DiscoverKadhafactory Originals - Story Teller
Kadhafactory Originals - Story Teller
Claim Ownership

Kadhafactory Originals - Story Teller

Author: Kadhafactory Originals | Malayalam Stories

Subscribed: 1Played: 1
Share

Description

Malayalam Stories Written and Narrated by Sijith
15 Episodes
Reverse
നടക്കാൻ ഇറങ്ങിയപ്പോൾ വോയിസ് റെക്കോർഡ് ചെയ്ത ഒരു കഥയാണ്.
ക്യൂബളം - ട്രൂ കോപ്പി വെബ്‌സീനിൽ പ്രസിദ്ധീകരിച്ച കഥയുടെ ഓഡിയോ
പൂച്ചകളെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞെന്നു ഭാര്യ പറഞ്ഞതിന്റെ രണ്ടാം നാൾ, കൊറിയക്കാരന്റെ വീടിനു മുന്നിലൊരു പോലീസ് കാർ വന്നു നിന്നു. നീല ലൈറ്റ് മിന്നിച്ചു കൊണ്ടാണ് പോലീസു കാർ വന്നു നിന്നത്. അതിൽ നിന്നൊരു തടിമാടൻ പോലീസുകാരൻ ഇറങ്ങി വരുന്നത് ഞങ്ങളുടെ ജനാല വിടവിലൂടെ എനിക്ക് കാണാമായിരുന്നു. അയാളോട് സംസാരിച്ചു കൊണ്ട് വെളിയിൽ വന്ന കൊറിയക്കാരൻ, എന്റെ വീടും ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. (തുടരും ) പത്ത് മിനിറ്റുകൾ കഴിഞ്ഞു കാണണം. എന്റെ വീടിന്റെ കോളിങ് ബെല്ലും ചിലച്ചു. ഞാൻ വാതിൽ തുറന്നു. തടിയൻ പൊലീസുകാരനാണ്. “ഇവിടെ നടക്കുന്ന പൂച്ചക്കൊലപാതകങ്ങളെക്കുറിച്ചു കേട്ടു കാണുമല്ലോ അല്ലെ..” – അയാൾ ചോദിച്ചു. ഞാൻ തലയാട്ടി. “നിങ്ങൾക്ക് പൂച്ചകളുണ്ടോ..” “ഇല്ല “ ഞാൻ പറഞ്ഞു. “അതെന്താ ..” അയാൾ ചോദിച്ചു “ഞങ്ങൾക്ക് രണ്ടു പേർക്കും പൂച്ചകളെ ഇഷ്ടമല്ല..” ഞാൻ പറഞ്ഞു. Read Text version in www.kadhafactory.com  Subscribe Podcast and Kadhafactory Blog for more stories. 
പുതിയ കഥ തുടങ്ങുന്നു (1 ) എന്റെ അയല്പക്കത്ത് താമസിക്കുന്നയാൾ കൊറിയൻ വംശജനാണ്. ഡൗൺടൗണിലെവിടെയോ ഉള്ള ഒരു ഏഷ്യൻ ഗ്രില്ലിലെ മെയിൻ ഷെഫ് ആണയാൾ. എന്ന് വെച്ചാൽ ഏഷ്യൻ ഗ്രില്ലിലെ പ്രിയപ്പെട്ട രുചികളിൽ ഒന്നായ മംഗോളിയൻ ബീഫിന്റെ എരിവും പുളിയും കൊത്തുമല്ലിയുടെയും ഉണക്ക മുളകിന്റെയും അളവ് നിശ്ചയിക്കുന്നയാൾക്കൂടിയാണ് എന്റെ അയൽക്കാരൻ എന്ന് ചുരുക്കം. അവധി ദിവസങ്ങളിൽ അയാൾ അയാളുടെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ സിഗരറ്റ് വലിക്കാൻ വന്നിരിക്കും. ഞാനപ്പോൾ എന്റെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ തയ്യാറാക്കി വെച്ചിട്ടുള്ള ഗ്യാസടുപ്പ് ഗ്രില്ലിൽ ഉണക്കമീൻ വറക്കുകയോ, അല്ലെങ്കിൽ കോഴിയുടെ വാരിയെല്ല് കൊണ്ട് അൽഫാം ഉണ്ടാക്കുകയോ ആയിരിക്കും. ഞങ്ങളുടെ രണ്ടു പുരയിടങ്ങളെയും വേർതിരിച്ചു കൊണ്ട് ഒരു ചെറിയ വേലിയതിരുണ്ട്. പേരറിയാത്ത ഏതോ കുറ്റിച്ചെടി ഇരുമ്പ് വേലിയിൽ പടർന്നു പിടിച്ചു രണ്ടു പുരയിടങ്ങൾക്കും ആവശ്യമുള്ള സ്വകാര്യത ഉറപ്പു വരുത്തി തരുന്നുണ്ട്. വീടിന്റെ പിന്നിലായി ഒരു വലിയ ഗുൽമോഹർ മരം. നീല ആകാശമുള്ള പകലുകളിൽ വെള്ള മേഘങ്ങൾ പശ്ചാത്തലത്തിൽ വരുമ്പോൾ നിറയെ ചുവന്ന പൂക്കളുള്ള ഗുൽമോഹർ ചില്ലകളെ പല ഫ്രയിമുകളിലാക്കി ഞാനെന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പോസ്റ്റ് ചെയ്യാറുള്ളത് നിങ്ങളിൽ പലരും കണ്ടിരിക്കുമല്ലോ. Subscribe - https://kadhafactory.com/2022/12/10/വെസ്റ്റ്54-സവാന്ന-സ്ട്രീറ/ for the Text Version
ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 ൽ പ്രസിദ്ധീകരിച്ച കഥ  ഠോ  Adapt the plot from real life, and make up your own characters to fit into that story. Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction. - അമേരിക്കൻ സംവിധായകരും തിരക്കഥാകൃത്തുക്കളുമായ Coen സഹോദരന്മാർ പറഞ്ഞതാണ് (ഫാർഗോയൊക്കെ ടി കക്ഷികളുടെതാണ് ) .  സ്വപ്നത്തിലും, യാഥാർഥ്യത്തിലുമായി അനുഭവിച്ചറിഞ്ഞ, നേർക്ക് വലിച്ചെറിഞ്ഞു കിട്ടിയ അനുഭവങ്ങളെ ഭാവനയിലിട്ട് പാചകം ചെയ്തെഴുതിയ കഥയാണ് ഠോ.  ഷെർലോക് ബെന്നിയും, വിജയൻ പിള്ളയും, സുജനപാലും, മാഷും ടീച്ചറും, കുഞ്ഞേട്ടന്മാരും, ചൂടൻ ബൈജുവും, പെണ്ണും എല്ലാം പാരലൽ യൂണിവേഴ്‌സ് പോലൊരു ലോകത്തിരുന്നു ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ കഥ ട്രൂ കോപ്പിയിൽ പ്രസിദ്ധീകരിക്കുന്നത്.  ഒരു കഥയും എഴുതി പൂർത്തിയാവുന്നില്ല...അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു.  ദുരൂഹതകളും, അതിശയങ്ങളും നിറഞ്ഞ കുന്നിൻചെരുവിൽ പൊട്ടിപ്പുറപ്പെട്ട ഠോ ..കഥാകാരന്റെ ശബ്ദത്തിൽ  വായിക്കൂ..അഭിപ്രായങ്ങൾ പങ്കു വെക്കൂ. 
ട്രൂ കോപ്പി തിങ്കിന്റെ വെബ്‌സീൻ മാഗസിനിൽ 71 മത് ലക്കം പതിപ്പിൽ പ്രസിദ്ധീകരിച്ച ത്രയം എന്ന കഥയുടെ ഓഡിയോ വേർഷൻ ! https://webzine.truecopy.media/paywall/1986/thrayam-story-by-sijith-v?fbclid=IwAR1xW-Q_L4OLAsbBFQeNiihFDNO64G7Wsu6K8IBQqxWwaBA1RogUVFOlcAY
അനന്തമായി നിർമാണം നീളുന്ന പള്ളിവാസലിലെ 60 മെഗാവാട്ട് ജല വൈദ്യുത പദ്ധതിയെക്കുറിച്ചും കേരളത്തിലെ പണി നടക്കാത്ത ജലവൈദ്യുത പദ്ധതികളിലെ അഴിമതിയും തട്ടിപ്പുമെല്ലാം എഞ്ചിനീയർ ജേക്കബ് ജോസ് മുതിരേന്തിക്കൽ നോവലിൽ വിശദീകരിക്കുന്നുണ്ട്. ടണൽ നിർമാണത്തിലെ സാങ്കേതികതയും അതിൽ നടക്കുന്ന അഴിമതിയും, യന്ത്രങ്ങളുടെ സ്ഥാപിക്കലിലെ അഴിമതിയും വിവരിക്കുന്നു. നോവലിലൂടെ 3000 കോടി രൂപയോളം വരുന്ന വലിയ കുംഭ കോണത്തിൻ്റെ ചുരുളുകളാണഴിയുന്നത്. Book introduction and brief discussion with the writer. 
Interview with Jacob Jose, author of Tunnel @ Pallivasal- technical novel about Pallivasal Project.  Episode Coming Soon !!
Podcast Exclusive Story- Written and Narrated by Sijith തണുപ്പുള്ള ദിവസം. രാവിലെ തന്നെ നായക്കുട്ടിയുമായി മേരി മാർഗരറ്റ് നടക്കാനിറങ്ങി. ഉയരമധികം ഇല്ലാത്ത നായയാണ്..കടും തവിട്ടു നിറം മുഖത്തും വാലിന്റെ പകുതിയിലും ഉടലിന്റെ നടുക്കും ഇരു ചെവികളും തുമ്പത്തുമായി ചായം പൂശിയത് പോലെ കാണപ്പെട്ട ആ നായക്കുട്ടി കാണുന്ന കാഴ്ചയിൽ ഓമനത്തം തുളുമ്പുന്ന ഒന്നാണ്. നടപ്പാതയിൽ വീണു കിടക്കുന്ന കരിയിലകൾക്ക് മുകളിലൂടെ നായയെയും കൊണ്ട് നടക്കാനിറങ്ങിയ മേരി മാർഗരറ്റ് പതിവിലധികം നിരാശവതിയായിരുന്നു. നടപ്പാതയിൽ നിന്ന് നോക്കിയാൽ അവളുടെ താമസസ്ഥലമായ സ്റ്റുഡിയോ അപ്പാർട്മെന്റുള്ള കോണ്ടോ കാണാം. കോൺഡോയുടെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ നീല നദിയിൽ നങ്കൂരമിട്ട് കിടക്കുന്ന ആഡംബര നൗകകൾ. നേരം ഇരുട്ട് വീണു ആകാശം വൈദ്യുത ദീപങ്ങളാൽ മിന്നിത്തിളങ്ങുന്ന നഗരമായി മാറുമ്പോൾ ആ നൗകകളിൽ ഡാൻസും പാർട്ടിയും പാരമ്യതയിലെത്തും..തലേന്നത്തെ ആഘോഷത്തിമർപ്പിന്റെ ആലസ്യത്തിൽ കിടക്കുകയാണ് നൗകകളെന്ന് തോന്നിപ്പോകും ഇപ്പോൾ കണ്ടാൽ.
Book introduction - Aswadthamavu Verum Oru Aana by M Sivasankar published by DC Books
ലൂയി പതിനാറാമൻ ഒരു ഫ്രഞ്ച് സായ്‌വ് ആണ്. യഥാർത്ഥ പേര് എന്തോ ഒരു “ഴാങ്” ആണെങ്കിലും നിങ്ങൾക്കൊക്കെ മനസിലാക്കാനും വിളിക്കാനുമുള്ള എളുപ്പത്തിന് ലൂയി പതിനാറാമൻ എന്ന് അഭിസംബോധന ചെയ്യുന്നതാണ്. വയസ് അൻപത് കഴിഞ്ഞിരിക്കുന്നു, ഉയരം മീഡിയം. ഇളം പച്ചയിലേക്ക് കയറി തുടങ്ങുന്ന വെളുത്ത ശരീരം. വെളുത്ത തന്നെ നാരുകൾ തിങ്ങി നിറഞ്ഞ നീളൻ തലമുടികൾ ഒരിക്കലും ഒരു വശത്തും ഒതുങ്ങി കിടക്കില്ല. വെളുത്ത പലകപോലുള്ള പല്ലുകൾ. ഇടക്കിടെ ചിരിക്കുന്നത് കൊണ്ട് അവ തെളിഞ്ഞു തന്നെയെല്ലായിപ്പോഴും കാണാം. ആളൊരു രസികനും കൂടിയാണ്. മധ്യപശ്ചിമ അമേരിക്കയിലെ ഒരു ചെറിയ നഗരത്തിലാണ് ഫ്രഞ്ച് സായ്‌വിന്റെ താമസം. മുപ്പത്തിയാറു വയസുകാരി മദാമ്മ ഗേൾ ഫ്രണ്ടിന്റെ കൂടെ തടാകക്കരയിലുള്ള ബഗ്ളായിലാണ് സായ്‌വിന്റെ പൊറുതി. Story By Sijith Narration : Sijith 
ശ്രീധരന്റെ ആദ്യത്തെ പ്രണയത്തെക്കുറിച്ചു പൊറ്റക്കാട് എഴുതി വെച്ചിരിക്കുന്നതിൽ ഒരു വിഷ്വൽസ് കിട്ടിയപ്പോൾ എഴുതിയ വരികളാണ്... വരികൾ - സിജിത്  ഈണമിട്ട് പാടിയത് - കണ്ണൻ ! മഴ വരും നേരത്ത് നനയാതിരിക്കുവാൻ കുടയുമായ് നീയന്നു വന്നൂ.. മഴ വരും നേരത്ത് നനയാതിരിക്കുവാൻ കുടയുമായ് നീയന്നു വന്നൂ. മിഴികളിൽ മൌനം നിറച്ചും..കാർകൂന്തലിൽ രാഗം മറച്ചും... ഒരു കുടക്കീഴിലായൊരുമിച്ച് ചേർന്നന്ന് ഒരുപാടു ദൂരം നടന്നൂ..-നാം, ഒരു പാടു ദൂരം നടന്നു... ശ്യാമ മേഘങ്ങൾക്കിടയിൽ നിന്നൊരു വേള,  മിന്നൽതരി വീണുലഞ്ഞു പോയ് വിണ്‍ തലം.. നിന് വെണ്‍ വിരലുകൾ വിറയാർന്നതും, പിന്നെ  ഒരു നിമിവേഗത്തിലെന്നോടു ചേർന്നതും. ആരോ പറഞ്ഞു സഖീ എന്നൊട്..ആദ്യാനുരാഗമാണെന്ന്.. പക്ഷെ, കാണും കിനാവുകളിൽ നിന് മുഖം തേടി ഞാൻ - രാവുകൾ തോറും അലഞ്ഞൂ...!! ചിരപരിചിതരെങ്കിലും, അകലം കുറിക്കുവാൻ വാക്കുകൾ നമ്മെ തടഞ്ഞു- തമ്മിൽ പിണയുമീ, നോട്ടങ്ങളാൽ പ്രിയേ, നമ്മളിൽ ദൂരം കുറഞ്ഞു...
ഗ്രപുരം ഗവ യുപി സ്‌കൂളിലെ കണക്ക് മാഷായ ശശിധരൻ മാസ്റ്ററിനു ഗൾഫ് യുദ്ധവുമായി എന്ത് ബന്ധമെന്നാവും ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്. ഉഗ്രപുരത്തങ്ങാടിയിൽ ബസ് സ്റ്റോപ്പിൽ നിന്ന് തെക്കു മാറി, കടകൾക്ക് പിന്നിലായി, വയലിന് കുറുകെയുള്ള മൺ റോഡിലൂടെ നടന്നു ചെന്നാൽ കാണുന്ന പുത്തൻ വീട് അതും ഭിത്തി തേയ്ക്കാത്ത ടൈപ്പ് ചുവന്ന കോൺക്രീറ്റ് വീട് ശശിധരൻ മാസ്റ്റർക്ക് നഷ്ടമായത് ഗൾഫ് യുദ്ധം എന്നൊരു ഒറ്റ കാരണം കൊണ്ട് മാത്രമാണ്. അപ്പോൾ നിങ്ങൾ ചോദിക്കും, നിങ്ങളുടെ അറിവിലും പരിചയത്തിലും ശശിധരൻ മാസ്റ്റർക്കോ, ഭാര്യ ശാന്തകുമാരി ടീച്ചർക്കൊ, എന്തിനേറെ പറയുന്നു മാസ്റ്ററുടെയും ടീച്ചറുടെയും ബന്ധുക്കളായി ആ നാട്ടിൽ ഉള്ള അളിയൻ പോസ്‌റ്റ് മാസ്റ്റർ ശശാങ്കനോ, ടീച്ചറുടെ ആങ്ങള ഹൈസ്‌കൂൾ ക്ലർക്ക് ശാന്തകുമാറിനോ, ഗൾഫുമായി യാതൊരു ബന്ധവും ഉള്ളതായി നാട്ടറിവ് ശേഖരത്തിൽ ഇല്ല. പേര് ഉഗ്രപുരം എന്നാണെങ്കിലും ആളുകൾ എല്ലാം സാധുക്കളും നല്ലമനസ്സിനുടമകളും ആയിട്ടുള്ള ഒരു നാട്ടിൻപുറമാണ് ഉഗ്രപുരം. ഒരു ഗവണ്മെന്റ് യൂപി സ്‌കൂൾ (ഒന്ന് മുതൽ ഏഴു വരെയുള്ളത്), ഒരു മാനേജ്‌മെന്റ് എയിഡഡ് ഹൈസ്‌കൂൾ, ഒരു പോസ്റ്റോഫീസ്, വില്ലേജോഫീസ്, സൗത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖ, ഒരു എസ് എൻ ഡി പി വക ഗുരുമന്ദിരം, ഉഗ്രപുരം അങ്ങാടിയിൽ മഞ്ഞ പെയിന്റടിച്ച പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മോസ്‌ക് ഇത്രേം ചേർന്നാൽ ഉഗ്രപുരം ഗ്രാമം ആയി. https://kadhafactory.com/2019/05/05/ഗൾഫ്-വാർ/
പണ്ട് പണ്ട് ഭൂമിയുടെ അവകാശികൾ ഭൂതങ്ങളായിരുന്നു. ഭൂമി അടക്കി വാഴാൻ വേണ്ടി ദൈവം സൃഷ്ടിച്ചത് ഭൂതങ്ങളെ ആയിരുന്നു. ഭൂമിയിൽ നിറയെ ശുദ്ധവായു നിറഞ്ഞു നിന്നിരുന്ന കാലം. പക്ഷികളും, പൂക്കളും, മഞ്ഞു തുള്ളികളും, വലിയ നീലത്തടാകങ്ങളും, വൻ മരങ്ങളും എല്ലാം ഭൂമിയെ സ്വർഗം പോലെ നിലനിർത്തി പോന്നിരുന്നു. ഭൂതങ്ങൾക്ക് ചിറകുകളും, പറക്കാനുള്ള കഴിവും ഉണ്ടായിരുന്നു. മരണമില്ലാത്തവരായിരുന്നു ഭൂതങ്ങൾ…അവർ വലിയ മരങ്ങളുടെ ചില്ലകളിൽ ആരും ശല്യപ്പെടുത്താതെ ആർക്കും ശല്യമാകാതെ ജീവിച്ചു പോന്നു. Story Written and Narrated by Sijith  Copyright - Kadhafactory Originals  Email kadhafactory@gmail.com 
പറഞ്ഞു കേട്ട കഥകളിൽ നിന്നൊരെണ്ണം രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കി അവതരിപ്പിക്കുന്നു.  ഇട്ടിച്ചന്റെയും തൊമ്മിച്ചന്റെയും കൂട്ടു കച്ചവടത്തിൽ കൊതിയുടെ പങ്കിനെക്കുറിച്ചുള്ള കഥ.  Read the text version here - https://kadhafactory.com/2021/02/27/കൊതി/ 
Comments 
loading
Download from Google Play
Download from App Store