Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.  Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

ആയിരം ആഗ്രഹങ്ങളല്ല, ആദ്യപടിയാണ് പ്രധാനം

ആയിരം കാതങ്ങളുടെ ഒരു മഹായാത്ര തുടങ്ങുന്നത് ഒരൊറ്റ കാൽവയ്പിലാണ്. ജീവിതത്തിലായാലും നമ്മൾ തുടങ്ങുന്ന ഏതു പ്രവർത്തനത്തിലായാലും ആദ്യപടി വളരെ പ്രധാനപ്പെട്ടതാണ്. ബാക്കിയുള്ള പടികൾക്ക് പ്രാധാന്യമില്ലെന്നല്ല. പക്ഷേ ആദ്യപടി വയ്ക്കാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. ലാവോ സെയുടെയും മാർട്ടിൻ ലൂഥറിന്റെയുമൊക്കെ വാചകങ്ങൾ നൽകുന്നത് ഒരു സന്ദേശമാണ്. നമ്മൾ ആദ്യത്തെ പടി വച്ചുകഴിഞ്ഞാൽ നമ്മൾ ഇറങ്ങിക്കഴിഞ്ഞു. സ്ഥിരോത്സാഹവും താൽപര്യവുമുണ്ടെങ്കിൽ ബാക്കിയുള്ള പടികൾ നമ്മൾ നടന്നുകയറുക തന്നെ ചെയ്യും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover how taking that crucial first step can transform your journey and empower you towards success. Dive into the wisdom of Lao Tzu and Martin Luther King Jr. as we explore tales of willpower and the art of beginning anew. This podcast explores the profound impact of the first step in any endeavor, drawing from the timeless wisdom of Lao Tzu's Tao Te Ching and the powerful words of Martin Luther King Jr. It delves into inspirational examples of determination and willpower, such as the legendary story of Bhagiratha, and provides insights into overcoming mental obstacles to achieve success. Prinu Prabhakaran talking here...Script: S. Aswin. 

05-20
05:11

പ്രാവിനെ രക്ഷിക്കാൻ തുടയിലെ മാംസം അറുത്ത ശിബി! മഹാനായ ചക്രവർത്തി

ഭരണാധികാരിയാകുക അത്ര എളുപ്പമല്ല. നല്ലൊരു രാജാവ് ധർമത്തിന്റെ കൊടിയടയാളമാണെന്നാണ് പ്രാചീന ഇന്ത്യ പഠിപ്പിക്കുന്നത്. ഒരേസമയം യോദ്ധാവും തത്വചിന്തകനും ന്യായാധിപനും ധാർശനികനും ദയാനിധിയുമായ രാജാക്കൻമാരുടെ ധാരാളം ചരിത്രം ഇന്ത്യൻ ഐതിഹ്യങ്ങളിലുണ്ട്. ഇതിൽ പ്രശസ്തനാണ് ശിബിയെന്ന ചക്രവർത്തി. ദയാപരതയുടെയും ദാനധർമത്തിന്റെയും മനുഷ്യരൂപമായിരുന്നു ശിബി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the legendary story of Emperor Shibi from Ancient India, who exemplified the ultimate sacrifice and righteousness. Learn how his fabled decision to protect a pigeon teaches lessons on dharma, leadership, and moral integrity in history's profound mythological narrative. A profound reflection on kingship, the tale continues to inspire the ethos of duty and benevolence towards all living beings. .Prinu Prabhakaran talking here...Script: S. Aswin. 

05-16
04:08

മാർക്കും ഗ്രേഡുമല്ല ജീവിതം നിശ്ചയിക്കുക! മുറിവുകൾ പ്രകാശമാനമാക്കി മുന്നേറാം

പരീക്ഷകളുടെ ഫലം പുറത്തുവരുന്ന കാലമാണ്. പത്താംക്ലാസ്, പ്ലസ്ടു, പിന്നെ എൻട്രൻസ്, കോളജ് പ്രവേശനം അങ്ങനെ ധാരാളം കടമ്പകളുള്ള കാലം. ചിലരൊക്കെ മികച്ച ജയം നേടി സുഗമായി മുന്നോട്ടുപോകുന്നുണ്ടാകും. ചിലർക്കാകട്ടെ പ്രതീക്ഷിച്ച ഫലം കിട്ടിയിരിക്കില്ല, ചിലർക്ക് മോശം ഫലവുമായിരിക്കും. ചിലരൊക്കെ സന്തോഷത്തിലായിരിക്കും, ചിലർ വിഷമത്തിലും ചിലർ നിരാശയിലും. ഒറ്റ വാക്കേ പറയാനുള്ളൂ, സാരമില്ല. ഒരു പരീക്ഷയോ അല്ലെങ്കിൽ പരീക്ഷകളോ അല്ല ജീവിതത്തിന്റെ ഗതിയും ജയപരാജയങ്ങളുമൊക്കെ നിശ്ചയിക്കുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ It's the time when the results of the exams come out. 10th class, plus two, then entrance, college admission and so many hurdles. Some will have a great win and move on smoothly. Some may not get the expected results and some may have bad results. Some will be happy, some will be sad and some will be disappointed.Just one word to say, no problem. It is not an exam or exams that determine the course of life and success or failure. The world does not end with an exam..Prinu Prabhakaran talking here...Script: S. Aswin. 

05-13
04:10

അർജുനനെ മോഹിച്ച പെൺകരുത്ത്- ചിത്രാംഗദയുടെ കഥ

ധാരാളം മഹാപുരുഷൻമാരുടെ കഥപറയുന്ന ഇതിഹാസമാണ് മഹാഭാരതം. ഭഗവാൻ ശ്രീകൃഷ്ണൻ, ഭീഷ്മർ, ദ്രോണർ, അർജുനൻ, കർണൻ തുടങ്ങി ഒട്ടേറെ പേർ. മഹാഭാരതത്തിൽ സ്ത്രീകഥാപാത്രങ്ങളും കുറവല്ല. ഇക്കൂട്ടത്തിൽ വലിയ പ്രത്യേകതയുള്ള ഒരാളാണ് ചിത്രാംഗദ. അർജുനന്റെ ഭാര്യമാരിൽ ഒരാൾ. മഹാഭാരതത്തിലെ അർജുന വനവാസ പർവത്തിലാണ് ചിത്രാംഗദയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Chitrangada, a character from the Mahabharata, is renowned for her bravery and her love for Arjuna during his 12-year exile. The daughter of King Chitravahana of Manipur, she won Arjuna's heart through her valor. Their son, Babruvahana, later plays a crucial role in the epic's narrative. This story encapsulates themes of love, honor, and duty in ancient Indian mythology.Prinu Prabhakaran talking here...Script: S. Aswin

05-09
04:38

ഈ ലോകം എല്ലാവരുടേതുമാണ്

സ്വാർഥത മനുഷ്യന്റെ അടിസ്ഥാന ഗുണങ്ങളിലൊന്നാണ്. മനുഷ്യനെ മുന്നോട്ടു കൊണ്ടുപോകുന്ന ഒരു വിചാരം സ്വാർഥതയാണ്. എന്നാൽ നമ്മൾ മാത്രമേ ജീവിക്കാവൂ, ഈ ലോകം നമ്മുടെ മാത്രമാണ് എന്നുള്ള ഒരു ചിന്താഗതി പലരിലും പരോക്ഷമായുണ്ട്. ഇതു മറ്റുള്ളവർക്ക് ജീവിതം ദുസ്സഹമാക്കുന്ന കാര്യമാണ്. ലിവ് ആൻഡ് ലെറ്റ് ലിവ് എന്നൊരു ചൊല്ല് ഇംഗ്ലിഷിലുണ്ട്. നിങ്ങൾ ജീവിക്കുക, ഒപ്പം മറ്റുള്ളവരെയും ജീവിക്കാനനുവദിക്കുക, അവർക്കുവേണ്ടി പിന്തുണ നൽകുക.. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ In an ode to considerate living and the principle of 'live and let live,' this contemplates the disruptive nature of selfish behavior, drawing inspiration from historical figures and spiritual teachings. It invites readers to reflect on their actions and the impact they have on community harmony, encouraging individual responsibility and peaceful coexistence. Prinu Prabhakaran talking here...Script: S. Aswin. 

05-06
04:20

പകയും പ്രതികാരചിന്തയും നശിപ്പിച്ച അശ്വത്ഥാമാവ്

മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നാണ് അശ്വത്ഥാമാവ്. യുദ്ധവീര്യത്തിലും ആയുധജ്ഞാനത്തിലും അതികേമനായ അശ്വത്ഥമാവിന്റെ ആ ശേഷികൾക്ക് തടസ്സം സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈഗോയും വിവേകമില്ലായ്മയും അമിതമായ ദേഷ്യവും. സീമകൾ ലംഘിക്കുന്ന പ്രതികാരചിന്ത എങ്ങനെ ഒരു വ്യക്തിയുടെ അധഃപതനത്തിനു കാരണമാകുന്നെന്ന ചിത്രം അശ്വത്ഥാമാവിന്റെ ജീവിതം നമ്മെ വരച്ചുകാട്ടുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ How ego influences our behavior, and the significance of self-enquiry in managing and transforming ourselves. Insights from the game offer parallels to real-life situations, demonstrating how ego can affect our actions and relationships, while suggesting strategies for self-improvement and personal development.  Prinu Prabhakaran talking here...Script: S. Aswin. 

05-02
03:36

പൂട്ടിയിടാം, നമ്മുടെ ഉള്ളിലെ ആ മറ്റൊരാളെ

ഒന്നാലോചിച്ചാൽ നമ്മുടെയെല്ലാം ഉള്ളിൽ മറ്റൊരു നാം ഇല്ലേ? നമ്മൾ പേടിക്കുന്ന മറ്റൊരു വ്യക്തിത്വം. ഈഗോകളാൽ നിയന്ത്രിക്കപ്പെടുന്ന, തകിടംമറിക്കാവുന്ന ചിന്തകളുണർത്തിയേക്കാവുന്ന മറ്റൊരാൾ. ഒന്നാലോചിച്ചാൽ നമ്മൾ എല്ലാവരും പേടിക്കുന്നതും നിരന്തരമായി പ്രതിരോധിക്കുന്നതും നമ്മുടെ ഉള്ളിലെ ഈ ഈഗോ വ്യക്തിത്വത്തെയാണെന്നു കാണാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ How ego influences our behavior, and the significance of self-enquiry in managing and transforming ourselves. Insights from the game offer parallels to real-life situations, demonstrating how ego can affect our actions and relationships, while suggesting strategies for self-improvement and personal development.  Prinu Prabhakaran talking here...Script: S. Aswin. 

04-29
05:26

കാട്ടിലെ കടുവ തന്ന സ്വർണാഭരണങ്ങൾ; തടവറയിൽ നിന്നു രക്ഷിച്ച പാമ്പ്

 ഇന്ത്യയിൽ നിന്നും ഏറ്റവും വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള സാഹിത്യങ്ങളിലൊന്നാണ് പഞ്ചതന്ത്രം കഥകൾ. 550 എഡിയിൽതന്നെ പേർഷ്യൻ ഭാഷയിലേക്ക് പഞ്ചതന്ത്രം വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ജാതക കഥകളുമായി രീതിയിലും ഘടനയിലും സാമ്യം പുലർത്തുന്ന പഞ്ചതന്ത്രം കഥയുടെ ഉദ്ഭവം സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളിലുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore an enthralling story from Panchatantra, an ancient Indian collection of moral tales. A young man named Aditya rescues a tiger, a snake, and a goldsmith from a well in the forest. In gratitude, the tiger gifts him gold ornaments. However, the tale takes a turn when these ornaments lead to Aditya's imprisonment and a subsequent cunning rescue by the snake. This tale intricately weaves lessons on friendship, betrayal, and the importance of having allies.  Prinu Prabhakaran talking here...Script: S. Aswin.

04-24
05:05

നാടോടുമ്പോൾ അങ്ങോട്ടു മാറിനിൽക്കണം എന്നൊരു തോന്നൽ

നമ്മളെല്ലാവരും മറ്റുള്ളവരുടെ സ്വഭാവങ്ങൾ പകർത്താറുണ്ട്, സമൂഹത്തിന്റെ ഒഴുക്കിനൊപ്പം ഒഴുകാറുമുണ്ട്. ഇതൊന്നും തെറ്റായ കാര്യമല്ല, ഒഴിവാക്കാനാകുന്ന കാര്യവുമില്ല. കാരണം, ഇതെല്ലാമാണ് നമ്മെ മനുഷ്യരാക്കി മാറ്റിയത്. എന്നാൽ പലർക്കും ഈ നെട്ടോട്ടം മാത്രമാണ് ജീവിതം എന്നു തോന്നിപ്പോകും. അനുകരണങ്ങളുടെയും ട്രെൻഡുകളുടെയും നൈമിഷിക ആനന്ദങ്ങളുടെയും പുറകെ പോകുമ്പോൾ എന്താണു നാം എന്ന അന്വേഷണം ഉയരാറില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore the compelling journey from societal conformity to soul-searching. Uncover the influence of social trends, the quest for true identity, and the wisdom of ancient spirituality. Join the path less followed and embrace the true path of self-reflection and spiritual enlightenment. Prinu Prabhakaran talking here...Script: S. Aswin

04-22
04:25

ഒന്നു ചെവിയോർക്കുമെങ്കിൽ

കേട്ടിരിക്കുക വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടിയാണ്.  മനുഷ്യജീവിതത്തിന്റെ മറ്റെല്ലാ തുറകളിലും സ്വാധീനം ചെലുത്തിയതു പോലെ ഐടി- മൊബൈൽ വിപ്ലവം കേട്ടിരിക്കാനുള്ള നമ്മുടെ ശേഷിയിലും പിടിമുറുക്കിയിട്ടുണ്ട്. പറയാനൊന്നുമില്ലാതെയിരിക്കുമ്പോഴല്ല, മറിച്ച് കേൾക്കാൻ ആളില്ലാതെയിരിക്കുമ്പോഴാണ് മനുഷ്യർ കൂടുതൽ വിഷാദത്തിന് അടിമപ്പെടുന്നതത്രേ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Listening is also very important. Just as it has impacted every other aspect of human life, the IT-mobile revolution has also gripped our ability to listen. It is not when there is nothing to say, but when there is no one to listen that people become more depressed. We always have the opportunity to watch and listen to music from mobile music apps, videos or movies from YouTube with earphones and earbuds. Prinu Prabhakaran talking here

04-15
04:06

പ്രജകളെ രക്ഷിക്കാൻ സ്വയം പാലമായ വാനരനേതാവ്

ബുദ്ധന്റെ വിവിധ ജന്മങ്ങളിലെ കഥകൾ എന്ന രീതിയിലാണ് ജാതക കഥകൾ അവതരിപ്പിക്കപ്പെടുന്നത്. ഈ കഥകളിൽ ബുദ്ധൻ ബോധിസത്വനാണ്. അനേകമായ അളവിൽ അറിവ് സമ്പാദിച്ചവൻ, എന്നാൽ ബോധോദയവും മോക്ഷവും ഇനിയും നേടാനുള്ളവനാണ് ബോധിസത്വൻ. ജാതക കഥകൾ ബുദ്ധ സാഹിത്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. പാലിഭാഷയിൽ രചിക്കപ്പെട്ട ഇവയിൽ അഞ്ഞൂറിലേറെ കഥകളുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The narrative details the Monkey King's cleverness in safeguarding his followers and highlights the significance of such tales in the Buddhist tradition. With the Mahakapi Jataka Katha as an example, the piece emphasizes the cultural impact of these stories written in the Pali language, underscoring the path toward enlightenment and the rich folklore heritage of the Indian subcontinent. Prinu Prabhakaran talking here...Script: S. Aswin

04-13
04:26

ആഘോഷം സഹജീവികൾക്കൊപ്പം

സഹജീവികളെ ചേർത്തുപിടിച്ചാകണം  പെരുന്നാൾ ആഘോഷം...

04-08
06:59

കളഞ്ഞുപോയ പെൻസിലുകൾ

ജീവിതത്തിൽ ചെറിയ കാര്യങ്ങൾ വലിയ കാര്യങ്ങൾ എന്നിങ്ങനെയൊക്കെയുണ്ടോ? ഉണ്ടാകും, ചെറിയ കാര്യങ്ങൾ അത്ര നിസ്സാരമല്ല. അവ ദിനംതോറും സംഭവിക്കുന്നു. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അത്ര ചെറുതല്ലാത്ത സ്വാധീനം പുലർത്തുന്നവയാണ് ഈ ചെറിയ കാര്യങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Are the little things in life the same as the big things? There will be, the little things are not so trivial. They happen every day. These little things have no small impact on all of our lives. The gambling of the Pandavas with the Kauravas was a trivial matter in the Mahabharata. But this small matter later determines the course of Mahabharata. .Prinu Prabhakaran talking here...Script: S. Aswin

04-08
03:49

റമസാൻ വിടവാങ്ങുമ്പോൾ....

ഓരോ റമസാനും കടന്നുപോകുമ്പോൾ ഒരു നന്മയെങ്കിലും ജീവിതത്തോട് ചേർത്തുവയ്ക്കാനും ഒരു തിന്മയെങ്കിലും ജീവിതത്തിൽ നിന്നു പറിച്ചെറിയാനും നമുക്ക് കഴിയണം. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് കണ്ണൂർ ടൗൺ സലഫി മസ്ജിദ് ഖത്തീബ് അബ്ദുൽ വാജിദ് അൻസാരി വെളുമ്പിയംപാടം. 

04-07
06:32

കാരുണ്യവാനായ ദൈവം

ഭൂമിയിലുള്ള സകല സൃഷ്ടിക്കളോടും നാം കാരുണ്യം കാണിക്കുക. എങ്കിൽ, ദൈവം നമ്മോടും കാരുണ്യം കാണിക്കും...

04-06
07:10

നോമ്പിന്റെ ആരോഗ്യപാഠം

ദൈവീകപ്രീതിയോടൊപ്പം ശരീരത്തിനും മനസ്സിനും ഒട്ടോറെ ഗുണപരമായ മാറ്റങ്ങൾ വ്രതത്തിലൂടെ ആർജിക്കാനാകും...

04-05
06:19

വലയിൽ കുടുങ്ങിയ പൂച്ച; എലിയെ രക്ഷിച്ച വീണ്ടുവിചാരം

മൃഗങ്ങൾ കഥാപാത്രങ്ങളായി വരുന്ന കഥകൾ ഇന്ത്യൻ ഇതിഹാസങ്ങളിൽ പലപ്പോഴും കാണാറുണ്ട്. മൃഗങ്ങളിലൂടെ ജീവിത തത്വങ്ങൾ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാണ് ഇവ. മഹാഭാരതം ശാന്തിപർവത്തിലെ ഒരു കഥ കേൾക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Explore a timeless story from the Mahabharata's Shantiparvam, where a wise rat named Palita strikes a deal with Lomashan, a cat ensnared in a hunter's net. Set against the backdrop of the Indian jungle, this tale unfolds the themes of intelligence, cooperation, and survival. Learn from the animals as they navigate the perils of the wild, and watch as wisdom triumphs in this classic Indian fable. .Prinu Prabhakaran talking here...Script: S. Aswin

04-04
04:36

പശ്ചാത്താപത്തിനുള്ള അവസരം...

ജീവിതത്തിൽ സംഭവിച്ചുപോകുന്ന തെറ്റുകൾ ദൈവത്തോട് ഏറ്റുപറഞ്ഞ്  പശ്ചാത്തപിക്കേണ്ട നാളുകളാണിത്...

04-04
05:55

വ്രതം ഒരു പരിചയാണ്....

ആത്മാവിനെ സംസ്കരിച്ചവനാണ് യഥാർഥത്തിൽ വിജയിക്കുന്നത്. മലിനമാക്കിയവൻ പരാജയപ്പെടുകയും ചെയ്യുന്നു. വ്യക്തിവിശുദ്ധി സമൂഹത്തിന് അനിവാര്യമാണ്...

04-03
07:23

മറ്റുള്ളവരെ കൂടി പരിഗണിക്കുക...

വെറുപ്പില്ലാത്ത, വിദ്വേഷമില്ലാത്ത, പരസ്പരം സഹായിക്കുന്ന സമൂഹമായി നാം മാറേണ്ടതുണ്ട്...

04-02
07:15

Recommend Channels