ഗെഡികളേ.. മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) രാത്രീല്, ഉടുപ്പിടാതെ, ദേഹത്ത് കരിയും എണ്ണയും പുരട്ടി, ആയുധങ്ങളുമായി മോഷ്ടിക്കാനെത്തുന്ന കുറുവകളൊക്കെ പഴേത്. ഗസറ്റഡ് കുറുവക്കാരാണ് ഇപ്പോൾ ട്രെൻഡ്. കക്കാന്ന്വൊക്കെ പറഞ്ഞാ വേറെ ലെവലാണ്, സാദാ കുറുവകളൊക്കെ നാണിച്ചുപോകും. ദുഷ്ടന്മാരാച്ചാലും കുറുവകൾക്കും അവരുടേതായ കഷ്ടപ്പാട് ഉണ്ടെന്ന് അറിയുമ്പോഴാണ്, ഗസറ്റഡ് കള്ളന്മാരുടെ ഒരു സുഖം മനസ്സിലാവുക. എന്തൂട്ടാത്? വാ, സർക്കാർ വിലാസം കുറുവ പോഡ്കാസ്റ്റ് കേൾക്കാം.Gazetted Kuruva Gang of Kerala: Manorama Online's satirical podcast, Enthoottath, has released a new episode titled "Gazetted Kuruva Gang," which takes aim at corrupt Kerala government officials. The episode delves into the hypocrisy of well-paid officials who struggle without the government's welfare-social security pensions, drawing parallels to the folklore of the "Kuruva" thieves.Host & Producer: P SanilkumarEditor: KU DevadathanSee omnystudio.com/listener for privacy information.
ആരാപ്പൊ ഇങ്ങനെ കണ്ണട വേണം, കണ്ണട വേണം എന്നു വിളിച്ചു കൂവണത്? അത് മ്മ്ടെ ബിന്ദു ടീച്ചറാട്ടോ. മങ്ങിയ കാഴ്ചോള് കണ്ടു മടുത്തിട്ട് ടീച്ചർക്ക് കണ്ണട വേണംന്നാട്ടോ കട്ടായം. അടിപൊളിഞ്ഞൊരു പൊതുഖജനാവീന്ന് നുള്ളിപ്പെറുക്കി പൈസ എടുത്തിട്ടാണേ കണ്ണടയ്ക്കു വസൂലാക്കീതേ. കണ്ണീക്കണ്ട മരത്തിമ്മ്‌ലും റോട്ടീമ്മ്‌ലും മാലബൾബൂം കത്തിച്ച് കേരളീയം അങ്ങട് ഉഷാറാക്കീലോ. പെൻഷൻ പോലും കിട്ടാതെ പട്ടിണി കെടക്കണ പാവങ്ങളെ ഈ സർക്കാര് കണ്ടോ? എന്തൂട്ടാത്..?! വാ, ഒട്ടും മങ്ങാത്ത പോഡ്കാസ്റ്റൂം തെളിച്ച് പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ..?! A broken public treasury pinched and collected the money for Minister R. Bindhu's spectacles. The government also lavishes on the Keraleeyam programme. Did this government see the poor starving without even getting a pension? ‘Enthoottath?’ Come on, P. Sanilkumar has come out with a new roasting podcast. Do you want to listen?See omnystudio.com/listener for privacy information.
പരാജയമാണ് വിജയത്തിന്റെ നെടുംതൂണ്, പരാജയമാണ് വിജയത്തേക്കാൾ മികച്ച അധ്യാപകൻ, പരാജയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി... എന്താപ്പദ്, പരീക്ഷ വല്ലോമുണ്ടോ? എത്ര ദെവസായി കുട്ടി ഇങ്ങനെ രാവും പകലും ഇതന്നെ വായിച്ചു പഠിക്കണൂ..? ഗെഡീ, ശവത്തിൽ കുത്തല്ലേട്ടാ... പരാജയത്തില് പതറാതിരിക്കാൻ ഓരോന്നു പറഞ്ഞു പഠിക്ക്വാാഡോ. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടി ആയിരുന്നൂച്ചാല് ചവിട്ടിക്കേറി ചവിട്ടിക്കേറി മ്മ്ളിപ്പോ എവറസ്റ്റിന്റെ മണ്ടേലെത്ത്യേനെ. അമ്മാതിരി തോൽവികളാണേ.. എന്തൂട്ടാത്..? വാ, പുത്യേ പോഡ്കാസ്റ്റ് ക്യാപ്സൂളായിട്ട് പി.സനിൽകുമാർ വന്നിണ്ട്ട്ടാ. കേട്ടാലോ..?! Failure is the pillar of success; failure is a better teacher than success; failure is the stepping stone to success... If failure is a stepping stone to victory, we would have been in the Everest. What is it? Come on,P. Sanilkumar has come with a new Enthoottath podcast capsule. Why wait , let's hearSee omnystudio.com/listener for privacy information.
ബിജെപി രക്ഷപ്പെടില്ലാന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് ഭീമേട്ടന്റെ ഉറപ്പ്. ഇതാ കേട്ടതും ഗോവിന്ദേട്ടൻ ചാടിക്കേറി ചുവന്ന ഷാളാ പുതപ്പിച്ചു. ഈ മാൻഡ്രേക്കിനെ ആർക്കും തരില്ലാന്നും പറഞ്ഞിട്ടൊരു ഓൾ ദ് ബെസ്റ്റും കാച്ചി. ‘ഇതെനിക്ക് വേണം, നിങ്ങളിത് തരണം, ഇത് ഞാനിങ് എടുക്കുവാ’. ‘എന്തൂട്ടാത്?’ വാ.. സഖാക്കൾക്കു പിന്നാലെ സംഘികളേയും ഉന്മേഷം കൊള്ളിക്കാൻ പുത്യെ വേഷംകെട്ടലുമായിട്ട് പി.സനിൽകുമാർ വന്നിട്ട്ണ്ട്.See omnystudio.com/listener for privacy information.
എന്റെ ഇഷ്ടാ അപ്പോ സംഗതിയൊന്നും അറിഞ്ഞില്യേ? ചുരുട്ടിക്കൂട്ടി വയ്ക്കണ വെറുമൊരു തഴപ്പായ അല്ലാട്ടോ ഈ കൈതോലപ്പായ.. ആശാനിപ്പൊ പൊന്നുംവെലയാത്രെ. 2 കൈതോലപ്പായേല് കോടിക്കണക്കിന് ഉറുപ്പിക മ്മ്ടെ തലമുതിർന്ന നേതാവ് പൊതിഞ്ഞുകെട്ടി ഒളിച്ചുകടത്തീന്നാണ് കരക്കമ്പി. കലിംഗയുദ്ധത്തിന്റെ സമയത്ത് ഇതിനൊക്കെ എവിട്ന്നാടോ സമയം കിട്ട്യേ? ‘കലിംഗയിലെ കൈതോലപ്പായ’ അതാണ് ഞങ്ങടെ ട്രേഡ് മാർക്ക്.. എന്തൂട്ടാത്? വാ, മനോരമ ഓൺലൈനില് മ്മ്ടെ പി.സനിൽകുമാർ ഒറിജിനൽ പോഡ്കാസ്റ്റുമായിട്ട് പൊങ്ങീണ്ട്..!See omnystudio.com/listener for privacy information.
137 ദെവസം. വെയിലും മഴയും കൊടുങ്കാറ്റും ഇടിമിന്നലും... എല്ലാമേറ്റിട്ടും തളരാതെ ഒറ്റ നിൽപ്പായിരുന്നു ഷ്ടാ... എന്തൂട്ടാ പറ്റ്യേ എന്നു ലോകം മൊത്തം ചോദിച്ചിട്ടും മ്മളൊന്നും പറഞ്ഞില്ല്യാ.. ഉള്ളിൽ സങ്കടം ഇണ്ടായിട്ടും അനങ്ങാതെയിരുന്നുള്ള മഹാധ്യാനം ആയിരുന്നൂട്ടാ.. ഗെഡ്യേ.. എന്തൂട്ട് തേങ്ങ്യാ പറയണേ? പണ്ടേ, ജോലിക്കു പോകാൻ വേണ്ടീട്ട് വണ്ടീല് അടിച്ചിരുന്നൊരു സാധനംണ്ട്. ഇപ്പൊ അതു നിറയ്ക്കാൻ വേണ്ടീട്ട് മനുഷ്യമ്മാര് ജോലിക്ക് പോണ്ട അവസ്ഥയായി. ഏ.. അതെന്തൂട്ടാത്..? വാ മനോരമ ഓൺലൈനില് പി.സനിൽകുമാറിന്റെ പുത്യേ പോഡ്കാസ്റ്റ് റെഡ്യാണ്, കേട്ടാലോ?See omnystudio.com/listener for privacy information.
സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ... അതേത് രണഗാഥ? തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നില്‍പ്പാണവനൊരു ചെമ്പനീര്‍പ്പൂവ് എന്നു പാടാറ്ള്ളത് ഓർമണ്ടോ? എന്റെ ഇഷ്ടാ അതേതു പൂവാ? കൂട്ടരേ, ഒരിക്കലും മറക്കരുത്ട്ടോ ആ ചെമ്പനീർപ്പൂവിന്റെ പേര്. ഫോറിൻ ക്യാംപസില് കോട്ടും സൂട്ടുമിട്ട്, സ്മരണകളിരമ്പും രണസ്മാരകങ്ങളേ എന്നു പാടുമ്പഴെങ്കിലും ഓർക്കണം ട്ടാ. എന്തൂട്ടാത്? വാ, സമരപുളക പോഡ്കാസ്റ്റായിട്ട് മ്മ്ടെ പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ?! In the state budget, foreign-private university campuses will be allowed in Kerala. It is a major policy change by the left-wing parties. In the past, many protests and martyrs happened on this. P. Sanilkumar satirically analyzes the topic in the Enthoottath podcast. Would you like to listen?See omnystudio.com/listener for privacy information.
പത്തായത്തില് ഒരു മണി നെല്ലില്യാച്ചാലും പൊരപ്പുറത്ത് പട്ടുകോണകം വിരിച്ചിടുന്ന ചെല കാർന്നോന്മാര് ല്യേ. ആ ജാതി ഗെഡികളുടെ കഥയാട്ടോ ഇത്. അരി വാങ്ങാൻ കാശില്ലെന്ന് പറയാനായിട്ട് പുത്തൻ ബസ്സില് നാടൊട്ടുക്ക് ചുറ്റിനടക്കുന്നൊരാള്. വീടിന്റെ കഴുക്കോലൂരി കത്തിച്ചിട്ടാണേലും എനിക്ക് ബിരിയാണി തന്നെ വേണംന്ന് പറയുന്ന മറ്റൊരാള്. പോരാത്തേന്, കരിങ്കൊടി കണ്ടാൽ അരയുംതലയും മുറുക്കി ജീവൻരക്ഷാപ്രവർത്തനത്തിന് ഇറങ്ങണ ചെറുപ്പക്കാരും. മ്മ്ള് മലയാളികൾക്ക് ഇതിൽപ്പരം ആഹ്ലാദം കിട്ടാനുണ്ടോ? എന്തൂട്ടാത്..?! വാ, നവകേരള പോഡ്കാസ്റ്റുമായി മ്മ്ടെ പി.സനിൽകുമാർ വന്നിട്ടുണ്ട്, കേട്ടാലോ? A person travels around the state in a brand new bus, saying that he has no money to buy rice. Another person says I want biriyani even though the house is sold. If that is not enough, young people should tighten their belts and heads and go to life-saving work if they see a black flag. Can we Malayalees get more joy than this? What's more..?! Come on, P. Sanilkumar has come with the new Enthoottath podcast. Would you like to listen? See omnystudio.com/listener for privacy information.
തമിഴ്നാട്ടാർക്കാണ് 25 കോടീടെ ഓണം ബംപറ് ലോട്ടറി കിട്ടീത്ച്ചാലും ശരിക്കും ഓണം ബംപറടിച്ചത് സർക്കാരിനാട്ടോ. അടിക്കുമ്പോൾ 25 കോടി, കിട്ടുമ്പോൾ പതിനഞ്ചേ മുക്കാൽ കോടി, കയ്യിലോ 12.88 കോടി.. ഇതാണ് ബംപറിന്റെ അവസ്ഥാ. ഇങ്ങനെ പരിഭവം പറയാതെ ഗെഡീ. ലോട്ടറി കിട്ടീല്യാച്ചാലും ട്രോളും ക്രെഡിറ്റും കിട്ട്ണ്‌ണ്ടല്ലോ എന്നാട്ടോ കുറച്ച് കിട്ടുണ്ണ്യേട്ടന്മാര് പറയണേ. എന്തൂട്ടാത്? വാ, പുത്യെ ബംപറുമായിട്ട് മ്മ്ടെ പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ?! A few losers say that they still get trolls and credit. What is it? Come on, P. Sanilkumar has come with a new Enthoottath podcast. let's hear...See omnystudio.com/listener for privacy information.
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി, കച്ചോടം പൊട്ടിയപ്പൊ വട്ടായിപ്പോയി.... ഏതമ്മായിക്കാണ് വട്ടായത്? അതിനെന്തൂട്ടാ ഇണ്ടായേ?.. അപ്പൊ കുട്ടി ഒന്നും അറിഞ്ഞില്ല്യേ? അതിവേഗത്തില് ലോകത്തിനൊപ്പം കുതിക്കണം... അതാണല്ലോ മലയാളികൾടെ വല്യ സ്വപ്നം. ഈ സ്വപ്നത്തില് അൽപ്പം യീസ്റ്റും ശർക്കരേം പഴോം ഇട്ട് കുഴച്ച് വേവിച്ചെടുത്ത് അപ്പമുണ്ടാക്കി വിൽക്കണം... അതായിരുന്നൂലോ മ്മ്ടെ സഖാക്കൾടെ സ്വപ്നം... എന്തൂട്ടാത്? വാ, പി.സനിൽകുമാർ പുത്യേ പോഡ്കാസ്റ്റും പുഴുങ്ങി വന്നിട്ട്ണ്ട്...! Enthoottath podcast featuring Vande Bharat and Silverline Project See omnystudio.com/listener for privacy information.
രണ്ടു കയ്യും നീട്ടി വട്ടത്തിലൊന്നു കെട്ടിപ്പിടിക്കാൻ റെഡ്യാരുന്നൂ. അതിനൊക്കെ നല്ലോണം മോഹോം ഉണ്ടാർന്നൂ. എന്തു ചെയ്യാനാ, ഈ അസൂയക്കൂട്ടങ്ങള് എല്ലാം നശിപ്പിച്ചില്ലേ? എന്താണ്ടായേ? പശുക്കളെ കാളകൾക്ക് വിട്ടുകൊടുക്കാൻ തീരുമാനിച്ചൂലോ. നാൽക്കാല്യോള് ഹാപ്പിയായത്രെ.. എന്തൂട്ടാത് ? വാ, നഷ്ടപ്രണയത്തിന്റെ ചാണകം മെഴുകിയ പോഡ്കാസ്റ്റുമായിട്ട് പി.സനിൽകുമാർ വന്നിട്ട്ണ്ട്... കേട്ടാലോ?!See omnystudio.com/listener for privacy information.
ഇനി പറ, ആ വാഴക്കൊല ഇപ്പൊ ആരുടെയാണ്? സംശയന്താ.. വൈലോപ്പിള്ളീടെ. ചങ്ങമ്പുഴയ്ക്കു മാത്രേ വാഴ വയ്ക്കാവൂ? വൈലോപ്പിള്ളി വാഴവച്ചാല്‍ പുളിക്ക്യോ? ചങ്ങമ്പൊഴേടെ വാഴ വൈലോപ്പിള്ളീടെ പറമ്പിലേ കുലയ്ക്കൂന്നാണ് പാർട്ടീന്റെ പുതിയ തീരുമാനം. എന്തേ എതിരുണ്ടോ? വെട്ടും കൊലയൊന്നും ഇവിടെ വേണ്ടാട്ടോ.. ഇതൊരു വാഴക്കൊല കട്ടേന്റെ കഥയാ കുട്ട്യേ.. എന്തൂട്ടാത്? വാ, നാട്ടാരെക്കൊണ്ട് പറയിപ്പിക്കാനായിട്ട് പി.സനിൽകുമാർ പുത്യെ പോഡ്കാസ്റ്റുംകൊണ്ട് എറങ്ങീണ്ട്..!See omnystudio.com/listener for privacy information.
ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ... അതായിരുന്നൂലോ കുറെക്കാലം ട്രെൻഡ്. അപ്പൊ ഇപ്പൊഴോ? മേയറൂട്ടി സഖാവിന് അയച്ച കത്താട്ടോ ഇപ്പോഴത്തെ ടോക്ക്. വിത്തെടുത്ത് കുത്തുക ന്നൊക്കെ പറയണ പോലെയാണ് ഡാക്കള് കത്തെടുത്ത് കുത്തീതേ. ഒരു കഷ്ണം കടലാസിന്റെ മോളില് എന്തൊക്കെ ബഹളാന്നോ? ഇങ്ങനെയാച്ചാല് ക്യാപ്സൂൾ ഫാക്ടറി തന്നെ തുടങ്ങേണ്ടി വരുംട്ടാ..! കുറെപ്പേർക്കുകൂടി പണിയാവൂലോ? ഏ.. എന്തൂട്ടാത്??? മ്മ്ടെ പി.സനിൽകുമാറ് ഒരു ഏടങ്ങേറായിട്ട് വന്നിണ്ട്, കേട്ടാലോ? See omnystudio.com/listener for privacy information.
എന്തിനാപ്പൊ സായിപ്പിന്റെ മടേൽക്ക് ക്യാപ്റ്റൻ പോയേ? വേൾഡ് ക്ലാസ് തൊഴുത്ത് ഇണ്ടാക്കാനാത്രെ!എന്തൂട്ടാത്? മ്മ്ടെ പി.സനിൽകുമാറിന്റെ പോഡ്കാസ്റ്റ് കേട്ടാലോ?!See omnystudio.com/listener for privacy information.
‘മഴ പെയ്താ വെള്ളം കേറും, അല്ലാച്ചാലോ പട്ടി കടിക്കും’ ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റീട്ട് ബഹു. ഹൈക്കോടതി നിരീക്ഷച്ചതാട്ടോ ഇത്. കിണ്ണംകാച്ചി ഡയലോഗല്ലേ കോടതി ചാമ്പീത്. ഒരു നാടിന്റെ നരകാവസ്ഥ മുഴോൻ ഒറ്റ വാചകത്തിലാ പറഞ്ഞൂലോ. റോഡിലെ കുഴീല് വീഴണോ, തെരുവിലെ പട്ടി കടിക്കണോ..? രണ്ട് ഓപ്ഷൻ മാത്രൊള്ള ലോകത്തെ ഒരേയൊരു സ്ഥലാട്ടോ മ്മ്ടെ കേരളം. അതെന്തൂട്ടാത്? മ്മ്ടെ പി.സനിൽകുമാറ് പുത്യൊരു പോഡ്കാസ്റ്റായീട്ട് വന്നിണ്ട്ട്ടാ.. കേട്ടാലോ?See omnystudio.com/listener for privacy information.