DiscoverThe Bible in a Year - Malayalam
The Bible in a Year - Malayalam
Claim Ownership

The Bible in a Year - Malayalam

Author: Ascension

Subscribed: 2,730Played: 35,199
Share

Description

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word.
Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins.
Tune in and live your life through the lens of God’s word!
Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
354 Episodes
Reverse
പൗലോസും സീലാസും ലിസ്ത്രായിൽ എത്തിച്ചേരുന്നതും അവിടെ വെച്ച് വിശുദ്ധ പൗലോസിന് സഹയാത്രികനായി തിമോത്തേയോസിനെ കൂടെ കിട്ടുന്നതും അപ്പസ്തോല പ്രവർത്തനങ്ങൾ പതിനാറാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. എല്ലാ വരങ്ങളെക്കാളും ഏറ്റവും വലിയ വരം അല്ലെങ്കിൽ ഫലം സ്നേഹമാണ് എന്ന് കോറിന്തോസ് ലേഖനത്തിൽ അപ്പസ്തോലൻ വിവരിക്കുന്നു. സ്നേഹമില്ലാത്ത യാത്രകളൊക്കെ ക്രിസ്‌തു ഇല്ലാത്ത യാത്രകളാണ്, ക്രിസ്‌തുവില്ലാത്ത യാത്രകളൊക്കെ എതിർസാക്ഷ്യമാണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 16, 1 കോറിന്തോസ് 13-14, സുഭാഷിതങ്ങൾ 28:13-15] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #തിമോത്തേയോസ് #ലിസ്ത്രാ #ഇക്കോണിയ #ത്രോവാസ് #ഫ്രീജിയാ #ഗലാത്തിയാ #നെയാപോളിസ്.
തിരുസഭയിലെ ആദ്യത്തെ സാർവത്രിക സൂനഹദോസായ ജറുസലേം സൂനഹദോസിനെപ്പറ്റി അപ്പസ്തോല പ്രവർത്തനം പതിനഞ്ചാം അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ സഭയിലെ ഭിന്നിപ്പിനെക്കുറിച്ചും അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ നാം കാണുന്നു. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് ഒരു ആചാരമല്ല ഒരു പ്രഖ്യാപനമാണ് എന്ന സന്ദേശം ഇവിടെയുണ്ട്. തുടർന്നുള്ള വായനയിൽ സഭ ക്രിസ്‌തുവിൻ്റെ ശരീരമാണെന്നും നമ്മളെല്ലാവരും ആ ശരീരത്തിലെ അവയവങ്ങൾ ആണെന്നും അവയവങ്ങൾ പരസ്പരം സഹായിക്കേണ്ടതാണ് എന്നും പൗലോസ് അപ്പസ്തോലൻ സൂചിപ്പിക്കുന്നു. നമുക്ക് നൽകപ്പെടുന്ന കൃപാദാനങ്ങൾ പൊതുനന്മയ്ക്കുവേണ്ടി ഭിന്നതകളില്ലാതെ ഉപയോഗിക്കണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 15, 1 കോറിന്തോസ് 11-12, സുഭാഷിതങ്ങൾ 28:10-12] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറുസലേം സൂനഹദോസ് #പൗലോസ് #ബർണബാസ് #ഫിനീഷ്യ #സമരിയാ #അന്ത്യോക്യാ #സൈപ്രസ് #പാംഫീലിയാ #സീലാസ്.
അപ്പോസ്തലപ്രവർത്തനത്തിൽ, പൗലോസിൻ്റെ ഒന്നാമത്തെ മിഷനറിയാത്ര അവസാനിക്കുന്നതും, അദ്ദേഹം ആ യാത്ര പൂർത്തിയാക്കി അന്ത്യോക്യായിലേക്ക് മടങ്ങിയെത്തുന്നതും നാം ശ്രവിക്കുന്നു. ഓരോ ആത്മാവും നശിച്ചുപോകാതെ രക്ഷപ്രാപിക്കാനായി പൗലോസ് അപ്പസ്തോലൻ സഹിച്ച വേദനകളും സംഘർഷങ്ങളും കോറിന്തോസ് ലേഖനത്തിൽ വിവരിക്കുന്നു. ഒരു വിശ്വാസി എന്ന നിലയിൽ കർത്താവ് നമ്മെ ഭരമേല്പിച്ച സുവിശേഷം നമ്മുടെ ചുറ്റിനും കണ്ടുമുട്ടുന്നവരോട് പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും, ഓരോ ദിവ്യകാരുണ്യ സ്വീകരണവും നമ്മുടെ ശരീരത്തെ എത്തിക്കുന്നത്, ക്രിസ്തുവിൻ്റെ ശരീരത്തോളം ഉയർന്ന ഒരു അവസ്ഥയിലാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 14, 1 കോറിന്തോസ് 9-10, സുഭാഷിതങ്ങൾ 28:7-9] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് #ഇക്കോണിയ #ലിസ്ത്രാ #മോശ #അന്ത്യോക്യാ #ബർണബാസ്
വിജാതീയരുടെയിടയിലെ ശുശ്രൂഷയ്ക്കായി പൗലോസിനെയും ബർണബാസിനെയും മാറ്റിനിർത്താൻ പരിശുദ്ധാത്മാവ് ആവശ്യപ്പെടുന്നുതും, അദ്ദേഹം എടുത്ത സമർപ്പണത്തെക്കുറിച്ചും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ വിവാഹത്തെപ്പറ്റിയും വിവാഹ ഉടമ്പടിയെക്കുറിച്ചും, വിശ്വസ്തരായിരിക്കുന്നതിനെക്കുറിച്ചും നിർദ്ദേശിക്കുന്നു. ദൈവത്തിൻ്റെ തിരുഹിതം തിരിച്ചറിയുന്നതിന് തൻ്റെ ശരീരം കൊണ്ടും, മനസ്സുകൊണ്ടും, ആത്മാവുകൊണ്ടും, ദൈവത്തോട് ചേർന്നിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏത് ദൈവവിളിയുടെയും ഉദ്ദേശം അതിലൂടെ കൂടുതൽ വിശുദ്ധരാവുക, ഉപരിവിശുദ്ധി നേടുക എന്നതാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 13, 1 കോറിന്തോസ് 7-8, സുഭാഷിതങ്ങൾ 28:4-6] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബർണബാസും #സാവൂളും #അന്ത്യോക്യാ #പൗലോസ് #യോഹന്നാൻ
അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിനെ തടവിലാക്കുന്നതും, പെസഹായുടെ അന്ന്, രാത്രിയിൽ പത്രോസിനെ അത്ഭുതകരമായി, ദൈവം ദൂതനെ അയച്ച് രക്ഷപ്പെടുത്തുന്നതും അപ്പസ്തോല പ്രവർത്തനത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ,ദുർമാർഗത്തിൽ പരസ്യമായി ജീവിച്ച്, എതിർ സാക്ഷ്യം നൽകി കൊണ്ടിരിക്കുന്ന വിശ്വാസിയെ സാത്താന് വിട്ടുകൊടുക്കുന്നതും നാം കാണുന്നു. ഒന്നിൻ്റെയും മഹത്വം നമ്മൾ എടുക്കാതെ,ക്രിസ്തുവിൽ മാത്രം അഭിമാനിക്കാനും, അശുദ്ധിയും തിന്മയും ആകുന്ന പുളിമാവു കൊണ്ടല്ല, ആത്മാർത്ഥതയും, സത്യവും ആകുന്ന, സ്വഭാവശുദ്ധി കൊണ്ട് ജീവിക്കാൻ നമ്മൾ പരിശ്രമിക്കണം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 12, 1 കോറിന്തോസ് 5-6, സുഭാഷിതങ്ങൾ 28:1-3] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹേറോദേസ് #യാക്കോബ് #ദൂതൻ #പത്രോസ് #യോഹന്നാൻ #കേസറിയാ #പുളിമാവു
പത്രോസ് അപ്പസ്തോലൻ കൊർണേലിയൂസിൻ്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ പരിച്ഛേദനവാദികൾ യഹൂദരുടെ ഇടയിൽ നിന്ന് വിശ്വാസം സ്വീകരിച്ചവരിലെ യാഥാസ്ഥികരായ ആളുകൾ വിജാതിയരുടെ ഒപ്പം പോയതിനെക്കുറിച്ചും അവരുടെ കൂടെ ഭക്ഷണം കഴിച്ചതിനെക്കുറിച്ചും പത്രോസ് ശ്ലീഹായെ വിമർശിക്കുന്നതും, എങ്ങനെയാണ് അദ്ദേഹം വിമർശനങ്ങളെ നേരിട്ടത് എന്നും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. യേശുക്രിസ്‌തു എന്ന അടിസ്ഥാനത്തിന്മേൽ പണിതുയർത്താൻ വിളിക്കപ്പെട്ടവരാണ് ശുശ്രൂഷകർ എന്ന് കോറിന്തോസ് ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ ഓർമ്മിപ്പിക്കുന്നു. തുരുമ്പെടുക്കാത്ത നിക്ഷേപങ്ങൾ കൂട്ടി വെക്കാനും സുകൃതങ്ങളിലും പുണ്യങ്ങളിലും അഭിവൃദ്ധി പ്രാപിച്ച് ആത്മീയമായി വളരാനുമുള്ള സന്ദേശം ഡാനിയേൽ അച്ചൻ നമുക്ക് നല്‌കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 11, 1 കോറിന്തോസ് 3-4, സുഭാഷിതങ്ങൾ 27:23-27] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible
അപ്പസ്തോല പ്രവർത്തനത്തിൽ കൊർണേലിയൂസിന്റെ വീട്ടിലേക്ക് പോകാൻ പത്രോസിന് കർത്താവ് ദർശനത്തിലൂടെ പ്രേരണ നൽകുന്നത് ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ ചർച്ചചെയ്യുന്നത്, വിശ്വാസികൾക്കിടയിലുള്ള ഭിന്നതയെ കുറിച്ചാണ്.വിജ്ഞാനത്തിൻ്റെ പേരിൽ അഭിമാനിക്കരുതെന്നും യഥാർഥ ജ്ഞാനമായ യേശുക്രിസ്തുവിൻ്റെ കുരിശിൻ്റെ ജ്ഞാനത്തിലാണ്, അഭിമാനിക്കേണ്ടതെന്നും, അപ്പസ്തോലൻ ഓർമിപ്പിക്കുന്നു.ഈ കാലഘട്ടത്തിലും നമ്മിൽ അനേകം പേർ,ക്രിസ്തുവിനെ തിരയുന്നത്, ആത്മീയദാനങ്ങക്ക് വേണ്ടിയല്ല,ഭൗതികമായ അനുഗ്രഹങ്ങൾക്കും,സുഖങ്ങൾക്കും വേണ്ടിയാണ്. അതുകൊണ്ട് ആത്മാവിനെ ഉണർത്തണമെന്നും,ആത്മാവിൻ്റെ മേഖലകൾ കർത്താവേ തുറന്നു തരണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 10, 1 കോറിന്തോസ് 1-2, സുഭാഷിതങ്ങൾ 27:21-22] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കൊർണേലിയൂസ് #കേസറിയാ #ദാനധർമം #ശിമയോൻ #പത്രോസ് #ശതാധിപൻ #യോപ്പായിലേക്ക് #ക്രിസ്തുയേശു #സ്തേഫാനാസ്
യഹൂദരെ പീഡിപ്പിക്കാനുള്ള അനുവാദവുമായി ദമാസ്‌കസിലേക്ക് പോയ സാവുൾ മാർഗമധ്യേ മാനസാന്തരപ്പെടുന്നത് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. സമാപന നിർദ്ദേശങ്ങളാണ്‌ റോമാ ലേഖനത്തിൽ കാണുന്നത്. ഐക്യത്തിനുവേണ്ടി ആഹ്വാനം നൽകിക്കൊണ്ടും സമാധാനത്തിൻ്റെ ദൈവം പിശാചിനെ കാൽക്കീഴിലാക്കി തകർത്തുകളയും എന്ന പ്രത്യാശ നൽകിക്കൊണ്ടുമാണ് അപ്പസ്തോലൻ ഈ ലേഖനം സമാപിപ്പിക്കുന്നത്. ദൈവസ്വരം കേൾക്കുന്ന നമ്മൾ ആ സ്വരത്തോട് പ്രതികരിക്കുമ്പോഴാണ് അത് തമ്മിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്ന് സാവുളിൻ്റെ മാനസാന്തരത്തിൻ്റെ വെളിച്ചത്തിൽ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു [അപ്പസ്തോല പ്രവർത്തനങ്ങൾ 9, റോമാ 15-16, സുഭാഷിതങ്ങൾ 27: 18-20] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാവുൾ #ജറുസലേം #ദമാസ്‌കസ് #അനനിയാസ് #ഋജുവീഥി #ബർണബാസ് #ലിദ്ദാ #ഐനെയാസ് #ഇല്ലീറിക്കോൺ #ജസ്സെ #കെങ്ക്റെയായിലെ സഭ #ലൂസിയൂസ് #യാസോൻ #സൊസിപാത്തർ
സാവുൾ സഭയെ പീഡിപ്പിക്കുന്നതും യൂദയായിലും സമരിയായിലും സുവിശേഷം പ്രചരിപ്പിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ യാത്രചെയ്ത പീലിപ്പോസ് എത്യോപ്യകാരനായ ഷണ്ഡനെ സ്നാനപ്പെടുത്തുന്നതും അത് എത്യോപ്യൻ സഭയുടെ ആരംഭത്തിനു കാരണമാവുകയും ചെയ്യുന്നതാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. അധികാരത്തോടു വിധേയത്വം പുലർത്തണമെന്നും പരസ്പ‌രം സ്നേഹിക്കുകയെന്നതൊഴികേ ആരോടും ഒരു കടപ്പാടുമുണ്ടാകരുതെന്നും സഹോദരനെ വിധിക്കരുതെന്നും ഇടർച്ച വരുത്തരുതെന്നും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കണമെന്നുമുള്ള ബോധ്യങ്ങളാണ് റോമാ ലേഖനത്തിൽ വിശദീകരിക്കുന്നത്. ആത്മാവിനാൽ നയിക്കപ്പെടാനുള്ള സന്നദ്ധത ഒരു വ്യക്തി പ്രകടിപ്പിക്കുന്ന നിമിഷം മുതൽ ദൈവ രാജ്യത്തിന്റെ വ്യാപനം ആ വ്യക്തിയിലൂടെ സംഭവിക്കുമെന്ന് ഡാനിയേൽ അച്ചൻ വ്യാഖ്യാനിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 8, റോമാ 13-14, സുഭാഷിതങ്ങൾ 27: 15-17] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാവൂൾ,സഭ #പീഡിപ്പിക്കുക #സുവിശേഷം #സമരിയാ #യൂദാ,പീലിപ്പോസ് #എത്യോപ്യക്കാരൻ #ഷണ്ഡൻ #അധികാരി #വിധേയത്വം #സഹോദരസ്നേഹം #പ്രകാശത്തിന്റെ ആയുധങ്ങൾ #വിധിക്കരുത് #ഇടർച്ച വരുത്തരുത്.
സ്തേഫാനോസ്, പൂർവ്വപിതാക്കന്മാരുടെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്,ദേവാലയത്തിന് എതിരായി പ്രസംഗിക്കുന്നതാണ് ഇന്ന് അപ്പസ്തോല പ്രവർത്തനത്തിൽ നാം ശ്രവിക്കുന്നത്.റോമാ ലേഖനത്തിൽ ഇസ്രായേലിൻ്റെ ഭാവി എന്താണ്, എന്നതിനെക്കുറിച്ച് പരാമർശിക്കുന്നു. നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന ദുഃഖങ്ങൾ ഒക്കെ, നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ള ഏതൊരു ആത്മാവിനെ ദൈവ രാജ്യത്തിൻ്റെ പരിസരങ്ങളിലേക്ക് ചേർത്തുവെക്കുന്നുണ്ടെന്നും അങ്ങനെ നമ്മുടെ സഹനങ്ങളെ കുറേകൂടി പ്രകാശത്തോടെ കാണാൻ നമ്മെ സഹായിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 7, റോമാ 11-12, സുഭാഷിതങ്ങൾ 27: 13-14] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്തേഫാനോസ് #അബ്രാഹം,ഈജിപ്ത്‌ #സാവൂൾ,യാക്കോബ് #ജോസഫ്,ഫറവോ #ഇസഹാക്ക് #കാനാൻ #ഭക്ഷ്യസാധനങ്ങൾ #ഷെക്കെം #മോശ
ഗ്രീക്കുകാരും ഹെബ്രായരും തമ്മിലുണ്ടായ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉള്ള ഒരു തർക്കത്തിന് പത്രോസും മറ്റ് അപ്പസ്തോലന്മാരും ഡീക്കന്മാരെ ശുശ്രൂഷകരായി തെരഞ്ഞെടുത്തുകൊണ്ട് പ്രാർഥനാപൂർവ്വം മറുപടി കണ്ടെത്തുന്നത് അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നു. ഇസ്രായേലിനെ ദൈവം തെരഞ്ഞെടുക്കുന്നതാണ് റോമാ ഒൻപതാം അദ്ധ്യായത്തിൽ നാം കാണുന്നത്. ശാരീരികമായ മക്കളല്ല ദൈവത്തിൻ്റെ മക്കൾ, വാഗ്‌ദാനത്തിൻ്റെ മക്കളാണ് സന്തതികളായി കണക്കാക്കപ്പെടുന്നത് എന്ന വായനയും ഇവിടെ കാണാം. യേശു കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷിക്കപ്പെടും - എന്നുള്ള രക്ഷയെക്കുറിച്ചുള്ള വലിയ സാക്ഷ്യമാണ് റോമാ പത്താം അദ്ധ്യായത്തിൽ ഉള്ളത്. നമ്മുടെ വ്യക്തിജീവിതത്തിലും അസ്വീകാര്യമായതെന്ന് തോന്നുന്ന അനുഭവങ്ങളെയും മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യങ്ങളെയും നമ്മൾ അവസരങ്ങളായി കാണണം എന്ന സന്ദേശം ഡാനിയേൽ അച്ചൻ നല്‌കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 6, റോമാ 9-10, സുഭാഷിതങ്ങൾ 27:10-12] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെബ്രായർ #സ്തേഫാനോസ് #പീലിപ്പോസ് #പ്രോക്കോറോസ് #അന്ത്യോക്യാക്കാരൻ നിക്കൊളാവോസ് #അലക്സാണ്ട്രിയാക്കാർ #കിലിക്യാ #ഇസഹാക്ക് #ഇസ്രായേൽ #റെബേക്ക #സാറാ.
അപ്പസ്തോല പ്രവർത്തനത്തിൽ അനനിയാസും സഫീറായുടെയും അവിശ്വസ്തതയും, പത്രോസിൻ്റെ നിഴൽ വീഴുമ്പോൾ പോലും സൗഖ്യം സംഭവിക്കുന്നതും, നാം കാണുന്നു.റോമാ ലേഖനത്തിൽ ആത്മാവിൽ ഉള്ള ജീവിതം എങ്ങനെയാണെന്നും,പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്ന വിവിധ തലങ്ങളും വ്യക്തമാക്കുന്നു. ജഡത്തിൻ്റെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കാൻ കഴിയുമെന്നും, നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ, ജഡത്തിൻ്റെ വാസനകളെ അനുദിനം നിഗ്രഹിക്കണമെന്നും, ഒരാത്മീയ മനുഷ്യൻ്റെ പ്രത്യേകത, ക്രിസ്തുവിനെ പ്രതി സഹിക്കുന്ന പീഡനങ്ങളിൽ ആഹ്ളാദം കൊള്ളുക എന്നതാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 5, റോമാ 8, സുഭാഷിതങ്ങൾ 27:7-9 ] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അനനിയാസും #സഫീറായും #അപ്പസ്തോലന്മാർ #കാരാഗൃഹം #ന്യായാധിപസംഘം #പ്രതിനിധിസംഘം #പ്രധാനപുരോഹിതൻ #ക്രിസ്‌തുയേശു #ആത്മാവ്
അപ്പസ്തോലന്മാർ യേശുവിന് സാക്ഷ്യം നൽകുന്നതാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നത്. റോമാ ലേഖനത്തിൽ, പാപ വാസനകളെ ഉപേക്ഷിക്കാൻ അവയവങ്ങളെ ദൈവത്തിനു വിട്ടു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നു.എല്ലാ പ്രതികൂലങ്ങളും ഒരു വിശ്വാസിക്ക് യേശുവിനെ സാക്ഷ്യപ്പെടുത്താൻ ഉള്ള അവസരങ്ങളാണ്.നമ്മൾ പ്രതികൂലങ്ങളെ, നേരിടേണ്ടത്, പ്രാർത്ഥന കൊണ്ടും, കൂട്ടായ്മ കൊണ്ടുമാണ്.നമ്മൾ പഴയ നിയമത്തിൻ്റെ കീഴിലല്ല, ക്രിസ്തുവിൻ്റെ നിയമത്തിന്റെ കീഴിലാണ്, ആ നിയമം അനുസരിക്കാൻ നമ്മളെ സഹായിക്കുന്നത് പരിശുദ്ധാത്മാവ് ആണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 4, റോമാ 6-7, സുഭാഷിതങ്ങൾ 27:4-6 ] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പത്രോസ് #യോഹന്നാൻ #പുരോഹിതന്മാർ #അന്നാസും #കയ്യാഫാസ് #ഹേറോദേസ് #പന്തിയോസ് പീലാത്തോസ് #ജോസഫ് #സ്നാനം #ഇച്ഛ #ക്രിസ്തു‌
തൻ്റെ ശിഷ്യന്മാരിലൂടെ യേശു അത്ഭുതം പ്രവർത്തിക്കുന്നതാണ് മുടന്തന് സൗഖ്യം കൊടുക്കുന്നതിലൂടെ അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം കാണുന്നത്. ഈ സൗഖ്യം വഴി രണ്ടായിരത്തോളം ആത്മാക്കൾ യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്നു. അബ്രാഹം നീതീകരിക്കപ്പെട്ടത് പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് എന്ന് റോമാ ലേഖനം നമ്മെ പഠിപ്പിക്കുന്നു. നീതീകരണത്തിൻ്റെ ഫലമായി നമുക്ക് ദൈവവുമായി സമാധാനത്തിൽ ആയിരിക്കാൻ കഴിയുന്നുവെന്നും കഷ്ടതകളിലും ക്ലേശങ്ങളിലും പ്രത്യാശയുള്ളവരായി ജീവിക്കാൻ സാധിക്കുന്നു എന്നും റോമാ ലേഖനം വിവരിക്കുന്നു. പിന്നിലുള്ളവയെ മറന്ന് മുന്നിലുള്ളതിനെ ലക്ഷ്യം വച്ച് മുന്നോട്ടു നീങ്ങാനുള്ള പ്രത്യാശ നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു [അപ്പസ്തോല പ്രവർത്തനങ്ങൾ 3, റോമാ 4-5, സുഭാഷിതങ്ങൾ 27:1-3] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പത്രോസ് #യോഹന്നാൻ #മുടന്തനായ ഒരുവൻ #സുന്ദരകവാടം #സോളമൻ്റെ മണ്ഡപം #അബ്രാഹം #സാറാ #പരിച്ഛേദിതർ.
പരിശുദ്ധാത്മാവിന്റെ ആഗമനവും തുടർന്നുണ്ടായ പത്രോസിന്റെ പ്രസംഗവും ആദിമക്രൈസ്‌തവസമൂഹ രൂപീകരണവുമാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ദൈവത്തിന്റെ ന്യായവിധിയെ കുറിച്ചും ദൈവനീതിയെ കുറിച്ചും യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി ദൈവനീതി വിശ്വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്നതിനെക്കുറിച്ചും റോമാ ലേഖനത്തിൽ വിശദീകരിക്കുന്നു. എന്നിലുള്ള പാപത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ നമുക്ക് ഈശോന്റെ വില കുറേകൂടി മനസ്സിലാക്കാൻ കഴിയുമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു [അപ്പസ്തോല പ്രവർത്തനങ്ങൾ 2, റോമാ 2-3, സുഭാഷിതങ്ങൾ 26:27-28] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പരിശുദ്ധാത്മാവിന്റെ ആഗമനം #പത്രോസിന്റെ പ്രസംഗം #ആദിമ ക്രൈസ്തവ സമൂഹം #ദൈവത്തിന്റെ ന്യായവിധി #ദൈവനീതി #പാപികൾ #നീതിമത്കരണം വിശ്വാസത്തിലൂടെ #യഹൂദരും നിയമവും
യേശുവിൻ്റെ സ്വർഗാരോഹണത്തെക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. യേശുവിനെ പിടിക്കാൻ വന്നവർക്കു വഴികാട്ടിയായിത്തീർന്ന യൂദാസിന് പകരം മത്തിയാസിനെ തങ്ങളോടൊപ്പം ആയിരിക്കാൻ മറ്റ് ശിഷ്യന്മാർ സ്വീകരിക്കുന്നു. റോമാ സന്ദർശിക്കാനുള്ള പൗലോസ് ശ്ലീഹായുടെ ആഗ്രഹത്തെപ്പറ്റി ഇന്നത്തെ വചനഭാഗത്ത് നമുക്ക് കാണാം. സ്രഷ്ടാവിലുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന പ്രവണത തെറ്റാണ് എന്നും ക്രിസ്‌തു വിഭാവനം ചെയ്‌ത സഭയിൽ പരിശുദ്ധ അമ്മയ്ക്ക് ഒരു മുഖ്യസ്ഥാനമുണ്ട് എന്ന സന്ദേശവും ഡാനിയേൽ അച്ചൻ നമുക്ക് നല്‌കുന്നു [അപ്പസ്തോല പ്രവർത്തനങ്ങൾ 1, റോമാ 1, സുഭാഷിതങ്ങൾ 26:24-26] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible
നമ്മുടെ ബൈബിൾ വായനായാത്രയുടെ അവസാന കാലഘട്ടത്തിലേക്ക് എല്ലാവർക്കും സ്വാഗതം. 'തിരുസഭ' എന്ന ഈ കാലഘട്ടത്തെക്കുറിച്ചുള്ള ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ, ഫാ. ഡാനിയേലിനൊപ്പം ചേരുന്നു. ഒരു വർഷത്തെ പോഡ്‌കാസ്റ്റിൽ അവർ ബൈബിളിലൂടെയുള്ള യാത്രയെക്കുറിച്ച് ചർച്ച ചെയ്യുകയും സുവിശേഷങ്ങളും അപ്പസ്‌തോലന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള സമാനതകൾ വിശദീകരിക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ പത്രോസിനും പൗലോസിനും ഉണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചും അവർ സംസാരിക്കുന്നു. വെളിപാട് പുസ്തകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഈ ചർച്ച നമ്മെ സഹായിക്കും. Welcome to final time period of the Great Adventure Bible- The Church! Fr. Wilson joins Fr. Daniel for our final disussion show. They discuss the journey of the Bible in a Year podcast and draw parallels between the Gospels and the Acts of the apostles in this conversation. They also talk about the importance of Peter and Paul in this time period. This discussion will also help us get a better understanding about the book of Revelation. Subscribe: https://www.youtube.com/@biy-malayalam FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #gospelofjohn #John #biblestudy #danielachan #frdanielpoovanathilnew
ഗത്സേമൻ തോട്ടത്തിൽ നിന്നു തുടങ്ങി, ബഥാനിയായിൽ ശിഷ്യന്മാരുടെ മുമ്പിൽ വച്ച് യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നത് വഴി ക്രിസ്തുവിൽ എങ്ങനെയാണ് എല്ലാം പൂർത്തിയാവുന്നത് എന്ന് ലൂക്കാ സുവിശേഷകൻ വരച്ചു കാട്ടുന്നു. ഈ ലോകം സഹനത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുമ്പോൾ, രണ്ടാമത്തെ ആദമായ മിശിഹാ പ്രാർത്ഥിക്കുകയാണ്, കർത്താവേ അങ്ങയുടെ ഇഷ്ടം മാത്രം നിറവേറട്ടെ, എൻ്റെ ഇഷ്ടം അല്ല. പാപം കൊണ്ടുവന്ന ഏറ്റവും വലിയ തകർച്ചകളിൽ ഒന്ന്, ബന്ധങ്ങളെ മുറിവേൽപ്പിച്ചു എന്നതാണ്, അതുകൊണ്ട്, ദൈവത്തോട് ചേർന്ന് ആരംഭിച്ച്, ദൈവത്തോട് ചേർന്ന് അവസാനിപ്പിക്കേണ്ടതാണ് നമ്മുടെ ജീവിതം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ ലൂക്കാ 22:39-71, 23- 24, സുഭാഷിതങ്ങൾ 26:20 -23] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗത്സേമനി #യൂദാസ്,പത്രോസ് #കർത്താവ് #ന്യായാധിപസംഘം #നിയമജ്ഞർ #പീലാത്തോസ് #ഹേറോദേസ് #ക്രൂശിക്കുക #യേശു #ക്ലെയോപാസ് #എമ്മാവൂസ്
യേശുവിൻ്റെ അധികാരത്തെപ്പറ്റിയുള്ള തർക്കങ്ങളും അവിടത്തെ ശക്തി വെളിപ്പെടുത്തുന്ന അത്ഭുതങ്ങളും ലൂക്കാ ഇരുപതാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും മനുഷ്യപുത്രൻ്റെ ആഗമനത്തെപ്പറ്റിയുള്ള വിവരണങ്ങളുമാണ് ലൂക്കാ ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ ഉള്ളത്. ശിഷ്യന്മാർ പെസഹാ ഒരുക്കുന്നതും പുതിയ ഉടമ്പടി സ്‌ഥാപിക്കപ്പെടുന്നതും ഇരുപത്തി രണ്ടാം അദ്ധ്യായത്തിൽ കാണാൻ സാധിക്കുന്നു. നമ്മുടെ നിക്ഷേപിച്ചതിൻ്റെ വലിപ്പമല്ല നമ്മുടെ ഹൃദയത്തിലെ സ്നേഹത്തിൻ്റെ ആഴമാണ് ഈശോ പരിശോധിക്കുന്നത് എന്ന് വിധവയുടെ കാണിക്കയെ മുനിർത്തി ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ലൂക്കാ 20-22:38, സുഭാഷിതങ്ങൾ 26:17-19] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യോഹന്നാൻ്റെ സ്‌നാനം #മുന്തിരിത്തോട്ടവും കൃഷിക്കാരും #സീസർ #സദുക്കായർ #ദാവീദ് #വിധവ #ദേവാലയനാശം #ജറുസലേമിൻ്റെ നാശം #പെസഹാ
ലൂക്കായുടെ സുവിശേഷത്തിൽ ധനത്തിൻ്റെ വിനയോഗത്തെക്കുറിച്ചും, മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കാനും ഈശോ ഉപമകളിലൂടെ വിശദീകരിച്ച് തരുന്നു.എല്ലാ ദൈവീക കാര്യങ്ങളും, നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ എൻ്റെ കടമ നിർവഹിച്ചതേയുള്ളൂ എന്ന മനോഭാവം ആണ് ഉണ്ടാകേണ്ടത്.ഏറ്റവും നിസ്സാരമെന്നു തോന്നുന്ന നന്മയ്ക്ക് പോലും നന്ദിയുള്ളവർ ആകണമെന്നും, നമ്മുടെ സമയവും ശരീരവും പണവും എല്ലാം ദൈവ മഹത്വത്തിനായി ഉപയോഗിക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ലൂക്കാ 17-19, സുഭാഷിതങ്ങൾ 26:13-16] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ശിഷന്മാർ #പാപം,ക്ഷമിക്കുക #കുഷ്‌ഠരോഗികൾ #സമരിയാക്കാരൻ #ദൈവരാജ്യം #മനുഷ്യപുത്രൻ #ന്യായാധിപനും #വിധവയും #സക്കേവൂസ് #അന്ധൻ #ദേവാലയത്തിൽ #നാണയം #യജമാനൻ
loading
Comments 
loading