു കുഞ്ഞിക്കാർ മാത്രമല്ലേ, എനിക്കാരെ സഹായിക്കാൻ പറ്റും?' അവൻ എപ്പോഴും ഓർക്കും. എന്നിട്ടോ? കഥ കേട്ടോളൂ All those roads, which usually bustled with Tippan the tipper lorry and Chinku the JCB, were calm that day. Stopping somewhere on the road, the little car began to think. He became sad when he realized he didn't have a large body like Tippan or the strength of Chinku the JCB. "I'm just a little car, who can I possibly help?" he would always wonder. And then what? Listen to the story.See omnystudio.com/listener for privacy information.
കാറ്റാടി കാട്ടിലെ വികൃതിയായ ആനക്കുട്ടിയായിരുന്നു തമ്പു. ചിഞ്ചു എന്ന കൊച്ചുമുയലായിരുന്നു അവന്റെ ഉറ്റ ചങ്ങാതി. രണ്ടുപേരും എപ്പോഴും ഒന്നിച്ചായിരുന്നു കളിയും നടത്തവുമെല്ലാം.ഒരു ദിവസം അവർ കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് നിറയെ മാങ്ങകളുമായി നിൽക്കുന്ന ഒരു വലിയ മാവ് കണ്ടത്... കഥ കേട്ടോളൂ Deep inside the breezy Kattadi Forest lived a playful little elephant calf named Thambu. His dearest friend in the whole world was Chinchu, a tiny, sprightly rabbit. From dawn to dusk, the two were practically inseparable—always playing, exploring, and wandering the woods side by side. ... Let's listen to the story. Story & Narration: Athulya R KrishnanProduction - Nidhi ThomasSee omnystudio.com/listener for privacy information.
നീലപ്പട്ടു വിരിച്ച ആകാശത്തിന്റെ ഒരറ്റത്ത്, മിന്നിത്തിളങ്ങുന്ന ഒരു കുഞ്ഞു നക്ഷത്രമുണ്ടായിരുന്നു. ഉഡു എന്നായിരുന്നു അവളുടെ പേര്. ആകാശത്തെ മറ്റു നക്ഷത്രങ്ങളെപ്പോലെ വലിയ വലുപ്പമോ തിളക്കമോ ഇല്ലായിരുന്നു ഉഡുവിന്. പക്ഷേ ഉഡുവിനു ഒരു പ്രത്യേകതയുണ്ടായിരുന്നു. എന്താണെന്നോ? മറ്റുള്ളവരുടെ സംസാരം കേൾക്കാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. രാത്രിയായാൽ വലിയ നക്ഷത്രങ്ങളെല്ലാം തങ്ങളുടെ പ്രകാശം കാട്ടി മത്സരിക്കുമ്പോൾ, ഉഡു മെല്ലെ ഭൂമിയിലേക്ക് താഴ്ന്നു നിൽക്കും. എന്നിട്ടോ? കഥ കേട്ടോളൂ ... At one end of the sky, which was spread out like blue silk, there was a tiny, twinkling star. Her name was Udu. Udu wasn't as big or as bright as the other stars in the sky. But there was something special about her. Do you know what it was? She loved to listen to what others were saying. At night, when all the big stars would compete by showing off their light, Udu would gently lower herself towards the Earth. And then? Well, listen to the story...See omnystudio.com/listener for privacy information.
ഇത് ഒരു തത്തക്കുട്ടന്റെകഥയാണ്. മലയുടെ താഴ്വരയിലുള്ള സ്കൂളില്ലേ? അവിടുത്തെ വലിയ കളിസ്ഥലത്തെ ഓരത്തെ തെങ്ങിലായിരുന്നു തത്തയുടെ പൊത്ത്. അവിടെനിന്നു നോക്കിയാൽ ആ ഭൂമി മുഴുവനും കാണാമായിരുന്നു. തത്തമ്മയും തത്തച്ഛനും ഭക്ഷണം തേടാൻ പൊത്തിൽ നിന്നും പറന്നു പോകുമ്പോൾ തത്തക്കുട്ടനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കും. ഒന്ന് - തത്തക്കുട്ടൻ കുഞ്ഞല്ലേ, ശരിക്ക് പറക്കാനുള്ള ചിറകു പോലും ഇല്ലല്ലോ. അപ്പോൾ പൊത്തിനു പുറത്തേക്ക് ഇറങ്ങരുത്. രണ്ട് - വെറുതെ ബഹളമുണ്ടാക്കി ശത്രുക്കളായ പാമ്പിനെയും കാക്കയേയുമൊക്കെ വിളിച്ചുവരുത്തരുത്. എന്നിട്ടോ? കഥ കേട്ടോളൂSee omnystudio.com/listener for privacy information.








