1937 ൽ വിയന്നയിൽ പ്രസിദ്ധീകരിച്ച കുർബാൻ സൈദിൻ്റെ ജർമൻ നോവലാണ് അലി ആൻഡ് നിനോ. കാസ്പിയൻ കടലിനടുത്തുള്ള അസർബൈജാനിലെ തുറമുഖനഗരിയായ ബാക്കുവിൽ 1918-20നുമിടയിൽ നടന്ന സുന്ദരമായൊരു പ്രണയകഥയാണ്. ക്രിസ്ത്യൻ മതവിശ്വാസത്തിലും പടിഞ്ഞാറൻ സംസ്കാരത്തിലും വളരുന്ന നിനോയുമായുള്ള അലിയുടെ ബാല്യകാല സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നു. കഥയേക്കാൾ വലിയ കഥയാണ് പുസ്തകത്തിൻ്റെത്. രണ്ടാംലോകമഹായുദ്ധത്തിൽ ലോകം കലങ്ങി മറിഞ്ഞ സമയത്ത് ആദ്യ പ്രസിദ്ധീകരണത്തിന് ശേഷം വിസ്‌മൃതിയിലാണ്ടു പോയ പുസ്തകമാണ് അലി ആൻഡ് നിനോ. പുസ്തകത്തെ കുറിച്ചറിയാൻ പോഡ്കാസ്റ്റ് കേൾക്കൂ... Book review in Malayalam - Kurban Said's Ali and Nino is a historical love story published in 1937. Ali, the son of an influential Muslim man in Baku fell in love with a Georgian Princess Nino. What happens to them? Please use headphones while listening for better experience. Content: https://mubidaily.blogspot.com/2021/03/blog-post.html Pic: Mississauga Library Page
ജെന്നിഫർ ടീകയുടെ "My Grandfather Would Have Shot Me" എന്ന ഇംഗ്ലീഷ് പുസ്തകമാണ് ഈ എപ്പിസോഡിലൂടെ പരിചയപ്പെടുത്തുന്നത്. തെളിഞ്ഞൊരു പ്രഭാതത്തിൽ വായനശാലയിൽ നിന്ന് കിട്ടിയൊരു പുസ്തകം അശനിപാതം കണക്കെ തൻ്റെ ജീവിതത്തിൽ പതിക്കുമെന്ന് ജെന്നിഫർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ഒരുദിവസം പതിവുപോലെ കുട്ടികളെ സ്കൂളിലാക്കി ജെന്നിഫർ ലൈബ്രറിയിലേക്ക് പോയി. ലൈബ്രറിയിലെ സൈക്കോളജി സെഷനിൽ നിന്ന് ചുവന്ന പുറംചട്ടയുള്ള Matthias Kessler ൻ്റെ 'I have to Love My Father, Don't I?' എന്ന പുസ്തകം അവർക്കു കിട്ടുന്നു. ഒരു നിയോഗം പോലെയാണ് ഷെൽഫിൽ നിന്ന് തെറിച്ചു നിൽക്കുന്ന ആ പുസ്തകത്തിലേക്ക് അവരുടെ കൈകൾ നീണ്ടത്... കൂടുതൽ അറിയണ്ടേ... കേൾക്കൂ :) Please listen to the German Writer Jennifer Teege's "My Grandfather Would Have Shot Me" book review in Malayalam. The New York Times bestselling memoir hailed as “haunting and unflinching” (Washington Post), “unforgettable” (Publishers Weekly), and “stunning” (Booklist). Episode cover picture courtesy: Mississauga Library page Blog Post- https://mubidaily.blogspot.com/2021/02/blog-post_6.html
കഴിഞ്ഞ എപ്പിസോഡിൽ പതിനഞ്ചാം നൂറ്റാണ്ടിലെ ഇറോഖ്വായിന്‍ ഗ്രാമത്തെ കുറിച്ചാണ് പറഞ്ഞത്. ഇത് മറ്റൊരു ഗ്രാമവിശേഷമാണ്. ഈ എപ്പിസോഡിൽ ടോറോന്റോ നഗരത്തിന് തൊട്ടടുത്തുള്ള ബ്ലാക്ക് ക്രീക്ക് പയണിയർ വില്ലേജിന്റെ കഥയാണ്. ഇറോഖ്വായിന്‍ ഗ്രാമത്തിൽ നിന്ന് ബ്ലാക്ക് ക്രീക്ക് പയണിയർ വില്ലേജിലെത്തുമ്പോഴേക്കും കാലമേറെ മുന്നോട്ട് പോയിട്ടുണ്ട്. എപ്പോഴോ എവിടെയോ കണ്ട് മറന്നതും, നഷ്ടപ്പെട്ടു പോയി എന്ന് നമ്മൾ കരുതുന്നതുമായ ചിലതുണ്ട് ഇവിടെ. കേട്ട് നോക്കൂ... Listen to the stories from Black Creek Pioneer Village, an open-air heritage museum located in the North York district of Toronto, Canada.
കാനഡയിലെ തെക്കേ ഒണ്ടാറിയോ പ്രവിശ്യയിൽ പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായിരുന്ന ഗോത്ര സമൂഹമാണ് ഇറോഖ്വായിസ്. ഞങ്ങളുടെ താമസസ്ഥലമായ മിസ്സിസ്സാഗായിൽ നിന്ന് അധികം അകലെയല്ലാത്ത മിൽട്ടണിൽ ഇവരുടെ പുനർനിർമ്മിക്കപ്പെട്ട ഒരു ഗ്രാമമുണ്ട്. മില്‍ട്ടണിലുളള ക്രോഫോര്‍ഡ് ലെയിക്ക് കണ്‍സര്‍വേഷൻ ഏരിയയിലാണിത്. ഉപേക്ഷിക്കപ്പെട്ട ഇറോഖ്വായിസ് ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങൾ അവിടെ കണ്ടത്തിയതിനാൽ പുരാവസ്തു ഗവേഷകരും യൂണിവേർസിറ്റി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുരാതന ഗോത്രഗ്രാമത്തെ പുനഃസൃഷ്ടിച്ചു. ഇന്നത്തെ എപ്പിസോഡിൽ ഈ പ്രാചീന കാനേഡിയൻ ഗോത്രഗ്രാമം സന്ദർശിച്ച അനുഭവമാണ് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. This episode features the reconstructed 15thcentury Iroquoian village in Crawford Lake Conservation Area, Milton, Ontario, Canada.
മലയാളത്തിലെ പ്രശസ്ത മാധ്യമപ്രവർത്തകനും, എഴുത്തുകാരനും, സഞ്ചാരിയും അതിലുപരി നല്ലൊരു വായനക്കാരനുമായ ശ്രീ. വി മുസഫർ അഹമ്മദ് രണ്ടായിരത്തി ഇരുപതിൽ അദ്ദേഹത്തെ സ്വാധീനിച്ച 5 നോൺ-ഫിക്ഷൻ പുസ്തകങ്ങളെ ചിൽകൂട്ടിന് പരിചയപ്പെടുത്തുന്നു. താൽപ്പര്യമുള്ളവർക്ക് പോഡ്‌കാസ്റ്റിൽ പറയുന്ന പുസ്തകങ്ങൾ ഇതെല്ലാമാണ്, 1. വായനാമനുഷ്യന്റെ കലാചരിത്രം - ഡോ. കവിത ബാലകൃഷ്ണൻ 2. Wuhan Diary - Fang Fang 3. And We Came Outside and Saw the Stars Again: Writers from Around the World on the COVID-19 - Ilan Stavans 4. Murder Maps: Crime Scenes Revisited. Phrenology to Fingerprint. 1811-1911 - Drew Gray 5. Stealing from the Saracens: How Islamic Architecture Shaped Europe - Diana Darke Image courtesy for this episode- Google Pics
സൈക്കിളിൽ ഉലകം ചുറ്റിയ ഇന്ത്യക്കാരനായ ദ്രുവ് ബോഗ്രയുടെ പുസ്തകമാണ് പുതുവർഷത്തിലെ ആദ്യ എപ്പിസോഡിലൂടെ പരിചയപ്പെടുത്തുന്നത്. നാലു വ്യത്യസ്ത സമയ മേഖലകളും പത്തു രാജ്യങ്ങളും താണ്ടുന്നതിനിടയിൽ ഒരു നിയോഗം പോലെ ഞങ്ങൾ പരസ്പരം കാനഡയുടെ യുകോൺ പ്രവശ്യയിൽ വെച്ചു കണ്ടുമുട്ടുകയുണ്ടായി. ദ്രുവിനെ സോഷ്യൽ മീഡിയ വഴി പിന്തുടർന്നിരുന്നെങ്കിലും ആ യാത്ര അതിൻ്റെ പരിപൂർണ്ണതയിൽ ഉൾക്കൊള്ളാനായത് 'Grit, Gravel and Gear' എന്ന പുസ്തകം വായിച്ചപ്പോഴാണ്. "Over the next 13 months, the end of July 2017, I traversed 15,000kms across four time zones and ten countries, cycling alone through tundra, deserts, tropical rainforests, coastal redwood forests, past seas, volcanoes, icefields, climbing high mountain passes - from 1,500 metres in Alaska to 4,500 metres in Peru. A simple bicycling journey became a metaphor for understanding the cycle and meaning of life. The hardest roads spoke their own languages. They beckoned and flirted with their sensuous curves. They challenged me to smile through the grind and the click of gears. In the silence, there was only me, the wind, the road and the bike." (Grit, Gravel And Gear - Prologue by Dhruv Bogra)
അരയന്നങ്ങളെ കുറിച്ച് കഥകളും പാട്ടുകളും ധാരാളം കേട്ടിരിക്കുമല്ലോ? എനിക്കും കേൾക്കാനിഷ്ടം അരയന്ന കഥകളായിരുന്നു. കഥകളിലെ കഥാപാത്രങ്ങളെ കണ്ടത് അരയന്നങ്ങളുടെ നാട്ടിലെത്തിയപ്പോഴാണ്. വർഷാവസാനത്തെ റിവ്യൂ/ റെസൊല്യൂഷൻ എപ്പിസോഡിന് പകരം അരയന്നങ്ങളെ പറ്റിയൊരു എപ്പിസോഡായാലോ? പോഡ്കാസ്റ്റ് കേൾക്കുന്ന എല്ലാവർക്കും നന്ദി... ഒപ്പം സ്നേഹവും. ചിൽകൂട്ടിന്റെ എല്ലാ ശ്രോതാക്കൾക്കും 2021 സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു. With all my heart, I wish everyone a very happy and peaceful year! Stay safe & healthy. സ്നേഹത്തോടെ മുബി Spotify: https://open.spotify.com/show/5xZig3u8k1K7hafpPi25I7 Anchor: https://anchor.fm/chilkoot
101, St. Nicholas Dr, North Pole, Alaska ഇതാണ് സാന്താ ക്ലോസ് ഹൗസിൻ്റെ മേൽവിലാസം. ക്രിസ്മസ് അപ്പൂപ്പന് കത്തെഴുതുന്ന കുട്ടികൾക്ക് മന:പാഠമാണ് ഇത്. നോർത്ത് പോൾ യാത്രയും സാന്തയുടെ വീടിൻ്റെ ചരിത്രവുമാണ് ചിൽകൂട്ടിൻ്റെ ഈ എപ്പിസോഡിൽ.
ആകാശത്ത് നൃത്തം ചെയ്യുന്ന മായിക വെളിച്ചങ്ങളെന്നറിയപ്പെടുന്ന അറോറ ബോറിയാലിസ് (Northern Lights) കണ്ട അനുഭവമാണ് പോഡ്കാസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്.
"It's about respect and it's about respect for all that comes with a name." പേരുകളെ കുറിച്ച് US Vice President- Elect Kamala Harris പറഞ്ഞതാണ്. ഈ എപ്പിസോഡിൽ പേരുകളുടെ ഉച്ചാരണവുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളാണ് പങ്കുവെയ്ക്കുന്നത്.
ചിറകുകളിൽ ഋതുക്കളുമായെത്തുന്ന ദേശസഞ്ചാരികളായ സ്നോ ഗീസുകളെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ് 🙂 Snow Geese Migration
രുചി ഭേദങ്ങളുടെ എപ്പിസോഡാണ്. ഏതൊക്കെ വിഭവങ്ങളാണെന്ന് കേട്ടു നോക്കാം...😋😋
Test of the best എന്നറിയപ്പെടുന്ന യുകോൺ ക്വസ്റ്റ് കാണാനായി അലാസ്കയിലെ ഫെയർബാങ്ക്സിൽ ഫെബ്രുവരിയിലെ കൊടും തണുപ്പത്ത് എത്തിയതിന്റെ ചെറു വിവരണം. Enjoy!
This is a letter written to a friend describing the beauty of Niagara Falls, Ghost Walk in Niagara-on the Lake and Monarch Butterfly migration in Point Pelee National Park, Leamington Ontario.