Discover
Speed News
Speed News
Author: Manorama News
Subscribed: 3Played: 81Subscribe
Share
© 2026 Manorama News
Description
പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം
Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.
360 Episodes
Reverse
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ കാക്കിയിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് ; വന്‍പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്; തൃശൂര്‍ DIG ഓഫിസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊലച്ചോര്‍ സമരം; പൊലീസുകാരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെ പരിഗണനയില്‍; കോടതിയില്‍ കേസുള്ളതിനാല്‍ നിയമോപദേശം തേടി ഡി.ജി.പി The Leader of the Opposition has stated that police officers involved in the Kunnamkulam custodial assault will not be allowed to wear their uniforms in public. The Congress party is planning a major protest. The Youth Congress held a "Kolachor" protest in front of the Thrissur DIG's office. The police officers' dismissal is under consideration, and the DGP is seeking legal advice as the case is currently in court.See omnystudio.com/listener for privacy information.
സി.പി.എമ്മുമായി ആറര പതിറ്റാണ്ടോളം നീണ്ട ബന്ധം അവസാനിപ്പിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് ജി സുധാകരൻ. യുഡിഎഫിന്റെ പിന്തുണതേടിയിട്ടില്ലെന്നും വി.എസിന്‍റെ മകൻ എതിരാളിയായാലും മൽസരിക്കുമെന്നും സുധാകരൻ പറഞ്ഞു. Kerala veteran CPI(M) leader G. Sudhakaran to contest as Independent candidate from Ambalappuzha in Assembly pollsSee omnystudio.com/listener for privacy information.
മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോന്‍. വാളകത്തെ വീട്ടിലെ കിടപ്പുമുറിയില്‍ മറ്റൊരു സ്ത്രീയുമായി മോശമായ സാഹചര്യത്തില്‍ കണ്ടു. ഫോണില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ ജീവനക്കാര്‍ ചേര്‍ന്ന് തടഞ്ഞു. പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും ഒന്നും ചെയ്യാതെ മടങ്ങിപ്പോയി. ഇക്കാര്യം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനോട് പറഞ്ഞിട്ടുണ്ടെന്നും ബിന്ദു മേനോന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. Ganesh Kumar's Wife's Complaint: K.B. Ganesh Kumar's wife's complaint to the police, reportedly on R. Sreelalekha's advice, after an incident at their Valakom residence where police were denied entry.See omnystudio.com/listener for privacy information.
ട്വന്റി 20 കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ അല്‍പസമയത്തിനകം കളത്തിലിറങ്ങും. കന്നിക്കിരീടം ലക്ഷ്യമിടുന്ന ന്യൂസീലന്‍ഡാണ് എതിരാളികള്‍. ഇരുടീമിന്റെയും പ്ലെയിങ്ങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. കിരീടം നേടിയാല്‍ ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമും സ്വന്തം നാട്ടില്‍ ചാംപ്യന്‍മാരാകുന്ന ആദ്യ ടീമു മാകും ഇന്ത്യ. India will take the field shortly in the T20 championship battle. Their opponents are New Zealand, who are eyeing their maiden title. No changes are expected in the playing XI for either team. If India clinches the title, they will become the first team to defend the World Cup and the first to become champions on home soilSee omnystudio.com/listener for privacy information.
അമേരിക്കയോട് നിലപാട് കടുപ്പിച്ചും അയല്‍രാജ്യങ്ങളെ ഖേദമറിയിച്ചും ഇറാന്‍ പ്രസിഡന്റ് . നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ ആവശ്യം അവർ കുഴിമാടത്തിലേക്ക് കൊണ്ടുപോകേണ്ട സ്വപ്നമാണെന്ന് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. Iran's president apologizes to neighbors, defies US demandsSee omnystudio.com/listener for privacy information.
പശ്ചിമേഷ്യയെ വിറപ്പിച്ച് ഇസ്രയേൽ. ടെഹ്‌റാനിലും ബെയ്‌റൂട്ടിലും കനത്ത ആക്രമണം. തെഹ്റാനിലെ ഖമനയിയുടെ ഭൂഗര്‍ഭ ബങ്കറുകള്‍ 50 ജറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തെന്ന് ഇസ്രയേല്‍. ഖോം നഗരം ആക്രമിക്കുമെന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ്. യുഎസ് സൈനിക താവളങ്ങളുള്ള അറബ് രാജ്യങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം തുടരുന്നു. More than 120 killed in Israel’s Lebanon attacks as Beirut, south, east hitSee omnystudio.com/listener for privacy information.
ഗള്‍ഫില്‍ ആശ്വാസത്തിന്റെ പകല്‍. 24 മണിക്കൂറിനിടെ മേഖലയില്‍ കാര്യമായ ആക്രമണം നടത്താതെ ഇറാന്‍. ഉച്ചയോടെ ഖത്തറിലും ബഹ്റൈനിലും മിസൈല്‍ ആക്രമണം ഉണ്ടായെങ്കിലും ഫലപ്രദമായി ചെറുത്തെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. അതേസമയം ടെഹ്റാനിലടക്കം ഇറാനില്‍ ഇസ്രയേല്‍–യുഎസ് ആക്രമണം തുടരുകയാണ്. മരണം 1230 ആയി. Death toll in Iran surpasses 1,000 as Israel-US strikes continueSee omnystudio.com/listener for privacy information.
ആക്രമണം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ആശ്വാസമില്ലാതെ പശ്ചിമേഷ്യ. ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ കപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ 148 പേരെ കാണാനില്ല. സൗദിയില്‍ അരാംകോ റിഫൈനറിക്കുനേരെ വീണ്ടും ആക്രമണമുണ്ടായി. ലബനനില്‍ ആക്രമണം രൂക്ഷമായി. ഇറാന്‍ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തെന്ന് യുഎസ്. Iranian Ship Sinks Off Sri Lanka Coast; 32 Rescued, Over 100 Feared MissingSee omnystudio.com/listener for privacy information.
ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെ ഇന്നും ഇറാന്റെ ശക്തമായ ആക്രമണം. സൗദിയിലെ അരാംകോ റിഫൈനറിയില്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായതോടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കുവൈത്തില്‍ യു.എസ് എംബസിയില്‍ തീപിടിത്തമുണ്ടായി. ദോഹയിലും ബഹ്റൈനിലും ഇറാന്‍ ആക്രമണമുണ്ടായി. അല്‍മിനാബിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 180 ആയി ഉയര്‍ന്നു. ഇറാനില്‍ മരണം 555 ആയി Intense Iranian attacks on Gulf nations continued today. Operations at Saudi Arabia's Aramco refinery were suspended following a fire caused by an attack. A fire was also reported at the U.S. Embassy in Kuwait. Furthermore, Iranian strikes targeted Doha and Bahrain. The death toll from the attack on a school in Al Minab has risen to 180, while the total number of fatalities in Iran has reached 555See omnystudio.com/listener for privacy information.
ഇറാനില്‍ യു.എസ്. – ഇസ്രയേല്‍ സംയുക്ത ആക്രമണം. തെക്കന്‍ ഇറാനിലെ മിനാബ് സ്കൂളില്‍ മിസൈല്‍ പതിച്ച് 40 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. ഇസ്രയേലിലും ഗള്‍ഫ് രാജ്യങ്ങളിലും മിസൈല്‍ വര്‍ഷിച്ച് ഇറാന്‍ തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയിലാകെ യുദ്ധഭീതിയിലായി. US, Israel launch attack on Iran, explosions in Israel, Gulf Arab statesSee omnystudio.com/listener for privacy information.
നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത. വിജയ്ക്ക് നടിയുമായി ബന്ധമെന്ന് പരാതിയില്‍ പറയുന്നു. ബന്ധം തുടരില്ലെന്ന ഉറപ്പ് വിജയ് പാലിച്ചില്ലെന്നും അവര്‍ ആരോപിക്കുന്നു. 2 വര്‍ഷമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. Actor Vijay’s wife Sangeetha files for divorce; alleges affair with an actressSee omnystudio.com/listener for privacy information.
സ്ത്രീവിരുദ്ധ മുദ്രാവാക്യവുമായി സിപിഎം നേതാവ് ചിന്താ ജെറോം. വീണാ ജോര്‍ജിന് പരുക്കേറ്റതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി കൊല്ലത്ത് DYFI നടത്തിയ പ്രതിഷേധത്തിലായിരുന്നു മുദ്രാവാക്യം. എന്നാല്‍ അസഭ്യം പറഞ്ഞിട്ടില്ലെന്നും മുദ്യാവാക്യം ഏറ്റുവിളിക്കുക മാത്രമാണ് ചെയ്തതെന്നും ചിന്ത പിന്നീട് വിശദീകരിച്ചു. CPM Leader Chinta Jerome Faces Backlash Over Alleged Misogynistic Slogan at DYFI Protest in KollamSee omnystudio.com/listener for privacy information.
കണ്ണൂരില്‍ കെ എസ് യു നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരുക്ക്. കഴുത്തിലും കയ്യിലും പരുക്കേറ്റെന്നും പ്രതിഷേധക്കാര്‍ മര്‍ദിച്ചതാണെന്നും വീണ ജോര്‍ജ്. കണ്ണൂരിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറാനായി ആരോഗ്യമന്ത്രി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു കെ എസ് യു പ്രതിഷേധം. മന്ത്രിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നാലെ മുഖ്യമന്ത്രിയടക്കമുള്ള സി പി എം നേതാക്കള്‍ ഒന്നടക്കം ആശുപത്രിയിലെത്തി Health Minister Veena George was injured during a protest held by KSU in Kannur. The Minister stated that she sustained injuries to her neck and hand, alleging that the protesters assaulted her. The incident occurred at the railway station when the Health Minister arrived to board a train to Thiruvananthapuram after attending a program in KannurSee omnystudio.com/listener for privacy information.
സ്വകാര്യ ആശുപത്രികൾ രോഗികളെ പിടിക്കാൻ ആംബുലൻസ് ഡ്രൈവർമാർക്ക് കൈക്കൂലി നൽകുന്നുവെന്ന ഗുരുതര ആരോപണവുമായി മന്ത്രി വീണാ ജോർജ്. സർക്കാർ ആശുപത്രികളിലെ വീഴ്ചകളെ ന്യായീകരിക്കാന്‍, സ്വകാര്യ ആശുപത്രികളെ കുറ്റപ്പെടുത്തിയ മന്ത്രി ഇതുവരെ 600 പരാതികള്‍ കിട്ടി എന്നും കുറ്റപ്പെടുത്തുന്നു. വീഴ്ചകളുണ്ടെങ്കിൽ നടപടിയെടുക്കാൻ മന്ത്രിക്ക് അധികാരമുണ്ടെന്നും വെറുതെ ആരോപണമുയർത്തിയിട്ട് കാര്യമില്ലെന്നും ഹോസ്പിറ്റൽ അസോസിയേഷൻ പ്രതികരിച്ചു. Health Minister Veena George has raised a serious allegation that private hospitals are bribing ambulance drivers to divert patients. The Minister, who justified lapses in government hospitals by blaming private hospitals, further claimed that nearly 600 complaints have been received regarding this issueSee omnystudio.com/listener for privacy information.
കേരളത്തെ മോശമായി ചിത്രീകരിക്കുന്ന കേരള സ്റ്റോറിയുടെ രണ്ടാംഭാഗത്തെ തള്ളാതെ ബി.ജെ.പി. സിനിമയെ അഭിപ്രായ സ്വാതന്ത്ര്യമായി എന്തുകൊണ്ട് കാണുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറുടെ ന്യായീകരണം. എന്നാല്‍ സിനിമ കലാപാഹ്വാനത്തിന് തുല്യമെന്ന് എം.എ. ബേബി ആരോപിച്ചു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നോട്ടീസയച്ചു. The BJP has not rejected the second part of 'The Kerala Story', which portrays Kerala in a negative light. BJP State President Rajeev Chandrasekhar justified the film, questioning why it isn't viewed as a matter of freedom of expression. However, M.A. Baby alleged that the movie is equivalent to a call for communal riots. Meanwhile, the High Court has issued a notice to the Censor Board on a petition seeking to revoke the film's censor certificateSee omnystudio.com/listener for privacy information.
സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടും. രാവിലെ 10ന് തുറന്ന് രാത്രി 12 വരെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കും. എക്സൈസ് ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. വൈകാതെ ഉത്തരവിറക്കും. Bar operating hours in the state are set to be extended. Permission will be granted for bars to operate from 10 AM until 12 midnight. The government has given in-principle approval to the Excise department's recommendation, and an official order will be issued shortlySee omnystudio.com/listener for privacy information.
വികസന മുന്നേറ്റ ജാഥയ്ക്കിടെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വയോധികന്‍ ക്ഷേമ പെന്‍ഷന്‍ തുക കൈമാറിയതില്‍ ട്വിസ്റ്റ് . എല്‍ ഡി എഫ് നേതാക്കള്‍ പറഞ്ഞിട്ടാണ് സ്റ്റേജില്‍ കയറി പണം കൊടുത്തതെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശി മൊയ്തി മലക്കം മറിഞ്ഞു. മൊയ്തി പണം കൈമാറുന്ന ദൃശ്യങ്ങളും പിന്നീടുള്ള പ്രതികരണവും സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നു A twist in the incident where an elderly man handed over his welfare pension amount to CPM state secretary M. V. Govindan during the 'Vikasana Munneta Jatha' (Development Progress March). Moithi, a native of Kozhikode, has now changed his statement, saying that he went on stage and handed over the money because LDF leaders told him to do soSee omnystudio.com/listener for privacy information.
അവയവദാനത്തില്‍ പുതുചരിത്രം സൃഷ്ടിച്ച് 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്റെ വൃക്ക, കരള്‍, ഹൃദയവാല്‍വ് എന്നിവയാണ് ദാനം ചെയ്യുക. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കും Scripting a new history in organ donation, the organs of a 10-month-old baby are being donated. The kidneys, liver, and heart valves of Alin Sherin Abraham, who was undergoing treatment for injuries sustained in a road accident, will be donatedSee omnystudio.com/listener for privacy information.
പൊതുപണിമുടക്കിന്റെ ഭാഗമാകാതെ നിന്ന അധ്യാപകരെ സ്കൂളില്‍ പൂട്ടിയിട്ട് സമരാനുകൂലികള്‍. എറണാകുളം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സമരക്കാര്‍ കയ്യേറ്റം ചെയ്തു. ചങ്ങനാശേരി പായിപ്പാട് തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടലിന്റെ വാതില്‍ തകര്‍ത്തു. ഭക്ഷണം കഴിക്കാനെത്തിയവരെ വിരട്ടിയോടിച്ചു Strike supporters locked teachers inside a school for not participating in the general strike. In Ernakulam, protesters assaulted workers who reported for duty at the Neryamangalam District Agricultural Farm. In Paipadu, Changanassery, the door of a hotel that remained open was destroyed, and customers were chased awaySee omnystudio.com/listener for privacy information.
ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയുടെ മറവിലും സ്വര്‍ണക്കൊള്ള നടന്നെന്ന സൂചനയുമായി ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ നൽകിയ സ്വര്‍ണത്തിന്‍റെ അളവിൽ വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ട്. സുരേഷ് ഗോപി ഉൾപ്പെടെയുള്ള താരങ്ങൾ സ്വർണം സംഭാവന നൽകുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. Sabarimala gold donation by actors has come under scrutiny, with a Devaswom vigilance report indicating discrepancies in gold usage for the flagpole.See omnystudio.com/listener for privacy information.























