Discover
Spiritual
278 Episodes
Reverse
ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നിന്നു യുദ്ധത്തിന്റെയും അക്രമത്തിന്റെയും വാർത്തകൾ കേൾക്കാതെ ഇന്ന് ഒരു ദിവസം പോലും കടന്നുപോകുന്നില്ല. മനുഷ്യരാശി എന്നും സംഘർഷങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണോ? ഈ അക്രമചക്രം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ എന്താണ് വഴി? തോക്കുകൾക്കും അതിർത്തികൾക്കും അപ്പുറം, സമാധാനത്തിന്റെ യഥാർഥ വേരുകൾ എവിടെയാണ്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ True peace lies not in external actions but in cultivating inner stillness and managing one's own energy. Sadhguru emphasizes that only by addressing the violence within can we hope to achieve lasting peace in the world. This is Prinu Prabhakaran speakingSee omnystudio.com/listener for privacy information.
രാവണന്റെ ഏറ്റവും വിശ്വസ്തനായ സൈന്യാധിപനായിരുന്നു അകമ്പനൻ. എന്നാൽ അതിനുമപ്പുറം രാവണന്റെ മാതുലനുമായിരുന്നു അദ്ദേഹം. രാവണസഭയിൽ സത്യം വിളിച്ചുപറയാനും രാവണനെ വിമർശിക്കാനും അകമ്പനൻ മടികാട്ടിയിരുന്നില്ല. രാവണനെ ചെറുക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Akampanan was a key figure in the Ramayana, known as Ravana's trusted maternal uncle and commander who rebuked him. Despite his loyalty, Akampanan bravely advised Ravana against the abduction of Sita, a warning that went unheeded, ultimately leading to further conflict. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
സിദ്ധാർഥയെന്ന പേരു കേൾക്കുമ്പോൾ ഈ കൃതിയിലെ നായകൻ ഗൗതമ ബുദ്ധനാണെന്നു തോന്നാം. എന്നാൽ അങ്ങനെയല്ല. ഈ കൃതിയിലെ നായകൻ മറ്റൊരു സിദ്ധാർഥനാണ്. ഒരു ബ്രാഹ്മണ പുരോഹിതന്റെ മകൻ. ഒരിക്കൽ തന്റെ പ്രിയകൂട്ടുകാരനായ ഗോവിന്ദനൊപ്പം സിദ്ധാർഥ വീടുപേക്ഷിച്ചു പോകുന്നു. ഗൗതമബുദ്ധൻ ലുംബിനിയിലെ കൊട്ടാരം വിട്ടിറങ്ങിയതുപോലെ ഒരു മഹായാത്ര. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Siddhartha is a profound spiritual journey of self-awareness and enlightenment, exploring the life of a soul-seeker in India. This classic novel by Herman Hesse depicts the protagonist's quest for meaning beyond rituals and asceticism, ultimately finding wisdom through life experiences. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
പണ്ടുപണ്ട് പ്രാചീന ഇറാനിൽ അഥവാ പേർഷ്യയിൽ നടക്കുന്ന കഥയാണ് ഇത്. അവിടെ വളരെ ധീരനായ ഒരു യോദ്ധാവ് ജീവിച്ചിരുന്നു. സാം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അങ്ങനെയിരിക്കെ സാമിന്റെ ഭാര്യ ഗർഭിണിയായി. മാസങ്ങൾക്കുശേഷം അവർ ഒരു ശിശുവിനെ പ്രസവിച്ചു. സുന്ദരനായ ഒരു ശിശുവായിരുന്നു അത്. പക്ഷേ ഒരു പ്രത്യേകത, ആ ശിശുവിന് നല്ല വെളുത്ത തലമുടിയായിരുന്നു. സാമിനു ഭയമായി. കുഞ്ഞിന്റെ വെളുത്ത തലമുടി അശുഭലക്ഷണമാണെന്ന് അദ്ദേഹം കരുതി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The legend of Zal tells the story of a boy abandoned by his father, Sam, in ancient Iran due to his unusual white hair. He is discovered and raised by the powerful, divine bird Simurgh, who bestows upon him wisdom and combat skills. This fosters Zal's growth into a noble warrior, ultimately leading to the birth of Rostam, the greatest hero of Persia.This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
യാഥാർഥ്യം എന്നത് മനസ്സിൽ നിർമിക്കപ്പെടുന്നതാണ്. നമ്മുെട മനസ്സ് മാറ്റിയാൽ യഥാർഥ്യവും പുനഃസൃഷ്ടിക്കപ്പെടും– വിഖ്യാത ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോയാണ് ഈ വാചകം പറഞ്ഞത്. എന്താണ് യഥാർഥ്യം, എന്താണ് അയഥാർഥ്യം എന്ന വിഷയത്തിൽ എത്രയോ നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരും തത്വചിന്തകരും കവികളും പണ്ഡിതരുമൊക്കെ ചർച്ച നടത്തുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the truth about the 'This Man' internet hoax. Uncover how Andrea Natella fooled millions with a fabricated story about a dream man, revealing the power of cyber marketing and the fragility of our reality. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
ചിത്രവാഹന രാജാവിന് ആൺമക്കളില്ലായിരുന്നു. ചിത്രാംഗദയെന്ന പുത്രിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു യോദ്ധാവായാണ് ചിത്രവാഹനൻ ചിത്രാംഗദയെ വളർത്തിയത്. അസ്ത്രവിദ്യയും വാൾപ്പയറ്റും കുതിരയോട്ടവും എല്ലാം അറിയുമായിരുന്ന ചിത്രാംഗദ വേട്ടയിലും മറ്റ് സാഹസികതകളിലും നിപുണയായിരുന്നു. മണിപുരത്തിന്റെ സൈന്യാധിപയും ചിത്രാംഗദയായിരുന്നു. പുരുഷവേഷം കെട്ടിയാണ് ചിത്രാംഗദ നടന്നിരുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the story of Chitrangada, the powerful warrior princess of Manipur and one of Arjuna's wives from the Mahabharata. Learn about her unique love story, her son Babruvahana, and her journey from a fierce warrior to a revered queen. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
ആകാശത്തുനിന്നു താഴേക്കിറങ്ങി ഭൂമിയെ നനച്ച് സഗരപുത്രൻമാർക്കു മോക്ഷമേകിയ ഗംഗ...ഇന്ത്യൻ പുരാണങ്ങളിലെ പ്രശസ്തമായ കഥയാണ് ഇത്. അതുപോലെ ഒരു ഗംഗയായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. അനേകകോടി ജനങ്ങളുടെ മനസ്സിലേക്ക് തീർഥജലം പോലെ അദ്ദേഹം ഒഴുകിയിറങ്ങി. ഒരു തൂവൽകൊണ്ടു തൊടുന്നപോലെ അത്രയും മൃദുവായി എന്നാൽ ചിരകാലത്തേക്ക് അദ്ദേഹം ജനമനസ്സുകളിൽ മഹാമുദ്രകൾ സ്ഥാപിച്ചു. ആകാരത്തിന്റെ വലുപ്പമോ സൗന്ദര്യമോ അല്ല മറിച്ച് മനസ്സിന്റെ വലുപ്പവും ചിന്തകളുമാണ് ഒരാളെ മഹാനാക്കുന്നത് എന്നതിന്റെ ഏറ്റവും ജ്വലിക്കുന്ന ഉദാഹരണമാണ് ശ്രീരാമകൃഷ്ണ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Sri Ramakrishna Paramahamsa was a 19th-century mystic from Bengal whose life was a testament to pure devotion and spiritual realization. Through simple stories and profound experiences, he taught the unity of all religions and inspired millions, including his chief disciple, Swami Vivekananda. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
അടുക്കളയിൽ ദാസിമാരാരും ഇല്ലെന്നുറപ്പുവരുത്തി അനുല രാജ്ഞി കയ്യിലുള്ള ചെറിയ കുപ്പി തുറന്നു. അതിലെ ദ്രാവകം ഭക്ഷണത്തിലേക്കു പകർത്തി. താലങ്ങളിൽ ഭക്ഷണവുമായി അനുല ചോര നാഗനു സമീപത്തേക്കു നടന്നു. അദ്ദേഹത്തിനരികിലെത്തി നിറഞ്ഞ ചിരിയോടെ ഭക്ഷണം വിളമ്പുവാൻ തുടങ്ങി. ഭാര്യ വിളമ്പിത്തന്ന ഭക്ഷണം ചോരനാഗൻ ആസ്വദിച്ചു കഴിച്ചു... എന്നാൽ... താമസിയാതെ ചോരനാഗനു നെഞ്ചുവേദന തുടങ്ങി. നെഞ്ചു തപ്പിക്കൊണ്ട് അദ്ദേഹം താഴേക്കു വീണ് ഉഗ്രമായ ശബ്ദത്തിൽ ചുമയ്ക്കാൻ തുടങ്ങി. ഒടുവിൽ രക്തം ഛർദിച്ചുകൊണ്ട് ചോര നാഗൻ മരിച്ചു. കണ്ടുനിന്ന അനുലയിൽ ഒരു ചെറുചിരി മിന്നിമാഞ്ഞു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Queen Anula of Anuradhapura was a historical Sri Lankan monarch who seized the throne by systematically poisoning six of her husbands. Her turbulent reign, as chronicled in the Mahavamsa, ended when she was overthrown and executed by the rightful heir.This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
ഓരോ ചന്ദ്രമാസത്തിലെയും പതിനാലാം ദിവസം അല്ലെങ്കിൽ കറുത്ത വാവിന് തലേദിവസം 'ശിവരാത്രി' എന്ന് അറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ വരുന്ന പന്ത്രണ്ട് ശിവരാത്രികളിൽ, ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വരുന്ന മഹാശിവരാത്രിക്കാണ് ഏറ്റവും വലിയ ആത്മീയ പ്രാധാന്യമുള്ളത്. ഈ രാത്രിയിൽ, ഭൂമിയുടെ ഉത്തരാർധഗോളം അത്തരമൊരു പ്രത്യേക രീതിയിലാണ് സ്ഥിതി ചെയ്യുന്നത് അതിനാൽ മനുഷ്യനിൽ പ്രകൃതിദത്തമായ ഊർജപ്രവാഹം ഉണ്ടാകുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ. Explore the profound spiritual significance of Mahashivaratri through Sadhguru's wisdom. Understand Shiva not as a god, but as cosmic emptiness and the Adiyogi, and discover why this night offers a powerful natural upsurge of energy for spiritual awakening. This is Prinu Prabhakaran speaking.See omnystudio.com/listener for privacy information.
പ്രപഞ്ചത്തിലെ ഓരോ കൽപത്തിലും 14 മന്വന്തരങ്ങളുണ്ടാകുമെന്നു പുരാണങ്ങൾ പറയുന്നു. മനു എന്നറിയപ്പെടുന്ന 14 അധിപൻമാരാണ് ഓരോ മന്വന്തരത്തിലും പ്രപഞ്ചത്തെ ഭരിക്കുന്നത്. വർത്തമാനകാല കൽപത്തിലെ ആദ്യ മനു സ്വയംഭുവ മനുവമായിരുന്നു. രണ്ടാമത്തെ മനുവാണ് സ്വരോചിഷ മനു. അദ്ദേഹത്തിന്റെ ജനനകഥ ഇങ്ങനെയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Swarochisha Manu is the second Manu, whose birth story originates from a Gandharva who impersonated a pious man to unite with the Apsara Varudhini. Their son, Swarochi, later fathered Swarochisha Manu, who would become a great lord and a lifelong celibate. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
‘സ്വപ്നങ്ങൾക്ക് പ്രായമില്ല’ എന്ന് തെളിയിക്കുന്ന ഒരു ജീവിതമാണ് ബോമൻ ഇറാനിയുടേത്. നാൽപത്തിയൊന്നാം വയസ്സിലാണ് അദ്ദേഹം സിനിമാ അഭിനയത്തിന് തുടക്കം കുറിച്ചത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Boman Irani's life story is a powerful testament to perseverance, as he began his acclaimed acting career at the age of forty-one after overcoming dyslexia and personal hardships. His journey from a waiter and photographer to a celebrated Bollywood star proves that it is never too late to pursue one's dreams. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
എന്താണ് മനുഷ്യൻ അറിയേണ്ടുന്ന മഹാരഹസ്യങ്ങളെന്ന് ചോദിച്ചു. അംഗിരസ് ഒരു മരത്തിലേക്കു വിരൽചൂണ്ടി. അവിടെ താഴ്ന്ന ചില്ലയിൽ ഒരു പക്ഷിയിരിപ്പുണ്ടായിരുന്നു. അതിനു ചുറ്റും പഴങ്ങൾ പഴുത്തുനിന്നു. അതു കൊത്തിപ്പറിച്ച് എപ്പോഴും ഭക്ഷിച്ചുകൊണ്ടായിരുന്നു ആ പക്ഷിയുടെ ഇരിപ്പ്. അതിനു മുകളിൽ മറ്റൊരു ചില്ലയിൽ വേറൊരു പക്ഷിയും ഇരുന്നു. അതിനു ചുറ്റും പഴങ്ങളുണ്ടായിരുന്നില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The story of two birds from the Mundaka Upanishad illustrates the profound difference between a life entangled in worldly desires and a life of detached observation seeking the Self. Through this powerful allegory, Rishi Angiras teaches Saunaka that true peace and liberation (Moksha) are only found by pursuing this higher, spiritual knowledge. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
സമാധാനം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ ഏറ്റവും പിടികൊടുക്കാതെ നിൽക്കുന്ന ഒരു കാര്യവും ഇതാണ്. എവിടെ നിന്നാണ് സമാധാനം തുടങ്ങുന്നത്.നമ്മുടെ ചിന്തയിൽനിന്നു തന്നെ.നമ്മെ അലട്ടുന്ന പല പ്രശ്‌നങ്ങളുണ്ടാകും. അവ നമ്മുടെ സമാധാനവും കളയും. എന്നാൽ ഈ പ്രശ്‌നങ്ങൾ നമ്മെ അലട്ടാത്ത ഒരു സ്ഥി വന്നാലോ. സമാധാനം പുനസ്ഥാപിക്കപ്പെടും. ഭയം, ഭാവിയെക്കുറിച്ചുള്ള അമിതമായ ആകാംഷ, ഭൂതകാലത്തെ ചെയ്തികളെക്കുറിച്ചുള്ള കുറ്റബോധങ്ങളും വിഷമങ്ങളും തൊട്ട് പല കാര്യങ്ങളും നമ്മുടെ സമാധാനം കളയാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Finding inner peace begins with managing your thoughts and building a mental fortress against life's unpredictable trials. By waging war only against unnecessary fears and anxieties, you can cultivate a mind that remains steady and calm. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
തട്ടുതട്ടായി തയാറാക്കിയ പൂന്തോട്ടങ്ങൾ, കുളങ്ങൾ, ഫൗണ്ടനുകൾ, കണ്ണാടിഭിത്തി, ജലധാരകൾ എന്നിവയെല്ലാമടങ്ങിയ ഒരു ആഢംബരക്കോട്ടയായിരുന്നു സിഗിരിയ. ലോകമെമ്പാടുമുള്ള 500 അതിസുന്ദരികളെ കശ്യപൻ സിഗിരിയയിലെത്തിച്ചു. അവരെ തന്റെ വിനോദത്തിനായി അവിടെ പാർപ്പിച്ചു. ചുരുക്കിപ്പറഞ്ഞാൽ തന്റെ വിനോദക്കൊട്ടാരമാക്കി കശ്യപൻ സിഗിരിയയെ മാറ്റി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Sigiriya rock fortress is an ancient Sri Lankan marvel built by King Kashyapa after he seized the throne through a bloody coup. He transformed the site into a luxurious pleasure palace, but his reign ended in suicide when his exiled brother returned for revenge. Discover the fascinating history of Sigiriya, Sri Lanka's ancient rock fortress built by King Kashyapa in the 5th century. Uncover the story of betrayal, patricide, and how this UNESCO World Heritage Site was transformed into a lavish pleasure palace before its builder's tragic end.This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
ഐൻസ്റ്റൈനോളം ആഘോഷിക്കപ്പെട്ട ഒരു ആധുനിക ശാസ്ത്രജ്ഞൻ വേറെയില്ലെന്നു പറയാം. ലോകശാസ്ത്ര സിംഹാസനത്തിലേക്കുള്ള ആ വളർച്ച അത്ര സുഗമമമായിരുന്നില്ല.ഒരു മഹാശാസ്ത്രജ്ഞനു പോലും ലോകം കാത്തുവച്ചത് കഠിനമായ ഒരു യാത്രയാണ്. യാത്ര കഠിനമെങ്കിലും അതൊരിക്കലും ചെയ്യാതിരിക്കരുതെന്ന സന്ദേശമാണ് ഐൻസ്റ്റൈൻ സ്വന്തം ജീവിതത്തിലൂടെ വരച്ചുകാട്ടിയത്. അദ്ദേഹം ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നും അതുതന്നെ.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Albert Einstein's life story is a powerful testament to perseverance, detailing his journey through early academic struggles, poverty, and professional rejection. His eventual rise to become one of the world's most celebrated scientists illustrates the message that even a difficult journey is worth undertaking. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
പ്രാചീന ഇന്ത്യയുടെ തിലകക്കുറിയായിരുന്നു മഗധ. ഹര്യാങ്ക രാജവംശത്തിലെ ബിംബിസാരനായിരുന്നു അക്കാലത്ത് മഗധ ഭരിച്ചിരുന്നത്. ഒരിക്കൽ വിദൂരദിശയിൽ പടിഞ്ഞാറുള്ള ഗാന്ധാരദേശത്തുനിന്ന് ഒരുകൂട്ടം വ്യാപാരികൾ അദ്ദേഹത്തെ കാണാനെത്തി. ബിംബിസാരൻ അവരോട് കുശലമന്വേഷിച്ചു. അവരുടെ രാജാവാരെന്നും ചോദിച്ചു. പുഷ്കരസരിൻ അഥവാ പുക്കുസാതി എന്ന രാജനാണു ഗാന്ധാര ഭരിക്കുന്നതെന്നായിരുന്നു വ്യാപാരികളുടെ ഉത്തരം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The story of King Pukkusati of Gandhara details his profound spiritual transformation from a righteous ruler into an ascetic. This change was sparked by a message on Buddhist philosophy from his unseen friend, King Bimbisara, culminating in a meeting with Sri Buddha himself. Explore the tale of King Pukkusati of Gandhara, who renounced his throne to become an ascetic after a letter from Bimbisara introduced him to the teachings of Sri Buddha.This is Prinu Prabhakaran speaking. Script by S. Aswin. See omnystudio.com/listener for privacy information.
പുതുവർഷം എന്നത് വെറുമൊരു ആഘോഷമല്ല, മറിച്ച് നമ്മുടെ ജീവിതത്തിന്റെ പരിമിതമായ സമയത്തെക്കുറിച്ചുള്ള ഗൗരവമേറിയ ഓർമപ്പെടുത്തലാണ്. ഓരോ വർഷവും കടന്നുപോകുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കണം, കഴിഞ്ഞ വർഷത്തേക്കാൾ മികച്ചൊരു മനുഷ്യനാണോ ഞാൻ ഇന്ന്? കൂടുതൽ വിവേകമുള്ളവരും, കൂടുതൽ സ്നേഹമുള്ളവരും, കൂടുതൽ ആനന്ദമുള്ളവരുമായി മാറിയിട്ടുണ്ടോ?. ഇല്ലെങ്കിൽ നിങ്ങളുടെ സമയം പാഴായിക്കൊണ്ടിരിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ Sadhguru's New Year wisdom encourages us to see time as a limited resource and to live consciously rather than making empty resolutions. The key is to take charge of our inner happiness and reinvent ourselves, shedding the past to embrace life fully. This is Prinu Prabhakaran speaking. See omnystudio.com/listener for privacy information.
കുസൃതിയുടെ ആൾരൂപമായിരുന്നു കണ്ണൻ.വികൃതികൾ കാട്ടാനും കള്ളത്തരം പറയാനും യാതൊരു മടിയുമില്ലായിരുന്നു കുട്ടിക്ക്. ഒരിക്കൽ ഇടയബാലൻമാർ യശോദാമ്മയെ ഒരു കാര്യം അറിയിച്ചു. കണ്ണൻ മണ്ണുവാരിത്തിന്നിരിക്കുന്നു. അതു തങ്ങൾ കണ്ടു. ഇതുകേട്ട യശോദയ്ക്ക് ദേഷ്യവും പേടിയും ഒരുമിച്ചുവന്നു. മണ്ണുതിന്നു വല്ല രോഗവും കുട്ടിക്കു വരുമോയെന്ന ആശങ്കയോടെ യശോദ കണ്ണനരികിലേക്ക് ഓടിയെത്തി. യാതൊരു ഭാവഭേദവുമില്ലാതെ കളിച്ചുചിരിച്ചിരിക്കുകയാണ് ശ്രീകൃഷ്ണൻ. നീ മണ്ണുതിന്നോടാ എന്ന് യശോദ ചോദിച്ചുഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Yashoda saw the universe in Krishna's mouth, a divine spectacle that revealed his true form as the lord of all worlds. This incident, prompted by Kannan eating mud, is a beloved tale of motherly love and divine illusion. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന കായികയിനമാണ് ഫുട്ബോൾ. ഓരോ ഫുട്ബോൾ കളിയും ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്. ലക്ഷ്യമെന്ന ഗോൾ തേടിയുള്ള ഓട്ടം. അതിനിടയിൽ വരുന്ന പ്രതിസന്ധികൾ. സുഗമമായി ഒറ്റയടിക്ക് ലക്ഷ്യം നേടാനാകില്ല. കുറേയേറെ മുന്നോട്ടു നീങ്ങിയും പിന്നെ പിന്നോട്ടിറങ്ങിയും തട്ടിയും വീണും ഇടയ്ക്കു നിന്നും ശിക്ഷകൾ ഏറ്റുവാങ്ങിയുമൊക്കെയാണ് ആ പോക്ക്. നയവും നാട്യങ്ങളും തന്ത്രങ്ങളുമൊക്കെ സന്നിവേശിപ്പിച്ചുള്ള ഈ യാത്രയിൽ ഒടുവിൽ ഗോൾ നേടുന്നതോടെ ആരവം മുഴങ്ങുന്നു. ഫുട്ബോളിലെ ഏറ്റവും മഹത്തായ കളിക്കാരൻ ആരെന്ന ചോദ്യം നീണ്ടകാലമായി ഉയരുന്നതാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Pele's life story is a powerful testament to how a boy from the favelas of Brazil overcame extreme poverty to become the undisputed king of football. His journey teaches us the value of perseverance and the importance of never forgetting one's roots. This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.
ശ്രീകൃഷ്ണനോട് മാതൃസഹജമായ സ്നേഹമായിരുന്നു ദുർഗി മായ്ക്ക്. എല്ലാ ദിവസവും അവർ ആ വിഗ്രഹത്തെ കുളിപ്പിച്ചു. ഭക്ഷണം അർപ്പിച്ചു. താരാട്ട് പാടി. ചിലപ്പോഴൊക്കെ വഴക്കുപറഞ്ഞു. നാട്ടുകാർ ഇതിന്റെ പേരിൽ ദുർഗി മായെ കളിയാക്കിയിരുന്നു. ഭക്തി കൂടി ദുർഗി മായ്ക്ക് സ്വബോധം നഷ്ടപ്പെട്ടെന്നൊക്കെ അവർ പറഞ്ഞു. പക്ഷേ ദുർഗി മാ ഇതിനൊന്നും ചെവികൊടുത്തില്ല. ശ്രീകൃഷ്ണൻ അവരെ സംബന്ധിച്ച് അവരുടെ കുഞ്ഞായിരുന്നു. വരുമാനം കുറവായിരുന്നെങ്കിലും കൃഷ്ണനുള്ള അർച്ചനകൾ അവർ ഒരിക്കലും മുടക്കിയില്ല. ഗോപാലൻ ഒരിക്കലും പട്ടിണിയിരിക്കരുതെന്ന് അവർക്ക് നിർബന്ധമായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Weekly predictions in Malayalam by Sajeev Shastharam . Each prediction offers insights into various aspects of life, including career, finances, relationships, health, and more. Numerology 2026 focuses on the influence of the Sun, promising confidence, recognition, and financial gains. Individuals born on the 1st, 10th, 19th, or 28th of any month are especially favored, experiencing career advancements and business opportunities.This is Prinu Prabhakaran speaking. Script by S. Aswin.See omnystudio.com/listener for privacy information.























