Discover
Commentadi!
Commentadi!
Author: Manorama Online
Subscribed: 1Played: 0Subscribe
Share
Description
എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന് പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള വിഷയങ്ങളെപ്പറ്റിയും ഞങ്ങളുടെ കമന്റടി കേൾക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് അരുണിമ, അർച്ചന & നവീൻ.
Everyone's got an opinion on everything, right? And trust us, we've got plenty! So, we're jumping into the conversation to share what we call our 'commentadi' – our take, our comments on various subjects – from things happening right here on Earth to topics beyond our world. Join your hosts, Arunima, Archana, and Naveen, as we dive in.
20 Episodes
Reverse
നാലായിരം കോടി ബജറ്റുമായി ‘രാമായണം’ സിനിമ ഇറങ്ങിയിരിക്കുന്നു. ആദ്യഭാഗത്തിന് 2000 കോടിയാണ് ഏകദേശ ബജറ്റ്. പക്ഷേ 77.5 കോടിയായിരുന്നു ആദ്യദിന ഗ്രോസ് കലക്ഷൻ. ഇത്രയേറെ ബജറ്റുള്ള സിനിമകൾ താങ്ങാനുള്ള ശേഷിയുണ്ടോ ഇന്ത്യൻ വിപണിക്ക്? പണം മുടക്കി മാത്രമേ പണവാരിപ്പടങ്ങൾ പിടിക്കാനാൻ സാധിക്കുകയുള്ളൂ? ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്നത് അതിൽ ഇറക്കുന്ന പണമാണോ, അതോ ആശയവും ആവിഷ്കാര രീതിയുമാണോ? ബിഗ് ബജറ്റ് സിനിമകൾ ജനത്തെ തിയറ്ററിലെത്തിക്കുമെന്നു പറയുന്നതിൽ കഴമ്പുണ്ടോ? മുടക്കുമുതൽ തിരിച്ചുകിട്ടുമോ എന്നുപോലും ഉറപ്പില്ലാഞ്ഞിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ കോടിക്കണക്കിനു രൂപ മുതൽമുടക്കുള്ള സിനിമകളിറങ്ങുന്നത്? ‘കമന്റടി’യിൽ ഇത്തവണ അരുണിമയും അർച്ചനയും നവീനും ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്. വിശദമായിത്തന്നെ കേൾക്കാം. Is Indian cinema ready for a 4,000-crore mega-spectacle like 'Ramayana'? Does the Indian box office currently have the scale and capacity to sustain movies made on astronomical budgets? Is heavy investment the only way to create massive box-office hits, or do story idea and narrative execution still reign supreme? Does a bigger budget automatically guarantee success? Do big-budget visual spectacles actually succeed in driving audiences away from streaming platforms and into cinema halls? Why are Indian filmmakers and investors willing to pour hundreds of crores into projects despite high risks and unpredictable returns?In this episode of 'Commentadi' podcast, Arunima, Archana, and Naveen dive deep into the economics, art, and gamble behind India's soaring movie budgets.See omnystudio.com/listener for privacy information.
‘ഈ മെഡലിനെ റെസ്പെക്ട് ചെയ്യാൻ പഠിക്കൂ’ എന്ന് ഒരു അത്ലീറ്റിന് പറയേണ്ടി വരുന്ന അവസ്ഥ. ‘എന്റെ ശരീരം വണ്ണം വച്ചതിന് നിങ്ങൾക്കെന്താണു കുഴപ്പം’ എന്ന് പ്രശസ്ത സിനിമാ നടിമാർക്ക് ചോദിക്കേണ്ടി വരുന്ന അവസ്ഥ. അതെല്ലാമാണിപ്പോൾ ഇന്ത്യയിലും കൊച്ചു കേരളത്തിലും വരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2026ലും ബോഡി ഷെയിമിങ്ങിനെപ്പറ്റി ചർച്ച ചെയ്യേണ്ട നിലയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ വിമർശനങ്ങളുന്നയിക്കുന്ന പലർക്കും മുഖമില്ല. സമൂഹമാധ്യമങ്ങളിലെ ഇരുട്ടിൽ ഒളിച്ചിരുന്നാണ് അവരുടെ കളിയാക്കൽ. കളിയാക്കലുകള് നേരിടുന്നവരെയാകട്ടെ അത് മാനസികമായി തളർത്തുന്നു, അതിനെതിരെ നിയമനടപടികൾ എടുക്കേണ്ടി വരുന്നു. ബോഡി ഷെയിമിങ് ചർച്ചകൾ ഇന്ത്യയിൽ അവസാനിക്കില്ലേ? ആൻസി സോജനെയും കത്രീന കൈഫിനെയും ഐശ്വര്യ റായിയെയുമെല്ലാം അവരുടെ ശരീരത്തിന്റെ പേരിലല്ലാതെ, അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കാൻ നാം എന്നു പഠിക്കും? ‘കമന്റടി’യിൽ ചർച്ച ചെയ്യുകയാണ് അരുണിമയും അർച്ചനയും നവീനും. Imagine needing to tell an athlete, 'Hey, maybe show that medal a little respect!' Or having A-list movie stars plead, 'Leave my body weight alone, will it?' Welcome to India and our little pocket of Kerala in the year 2026, where we are still dragging ourselves through basic conversations about body shaming. The worst part? The people throwing stones are faceless cowards hiding behind the dark corners of social media, leaving their targets mentally drained and dragging them through courtrooms just to get some peace. When does this endless cycle finally snap? When are we going to stop judging powerhouses like Ancy sojan, Katrina Kaif, and Aishwarya Rai by the scale and start respecting them for the sheer talent they bring to the table? Arunima Jayan, Archana Anoop, and Naveen Mohan are diving headfirst into this mess on the 'Commentadi' podcast.See omnystudio.com/listener for privacy information.
‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ജസ്റ്റിൻ– ആഷ്ലി പ്രണയം കണ്ട് നമ്മൾ കയ്യടിച്ചു. ചിത്രം സൂപ്പര് ഹിറ്റുമായി. പക്ഷേ എന്തുകൊണ്ടാണ് പ്രായം കൂടിയ വനിതയും അവരേക്കാൾ പ്രായം കുറഞ്ഞ ഒരു യുവാവും തമ്മിലുള്ള പ്രണയം പറയുന്ന ഒരു സിനിമ റിലീസ് ചെയ്യാൻ മോളിവുഡ് ഇന്നും അമാന്തിക്കുന്നത്? അത്തരമൊരു പ്രണയത്തെയും വിവാഹത്തെയും അംഗീകരിക്കാൻ ഇന്നും നമ്മുടെ സമൂഹം മടിക്കുന്നതും എന്തുകൊണ്ടാകും? രണ്ട് പേർ പ്രണയിക്കുമ്പോൾ അല്ലെങ്കിൽ വിവാഹിതരാകുമ്പോൾ അവർക്കിടയിൽ ഇക്കാലത്തും പ്രായം ഒരു തടസ്സമാണോ? കമന്റുകൾ പല ഭാഗത്തുനിന്നും വന്ന് നിറയുന്നുണ്ട്, അതിനൊപ്പം ‘കമന്റടി’ പോഡ്കാസ്റ്റിലൂടെ ഒപ്പം ചേരുകയാണ് അരുണിമയും അർച്ചനയും നവീനും. നമുക്കു ചർച്ച ചെയ്യാം- ‘ഈ ജെൻസീകാലത്തും പ്രണയത്തിൽ പ്രായമൊരു പ്രശ്നമാണോ’? #Commentadi #Podcast #BKU #NivinPauly #MamithaBaiju #BethlehemKudumbaUnit #LoveAndLife #Relationships #AgeGap We all cheered for Justin and Ashley's romance in Bethlehem Kudumba Unit, and the movie became a massive hit. But why is Mollywood still hesitant today to release a film centering on love between an older woman and a younger man? Why does our society still hesitate to embrace such relationships and marriages? When two people fall in love or decide to get married, does age really still stand as a barrier in this day and age? Welcome to Commentadi Podcast with Arunima, Archana, and Naveen. Let's dive in: Even in the age of Gen Z, is age still a barrier in love?See omnystudio.com/listener for privacy information.
ദിവ്യ പ്രകാശ് ദുബെ എഴുതിയ ഒരു പ്രണയ നോവലായിരുന്നു ‘മുസാഫിർ കഫെ’. ആ കഥയിൽനിന്നാണ് ശരണ്യ രാജഗോപാൽ നെറ്റ്ഫ്ലിക്സിനു വേണ്ടി അതേ പേരിൽ ഒരു സീരീസ് എഴുതിയൊരുക്കിയത്. രണ്ട് വനിതകളുടെ കയ്യൊപ്പു പതിഞ്ഞ കഥ. രണ്ടു വനിതകളുടെയും ഒരു പുരുഷന്റെയും ജീവിതം പറയുന്ന കഥ. സമൂഹമാധ്യമങ്ങളിലാകെ ‘മുസാഫിർ കഫെ’യാണു ചർച്ച. നിങ്ങൾ ആർക്കൊപ്പമാണ് നിൽക്കുന്നത് എന്നതാണു ചോദ്യം. രണ്ടു പേരുണ്ട് മുന്നിൽ– സുധയും പ്രീതിയും. സുധ ജീവിതലക്ഷ്യങ്ങൾക്കു വേണ്ടി പാതിവഴിയിൽ പ്രണയത്തെ മറന്നവളാണ്. പ്രീതി തന്റെ ലക്ഷ്യം പോലും ഒഴിവാക്കിക്കൊണ്ട് പ്രണയത്തിനു വേണ്ടി നിലകൊണ്ടവളും. ഇവരില് ആരുടെ പക്ഷത്താണ് പ്രേക്ഷകൻ നിൽക്കേണ്ടത്? ഈ ചോദ്യത്തിന്റെ ഉത്തരത്തോടൊപ്പമാണ് സീരീസിലെ ചന്ദർ എന്ന കഥാപാത്രവുമെത്തുന്നത്. അയാൾ സ്വന്തം ജീവിതലക്ഷ്യങ്ങളിലേക്കെത്തുന്നത് പ്രീതിയുടെയും സുധയുടെയും കൈപിടിച്ചാണ്. ഒരു പ്രണയകഥയായി അവസാനിക്കേണ്ട ഈ സീരീസ് ഇപ്പോഴെത്തി നിൽക്കുന്നത് ആൺ–പെൺ സ്വപ്നങ്ങളെപ്പറ്റിയുള്ള ചർച്ചയിലാണ്. ജീവിതലക്ഷ്യം മറന്നു വേണോ പ്രണയം? അല്ലെങ്കിൽ മറ്റുള്ളവരുടെ സ്വപ്നത്തിനു വേണ്ടി നമ്മുടെ സ്വപ്നം മറക്കണോ? ഒരുവശത്ത് ഈ ചർച്ചകൾ നടക്കുമ്പോഴാണ് കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആ പ്രസ്താവന വന്നത്. കുടുംബത്തിലേക്ക് മരുമകളായി വരുന്ന പെൺകുട്ടിക്ക് അമ്മ അടുക്കളയും പരമ്പര്യ രുചിക്കൂട്ടുകളും കൈമാറണമെന്ന പരോക്ഷ പരാമർശമായിരുന്നു മുഖ്യമന്ത്രി നടത്തിയത്. ഇതു പിന്നീട് അദ്ദേഹം തിരുത്തിയെങ്കിലും ചർച്ചയുടെ ചൂടാറിയിട്ടില്ല. അൺ–പെൺ ജീവിത സ്വപ്നങ്ങളിലും നിലപാടുകളിലും മുസാഫിർ കഫെയും മുഖ്യമന്ത്രി പറഞ്ഞ അടുക്കളയും തമ്മിൽ അധികം ദൂരമില്ല. നാം ആർക്കൊപ്പമാണ്, എന്തിനൊപ്പമാണ് നിൽക്കേണ്ടത്? നമ്മുടെ സ്വപ്നങ്ങൾക്കൊപ്പമോ അതോ മറ്റുള്ളവർക്കു വേണ്ടിയോ? ‘കമന്റടി’ പോഡ്കാസ്റ്റിൽ ചർച്ച ചെയ്യുകയാണ് അരുണിമയു അർച്ചനയും നവീനും. From the trending tables of Netflix's Musafir Cafe right down to the domestic politics of Kerala's kitchens, the defining debate of our times is heating up: Whose dreams take priority in a relationship? Based on Divya Prakash Dubey's romantic novel and adapted for screen by Sharanya Rajagopal, Musafir Cafe has sparked a massive online debate around its core characters:1) Sudha: Sacrificed love halfway through to chase her personal ambitions.2) Preeti: Put her own goals on the back burner to stand by the one she loves.3) Chandar: Reached his destination riding on the support of both women. While viewers take sides between Sudha's career drive and Preeti's devotion, real life echoed this dynamic when Kerala Chief Minister V.D. Satheesan's controversial remarks sparked outrage across Kerala—suggesting new daughters-in-law should inherit the kitchen and traditional recipes. Though later clarified, it raised the same vital question as the series: How far is the distance between a woman's dreams in Musafir Cafe and her traditional role in a Kerala kitchen? In this episode, we unpack: Should love require you to abandon your life goals? Why are women still expected to sacrifice their ambitions for others? Standing up for your own dreams vs. fulfilling societal expectations. Join Arunima, Archana, and Naveen on 'Commentadi' podcast as we break down the narrative, debate the culture, and ask: Whose side are you on?Hit play and join the conversation!See omnystudio.com/listener for privacy information.
ഏതാനും മാസങ്ങളുടെ മാത്രം പ്രായമുള്ള ഒരു ‘പാർട്ടി’ ദേശീയ തലസ്ഥാനത്തെ സമരവീര്യത്താൽ വിറപ്പിക്കുകയാണ്. അതിനു നേതൃത്വം നൽകുന്നതാകട്ടെ ജെൻസീ എന്നു നാം പേരിട്ടു വിളിച്ച യുവതീയുവാക്കൾ ഉൾപ്പെടുന്ന പുതുതലമുറയും. യൂണിഫോമിട്ട കുട്ടികളും ആ സമരക്കൂട്ടത്തിലുണ്ട്. റിട്ടയർ ആയവർ വരെ ജന്തർ മന്തറിലെത്തി ചോദിക്കുന്നു– ‘ഈ കുട്ടികളെ ഞങ്ങളെങ്ങനെ ഈ സമരഭൂമിയിൽ തനിയെ ഇട്ടിട്ടു പോകും!’. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും ഒടുവിൽ സിജെപി എന്ന കോക്രോച്ച് ജനതാ പാർട്ടിക്കു പിന്തുണ നൽകി സമരത്തിന്റെ മുൻനിരയിലെത്തിയിരിക്കുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും സിബിഎസ് പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുകളും പറഞ്ഞു തുടങ്ങിയ സമരം പുതിയ തലങ്ങളിലേക്കാണ് ഉയരുന്നത്. ഈ യുവതലമുറ സമരം വിജയിക്കുമോ? വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ രാജിവയ്പിക്കാൻ ഈ സമരത്തിനു സാധിക്കുമോ? ലക്ഷ്യം നേടിയതിനു ശേഷം എഎപി പോലൊരു പാർട്ടിയായി സിജെപി മാറുമോ? യുവജനങ്ങളുടെ ഈ സമരം യഥാർഥത്തിൽ ആർക്കുള്ള മുന്നറിയിപ്പാണ്? അരുണിമയും അർച്ചനയും നവീനും ചർച്ച ചെയ്യുകയാണ് ‘കമന്റടി’ പോഡ്കാസ്റ്റിൽ. Why 'Cockroaches' are Making Waves in Indian Politics A newly formed political entity- just a few months old- is sending shockwaves through the national capital with its fierce agitation. Leading the frontlines is the new generation, including Gen Z youth and even students in school uniforms. The movement at Jantar Mantar has resonated so deeply that even retirees joining the protest ask, 'How can we leave these children to fight alone?'. Traditional political parties have now rallied behind this movement, offering their support to the CJP- the Cockroach Janata Party. What began as an outcry against the NEET paper leaks and discrepancies in CBSE Class 12 exam evaluations has rapidly evolved into a broader political movement. Will this youth-led agitation succeed? Can it force the resignation of Education Minister Dharmendra Pradhan? Will the CJP transition into a mainstream political party akin to the Aam Aadmi Party (AAP) after achieving its goals? And ultimately, who is this youth movement delivering a warning to? Arunima, Archana, and Naveen unpack these pressing questions in this episode of the Commentadi podcast.See omnystudio.com/listener for privacy information.








