DiscoverTruecopy THINK - Malayalam Podcasts
Truecopy THINK - Malayalam Podcasts
Claim Ownership

Truecopy THINK - Malayalam Podcasts

Author: Truecopythink

Subscribed: 48Played: 985
Share

Description

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
903 Episodes
Reverse
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന, കോടതി വെറുതെ വിട്ട നടൻ ദിലീപിൻ്റെ പുതിയ സിനിമ റിലീസ് ചെയ്യപ്പെടുമ്പോൾ എന്തു കൊണ്ട് സിനിമ ബഹിഷ്കരിക്കണം എന്ന് പറയുകയാണ് നടനും നിർമാതാവുമായ പ്രകാശ് ബാരെ. അതിജീവിതയ്ക്കൊപ്പമാണ് എന്ന് വെറുതെ പറഞ്ഞതുകൊണ്ട് മാത്രമായില്ല മറിച്ച് ഗൂഢാലോചന നടത്തിയവർക്ക് ശിക്ഷ ലഭിക്കുന്നതിനുള്ള നടപടകളാണ് വേണ്ടത് എന്നും അദ്ദേഹം പറയുന്നു. ഒപ്പം സിനിമാ ലോകത്തെ നിശ്ശബ്ദതയെക്കുറിച്ചും അതിജീവിതയ്ക്കൊപ്പം നിൽക്കുന്ന സ്ത്രീകൾക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ചും സംസാരിക്കുന്നു.
കോടിക്കണക്കിന് ഇന്ത്യൻ ഗ്രാമീണർക്ക് തൊഴിൽ ഉറപ്പുനൽകിയിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് ഗാന്ധിയെ വെട്ടിമാറ്റി VB- G RAM - G ആയി അവതരിപ്പി ക്കുമ്പോൾ, പേരിൽ മാത്രമല്ല മാറ്റം. തൊഴിലാളികളെ പുറത്താക്കിയും സംസ്ഥാനങ്ങളുടെ അധികാരം കവർന്നും യൂണിയൻ സർക്കാരിന്റെ സമ്പൂർണ ആധിപത്യം നടപ്പാക്കിയും ഈ പദ്ധതി അട്ടിമറിക്കാൻ വർഷങ്ങളായി തുടരുന്ന ഗൂഢനീക്കത്തിന്റെ പരിസമാപ്തിയാണ് ഇപ്പോൾ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ. ഇന്ത്യൻ ഗ്രാമീണ തൊഴിൽ മേഖലയിൽ ഈ നീക്കം എന്ത് പ്രത്യാഘാതങ്ങളാണുണ്ടാക്കാൻ പോകുന്നത്?EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
കേന്ദ്രത്തെ സഭയിൽ നിന്ന് മാറ്റി ലോകത്തിലെത്തിക്കുക, ലോകത്തിൽ നിന്ന് മാറ്റി ദരിദ്രരിലെത്തിക്കുക- ഇതായിരുന്നു പോപ്പ് ഫ്രാൻസിസിന്റെ രീതി- ഫാദർ ജിജോ കുര്യൻ എഴുതുന്നു. ഇന്ന് പോപ്പ് ഫ്രാൻസിസിന്റെ 89-ാം ജന്മദിനം
പുൽപ്പള്ളി ആക്ഷനെതുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ അജിതയ്ക്ക് അമ്മ മന്ദാകിനി നാരായണൻ അയച്ച കത്തുകൾ. കെ. അജിത ജനറൽ എഡിറ്ററായി പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിക്കുന്ന ‘മന്ദാകിനി നാരായണൻ’ എന്ന പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ. വായിച്ചത് മനില സി. മോഹൻ. മന്ദാകിനി നാരായണൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം.
കടുത്ത ഭാഷയിലാണ് മുഹമ്മദ് സാല സംസാരിച്ചത്. “എന്നെ ഒറ്റപ്പെടുത്തി ആക്രമിച്ചു. എന്നെ ബെഞ്ചിലിരുത്തി. ഇനി ഞാൻ ലിവർപൂളിലേക്കില്ല.” സാല ഇങ്ങനെ വികാരഭരിതനാവുന്നതിൻ്റെ യാഥാർത്ഥ്യം എന്താണ്? ഇനി പ്രശ്നം കോച്ച് ആർനെ സ്ലോട്ടിൻ്റെതാണോ? അതോ ഇതൊരു സെനോഫോബിക് ഇഷ്യൂ ആണോ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ വിദഗ്ധൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
ജാതിയില്ലെന്ന്​ വിശ്വസിച്ച ഗുരുവെന്തിന് പിന്നെ സമുദായസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചു? സംഘടനയായിക്കഴിഞ്ഞാൽ കാലഭേദമനുസരിച്ച്​ ഭരണഘടനാഭേദഗതി വരുത്തി ജാതിരഹിതസഭയായി മാറ്റാമെന്ന പ്രത്യാശ ഉണ്ടായിരുന്നിരിക്കണം എന്നാണ് ഗുരുവിന്റെ സമുദായ ഇടപെടലിന്റെ ചരിത്രം വെളിവാക്കുന്നത്. കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും ജാതിയുടെ ഗുരുവും. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഈ പുസ്തകത്തിൽനിന്നുള്ള അധ്യായം കേൾക്കാം, എഴുത്തുകാരന്റെ ശബ്ദത്തിൽ.
ബിനാലെ സംസ്കാരം അഥവാ Biennale Effect കേരളത്തിന് നൽകിയതിൽ ഇന്ത്യയിലെ കണ്ടമ്പററി ആർടിസ്റ്റുകളിൽ ഏറ്റവും ശ്രദ്ധേയനായ ബോസ് കൃഷ്ണമാചാരി എന്ന ആർടിസ്റ്റിൻ്റെ പങ്ക് ചോദിച്ചറിയേണ്ടതില്ല. അതിന് എന്തെങ്കിലും നഷ്ടമുണ്ടായോ? ഇല്ല, ഉറപ്പിച്ച് പറയുകയാണ് ബോസ്. (പക്ഷേ, ബോസിൻ്റെ ഭാര്യ എം.എ. ബേബിയോട് പരാതി പറഞ്ഞത് എന്തിനായിരുന്നു?) മുംബൈയിലെ ബോറിവെല്ലിയിൽ ഒരു കാലത്ത് ഏറ്റവും വലിയ ടാക്സ്പെയർ ആയിരുന്ന ബോസ് 2019-നുശേഷം വിൽക്കപ്പെടുന്ന എന്തെങ്കിലും ആർട്ട് വർക്ക് ചെയ്തോ? കേരളത്തിൽ ഇന്ന് എവിടെയും നടക്കുന്ന ലിറ്റ് ഫെസ്റ്റിവലുകളുടെ കലാ സംസ്കാരം ഉണ്ടാക്കിയതിൽ ബോസിനുള്ള പങ്കെന്താണ്? കൊച്ചിയിലെ ബിനാലെ അനുഭവവുമായി കോഴിക്കോട്ടെത്തിയപ്പോൾ എന്തിനാണ് ബോസ് അമ്പരന്നത്? പുതിയ ബിനാലെയുടെ തുടക്കത്തിൽ കേരളത്തിൻ്റെ പോപ്പുലർ ദൃശ്യസംസ്കാരം മാറ്റിമറിച്ച ആർടിസ്റ്റുമായി ഒരു കാഷ്വൽ സംഭാഷണം.
സ്വാമി ശ്രദ്ധാനന്ദയുടെ കൊലപാതകം നടന്നതിന് ശേഷം മഹാത്മാ ഗാന്ധി നടത്തിയ പ്രസംഗം വി.ഡി. സവർക്കറെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ഗാന്ധിയെ രൂക്ഷമായി വിമ‍ർശിച്ച് കൊണ്ടായിരുന്നു പിന്നീട് സവർക്കറുടെ പ്രചാരണങ്ങൾ. നാഥുറാം വിനായക് ഗോഡ്സെയുമായുള്ള സവർക്കറുടെ ആദ്യത്തെ കൂടിക്കാഴ്ച, ഹിന്ദു മഹാസഭയുടെ തീവ്ര ഹിന്ദുത്വ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് 'സവർക്കർ എന്ന ചരിത്രദുഃസ്വപ്‌നം' പ്രഭാഷണപരമ്പരയിൽ പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. പരമ്പരയുടെ പത്താം ഭാഗം.
മഹാനഗരത്തിന്റെ ഐഡന്റിറ്റിയായി പരിഗണിക്കാവുന്ന വടാ - പാവിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അന്വേഷിച്ചിറങ്ങുന്നത് അത്ര പന്തിയല്ലെന്നു തോന്നുന്നു. എന്നാൽ, അതിനുപുറകിലെ ജീവിതങ്ങൾ വിസ്​മയം നിറഞ്ഞ ഒന്നാണ്​.
സിനിമയിലേക്കുള്ള മാപ്പിളപ്പാട്ടിന്റെ വരവിനെയും അതിനെ ജനകീയ സംഗീതശാഖയാക്കി മാറ്റിയെടുത്ത പി. ഭാസ്കരൻ, കെ. രാഘവൻ, ബാബുരാജ് എന്നിവരുടെ സംഭാവനകളെയും ഓർത്തെടുക്കുന്നു. ലളിതസംഗീതത്തെ ‘ലൈറ്റ്’ ആയി കാണുന്നതിലെ വിവേചനത്തെക്കുറിച്ചും രാഗഭാവങ്ങളിൽ തട്ടിനിൽക്കുന്ന കർണാടക സംഗീതത്തെക്കുറിച്ചും സംസാരിക്കുന്നു വി.ടി. മുരളി, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിൽ.
നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നൽകിയത് ആരാണ് എന്ന് കണ്ടുപിടിക്കാൻ പൊലീസിന് സാധിച്ചോ? കോടതിയ്ക്ക് സാധിച്ചോ? അങ്ങനെയെങ്കിൽ അതിൽ തുടരന്വേഷണം നടക്കേണ്ടതില്ലേ? അത്രയ്ക്ക് നിഷ്കളങ്കമായ ക്വട്ടേഷനാണോ അത്?അത്രയ്ക്ക് ദുരൂഹമാണോ കാര്യങ്ങൾ? അല്ല. EDITORIAL / MANILA C MOHAN
​എന്റെ ദൈവം ശൈവമാണ്. എന്നിലെ ജനിതക കോഡിങ്ങിൽ സ്പർശിക്കാനും സംവദിക്കാനും കോടാനുകോടി വർഷങ്ങളുടെ പഴക്കമുള്ള ഓർമകളുടെ കോഡഴിച്ച് ഉണർത്താനുമുള്ള കല ശൈവത്തിലെന്ന് കരുതുന്നു.
‘ജാതി ചോദിക്കരുത് പറയരുത്’ എന്നുപദേശിച്ച ഗുരുവിനെതിരായി ‘ജാതി ചോദിക്കണം ജാതി പറയണം’ എന്ന വ്യവസ്ഥയാണ് നിലവിൽ വന്നത്. അവകാശം ലഭിക്കണമെങ്കിൽ ജാതി പറയണം. കേരളത്തിലെ ഭരണസംവിധാനം തന്നെ ഇതുറപ്പുവരുത്തുന്നു. അതായത് വിവേചന ഉപാധിയായിരുന്ന ജാതി അവകാശസ്വത്വമായി പരിണമിച്ചു’കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും ജാതിയുടെ ഗുരുവും. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഈ പുസ്തകത്തിൽനിന്നുള്ള അധ്യായം കേൾക്കാം, എഴുത്തുകാരന്റെ ശബ്ദത്തിൽ.
ബാബറി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം ഒരു മലയാളിയുടെ കൗമാരത്തെ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് ഓർത്തെടുക്കുകയാണ് എം.എസ്. ​ഷൈജു. അത് രാജ്യത്തിൻ്റെ മൊത്തം പ്രശ്‌നമാകുമ്പോഴും ഒരു ഇന്ത്യൻ മുസ്‌ലിമിന്, അവരല്ലാത്ത മറ്റൊരു മതേതര ജനാധിപത്യ വിശ്വാസിക്ക് അനുഭവപ്പെടുന്നത് പോലെയായിരുന്നില്ല അത് എന്ന് അദ്ദേഹം എഴുതുന്നു.
കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും അമ്മക്കേ കഴിയൂ എന്ന് പറയുമ്പോൾ തന്നെ, കുഞ്ഞിനെ പരിപാലിക്കാനും വളർത്താനും ആർക്കും കഴിയേണ്ടതാണ് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. മാതൃത്വം, കുട്ടികളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് സമൂഹം മുന്നോട്ടുവെക്കുന്ന പൊതുബോധനിർമ്മിതികളെ ചോദ്യം ചെയ്യുകയാണ് ഡോ. നിയതി ആർ. കൃഷ്ണ.
‘‘സിനിമ ഒ ടി ടിയിൽ റിലീസായത്തിന്റെ മൂന്നാം ദിവസം ഞാൻ എന്റെ ഇൻസ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. മൂന്നുദിവസം കൊണ്ട് മുപ്പതിനായിരത്തോളം ആൾക്കാരാണ് പേജ് ഫോളോ ചെയ്തത്. ഇതെനിക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമായിരുന്നു. മാത്രമല്ല, പുതിയതായി ഫോളോ ചെയ്ത ആൾക്കാർക്ക് ആ പേജ് എന്താണെന്നു മനസിലാക്കാനുള്ള ബോധമോ ഒന്നും ഉണ്ടായില്ല. അവർ ഒരു സെലിബ്രിറ്റിയെ തേടി വന്നതാണ്’’- ഡിജിറ്റൽ ലോകം ആവേശിച്ച ഒരു കാലത്തെ അനവധി സംഘർഷങ്ങളെ വ്യക്തിജീവിതവുമായി ​ചേർത്തുവച്ച് ആലോചിക്കുന്നു, യമ.
മൗലികമായ നിരീക്ഷണങ്ങളും പ്രശ്നവൽക്കരണങ്ങളും ചോദ്യങ്ങളുമായി ഇന്ത്യൻ സാമൂഹികവ്യവസ്ഥയെ സംബോധന ചെയ്യുകയും, ഭാവനാത്മകമായി വിശകലനം ചെയ്യുകയും, അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുകയും, അധികാരരാഷ്ട്രീയത്തെ വിമർശിക്കുകയും ചെയ്ത പ്രൊഫ. എം. കുഞ്ഞാമൻ ആർക്കും വേണ്ടാത്തവനായി അരിക്കാക്കപ്പെട്ടുവെന്നത് ഒരു ലളിത സത്യമാണ്. എം. കുഞ്ഞാമൻ വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം
ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയുടെ സംവിധായകൻ. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, മേലേപറമ്പിൽ ആൺവീട്, ദേവദൂതൻ, പിൻഗാമി, വാനപ്രസ്ഥം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത്. മറക്കാനാകാത്ത സിനിമകളിലൂടെ മറക്കാനാവാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി തന്റെ സിനിമാജീവിത​ത്തെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ അനുജനായി സ്വീകരിച്ച എം.ടിയെ കുറിച്ചും കഥകൾ വന്ന അനുഭവങ്ങളെയും കുറിച്ചാണ് സംഭാഷണത്തിന്റെ ആദ്യ ഭാഗം.
‘നമ്മൾ പിരമിഡിലേയ്ക്കു സഞ്ചരിയ്ക്കുമ്പോൾ നാം പ്രപഞ്ചത്തെ വെല്ലുവിളിയ്ക്കുന്നു’ എന്നു പിറുപിറുക്കുന്നത്രയും അത്ഭുതകരമായിരുന്നു അതിന്റെ ആ തലയെടുപ്പുള്ള കൈകൂപ്പി നിൽപ്പ്.
മലയാള സിനിമയിലെ ജനപ്രിയ നടനായിരുന്ന രവികുമാറിനുവേണ്ടി ശബ്ദം കൊടുത്തിരുന്ന കുളത്തൂപ്പുഴ രവി എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ എം.ബി. ശ്രീനിവാസന്‍ എന്ന വിശ്രുത സംഗീതജ്ഞന്‍ രവീന്ദ്രന്‍ എന്ന ഗായകനാക്കിയ ഒരപൂര്‍വ സന്ദര്‍ഭത്തെക്കുറിച്ച് യു. ജയചന്ദ്രന്‍ 'വെയില്‍ക്കാലങ്ങള്‍' എന്ന ഓര്‍മക്കുറിപ്പില്‍ എഴുതുന്നു. എം.ബി. ശ്രീനിവാസന്‍, ഗായകന്‍ പി. ജയചന്ദ്രന്‍, സി.ഒ. ആന്‍േറാ തുടങ്ങിയവരുടെ സംഗീതജീവിതത്തിലെ അപൂര്‍വ നിമിഷങ്ങളും ഈ ഓര്‍മകളില്‍ തെളിഞ്ഞുനില്‍ക്കുന്നു.റാറ്റ് ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽനിന്നുള്ള ഭാഗം കേൾക്കാം:
loading
Comments 
loading