മുതിർന്നവരെ വെല്ലുന്ന രീതിയിൽ നീതി നടപ്പാക്കിയ കുട്ടികളുടെ കഥ. 8+ കുട്ടികൾക്ക്.
അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ഴെങ് ഹെ നിര്യാതനായത് കേരളതീരത്താണ്).കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി. കോഴിക്കോടിന്റെ ചരിത്രമെഴുതിയ എം ജി സ് നാരായണൻ അതിനു പേരിട്ടത് തന്നെ നേരിന്റെ നഗരം (City of Truth) എന്നാണ്. കേരളം നേരിന്റെ നാടായിരുന്നു. ഇന്നും മലയാളി ലോകത്തിന്റെ നാനാഭാഗങ്ങങ്ങളിൽ വിജയിക്കുന്നത് നേരിന്റെ വില അറിയാവുന്നതുകൊണ്ട് കൂടിയാണ്.ഒരു ചൈനീസ് കച്ചവടക്കാരന്റെയും നല്ലവനായ ഭട്ടതിരിയുടെയും ഹൃദയസ്പർശിയായ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയത്.
നമ്മുടെ കുറവുകൾ മറ്റുള്ളവരുടെ കുറവുകളായാണ് പലപ്പോഴും നമുക്ക് അനുഭവപ്പെടുക. സംശയമുണ്ടെങ്കിൽ മിർസയുടെ കഥ കേട്ട് നോക്കൂ !!മധ്യേഷ്യയിൽ നിന്നുള്ള കഥ.7+ പ്രായത്തിലുള്ള കുട്ടികൾക്ക്
മുല്ല നസിറുദ്ധീൻ കഥകളിൽ നിന്ന്.7+ പ്രായത്തിലുള്ള കുട്ടികൾക്കും, മുതിർന്നവർക്കും!
വെസോവോൾഡ് ഗാർഷിന്റെ ഹൃദയസ്പർശിയായ കഥ. വിവർത്തനം: ഷബ്‌ന. വി. കെ.10+ കുട്ടികൾക്ക്.
നിങ്ങളെ ആപത്തിൽ സഹായിച്ച ഒരാൾ, പ്രത്യുപകാരമായി അന്യായമായ ഒരു കാര്യം ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും??!യുനെസ്കോ 'ലോകത്തിന്റെ ഓർമ്മപ്പട്ടിക'(മെമ്മറി ഓഫ് ദി വേൾഡ് രെജിസ്റ്ററി)യിൽ ഉൾപെടുത്തിയ ഗ്രിം സഹോദരന്മാരുടെ കഥാസമാഹാരത്തിൽ നിന്നെടുത്തത്.
പഞ്ചതന്ത്രത്തിൽ നിന്നുള്ള കഥ.ആർതർ വില്യം റെയ്ഡർ സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് 1925ൽ പരിഭാഷപ്പെടുത്തിയ പഞ്ചതന്ത്രത്തെ ആധാരമാക്കി തയ്യാറാക്കിയത്. കാളിദാസന്റെ ശാകുന്തളവും ഹിതോപദേശകഥകളും വിക്രം വേതാളകഥകളും ഭഗവദ്‌ഗീതയും സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ റെയ്ഡർ ഭാരതീയ സാഹിത്യസമ്പത്തിനെ ലോകത്തിനു പരിചയപ്പെടുത്തിയ വിദേശികളിൽ പ്രധാനിയാണ്. തന്റെ പരിഭാഷയുടെ ആമുഖത്തിൽ പഞ്ചതന്ത്രത്തിന്റെ മഹത്വത്തെക്കുറിച്ച് റെയ്ഡർ ഇങ്ങനെ പറയുന്നു:The Panchatantra contains the most widely known stories in the world.If it were further declared that the Panchatantra is the best collection ofstories in the world, the assertion could hardly be disproved, and wouldprobably command the assent of those possessing the knowledge for ajudgment. Assuming varied forms in their native India, then traveling intranslations, and translations of translations, through Persia, Arabia, Syria,and the civilized countries of Europe, these stories have, for more thantwenty centuries, brought delight to hundreds of millions.റെയ്ഡറുടെ ഇംഗ്ലീഷ് പരിഭാഷ മുഴുവനായും ഇവിടെ വായിക്കാം.