DiscoverManorama INDIA FILE
Manorama INDIA FILE
Claim Ownership

Manorama INDIA FILE

Author: Manorama Online

Subscribed: 1Played: 4
Share

Description

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.
An overview of Indian politics.

For more - https://specials.manoramaonline.com/News/2023/podcast/index.html
112 Episodes
Reverse
കമ്യൂണിസ്റ്റുകാരുടെ പഴയ നിലപാടുകളിൽ ചിലതു തികച്ചും തെറ്റായിരുന്നുവെന്നും അതിന്റെയൊക്കെ സ്വാധീനം ഇപ്പോഴുമുണ്ടെന്നുമാണ് പാർട്ടിയംഗമായ ചരിത്രകാരൻ ഇർഫാൻ ഹബീബ് കഴിഞ്ഞ ദിവസം സിപിഎമ്മിനെ ഓർമിപ്പിച്ചത്. ആ തെറ്റായ സ്വാധീനം മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ എങ്ങനെ അനുസ്മരിക്കണം എന്നതിൽപോലുമുണ്ടോ? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Historian and CPM member Irfan Habib recently reminded the party that some of the old positions of communists were completely wrong and their influence is still visible today. Is that influence also affecting the way former General Secretary Sitaram Yechury should be remembered? Manorama Delhi Chief of Bureau Jomi Thomas explains this in the India File podcast.See omnystudio.com/listener for privacy information.
പുറത്താക്കാൻ സർക്കാർ പദ്ധതിയിട്ടപ്പോൾ രക്ഷപ്പെടാൻ രാജിവയ്ക്കുകയായിരുന്നോ മുൻ ഉപരാഷ്ട്രപതി ധൻകർ? അതോ, അദ്ദേഹം പറയുംപോലെ ആരോഗ്യസംരക്ഷണമായിരുന്നോ രാജിക്കു കാരണം? പുകമറ ഇനിയും മാറിയിട്ടില്ല. ധൻകറിന്റെ രാജിയിൽ പ്രതിപക്ഷം മൗനം പാലിക്കുന്നതിനും എന്തെങ്കിലും രഹസ്യമുണ്ടോ? ധൻകറിന്റെ രാജിയും അതുമായി ബന്ധപ്പെട്ട വാദങ്ങളും രാഷ്ട്രീയ അടക്കംപറച്ചിലുകളും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ  Jagdeep Dhankhar's Resignation: What are the reasons behind Jagdeep Dhankhar's resignation as Vice President? While health concerns were cited, speculation persists about other underlying political motivations - India File Podcast  See omnystudio.com/listener for privacy information.
തെലങ്കാനയിലെ ബിആർഎസ് പാർട്ടി കലഹത്തിന്, ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി 30 വർഷം മുൻപു നേരിട്ട പ്രതിസന്ധികളുമായി സാമ്യം പലത്. ബിആർഎസിലെ കുടുംബവഴക്കിന്റെ ഗതിയെന്തെന്നതും അതാർക്ക് ഗുണമാകുമെന്നതും വ്യക്തമാകേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങൾ പിടിച്ചുകുലുക്കിയ തെലുങ്ക് രാഷ്ട്രീയത്തിന്റെ ചരിത്രം വിശദമാക്കുന്നു മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. BRS Family Conflict: K. Kavitha's Suspension and TRS's Political Future- India File PodcastSee omnystudio.com/listener for privacy information.
ജസ്റ്റിസ് പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനെ എതിർത്ത് കൊളീജിയാംഗം ജസ്റ്റിസ് ബി.വി.നാഗരത്ന വിയോജനക്കുറിപ്പെഴുതിയെന്ന റിപ്പോർട്ടുകളിന്മേലുള്ള ചർച്ച മുറുകുന്നതിനിടെയാണ് ‘ഇൻകംപ്ലീറ്റ് ജസ്റ്റിസ്’ എന്ന പുസ്തകം പുറത്തിറങ്ങിയത്. അതിൽ മുൻ ജഡ്‌ജിമാരും കൊളീജിയം അംഗങ്ങളുമെല്ലാം ഉൾപ്പെടെ എഴുതിയ ലേഖനങ്ങളിൽനിന്ന് ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. സുപ്രീംകോടതി നിയമനങ്ങളിൽ സർക്കാർ ഇടപെടൽ ശക്തമായോ? കാവലാളുകൾക്ക് ആരു കാവൽ നിൽക്കും? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. The latest India File podcast explores the growing debate over judicial appointments in India. Triggered by reports of Justice B.V. Nagarathna's dissent note opposing the elevation of Justice Pancholi to the Supreme Court, and the release of the book Incomplete Justice, the episode delves into questions about government influence in judicial appointments and the need for accountability within the system. Delhi Chief of Bureau Jomy Thomas analyses the complexities and implications of this ongoing issue.See omnystudio.com/listener for privacy information.
ബിജെപിയാൽ ഏറെ പരിഹസിക്കപ്പെട്ട രാഷ്ട്രീയ നേതാവ്. സ്വന്തം പാർട്ടിയിലെ പലരാലും പ്രതിപക്ഷത്തെ മറ്റു പാർ‍ട്ടികളാൽ പോലും ഇത്രയും സംശയിക്കപ്പെട്ട മറ്റൊരാളില്ല. അതൊക്കെ പഴങ്കഥ. ഇപ്പോൾ ഭരണപക്ഷ എംപിമാർ പോലും രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനായി കാതോർക്കുന്നു. അവിശ്വാസത്തിൽനിന്ന് വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായി ഉദിച്ചുയർന്ന രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ അധ്യായത്തെയും മാറിയ പ്രതിപക്ഷത്തെയും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. Transformation of Rahul Gandhi: Rahul Gandhi's role as the Opposition Leader has evolved, impacting both the ruling party and the opposition. His persistence on issues like caste census and GST reforms has led to significant policy shifts. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcastSee omnystudio.com/listener for privacy information.
ജമ്മു കശ്മീരിൽ സമാധാനം നിലനിർത്താനെന്ന പേരിൽ 25 പുസ്തകങ്ങൾ നിരോധിച്ചിരിക്കുകയാണ് ലഫ്. ഗവർണർ. ഭീകരവാദികളെ പിടികൂടിയും ആയുധങ്ങൾ പിടിച്ചെടുത്തും പരിചയമുള്ള പൊലീസിപ്പോൾ പുസ്തകക്കടകളിൽ കയറി നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരമുള്ള ഈ നടപടിയിലൂടെ വരുന്നതാണോ സമാധാനം? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. Lieutenant Governor of Jammu and Kashmir Manoj Sinha's Censorship and Biblioclasm: Examining Book Destruction - India File Column Explains. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcastSee omnystudio.com/listener for privacy information.
വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിനായാണ് തന്റെ പ്രവർത്തനങ്ങളെന്നാണ് പ്രധാനമന്ത്രി പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളത്. പക്ഷേ ആ ലക്ഷ്യത്തിനൊപ്പം നിൽക്കാൻ സംഘപരിവാറിലെ ചില സംഘടനകൾക്ക് എത്രത്തോളം കഴിയുന്നുണ്ട്? ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളും ആദിവാസി യുവാവും നേരിട്ട ആക്രമണത്തിനു പിന്നാലെ ബജ്റങ്ദൾ വീണ്ടും വിവാദകേന്ദ്രമാകുമ്പോൾ ഒരു വിശകലനം. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. Beyond the Speeches Modi's Calls for Tolerance and Religious Harmony Being Ignored. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcastSee omnystudio.com/listener for privacy information.
സർക്കാരുമായി ഉടക്കിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് എന്നതിന് ഏറ്റവും നല്ല തെളിവു നൽകിയതു പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ്. ധൻകറുടെ 40 വർഷത്തിലേറെ നീണ്ട പൊതുജീവിതത്തെ വിവരിക്കാനും അദ്ദേഹത്തിനു നല്ല ആരോഗ്യം നേരാനും വെറും 25 വാക്കേ പ്രധാനമന്ത്രിക്കു വേണ്ടിവന്നുള്ളൂ. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. Prime Minister Narendra Modi himself provided the best evidence that Jagdeep Dhankhar resigned from the Vice President's post due to a conflict with the government. The Prime Minister needed merely 25 words to describe Dhankhar's public life, spanning over 40 years, and to wish him good health. Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' podcastSee omnystudio.com/listener for privacy information.
ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔട്ട് ഹൗസിൽ കണ്ടെത്തിയ പണത്തിന്റെ ഉടമസ്ഥത തെളിഞ്ഞിട്ടില്ല. പക്ഷേ, പാർലമെന്റിൽ അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യാൻ കളമൊരുങ്ങുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരവും സത്യവും കണ്ടെത്താനാകുമോ? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. The ownership of the money found in the outhouse of Delhi High Court Judge Justice Yashwant Varma has not yet been proven. However, as the ground is being prepared for his impeachment in Parliament, certain questions arise. Can the answers to these questions and the truth be found? Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in his 'India File' column.See omnystudio.com/listener for privacy information.
രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ യാത്ര നടത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരിൽ പോകുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. സംസ്ഥാനത്തെ സ്ഥിതി സങ്കീർണമാണെന്നതാണ് കാരണമെങ്കിൽ കേന്ദ്രഭരണം അവിടെ പരാജയപ്പെട്ടതായി സമ്മതിക്കേണ്ടിവരും. മണിപ്പുരിൽ പോകാൻ മോദി മടിക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.  Why hasn’t the Prime Minister, who frequently travels across India and abroad, visited Manipur yet? If the reason is the complex situation in the state, it would mean the central government has failed there. In this episode of India File, Malayala Manorama’s Delhi Chief of Bureau, Jomy Thomas, explains the political situation behind Modi’s reluctance to visit Manipur.See omnystudio.com/listener for privacy information.
നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എന്തിനാണിപ്പോൾ തിരക്കിട്ട് വോട്ടർപട്ടികയുടെ പരിഷ്കരണം നടപ്പാക്കുന്നത്? എന്താണ് ബിജെപിയുടെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും യഥാർഥ ലക്ഷ്യം? വിശദീകരിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  Why is the voter list revision happening in a hurry just months before crucial Assembly polls? Is there a hidden agenda behind this move? In this episode of ‘India File’, Malayala Manorama’s Delhi Chief of Bureau, Jomy Thomas, unpacks the real political calculations and implications behind the Election Commission’s action and BJP’s strategy.See omnystudio.com/listener for privacy information.
ബില്ലുകളിലെ സമയപരിധി കാര്യത്തിലുള്ള രാഷ്ട്രപതിയുടെ റഫറൻസാണ് പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ആദ്യം പരിഗണിക്കേണ്ട ഫയലുകളിലൊന്ന്. റഫറൻസ് കോടതിക്കു നൽകാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുംവരെ സർക്കാർ കാത്തിരുന്നത് എന്തിനുവേണ്ടിയായിരിക്കും? അതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ? ഈ വിഷയത്തിന്റെ പശ്ചാത്തലവും പ്രശ്നങ്ങളും വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.  One of the first files newly appointed Chief Justice B.R. Gavai is expected to consider is the Presidential reference on the time limit for passing bills. Why did the government wait until the retirement of former Chief Justice Sanjiv Khanna to refer the matter to the Supreme Court? Was there a political motive behind the delay? In this episode of India File, Malayala Manorama’s Delhi Chief of Bureau, Jomi Thomas, explores the background, implications, and controversies surrounding this crucial constitutional issue.See omnystudio.com/listener for privacy information.
ഇന്ത്യ– പാക്ക് വെടിനിർത്തൽ യുഎസ് ഇടപെടലിനെത്തുടർന്നാണോ? പ്രതിസന്ധികാലത്ത് സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷം ആ ചോദ്യം ഉയർത്തുമ്പോൾ മറുപടി പറയാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. രാഷ്ട്രീയമായി വിശദീകരിക്കാ‍ൻ ബിജെപിക്കും. പക്ഷേ കേന്ദ്രം എന്തു മറുപടി നൽകും? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.  Is the India-Pakistan ceasefire due to US intervention? When the opposition, which stood with the government during the crisis, raises this question, the Centre has a responsibility to answer. The BJP also has to explain it politically. But what answer will the Centre give? Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.See omnystudio.com/listener for privacy information.
തമിഴ്നാട് ബില്ലുകളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ വിമർശിച്ചപ്പോൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പരിധിവിട്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സർക്കാരിന്റെയും നിലപാടാണോ? ബിജെപിയാൽ പ്രേരിതമാണ് പരാമർശങ്ങളെന്ന് ആരോപിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.  The Opposition has alleged that Vice President Jagdeep Dhankhar overstepped his limits while criticizing the Supreme Court verdict related to the Tamil Nadu bills. Do his remarks reflect the government's stance? Can they be seen as influenced by the BJP? Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.    See omnystudio.com/listener for privacy information.
കോൺഗ്രസ് ബന്ധത്തെ അതിശക്തമായി എതിർത്തിരുന്ന പ്രകാശ് കാരാട്ടിന് മനംമാറ്റം സംഭവിച്ചിരിക്കുന്നു. കോൺഗ്രസുമായുള്ള ധാരണ കേരളത്തിൽ ദോഷം ചെയ്യുമെന്ന പിണറായിപക്ഷ വാദത്തിന് ഒപ്പം നിൽക്കാൻ ഡൽഹിയിൽ ആളില്ലാത്ത സ്ഥിതി. കോൺഗ്രസിനൊപ്പം തുഴയുകയാണ് ഇപ്പോൾ ബുദ്ധിപരമെന്ന് അദ്ദേഹം പാർട്ടി കോൺഗ്രസ്കാലത്ത് ചിലരോടൊക്കെ പറഞ്ഞുവെന്നാണ് കേൾക്കുന്നത്. യച്ചൂരി തെളിച്ച വഴിയെയാണോ കാരാട്ടും സഞ്ചരിക്കുന്നത്? വിലയിരുത്തുകയാണ്  മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ  Prakash Karat, who vehemently opposed the Congress alliance, has seemingly had a change of heart.  There's a lack of support in Delhi for Pinarayi Vijayan's argument that an understanding with Congress will harm Kerala.  It's being heard that he told some people during the party congress that allying with Congress is now the wisest course of action. Is Karat following the path illuminated by Yechury? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast.See omnystudio.com/listener for privacy information.
സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ ഉൾപ്പെടെ നിർദേശിക്കുന്നതാണ് ഗുജറാത്തിലെ ഭരണപരിഷ്കാര കമ്മിഷന്റെ ആദ്യ റിപ്പോർട്ട്. നോട്ടുനിരോധന കാലത്ത് കേന്ദ്ര ധനമന്ത്രാലയത്തിൽ ഉന്നതസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ് ഈ കമ്മിഷന്റെ അധ്യക്ഷൻ. ജനത്തെ ചേർത്തുപിടിച്ചുള്ളതാകുമോ ഭരണപരിഷ്കാരത്തിലെ ഗുജറാത്ത് മോഡൽ? ഗുജറാത്തിൽനിന്ന് ‘കേന്ദ്രത്തിലേക്ക്’ വരാൻ സാധ്യതയുള്ളതിനാൽ റിപ്പോർട്ടിനെ വിശദ വായനയ്ക്കു വിധേയമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ  Improving Governance in Gujarat: What will be the Objectives in the Gujarat's Administrative Reform Commission Report? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast.See omnystudio.com/listener for privacy information.
ഉത്തരേന്ത്യയിലെ സീറ്റുകളുടെ ബലത്തിൽ തങ്ങളുടെ മേധാവിത്വം കൂടുതൽ ശക്തിപ്പെടുത്താനാണോ ബിജെപി ലക്ഷ്യമിടുന്നത്? അതോ ദക്ഷിണേന്ത്യയുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ സങ്കടം പരിഹരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ    Is the BJP aiming to further consolidate its dominance through the strength of its seats in North India? Or will it address the concerns of states including South India?  Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast.See omnystudio.com/listener for privacy information.
ഗുജറാത്തിൽ പതിറ്റാണ്ടുകളായി പ്രതിപക്ഷത്തുള്ള കോൺഗ്രസിൽ ഇരുന്നുകൊണ്ട് ബിജെപിക്കായി പണിയെടുക്കുന്നവരെ തുരത്താൻ വടിയെടുക്കുകയാണു രാഹുൽ. പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുന്ന എലികൾ ഗുജറാത്തിൽ മാത്രമാണോ ഉള്ളത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.  Rahul is taking a firm stand to oust those within the Congress party in Gujarat, who have been in the opposition for decades but have secretly worked for the BJP.  Are such elements, working from within to destroy the party, only present in Gujarat?  Jomy Thomas, Delhi Chief of Bureau for Malayala Manorama, evaluates this in the ‘India File’ podcast.See omnystudio.com/listener for privacy information.
അധികാരകേന്ദ്രങ്ങളുടെ തലപ്പത്തുള്ളവർ തമ്മിൽ പാലിക്കേണ്ട അകലമുണ്ട്. ചീഫ് ജസ്റ്റിസിന്റെ വീട് സന്ദർശിച്ചതിലൂടെ പ്രധാനമന്ത്രി ആ അകലപരിധി ലംഘിച്ചോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. There is a distance to be maintained between the heads of power centers. Did the Prime Minister violate that social distancing by visiting the Chief Justice's house? Malayalam Manorama Delhi Chief of Bureau Jomy Thomas on 'India File' podcast.See omnystudio.com/listener for privacy information.
30 ദിവസം തടവിൽ കഴിയേണ്ടിവന്നാൽ മന്ത്രിസ്ഥാനം നഷ്ടമാക്കുന്ന ബിൽ ജനാധിപത്യത്തിലെ രോഗങ്ങളുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ജനത്തിന് ആശ്വാസം നൽകാം. പക്ഷേ, രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ആയുധമായും ഇതുപയോഗിക്കാമെന്നും ആക്ഷേപമുണ്ട്. പുതിയ ബില്ലിന്റെ ഉള്ളറകൾ വിശദമായി വിശകലനം ചെയ്യുകയാണ്  മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.    Explore the controversial bill enabling ministerial disqualification after 30 days in custody. Despite PM Modi's promise of political purity, 19 current ministers face serious criminal cases, raising concerns about the law's weaponization against opposition parties by agencies like ED.See omnystudio.com/listener for privacy information.
loading
Comments