Puthuvakku

പുതുവാക്കിൽ ഈ ആഴ്ച ‘ഞാൻ വൈദേഹി’, ‘ബ്രെയിൻ ഗെയിം’ എന്നീ ത്രില്ലർ നോവലുകളിലൂടെ പ്രശസ്തയായ മായ കിരൺ

ഹനനം സമൂഹത്തോട് ഉന്നയിക്കുന്ന ചോദ്യങ്ങൾ | Ajeesh Muraleedharan

‘ഹനനം’ എന്നാൽ കൊലപാതകം എന്നർഥം. നിഖിലേഷ് മേനോന്റെ മൂന്നാമത്തെ നോവൽ ഹനനം കൊച്ചി മെട്രോ സ്റ്റേഷനിലുണ്ടാകുന്ന കൊലപാതകത്തെത്തുടർന്നുള്ള കുറ്റാന്വേഷണം എന്നതിലുപരിയായി മറ്റു ചിലതു കൂടി അന്വേഷിച്ചു പോകുന്ന പുസ്തകമാണ്. ഒരു പുസ്തക വിൽപനക്കാരനും പ്രസാധകനും ഒട്ടേറെ പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും കഥാഗതിയെ നിർണിയിക്കുന്ന ഘടകങ്ങളായി മാറുന്ന ത്രസിപ്പിക്കുന്ന എഴുത്ത്. നോവലിനുള്ളിലെ നോവൽ തന്നെ മറ്റൊരു പ്രധാന കഥാപാത്രമാണ്.  നിഖിലേഷിന്റെ പുതിയ നോവലിലെ കൊലപാതകി സമൂഹത്തോട് പറയുന്നത്...

09-17
05:30

ദക്ഷയുടെ കഥ, ആദ്യ പുസ്തകപ്പിറവിയുടെയും

ജീവിതത്തിൽ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിച്ചൊരാളുടെ ആന്തരിക സംഘർഷങ്ങളുടെ കഥയാണ് ‘ദക്ഷ’ എന്ന നോവൽ. ദക്ഷയുടെയും അവളുടെ ചുറ്റുപാടുകളുടെയും വികാസപരിണാമങ്ങളിലൂടെ മനുഷ്യ മനസ്സിന്റെ സങ്കീർണ തലങ്ങളിലൂടെയാണ് എഴുത്തുകാരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. കഥാപാത്രങ്ങളുടെ സൂക്ഷ്മ മാനസിക വ്യാപാരങ്ങളെപ്പോലും കഥാഗതിയെ മുന്നോട്ടു പോകുന്ന ശക്തമായ ഇടപെടലുകളായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് നോവലിൽ. ശ്രീദീപ് ചേന്നമംഗലം എന്ന യുവ എഴുത്തുകാരന്റെ ആദ്യ നോവലാണ് ‘ദക്ഷ’. എഴുത്ത് ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും ആയി കരുതുന്നൊരാളുടെ ശ്രദ്ധയും നിഷ്ഠയും ഈ പുസ്തകത്തിലെ ഓരോ വരിയിലും അനുഭവിച്ചറിയാനാകും. അത്രമേൽ കരുതലോടെയാണ് ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയിരിക്കുന്നതും നോവലിന്റെ ഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതും. ഒട്ടേറെയിടങ്ങളിൽ ദക്ഷയുടെ ആത്മഭാഷണങ്ങളിലൂടെയാണ് എഴുത്തു മുന്നോട്ടുപോകുന്നത്. അതു വായനയെ ഉത്തേജിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാനായി എന്നതാണു നോവലിനെ വേറിട്ടുനിർത്തുന്നത്. പുതിയകാല ജീവിതത്തെയും ബന്ധങ്ങളെയും കൂടി ദക്ഷയിലൂടെ നമുക്ക് അനുഭവിച്ചറിയാനാകും. കാലത്തിന്റെ ഒരു കൃത്യമായ അടയാളപ്പെടുത്തൽ കൂടി ശ്രീദീപ് തന്റെ വരികൾക്കിടയിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും ഇനി എഴുതാനിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ശ്രീദീപ്...

09-09
05:15

അബ്രീദയുടെ കറക്കങ്ങൾ

ഒരു പെൺകുട്ടി കറങ്ങാനിറങ്ങുമ്പോൾ കൂടെ ലോകവും കറങ്ങുന്നു. ആ കറക്കത്തിനൊടുവിൽ കൂടുതൽ നല്ലൊരു ലോകത്തേക്ക് മനുഷ്യരെല്ലാം എത്തിച്ചേരുന്നു. അത്തരം കുറേ കറക്കങ്ങളേക്കുറിച്ചാണ് അബ്രീദ ബാനു ‘കറക്കം’ എന്ന തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ എൽഎൽബി അവസാനവർഷ വിദ്യാർഥിയായ അബ്രീദ ഒരു ബാക്ക്പാക്കും തൂക്കി കറങ്ങാൻ പോയ സ്ഥലങ്ങളിൽ രാജസ്ഥാനും പഞ്ചാബും ഉത്തർപ്രദേശും ഉത്തരാഖണ്ഡും മഹാരാഷ്ട്രയും കൂടാതെ അയൽരാജ്യമായ നേപ്പാളുമുണ്ട്. ആലോചിച്ചുറപ്പിച്ച യാത്രകളായിരുന്നില്ല ഇവയൊന്നും എന്നതാണ് അബ്രീദയുടെ കറക്കങ്ങളുടെ പ്രത്യേകതകളിലൊന്ന്. പത്ത് അധ്യായങ്ങൾ പിന്നിട്ടു ‘കറക്ക’മവസാനിപ്പിക്കുമ്പോൾ നമ്മളുമൊരു പുതിയ മനുഷ്യനായിക്കഴിഞ്ഞിരിക്കും.

08-27
21:31

ട്രൈബി പുതുവയൽ എഴുതിയ കഥ വിശുദ്ധ കുന്നായ്മ.

ജീവിതത്തിന്റെ അധികമാരും സഞ്ചരിക്കാത്ത ഇരുട്ടുവഴികളിൽ നിന്നാണു ട്രൈബി പുതുവയൽ എന്ന യുവകഥാകൃത്ത് തന്റെ കഥകളേറെയും കണ്ടെടുക്കുന്നത്. മദ്യശാല മുതൽ ധ്യാനകേന്ദ്രം വരെയുള്ള വേറിട്ടയിടങ്ങളിൽ നിന്നു കണ്ടെടുക്കുന്നവരെ അയാൾ കഥകളിലേക്കു ക്ഷണിച്ചുകൊണ്ടുവന്ന് പുതുജീവിതം അണിയിക്കുന്നു.

08-06
17:44

കലഹിക്കുന്ന വാക്കുകൾ; പ്രതിഷേധത്തിന്റെ സ്വരങ്ങൾ

സമൂഹത്തിന്റെതായ ചില നടപ്പുശീലങ്ങളോടു കലഹിക്കുന്നവയാണ് ആസിഫ് തൃശ്ശൂരിന്റെ എഴുത്തുവഴികൾ. സാമ്പ്രദായികത കെട്ടിപ്പടുത്ത മതില്‍ക്കെട്ടുകൾ പൊളിച്ചുമാറ്റി, വ്യത്യാസങ്ങളെ ഉൾക്കൊള്ളുന്നവയാണ് അവയോരോന്നും.. കേൾക്കാം ആസ്ഫിന്റെ എഴുത്തുകൾ..

07-23
02:35

നടന്നുതീർത്ത കനൽവഴികൾ; എഴുതിത്തീർത്ത ജീവിതങ്ങൾ

ജീവിതത്തിലെ തിരിച്ചടികളെ അക്ഷരങ്ങൾ പകർന്ന ആത്മധൈര്യത്താൽ നേരിട്ട ഒരു പെൺകുട്ടി പ്രസിദ്ധീകരിച്ച 2 പുസ്തകങ്ങളെപ്പറ്റി, കഥയെ വെല്ലുന്ന അവളുടെ ജീവിതത്തെപ്പറ്റി  

07-02
11:00

പുതുകഥയുടെ മൃദുശബ്ദം; പതിയെ കത്തിപ്പടരുന്ന എഴുത്ത്

ഈയടുത്തു പ്രസിദ്ധീകരിക്കപ്പെട്ടവയിൽ ഏറെ വായിക്കപ്പെട്ട ഒരു കഥയാണ് മൃദുൽ വി.എം. എഴുതിയ ‘കുളെ’. കാസർകോട് ജില്ലക്കാരനായ മൃദുൽ ഉത്തരകേരളത്തിലെ ഒരാചാരം കേന്ദ്രബിന്ദുവാക്കിയെടുത്തു കേരള സമൂഹത്തെ നമുക്കു മുന്നിൽ തുറന്നുകാണിക്കുകയാണിവിടെ.

06-11
24:40

ജീവിതത്തിൻ്റെ സുഗന്ധം

നീർമാതളത്തിൻ്റെ എഴുത്തുകാരി മാധവിക്കുട്ടിയെ നാട്ടുകാരൻ കൂടിയായ എഴുത്തുകാരൻ രോഷിൻ രമേഷ് അനുസ്മരിക്കുന്നു

06-05
08:09

മൂന്ന് പതിറ്റാണ്ട് നീണ്ട മൗനം മുറിയുമ്പോൾ...

ഗുർജ്ജറി ബാഗ്, കന്യാവ്രതത്തിൻ്റെ കാവൽക്കാരൻ, കാറൽ മാർക്സ് ചരിതം തുടങ്ങിയ കഥകളിലൂടെ ആസ്വാദക മനം കവർന്ന പ്രിയ ജോസഫ് എഴുത്തിലേക്ക് തിരിച്ചെത്തുന്നത് മൂന്നു പതിറ്റാണ്ടു നീണ്ട മൗനത്തിനു ശേഷം. എന്തിനായിരുന്നു ഇത്ര നീണ്ട ഇടവേള എന്ന് പ്രിയ വെളിപ്പെടുത്തുന്നു. 

05-22
27:03

വീണ റോസ്കോട്ട്: എഴുത്തും ജീവിതവും

ഓർമകളെ കുപ്പിയിലടച്ച് സൂക്ഷിക്കുന്ന എഴുത്തുകാരി; വീണ റോസ്കോട്ട് എഴുത്തും ജീവിതവും പറയുന്നു.

05-14
14:48

വായനക്കാരെ തേടി കണ്ടെത്തുന്ന എഴുത്തുകാരൻ!

 ഒരു എഴുത്തുകാരൻ വായനക്കാരുമായി സംവദിക്കാൻ എത്ര ദൂരം വരെ പോകും? ഈ ചോദ്യം യുവ എഴുത്തുകാരൻ അഖിൽ പി ധർമജനോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി അതിശയപ്പെടുത്തി. തന്റെ പുതിയ രചനയായ റാം കെയർ ഓഫ് ആനന്ദി വായിച്ച 71-കാരിയെ കാണാൻ വയനാട്ടിൽ പോയതിന്റെ അനുഭവം തുറന്നുപറയുകയാണ് 28-കാരനായ അഖിൽ ഈ ആഴ്ചയിലെ പുതുവാക്ക് പോഡ്കാസ്റ്റിൽ...    

05-12
05:49

പ്രണയമഴയത്ത് നിൽക്കുന്ന കഥകൾ; രോഷിന്റെ എഴുത്തുവഴി

പ്രണയമഴ നനഞ്ഞു നിൽക്കുന്നവരാണു രോഷിന്റെ കഥാപാത്രങ്ങളേറെയും. അവർക്ക് ആ മഴയിൽ നിന്നു കയറിപ്പോരാൻ താൽപര്യമേതുമില്ല. മനസ്സിൽ പ്രണയമാവേശിച്ച അവർ വായനക്കാരുടെയുള്ളിലേക്കും ആ പ്രണയവൈറസുകൾ കടത്തിവിടുന്നു. ഗൃഹാതുരതയുടെ നനുത്ത ഓർമകളുണർത്തുന്നവയുമാണു രോഷിന്റെ കഥകൾ. ഖത്തറിൽ പ്രവാസിയായ രോഷിന്റെ മനസ്സിൽ സ്വന്തം നാടായ പുന്നയൂർക്കുളത്തിന്റെ ഒരു നീർമാതളഗന്ധം എന്നും നിറഞ്ഞുനിൽപ്പുണ്ട്.

04-25
14:44

മനു ജോസഫ് ' ഖെദ്ദ' കഥ വായിക്കുന്നു

തീവ്രവികാരങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ് മനു ജോസഫിന്റെ കഥകൾ. പ്രണയമായാലും പ്രതികാരമായാലും അതിൽ ഉശിരുള്ള കഥാപാത്രങ്ങൾ ഉറപ്പാണ്. തന്റെ ചുറ്റുപാടുകളിൽനിന്നു കഥകൾ ആവാഹിച്ചെടുക്കാൻ മനുവിനു പ്രത്യേക കഴിവുണ്ട്. മനു ജോസഫ് ' ഖെദ്ദ' കഥ വായിക്കുന്നു. 

04-11
24:13

'കർഫ്യു'വിൽ വിരിഞ്ഞ റീനയുടെ മനോവ്യഥകള്‍

അക്ഷരങ്ങളിലൂടെ കവിതകളും കഥകളും നെയ്തു വായനക്കാരുടെ മനം കവരുന്ന എഴുത്തുകാരിയാണ് റീന. രാജ്യത്തു നടക്കുന്ന, തന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന പല സംഭവങ്ങളും എഴുത്തുകാരിയുടെ മനസ്സിനെ അസ്വസ്ഥമാക്കുകയും അതിനെ വായനക്കാരുടെ മനം കവരുന്ന രീതിയിൽ എഴുതുകയാണ് റീന.

04-11
11:08

ഷിഫാന സലിമിൻ്റെ വാക്കുകൾ: കവിതയുടെ തീവ്രദംശനങ്ങൾ

ഷിഫാന സലിമിന്റെ കവിതകളിൽ മുഴുവൻ അവളും അവനുമാണ്. പെണ്ണിനോടും ആണിനോടുമാണ് കവിക്കു സംസാരിക്കാനുള്ളത്. അവരുടെയിടയിലെ പ്രണയവും പ്രണയരാഹിത്യവും ജീവിതവും മരണവുമെല്ലാമാണു ഷിഫാനയുടെ കവിതകളിൽ കടന്നുവരുന്നത്. മനുഷ്യാവസ്ഥയുടെ വിവിധ ഭാവങ്ങൾ നിറഞ്ഞ കവിതകൾ തീവ്രബിംബങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിലേക്കു നേരിട്ടൊരു പാലം പണിയുകയാണ്. നിലവിലെ വ്യവസ്ഥയോടുള്ള നിരന്തര കലഹം കൂടി ആ വാക്കുകളിൽ വായിച്ചെടുക്കാം. 

03-28
06:46

മായാ കിരൺ എഴുതുമ്പോൾ...

Puthuvakku series, Talk with writer Maya Kiran പുതുവാക്കിൽ ഈ ആഴ്ച ‘ഞാൻ വൈദേഹി’, ‘ബ്രെയിൻ ഗെയിം’ എന്നീ ത്രില്ലർ നോവലുകളിലൂടെ പ്രശസ്തയായ മായ കിരൺ

03-23
03:32

Recommend Channels