DiscoverSunday Special
Sunday Special
Claim Ownership

Sunday Special

Author: Manorama Online

Subscribed: 2Played: 5
Share

Description

Sunday Specials

159 Episodes
Reverse
 ഒരിക്കൽ വിശന്നു വലഞ്ഞ ഒരു കുറുക്കൻ ഇരതേടി ഒരു ഗ്രാമത്തിലെത്തി. നാട്ടുകാർ കാണാതിരിക്കാൻ മരങ്ങൾക്കും മതിലുകൾക്കും പിന്നിലൂടെ അവൻ പമ്മിപ്പമ്മി നടന്നു. അപ്പോഴാണ് ഒരു വീടിന്റെ പിന്നിലെ കോഴിക്കൂടിന് മുകളിൽ സുഖമായി ഇരുന്ന് ഉറക്കം തൂങ്ങുന്ന തങ്കുക്കോഴിയെ അവൻ കണ്ടത്..... കഥ കേട്ടോളൂ...  Once, a hungry fox came to a village in search of food. He crept behind trees and walls, unseen by the villagers. That's when he saw Thanku the hen, dozing comfortably on top of a chicken coop behind a house....Let's listen to the story. Narration: Athulya R KrishnanProduction - Nidhi ThomasSee omnystudio.com/listener for privacy information.
പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്നതല്ല പഠനത്തിനുള്ള വിവരശേഖരണം; നിർമിത ബുദ്ധിയുടെ ഈ കാലത്ത് പ്രത്യേകിച്ച്. പാഠപുസ്തകത്തിൽ‍ പറയാത്തതൊക്കെ കുട്ടികളിൽനിന്നു മറഞ്ഞിരിക്കുമെന്ന തോന്നൽ ഫലിക്കാത്ത കാലമാണിന്ന്. ജുഡീഷ്യറിയുടെ അഴിമതിയെക്കുറിച്ചു പരാമർശമുള്ള പാഠപുസ്തകം നിരോധിച്ച സുപ്രീം കോടതി പക്ഷേ, മുൻപ് പാഠപുസ്തക ഭാഗങ്ങൾ വിവാദമായപ്പോൾ ഇടപെട്ടിരുന്നില്ല. ഇതൊരവസരമാണ്; പാഠപുസ്തകം തയാറാക്കൽ നേരാംവണ്ണമാക്കാൻ ഇടപെടാനുള്ള അവസരം.വായിക്കാം മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ വിലയിരുത്തൽ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Judiciary corruption in textbooks is a critical issue highlighted by the Supreme Court's ban on an NCERT social science textbook. This incident presents an opportunity to re-evaluate and ensure proper textbook preparation that promotes knowledge and critical thinking without biase- Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast. See omnystudio.com/listener for privacy information.
ഒരിക്കൽ പപ്പു, കുട്ടു എന്നീ രണ്ട് പൂച്ചകൾക്ക് ഒരു വലിയ കേക്ക് കഷ്ണം കിട്ടി. അത് എങ്ങനെ വീതം വെക്കണം എന്നതിനെച്ചൊല്ലി അവർ തമ്മിൽ വലിയ വഴക്കായി. "ഇത് എനിക്കുള്ളതാണ്!", "അല്ല, ഇത് എന്റേതാണ്!" എന്ന് പറഞ്ഞ് അവർ ബഹളം വെച്ചു.... കഥ കേട്ടോളൂ...  Once, two cats named Pappu and Kuttu found a large piece of cake. They got into a big fight over how to divide it. "This is for me!", "No, this is mine!" they shouted, making a commotion... Let's listen to the story. Narration: Athulya R KrishnanProduction - Nidhi ThomasSee omnystudio.com/listener for privacy information.
ഒരിടത്ത് ഒരു പല്ലിയുണ്ടായിരുന്നു. ഒരു വീടിന്റെ ചുമരിലായിരുന്നു അവൻ കഴിഞ്ഞിരുന്നത്. തൊട്ടുതാഴെ ജനലിന്റെ മൂലയിൽ ഒരു ചിലന്തി ജീവിച്ചിരുന്നു.ചിലന്തി അവിടെ തന്റെ മനോഹരമായ വല നെയ്ത് ഇരപിടിക്കാനായി കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് വലയുടെ നൂലുകൾ മുറുകെ കെട്ടിയും പൊടി തട്ടിക്കളഞ്ഞും അവൻ തിരക്കിലായിരുന്നു... കഥ കേട്ടോളൂ...  Once upon a time, there was a lizard. He lived on the wall of a house. Right below, in the corner of a window, lived a spider. The spider had woven its beautiful web there and was waiting to catch prey. It was busy, occasionally tightening the threads of the web and dusting it off... Let's listen to the story. Narration: Jesna NagaroorProduction - Nidhi ThomasSee omnystudio.com/listener for privacy information.
അയൽരാജ്യം പോർവിളിച്ച് അതിർത്തിയിൽ നിലയുറപ്പിക്കുമ്പോൾ എന്തു നിർദേശമാണ് ഭരണനേതൃത്വം സൈന്യത്തിനു നൽകേണ്ടത്? തനിക്കു ലഭിച്ച നിർദേശത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിഷേധിക്കുന്നില്ല? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. When a neighboring country calls for war and takes up a position on the border, what instruction should the political leadership give to the army? Why is the central government not denying the revelation made by former Army Chief General Manoj Mukund Naravane in his autobiography about the directive he received? Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast. See omnystudio.com/listener for privacy information.
പണ്ട് പണ്ട്, ഒരു വലിയ പുഴയുടെ തീരത്ത് നിൽക്കുന്ന മനോഹരമായ ഒരു അത്തിമരത്തിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു. ആ മരത്തിലെ തേൻ പോലെയുള്ള മധുരമുള്ള അത്തിപ്പഴങ്ങൾ കഴിച്ചാണ് അവൻ ജീവിച്ചിരുന്നത്. അതേ പുഴയിൽ തന്നെ ഒരു മുതലയും താമസിക്കുന്നുണ്ടായിരുന്നു. കുരങ്ങൻ ഇടയ്ക്കിടെ മധുരമുള്ള പഴങ്ങൾ പറിച്ചു പുഴയിലേക്ക് ഇട്ടു കൊടുക്കും. അങ്ങനെ അവർ നല്ല കൂട്ടുകാരായി മാറി. Once upon a time, a monkey lived in a beautiful fig tree on the bank of a large river. He lived by eating the honey-sweet figs from that tree.In the same river, there also lived a crocodile. The monkey would occasionally pluck the sweet fruits and throw them into the river. In this way, they became good friends. Narration: Jesna NagaroorProduction - Nidhi ThomasSee omnystudio.com/listener for privacy information.
സവർക്കർ ഭാരതരത്ന നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മോഹമാകട്ടെ മോദി സഫലീകരിക്കുന്നതുമില്ല. നേതാജിക്കും ആ ബഹുമതിയില്ല. ടോക്കിയോയിലുള്ള ‘നേതാജിയുടെ ചിതാഭസ്മം’ ഇന്ത്യയിലെത്തിക്കാനും മോദിക്ക് താൽപര്യമില്ല. ഇനി ഇരുവർക്കും കൊടുത്താൽ തന്നെ സവർക്കറെയും, വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മതനിരപേക്ഷ ജീവിതം സ്വപ്നം കണ്ട നേതാജിയെയും ഒരുമിച്ചെങ്ങനെ ഭാരതരത്നങ്ങളെന്നു വിളിക്കുമെന്ന ചോദ്യവുമുണ്ട് മുന്നിൽ. ഈ വിഷയം വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. The Bharat Ratna Controversy Deepens with the RSS Demanding the Award for V.D. Savarkar, which Contrasts Sharply with the Unresolved Issues Surrounding an Honor for Subhas Chandra Bose. - Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' PodcastSee omnystudio.com/listener for privacy information.
കുസൃതിക്കുരുന്നായ തമ്പു അങ്ങനെ കാടിന്റെ പൊന്നോമനയായി വളരുകയാണ്. ആനക്കൂട്ടത്തിനു മാത്രമല്ല, കാട്ടിലെ ഓരോ ജീവികൾക്കും കുംഭ കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം വലിയ ഇഷ്ടമാണ്. ഒരിക്കലും അടങ്ങിയിരിക്കാത്ത അവന്റെ തുമ്പിക്കൈ ഇളക്കിയുള്ള വർത്തമാനം ഓരോ ജീവികളെയും സന്തോഷിപ്പിക്കുമായിരുന്നു. കഥ കേട്ടോളൂ... The mischievous little Thambu was growing up as the darling of the forest. Not just the elephant herd, but every creature in the forest loved Thambu's belly-wobbling run. His chattering, accompanied by the wiggling of his never-still trunk, would delight every creature.... Let's listen to the story. Story: Lakshmi NarayananProduction - Nidhi ThomasSee omnystudio.com/listener for privacy information.
ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിലെന്നതുപോലെ നിതിൻ നവീനെ അധ്യക്ഷനാക്കിയതിനെയും ബിജെപിയുടെ അപ്രതീക്ഷിത തീരുമാനം എന്നു പറയാം. ‘നിതിൻ നവീൻ എന്റെ ബോസ് ആണ്’ എന്ന് പ്രസ്താവിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നത് ഇങ്ങനെ ഒരു തീരുമാനം തന്റേതാണ് എന്നാണ്. എന്തുകൊണ്ടാണ് ഇക്കാലത്ത് ഇങ്ങനെ ഒരു പരീക്ഷണത്തിന് പ്രധാനമന്ത്രി തയാറായത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  The Youngest Boss: Why PM Modi's Appointment of Nitin Nabin as BJP President is a Masterstroke of Generational Shift? Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast.See omnystudio.com/listener for privacy information.
ചെറുവനം എന്ന് പേരുള്ള, നിറയെ  പച്ചപ്പ് നിറഞ്ഞ ഒരു കാട്ടിൽ, ചിക്കു  എന്നും പീക്കു എന്നും പേരുള്ള രണ്ട് കൊച്ചണ്ണാറക്കണ്ണന്മാർ ജീവിച്ചിരുന്നു. ഒരു വലിയ മാവിന്റെ കൊമ്പിലായിരുന്നു അവരുടെ മനോഹരമായ കൂട്. ചിക്കു  ചുറുചുറുക്കും ആകാംഷയുമുള്ളവനായിരുന്നു. അവന് പുതിയ കാര്യങ്ങൾ  കണ്ടെത്താനും കാണാനും  ഇഷ്ടമായിരുന്നു. എന്നാൽ പീക്കു ശാന്തയും ചിന്താശീലയുമായിരുന്നു. കഥ കേട്ടോളൂ... The Guardians of the Little BirdIn a lush, green forest named Cheruvanam, lived two little squirrels named Chikku and Peeku. They had a beautiful nest on a branch of a large mango tree. Chikku was energetic and curious. He loved to discover and see new things. Peeku, however, was calm and thoughtful. It was his habit to think carefully before doing anything. Despite their very different personalities, they were the best of friends. Let's listen to the story.  See omnystudio.com/listener for privacy information.
ഒരിക്കൽ, നല്ല പൊള്ളുന്ന വെയിലുള്ള ഒരു ഉച്ചസമയത്താണ് ഇല്ലിമുളം കാട്ടിൽ ഈ കഥ നടക്കുന്നത്. കാടിന്റെ ഒത്ത നടുവിൽ ഒരു തടാകമുണ്ട്. ഏത് വേനലിലും അവിടെ കുടിക്കാനുള്ള വെള്ളം ശേഷിക്കും.ഒരു ദിവസം തടാകത്തിന്റെ തീരത്ത് ഒരു വലിയ സിംഹവും ഒരു കാട്ടുപന്നിയും മുഖാമുഖം വന്നു. വേനലായതിനാൽ വെള്ളം കുറവാണ്. രണ്ടുപേർക്കും നല്ല ദാഹം!കഥ കേട്ടോളൂ... Once, this story takes place in a bamboo forest on a scorching hot afternoon. Right in the middle of the forest, there is a lake. There would always be water left to drink there, even during any summer. One day, a large lion and a wild boar came face to face on the shore of the lake. Since it was summer, the water was scarce. Both of them were very thirsty... Let's listen to the story.See omnystudio.com/listener for privacy information.
സായുധവിപ്ലവത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിച്ച മാവോയിസ്റ്റുകൾ കേന്ദ്രത്തിനു മുന്നിൽ കീഴടങ്ങുന്ന കാലമാണ്. സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ തങ്ങൾക്കായില്ലെന്ന ഏറ്റുപറച്ചിലുമുണ്ട്. കാൽച്ചുവട്ടിലെ മണ്ണൊലിച്ച ജനകീയ വിപ്ലവകാരികളാകട്ടെ, തങ്ങളുടെ പഴയ പ്രതിജ്ഞകൾ ഓർത്തെടുക്കുന്ന തിരക്കിലും. മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സിപിഎമ്മിനെയും രാജ്യത്തെയും ഓർമിപ്പിക്കുന്നത് എന്താണ്? എന്തുകൊണ്ട് മാവോയിസ്റ്റുകൾ പരാജയപ്പെട്ട് കീഴടങ്ങുന്നു? വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  The Surrender Of Maoists In India Shows That Armed Revolution Has Failed, As Their Leaders Admit They Could Not Adapt To Changing Times. The CPI(M)’S Struggles Also Reflect This Decline Forcing The Party To Renew Its Pledge To Serve The People. The 'India File' Podcast Analyses The These Situations In Detail.See omnystudio.com/listener for privacy information.
കശ്മീരിലെ വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സ് അവസാനിപ്പിക്കാൻ പ്രക്ഷോഭം നടത്തിയവരുടെ രാഷ്ട്രീയ താൽപര്യങ്ങളെന്ത്? വിദ്യാർഥികളിൽ 44 പേർ മുസ്‌ലിംകളും ഒരാൾ സിഖ് വിഭാഗത്തിൽനിന്ന് ഉള്ളയാളുമായിരുന്നു. ഹിന്ദുക്കൾ വെറും 5 പേർ മാത്രമായിരുന്നു. വൈഷ്ണോ ദേവി തീർഥാടകരിൽനിന്നു ലഭിക്കുന്ന പണംകൊണ്ടാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതെന്നും അവിടെ ഇതരമതക്കാരായ വിദ്യാർഥികൾ വേണ്ടെന്നുമായിരുന്നു പ്രക്ഷോഭകരുടെ വാദം. വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.    A Medical College In Kashmir Denied Admission To Minority Students, Sparking Controversy Over Religious Discrimination And Denial Of Education Rights, Raising Questions About Political Motives Behind The Decision. Explore India File Podcast Analysis On The Situation There.See omnystudio.com/listener for privacy information.
കണ്മണി ഒരു നല്ല ജിറാഫാണ്. നല്ലത് എന്നാൽ എത്രത്തോളം നല്ലത്? മ്മ്... ഈ നന്മയെ അളക്കാൻ കഴിയുമോ? ഇല്ല, അല്ലേ? പക്ഷേ അതിനൊരു കഥയുണ്ട്. ഇതാണ് ആ കഥ. ഒരു ദിവസം, കണ്മണിജിറാഫ് പുഴയുടെ തീരത്തുള്ള ഒരു ആപ്രിക്കോട്ട് മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചു കഴിക്കുകയായിരുന്നു. പെട്ടെന്ന്, മരത്തിൽ നിന്ന് ഒരു 'കീ കീ' ശബ്ദം അവൾ കേട്ടു. "ഏഹ്? അതെന്താ? ഞാൻ പഴങ്ങൾ കടിച്ചു പറിക്കുമ്പോൾ മരത്തിന് വേദനിക്കുന്നുണ്ടോ?" കണ്മണിജിറാഫ് ചിന്തിച്ചു. അവൾ മരത്തിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു ചെറിയ കിളിക്കൂട് കണ്ടു. അതിൽ രണ്ട് കിളിക്കുഞ്ഞുങ്ങൾ പരസ്പരം കൊച്ചുവർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. എന്നിട്ടോ? കേൾക്കൂ... Kanmani is a good giraffe. But how good is good? Mmm... can this goodness be measured? No, right? But there's a story about it. This is that story. One day, Kanmani the giraffe was plucking and eating fruits from an apricot tree on the riverbank. Suddenly, she heard a 'chirp, chirp' sound from the tree. "Huh? What's that? Does the tree get hurt when I bite and pluck the fruits?" Kanmani the giraffe wondered. When she looked closely at the tree, she saw a small bird's nest. In it, two baby birds were chattering to each other. And then? Listen...See omnystudio.com/listener for privacy information.
പുതിയ ബിജെപിയെ നേരിടാൻ പഴയ കോൺഗ്രസ് പോരെന്ന് തിരിച്ചറിഞ്ഞ് മാറ്റമുണ്ടാക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം; തിരഞ്ഞെടുപ്പു ജയം മാത്രം ലക്ഷ്യമിടാതെ കോൺഗ്രസിൽ മികച്ചൊരു സംഘടനാ സംവിധാനമുണ്ടാക്കാനാണ് നീക്കം. എന്നാൽ, പഴയപടി മതിയെന്ന ചിന്തയുള്ളവരും പാർട്ടിയിലുണ്ട്. അവരുടെ മനസ്സിൽ രാഹുലിനു പകരം പ്രിയങ്കയാണ്. എന്തുകൊണ്ടാണ് അവർ അത്തരമൊരു വാദം ഉയർത്തുന്നത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  The Leadership Dilemma: From Rahul Gandhi to Priyanka, Why the demand for a leadership overhaul is gaining momentum within the Congress ranks. From internal factionalism to Rahul Gandhi's aggressive organizational reforms, Jomy Thomas provides an exclusive deep-dive into the party's future trajectory in his 'India File' podcast. See omnystudio.com/listener for privacy information.
പീലിപ്പനങ്കാട്ടിൽ  മിട്ടു എന്ന പേരുള്ള, ഒരു കൊച്ചുമുയൽ ജീവിച്ചിരുന്നു. എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന മിട്ടുവിന് എല്ലാവരുമായി ചങ്ങാത്തം കൂടുന്നത് വളരെ ഇഷ്ടമായിരുന്നു. അവൻ്റെ ഈ നിഷ്കളങ്കമായ സ്വഭാവമാണ് അവനെ കാട്ടിലെ മറ്റുള്ളവർക്ക് പ്രിയങ്കരനാക്കിയത്. എന്നാൽ ഈ മനസ്സ് അവനെ ഒരു വലിയ ആപത്തിലേക്കും എത്തിച്ചു. In the Peelippanankadu forest, there lived a little rabbit named Mittu. Always cheerful and playful, Mittu loved to make friends with everyone. His innocent nature made him a favorite among the others in the forest. However, this same nature also led him into great danger.Credits:Narration - Jesna NagaroorStory: Lakshmi NarayananAI Images and Production - Nidhi ThomasSee omnystudio.com/listener for privacy information.
‘പ്രചോദനസ്ഥലം’ എന്നു പേരിട്ട് 3 ബിജെപി നേതാക്കളുടെ പ്രതിമ യുപിയിൽ നിർമിക്കാൻ ആലോചിക്കുന്ന സമയത്താണ് ഉന്നാവിലെ പെൺകുട്ടി ഒരു ബിജെപി നേതാവിനാൽ പീഡിപ്പിക്കപ്പെടുന്നത്. വീട്ടിൽ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ച് 2015ൽ നടന്ന ആൾക്കൂട്ടക്കൊലയിലെ പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ യുപി സർക്കാർ തീരുമാനിച്ചത് ഏതാനും മാസം മുൻപാണ്. ഒരു ഭാഗത്ത് അധികാരം ദുർവിനിയോഗം ചെയ്യപ്പെടുമ്പോൾ മറുവശത്ത് ചിലർ അധികാരത്തോടുള്ള സമരത്തിലാണ്. ഈ സവിശേഷകാലത്ത് എന്തുകൊണ്ടാണ് ആ സമരങ്ങൾക്ക് പ്രസക്തിയേറുന്നത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.    At a time when there were plans in UP to build statues of 3 BJP leaders at a site named 'Preranasthal' (Place of Inspiration), the girl from Unnao was raped by a BJP leader. It was just a few months ago that the UP government decided to withdraw the case against the accused in the 2015 mob lynching for allegedly storing beef at home. While power is being misused on one side, on the other, some are in a struggle against authority. Why are these struggles gaining more relevance in these unique times? Jomy Thomas, the Delhi Bureau Chief of Malayala Manorama, explains in the 'India File' podcast.  See omnystudio.com/listener for privacy information.
ഒരു കാടിന് നടുവിലുള്ള ശാന്തമായ കുളത്തിനരികിലെ മരക്കൊമ്പിലാണ് മിന്നു പ്രാവിന്റെ കൂട്. തൂവെള്ള നിറവും വെള്ളാരം കല്ല് പോലെ തിളക്കമുള്ള കണ്ണുകളുമുള്ള മിന്നുവിന് പക്ഷെ മറ്റ് പ്രാവുകളെ പോലെ പറക്കാനുള്ള കഴിവുണ്ടായിരുന്നില്ല.  വേടൻ വച്ച കെണിയിൽ കുടുങ്ങി മിന്നുവിന്റെ ചിറകുകൾ അറ്റു പോയതാണ്.. കഥ കേട്ടോളൂ... In the middle of a forest, on a branch of a tree near a calm pond, lived a dove named Minnu in her nest. Minnu was pure white, with eyes that sparkled like crystals, but unlike other doves, she could not fly. Her wings had been torn off when she got caught in a hunter's trap. Though she longed to fly high in the sky as she once did, it was Minnu's fate to stay in her nest, living on the food her friends brought her...  Let's listen to the story. Credits:Narration - Jesna NagaroorStory: Lakshmi NarayananAI Images and Production - Nidhi ThomasSee omnystudio.com/listener for privacy information.
നെഹ്റു മുതലിങ്ങോട്ട് എല്ലാ പ്രധാനമന്ത്രിമാരും ആണവോർജ ഗവേഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ചു മനസ്സിലാക്കി അതിൽ പ്രകടമായ താൽപര്യമെടുത്തവരാണ്. പക്ഷേ, ഇപ്പോൾ ‘ശാന്തി’ എന്നു ചുരുക്കപ്പേരിട്ട് കേന്ദ്രം കൊണ്ടുവന്ന ആണവബില്ലിന്റെ ചർച്ചയിൽ അസാന്നിധ്യത്താൽ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വികസിതഭാരത ലക്ഷ്യത്തിൽ ആണവവിഷയമൊക്കെ ഇങ്ങനെ കൈകാര്യം ചെയ്താൽ മതിയോ? അന്വേഷിക്കുകയാണ്  ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  As the President grants assent to the SHANTI Bill, a key question arises: why did Prime Minister Narendra Modi abstain from the discussions? Is this how India’s former Prime Ministers approached matters of nuclear energy? In his latest 'India File' Podcast, Malayala Manorama Delhi Chief of Bureau Jomy Thomas provides a historical perspective, tracing the leadership's role in nuclear policy from the era of Jawaharlal Nehru to the present.See omnystudio.com/listener for privacy information.
പിനു ആ കാട്ടിലെ ഏറ്റവും ശക്തിയുള്ള പുള്ളിപ്പുലിയാണ്. അത് അവൾക്ക് കൃത്യമായി അറിയാം. ഏകദേശം അതേ അളവിൽ ബുദ്ധിയുള്ള ഒരേയൊരു ആളാണ് മൂപ്പി മുള്ളൻപന്നി. ഒരാൾക്ക് കുറെ ശക്തിയും മറ്റെയാൾക്ക് കുറേ ബുദ്ധിയും. അങ്ങോട്ടും ഇങ്ങോട്ടും ഇരുവർക്കും ഇഷ്ടമല്ല. അതിന്റെ കാരണം ആ കാട്ടിലെ ആർക്കും അറിയില്ല. പക്ഷെ ഇവർ രണ്ടുപേരും ശത്രുക്കളാണ് എന്ന് എല്ലാവര്ക്കും അറിയാം. ഒരു ദിവസം പിനുപ്പുലിക്ക് വല്ലാത്ത വയർ വേദന വന്നു. സഹിക്കാൻ പറ്റാത്ത അത്ര വേദന. ഗുഹയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പോലും ആവാതെ പിനുപ്പുലി കഷ്ടപ്പെടുകയായിരുന്നു. തീരെ സഹിക്കാതെവന്നപ്പോൾ പിനുപ്പുലി ഉറക്കെ കരയാൻ തുടങ്ങി.  കഥ കേട്ടോളൂ... അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.  Pinu was the strongest leopard in the forest, and she knew it very well. The only one who was nearly as intelligent was Mooppi the porcupine. One had great strength, and the other had great intelligence. The two of them did not like each other. No one in the forest knew the reason for it, but everyone knew that they were enemies. One day, Pinu the leopard had a terrible stomach ache. The pain was unbearable. Pinu struggled, unable to even step out of her cave. When the pain became completely unbearable, Pinu the leopard started to cry out loudly. Listen.See omnystudio.com/listener for privacy information.
loading
Comments 
loading