DiscoverEnte Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast
Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast
Claim Ownership

Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast

Author: Shalom Television

Subscribed: 2Played: 10
Share

Description

ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ ഈശോ ഈ കാലഘട്ടത്തിൽ വെളുപ്പെടുത്തിയ ശക്തമായ പ്രാർത്ഥനയുടെ ദിനങ്ങൾ, 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ - എന്റെ ഓർമക്കായി- ജൂലൈ 31 മുതൽ - സെപ്റ്റംബർ 8 വരെ ശാലോം പോഡ്‌കാസ്റ്റിലൂടെ നമുക്കു ശ്രവിക്കാം. ദിവ്യകാരുണ്യത്തിലൂടെ വിമോചനം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ മഹത്വീകരിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ, ഈ ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്തു നമ്മുടെ ജീവിതം ഈ പ്രാർത്ഥന ദിനങ്ങൾക്കായി ഒരുക്കാം.

Ente Ormmakkay - For My Remembrance – a powerful 40-Day Eucharistic Deliverance Ministry, revealed by Jesus for this generation through Fr. Daniel Poovannathil, is now available on the Shalom Podcast from 31 July to 8 September. With the mission of receiving deliverance through the Holy Eucharist, being sanctified through the Holy Eucharist, and being glorified through the Holy Eucharist, this spiritual preparation invites us into a deeper encounter with Christ. Let us prayerfully participate in this journey and prepare our hearts and lives for these forty days of grace, healing, and transformation in the presence of the Eucharistic Lord.

ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും തടസ്സങ്ങൾ നേരിടുന്നവർക്കും ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്ന 40 ദിവസത്തെ, നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിൽ- ശുദ്ധീകരണവും വിടുതലും, വിശ്വാസം വർദ്ധിപ്പിക്കൽ, ദൈവവും സഹോദരങ്ങളുമായുള്ള അടുത്ത ബന്ധം, പൂർണ്ണ സമർപ്പണവും, പരിശുദ്ധാത്മ അഭിഷേകവും എന്നീ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ബൈബിളിലെ വിശുദ്ധമായ ഉദാഹരണങ്ങളെ മുൻനിർത്തി, നമ്മുടെ ഉള്ളിലെ ഭയത്തെയും വിഷമങ്ങളെയും മാറ്റി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇത് നമ്മെ സഹായിക്കുന്നു.

This 40-day Eucharistic Deliverance Ministry, conducted in four spiritual phases, offers a new beginning for those who have lost hope or are facing challenges in life. The journey focuses on purification and deliverance, strengthening faith, deepening our relationship with God and with one another, and complete surrender through the anointing of the Holy Spirit. Inspired by the powerful examples found in Sacred Scripture, this prayer journey helps us overcome fear, anxiety, and spiritual burdens, enabling us to embrace a renewed life in Christ with hope, faith, and confidence.

41 Episodes
Reverse
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.സഭയുടെ ഒന്നാം നൂറ്റാണ്ട് മുതലുള്ള സഭാപിതാക്കന്മാരുടെയും വിശുദ്ധരുടെ വചനങ്ങളിലൂടെ ദിവ്യകാരുണ്യത്തിന്റെ മഹത്വവും പ്രാധാന്യവും അച്ചൻ പങ്കുവെക്കുന്നു. വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ നമ്മുടെ ആത്മാവിനും ശരീരത്തിനും ലഭിക്കുന്ന ശക്തിയും, പൈശാചിക ശക്തികൾക്കെതിരായ പോരാട്ടത്തിൽ ദിവ്യകാരുണ്യം നൽകുന്ന ആത്മീയ കരുത്തും ഈ സന്ദേശത്തിലൂടെ കൂടുതൽ മനസ്സിലാക്കാം. പ്രാർത്ഥനയുടെ ഈ ഔദ്യോഗിക കാലഘട്ടം അവസാനിക്കുമ്പോൾ, ശരീരം, പണം, അഹങ്കാരം എന്നിവയിലൂടെ വരുന്ന പ്രലോഭനങ്ങളെ തിരിച്ചറിഞ്ഞ് കൂടുതൽ ജാഗ്രതയോടെ വിശ്വാസത്തിൽ നിലനിൽക്കാം. നമ്മുടെ പൂർവികർ വഴി കുടുംബങ്ങളിൽ വന്നുപോയിട്ടുള്ള പാപങ്ങൾക്കു മാപ്പു ചോദിക്കാം. അതോടൊപ്പം പരിശുദ്ധ കുർബാനക്കെതിരെ വന്ന അവഹേളനങ്ങൾക്കും കാണിച്ച അനാദരവിനും ദൈവ സന്നിധിയിൽ മാപ്പു ചോദിക്കാം. ഇന്ന് എവിടെ ആയിരുന്നാലും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് കർത്താവിന്റെ സന്നിധിയിൽ ഇരുന്ന് നമ്മുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കാം.Ep-41- Day-40- 8-9-26- Ente Ormmakkay | Day 40 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.4th Cup - ദിവ്യകാരുണ്യവുമായി ബന്ധപ്പെടുത്തി നാലാമത്തെ പാനപാത്രം എന്ന ആശയം പങ്കുവെയ്ക്കുന്നു. യഹൂദ മതം പെസഹാ ആചരിക്കുമ്പോൾ 4 പാനപാത്രങ്ങൾ ഉൾക്കൊള്ളുന്ന ക്രമമാണ് ഉണ്ടായിരുന്നത്. ഓരോ ക്രമവും അവസാനിക്കുന്നത് ഓരോ കപ്പ് വീഞ്ഞ് കുടിച്ചുകൊണ്ടായിരുന്നു. ഈശോ പെസഹാവ്യാഴാഴ്ച്ച മാളികമുറിയിലർപ്പിച്ച പെസഹാ ആചരണം, ബോധപൂർവം പൂർത്തിയാക്കാതെ, ദുഃഖ വെള്ളിയാഴ്ച്ച 3 മണിക്ക് കുരിശു മരണത്തിലാണ് യേശു അത് പൂർത്തിയാക്കിയത്. ഇത് രണ്ടും 2 സംഭവങ്ങളല്ല, ഒരു യാഥാർഥ്യത്തിന്റെ രണ്ടു വശങ്ങളാണ്, എന്ന ബോധ്യമാണ് 4th കപ്പ് എന്ന ആശയത്തിൽ പങ്കുവെക്കുന്നത്.കുരിശു മരണത്തിലൂടെ കിട്ടിയ അനുഗ്രഹമെല്ലാം ഇന്ന് കിട്ടുന്ന ഇടമാണ്, പരിശുദ്ധ കുർബാനയർപ്പണ സമയം. നമ്മുടെ എല്ലാ നിയോഗങ്ങളും ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. ഇത് സമാഹരണ പ്രാർത്ഥനയുടെ സമയമാണ്. ദൈവസന്നിധിയിൽ കൂടുതൽ സമയം ചെലവഴിച്ചു ,ദൈവസാന്നിദ്ധ്യ സ്മരണയിലായിരിക്കുവാൻ ശ്രമിക്കുക.ചെയ്യേണ്ട കാര്യം:ഇതുവരെ പ്രാർത്ഥിച്ച കാര്യങ്ങളോടൊപ്പം വിട്ടുപോയ പ്രാർത്ഥനാ വിഷയങ്ങളും ആഗ്രഹങ്ങളും മധ്യസ്ഥപ്രാർത്ഥനകളും എഴുതിവെച്ച് കർത്താവിന്റെ സന്നിധിയിൽ കൂടുതൽ സമയം പ്രാർത്ഥിക്കുക.Ep-40- Day-39- 7-9-26- Ente Ormmakkay | Day 39 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.ചെയ്യേണ്ട കാര്യം: നമ്മുടെ എല്ലാ പ്രാർത്ഥനകളും ,ഇതുവരെ പ്രാർത്ഥിക്കാൻ വിട്ടുപോയതുമായ എല്ലാ നിയോഗങ്ങളും, പ്രാർത്ഥനാവിഷയങ്ങളും, ആഗ്രഹങ്ങളും, മധ്യസ്ഥപ്രാർത്ഥനകളും ഒക്കെ കർത്താവിന്റെ മുൻപിൽ എഴുതിവെച്ചു പ്രാർത്ഥിക്കാം. ഈ അവസാന ദിവസങ്ങളിൽ കൂടുതൽ സമയം പ്രാർത്ഥനയിൽ ചിലവഴിക്കാം. ഇത് സമാഹരണ പ്രാർത്ഥനയുടെ സമയമാണ്.Ep-39- Day-38- 6-9-26- Ente Ormmakkay | Day 38 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.പരിശുദ്ധ കുർബാനയുടെ ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ചിന്തിക്കുന്നത്. ഒരു ബെനെഡിക്ടൻ സന്യാസിക്ക് യേശു നല്കിയെന്നവകാശപ്പെടുന്ന വെളിപ്പെടുത്തലുകളുടെ സമാഹാരമാണ്- ഇൻ സിനു ജെസു - എന്ന ഗ്രന്ഥം. ആരാധന ഏതു പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. എന്നാൽ യേശു വിശുദ്ധ കുർബാനയായി, നമ്മോടുള്ള സ്നേഹത്തെപ്രതി കാത്തിരിക്കുമ്പോൾ, പല സക്രാരികളിലും ഈശോ വിസ്മരിക്കപ്പെടുന്നു. മനുഷ്യർ ഈശോയുടെ സ്നേഹത്തെ വിലമതിക്കുന്നില്ല. ഓരോ ആരാധനയും പാപ പരിഹാരമാണ് നൽകുന്നത്. നിത്യതയിലെത്തുമ്പോഴാണ് നീ ആരാധിച്ച നിമിഷങ്ങളുടെ വില നിനക്കറിയൂ.ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾപരിശീലിക്കേണ്ട പുണ്യം: ദൈവഭയം -തിന്മകളിലേക്കു പോകുന്നതിന് കാരണം ദൈവഭയമില്ലാത്തതു കൊണ്ടാണ്.ഒഴിവാക്കേണ്ട പാപം: ലാഘവബുദ്ധി ഒഴിവാക്കുക. [Carelessness]- എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല എന്നുള്ള Casual feeling മാറ്റുക.ഇന്നത്തെ പ്രാർത്ഥന: കർത്താവേ, എനിക്ക് ദൈവഭയം തരണമേ; എന്റെ ലാഘവബുദ്ധി എടുത്തുമാറ്റണമേ.ഇന്നത്തെ ടാസ്ക്: ഇന്ന് അല്പസമയം കണ്ടെത്തി മുറിയിൽ ശാന്തമായി ഇരുന്നോ അല്ലെങ്കിൽ ദിവ്യകാരുണ്യ ചാപ്പലിൽ പോയോ യേശുവിനെ ആരാധിക്കുക.Ep-38- Day-37- 5-9-26- Ente Ormmakkay | Day 37 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.=കത്തോലിക്കാ തിരുസഭ ദിവ്യകാരുണ്യത്തെ കുറിച്ച്, നടത്തിയിട്ടുള്ള പ്രധാനപ്പെട്ട പ്രബോധനങ്ങൾ, പ്രമാണരേഖകൾ, മാർപാപ്പാമാരുടെ പ്രബോധനങ്ങൾ, ഡോക്യൂമെന്റസ്, ഇവയിൽ സഭ എന്താണ് വിശുദ്ധ കുർബാനയെക്കുറിച്ചു പഠിപ്പിക്കുന്നത്, ദിവ്യകാരുണ്യം ദൈവം സഭയ്ക്ക് നൽകിയ അമൂല്യ സ്വത്താണ്. 2000 വർഷങ്ങളിൽ സഭ നൽകിയ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നും ദിവ്യകാരുണ്യം നിലനിൽക്കുന്നു. ദിവ്യകാരുണ്യം -കൂദാശ,ബലിയിലും ഈശോയുടെ യഥാർത്ഥ സാന്നിധ്യവും, ദൈവത്തിനർപ്പിക്കുന്ന കൃതജ്ഞതയും സ്തുതിയുമാണ്. വിശുദ്ധ പൗലോസിന്റെ ഇടവകപ്പള്ളി അന്ത്യോക്യയിലെ സഭയാണ്. മിഷൻ യാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇടവകയിലായിരുന്നു. ഇതുപോലെ ഇടവകയാണ് നമ്മുടെ വേര്. അത് മറക്കരുത്. ഒറ്റപ്പെട്ടും ഭിന്നിച്ചും നിൽക്കുന്നതിനും പകരം, ഇടവകയെ, സ്നേഹിക്കുക. ഈശോയെ സ്നേഹിക്കുക.ഇന്നത്തെ ആത്മീയ നിർദ്ദേശങ്ങൾഇന്നത്തെ ടാസ്ക്: സ്വന്തം ഇടവകയെയും സഭയെയും സ്നേഹിക്കുക (സഭയെ സ്നേഹിക്കുന്നത് ഈശോയെ സ്നേഹിക്കുന്നതിന് തുല്യമാണ്).നിങ്ങളുടെ ഇടവകയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഒരു ചെറിയ കാര്യം ചെയ്യുക.ഇടവകയ്ക്ക് വേണ്ടി ചെയ്യാവുന്ന നന്മപ്രവൃത്തികൾ ചെയ്യുക. ഉദാഹരണത്തിന് , ദേവാലയവും മുറ്റവും അടിച്ചു വാരുക, ടോയ്ലറ്റ് ക്ലീൻ ചെയ്യാം, ചെടികൾ പിടിപ്പിക്കാം, കാർപെറ്റ് മോശമായെങ്കിൽ പുതിയത് മേടിച്ചുകൊടുക്കാം, ഇടവകയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം എന്നിങ്ങനെയുള്ള പ്രവൃത്തികൾ ചെയ്ത്, ഇടവകയെ സ്നേഹിക്കാൻ എല്ലാവർക്കും പരിശ്രമിക്കാം.ഇന്നത്തെ പ്രാർത്ഥന: ഈശോയെ, നിന്റെ ശരീരമായ സഭയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണേ, പരിശീലിപ്പിക്കണമേ. സഭയ്ക്ക് ഹാനികരമായതൊന്നും ചെയ്യാതെ, സഭയെ സംരക്ഷിക്കാനുള്ള കൃപ, സഭയിലെ എല്ലാ അംഗങ്ങൾക്കും നൽകി, സഭയിലെ എല്ലാ ശുശ്രൂഷകളെയും അനുഗ്രഹിക്കേണമേ.Ep-37- Day-36- 4-9-26- Ente Ormmakkay | Day 36 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
loading
Comments