Manorama Online News Bytes

Manorama online brings to you the latest news in Malayalam. Do not miss updates from Kerala and comprehensive coverage with a focus on Current Affairs, Politics, Entertainment, Sports, Cricket, and Business.

ഏഴരപ്പൊന്നാനയുടെ വിശ്വാസവഴികളിലൂടെ ഒരു യാത്ര

ഹൈന്ദവ മനസ്സുകളിൽ ഭക്തിതീവ്രത ഉണർത്തുന്ന ചടങ്ങാണ് ഏഴരപ്പൊന്നാന ദർശനം. ചരിത്രവും ഭക്തിയും ഇഴചേർന്ന് അനുഗ്രഹദായകമായ അത്യപൂർവമായ ചടങ്ങിന്റെ വിശ്വാസവഴികളിലൂടെ ഒരു യാത്ര.

02-28
--:--

ലോകസഭാ ഒരുക്കങ്ങളുടെ കേളികൊട്ട്

2024ൽ നടക്കാനിരിക്കുന്ന കേരളത്തിലെ ലോകസഭാതിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നു. വലിയ തയ്യാറെടുപ്പുകൾ നടക്കുന്നു. വിശദമായി കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ. സംസാരിക്കുന്നത് സുജിത് നായർ

01-18
--:--

നടിയില്‍ നിന്ന് ആര്‍.ജെയിലേക്ക്

ശ്രീലക്ഷ്മി ശ്രീകുമാറെന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. നടി, നര്‍ത്തകി, മുന്‍ ബിഗ് ബോസ് താരം, അതിലെല്ലാമുപരി മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍... 2019ല്‍ പൈലറ്റായ ജിജിനുമൊത്ത് വിവാഹം കഴിഞ്ഞതോടെ മനോഹരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവര്‍ക്കും കൂട്ടായി അര്‍ഹാം ജിജിന്‍ എന്ന കുഞ്ഞു മകന്റെ വരവോടെ പ്രിയമേറിയ യാത്രകള്‍ക്ക് താൽകാലിക ഇടവേള നല്‍കിയിരിക്കുകയാണ് ശ്രീലക്ഷ്മിയും ജിജിനും.

01-14
--:--

ലീഗിനും സിപിഎമ്മിനും ഇടയിൽ എന്ത്?

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിപദമേറ്റു ചുരുങ്ങിയ കാലയളവിൽ തന്നെ എം.വി.ഗോവിന്ദൻ പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്നു. അടിമുടി പാർട്ടിയാണ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ എം.വി.ഗോവിന്ദൻ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. സംഘടനാപരമായ വ്യതിയാനങ്ങളോടോ ജീർണതകളോടോ പൊറുക്കാത്ത സംസ്ഥാന സെക്രട്ടറി എന്ന വിശേഷണം ആർജിച്ച അതേ എം.വി.ഗോവിന്ദൻ തന്നെയാണ് മുസ്‌ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ പുതിയ മമത പ്രഖ്യാപിച്ച് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചത്.

01-11
--:--

ജയരാജന്മാർക്കിടയിൽ എന്താണു സംഭവിക്കുന്നത്?

കണ്ണൂരിൽ മൂന്ന് ജയരാജന്മാരുണ്ട് സിപിഎമ്മിന്– ഇ.പി.ജയരാജൻ, പി.ജയരാജൻ, എം.വി.ജയരാജൻ. ഈ ‘ജയരാജന്മാർ’ സിപിഎമ്മിൽ വാർത്ത സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. ഇവർക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ ഉൾപ്പെടെ എല്ലായിപ്പോഴും വാർത്തകൾ സൃഷ്ടിക്കുന്നു. ഇപ്പോൾ ഇ.പിയ്ക്കും പി.ജെയ്ക്കും ഇടയിൽ എന്താണു പെട്ടെന്നു സംഭവിച്ചത്?

01-04
--:--

നടക്കുമോ കോൺഗ്രസ് പുനഃസംഘടന?

കെപിസിസി വീണ്ടുമൊരു അഴിച്ചുപണിക്ക് ഒരുങ്ങുകയാണ്. തഴെത്തട്ടിലുള്ള പുനഃസംഘടനയാണ് കേരളത്തിൽ പാർട്ടി ലക്ഷ്യമിടുന്നത്. പല തവണ മാറ്റി വച്ചതാണിത്. ഇപ്പോൾ പുനഃസംഘടന നടപ്പാക്കാനിരിക്കെ, അത് സമയബന്ധിതമായി പൂർത്തിയാക്കാനാകുമോ? അതിന് കോൺഗ്രസ് നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്? ഒപ്പം പാർട്ടിയിലെ ആഭ്യന്തര

12-21
--:--

ശശി തരൂരിന്റെ ലക്ഷ്യം എന്താണ്?

എന്താണ് ശശി തരൂരിന്റെ ലക്ഷ്യം ? എന്തുകൊണ്ടാണ് കോൺഗ്രസിലെ ഒരു വിഭാഗം തരൂരിന്റെ കേരളപര്യടനത്തിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ? നിരീക്ഷിക്കുന്നത് സുജിത് നായർ. കേൾക്കാം.

12-07
--:--

നിയമസഭയിലെ ഗവർണർ വിരുദ്ധ പോരാട്ടങ്ങൾ

തീപ്പൊരി വീണെങ്കിലും തീയായി പടർന്നില്ല എന്ന പോലെയായി എൽഡിഎഫിന്റെ രാജ്ഭവൻ ഉപരോധം. സോളർ സമരവേളയിലെ സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ മുന്നൊരുക്ക പ്രതീതിയാണ് ഇടതു കേന്ദ്രങ്ങൾ നൽകിയതെങ്കിലും ആ ശൗര്യം കാണാനുണ്ടായില്ല. പിന്നെയെന്തുണ്ടായി , കേൾക്കാം. നിരീക്ഷിക്കുന്നത് സുജിത് നായർ

11-17
--:--

സിപിഐയിൽ എന്താണ് സംഭവിക്കുന്നത്?

സിപിഐയിൽ എന്താണ് സംഭവിക്കുന്നത്?നിരീക്ഷിക്കുന്നത് സുജിത് നായർ

11-09
--:--

കെപിസിസിയിൽ വരുമോ പുതിയ ടീം?

കേരളത്തിലെ കെ പി സി പി പ്രസിഡന്റ് ആരായിരിക്കും? വിഷയം വിശകലനം ചെയ്യുകയാണ് മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ ‘ഓപ്പൺ വോട്ട്’ പോഡ്‌കാസ്റ്റിൽ

11-02
--:--

ഗവർണറുടെ അപ്രീതികൾ

ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസംഗത്തിൽ ഗവർണറെ വിമർശിച്ചിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നും സർക്കാർ നിലപാടെടുക്കുമ്പോൾ സർക്കാരിന്റെ നാഥനായ ഗവർണറും സർക്കാരുമായി ഏറെ അകന്നു കഴിഞ്ഞു. ഗവർണർക്ക് രണ്ടു വർഷത്തിലധികം കാലാവധി ശേഷിക്കേ ഇരുപക്ഷവും നിലപാടുകൾ കടുപ്പിക്കുന്നത് ഭരണരംഗത്തെ ബാധിക്കാം.

10-26
--:--

തരൂർ ഉയർത്തുന്ന വെല്ലുവിളി

കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കുള്ള മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും സൗഹൃദ മത്സരമാണെന്നും സ്ഥാനാർഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി.

10-12
--:--

ഗവർണറും സർക്കാരും യുദ്ധം ചെയ്യുമ്പോൾ

ഗവർണറും സർക്കാരും തമ്മിലുള്ള സംഘർഷങ്ങളും പോർവിളികളും എങ്ങോട്ടാണ് നീങ്ങുന്നത്?

09-21
--:--

കോൺഗ്രസിൽ തിരഞ്ഞെടുപ്പ് കാലം

കെ പി സി സിയുടെ പുതിയ പ്രസിഡന്‍റിനെ തീരുമാനിക്കാനുള്ള യോഗം തുടങ്ങുന്നു. കോൺഗ്രസിൻറെ സംഘടനാ തിരഞ്ഞെടുപ്പിനെ നിരീക്ഷിക്കുന്നു.

09-14
--:--

സിപിഐയിൽ സംഭവിക്കുന്നത് എന്ത്?

വലിയ വാർത്തകൾ സൃഷ്ടിച്ചുകൊണ്ടാണ് സിപിഐയുടെ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത്. പലയിടത്തും ശക്തമായ മത്സരങ്ങൾ നടക്കുന്നു, ചേരിതിരിഞ്ഞുള്ള വോട്ടെടുപ്പുണ്ടാകുന്നു, വിമർശനങ്ങളുയരുന്നു. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വിഭവസമൃദ്ധമാവുകയാണ് ഓരോ ജില്ലാ സമ്മേളനവും. എന്താണ് സിപിഐയിൽ സംഭവിക്കുന്നത്? വിശകലനം

08-31
--:--

ലോകായുക്‌ത ഭേദഗതിയുടെ രാഷ്ട്രീയം

ലോകായുക്ത ഭേദഗതിയുടെ രാഷ്ട്രീയമാനങ്ങൾ കേരളമാകെ ചർച്ച ചെയ്യപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട തർക്കം നിയമസഭയിലേക്കും എത്തിയിരിക്കുന്നു. ഈ പോരാട്ടത്തിൽ ഭരണ–പ്രതിപക്ഷ പോരാട്ടത്തിന് വീറൊട്ടും കുറവല്ല. ‘പല്ലും നഖവുമുള്ള’ നിയമമെന്നു വരെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ച നിയമമാണിപ്പോൾ

08-24
--:--

നവോത്ഥാന സമിതിയുടെ രാഷ്ട്രീയദൗത്യം

സമീപകാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ് നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങൾ. പ്രത്യേകിച്ചും സുപ്രീം കോടതിയുടെ ശബരിമല പ്രവേശന വിധിക്കു ശേഷമുള്ള സാഹചര്യത്തിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ. ആ നവോത്ഥാന സമിതിക്കു വീണ്ടും ജീവൻ വെക്കുകയാണ്. എന്താണ് അതിനു പിന്നിലെ രാഷ്ട്രീയ ഉദ്ദേശം? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ വിശകലനം ചെയ്യുന്നു മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ..

08-17
--:--

2024: കാലേകൂട്ടി പടയ്ക്കോരുങ്ങി മുന്നണികൾ

കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ തീരുമാനപ്രകാരം, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലേക്കും പുതിയ ചുമതലക്കാരെ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ ഇത്ര നേരത്തെ കോൺഗ്രസ് ഇത്തരം തീരുമാനങ്ങൾ എടുക്കാറില്ല. കഴിഞ്ഞ തവണത്തെ തിരിച്ചടി മറികടക്കാനുള്ള പരിശ്രമമാണ് എൽ ഡി എഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അക്കാര്യത്തിൽ സി പി എമ്മും സി പി ഐയും ഒരു പോലെ മുന്നോട്ടു നീങ്ങുകയാണ്. എന്നാൽ ഇവരേക്കാൾ ഒരുപടി മുമ്പേ എൻ ഡി എ കാര്യങ്ങൾ തുടങ്ങി കഴിഞ്ഞു. തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് എൻ ഡി എ ഇക്കുറി പരിശ്രമിക്കുന്നത്. അത്തരത്തിൽ പോരു മുറുകുമ്പോള്‍ മൂന്നു മുന്നണികളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുകയാണ് ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ

08-03
--:--

മുന്നണി വിപുലീകരണ മോഹങ്ങൾക്ക് ഉള്ളിൽ എന്ത്?

കെപിസിസി കോഴിക്കോട് സംഘടിപ്പിച്ച രണ്ടു ദിവസത്തെ ചിന്തൻ ശിബിരമാണ് കേരളത്തിന്റെ ഇന്നത്തെ സംസാരവിഷയം. 2024 ൽ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പാണ് മുന്നിലെ ഏക തിരഞ്ഞെടുപ്പെന്നിരിക്കെ, യു ഡി എഫിനെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ രാഷ്ട്രീയമായ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതു സംബന്ധിച്ച വാക്പോരിൽ ഏർപ്പെട്ടു കഴിഞ്ഞു. അങ്ങനെയെങ്കിൽ എന്താണ് മുന്നണി വിപുലീകരണം എന്നതുകൊണ്ടു കോൺഗ്രസ് ഉദ്ദേശിക്കുന്നത്? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു..

07-27
--:--

അഴിച്ചു പണിയും കോൺഗ്രസിലെ ഐക്യവും

എന്തുകൊണ്ടാണ് കോൺഗ്രസിലെ പുനസംഘടനകളെല്ലാം എപ്പോഴും പ്രശ്നമുഖരിതമായി തീരുന്നത്? തൃക്കാക്കര തിരഞ്ഞെടുപ്പിനു ശേഷമുള്ള കോൺഗ്രസിലെ രാഷ്ട്രീയ സാഹചര്യമെന്താണ്? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു.

07-13
--:--

Recommend Channels