ജീവൻ്റെ വചനമാകുന്ന ക്രിസ്‌തുവാണ് യഥാർത്ഥ പ്രകാശമെന്നും അതിനാൽ സ്നേഹത്തിൽ ജീവിക്കുന്നതാണ് പ്രകാശത്തിൽ ജീവിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്; എന്നിങ്ങനെയുള്ള വിവരണങ്ങൾ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്‌തുവിൻ്റെ ശത്രുക്കൾ ആരാണെന്നും അദ്ദേഹം ഇവിടെ വിവരിക്കുന്നു. തിന്മയുടെ അജ്ഞാതശക്തി എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നും സ്വയം വഞ്ചിതരാകാതെ ദൈവത്തിൽ സ്ഥിരതയുള്ളവരായി എങ്ങനെ നിലനിൽക്കാമെന്നും തെസ്സലോനിക്കാക്കാർക്കുള്ള രണ്ടാം ലേഖനത്തിൽ നിന്ന് നാം മനസിലാക്കുന്നു. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്, ലോകത്തെ സ്നേഹിക്കുന്നവന് ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല എന്ന ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 യോഹന്നാൻ 1-3, 2 തെസലോനിക്കാ 1-3, സുഭാഷിതങ്ങൾ 30:20 -23] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 John #2 Thessalonians #Proverbs #1 യോഹന്നാൻ #2 തെസ്സലോനിക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എതിർക്രിസ്‌തു #പൗലോസ് #സിൽവാനോസ് #തിമോത്തേയോസ് #വ്യഭിചാരിണിയുടെ പെരുമാറ്റം.
പത്രോസ് ശ്ലീഹായുടെ രണ്ടാം ലേഖനത്തിൽ ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ച രക്ഷയെകുറിച്ചും, നമുക്ക് ഉണ്ടാകേണ്ട അറിവിനെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു.തെസ്സലോനിക്കാ ലേഖനത്തിലേക്ക് വരുമ്പോൾ ദൈവത്തിന്റെ ഹിതത്തെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചും പരാമർശിക്കുന്നു. സഭയോട് ചേർന്ന് നിൽക്കുക, സഭയുടെ പ്രബോധത്തോടെ ചേർന്നു നിൽക്കുക എന്നത് അപ്പസ്തോലൻ ഓർമ്മിപ്പിക്കുന്നത്, വിശുദ്ധ ലിഖിതങ്ങൾ, ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനു ഉള്ളതല്ല എന്ന് ഓർമിപ്പിച്ചു കൊണ്ടാണ്. നമ്മെ സംബന്ധിക്കുന്ന ദൈവഹിതം, നമ്മുടെ വിശദീകരണവും നമ്മളെപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്നുള്ളതാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [2 പത്രോസ് 1-3, 1 തെസ്സലോനിക്കാ 4-5, സുഭാഷിതങ്ങൾ 30:17-19] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Peter #1 Thessalonians #Proverbs #2 പത്രോസ് #തെസ്സലോനിക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യേശുക്രിസ്തു #ശിമയോൻ പത്രോസ് #ബേവോർ #ബാലാം #പരിശുദ്ധാത്മാവ് #പ്രത്യാഗമനം
ക്രിസ്തീയ സഹങ്ങളുടെ ആഴവും അർത്ഥവും എന്താണെന്ന് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്‌തുവിൻ്റെ മഹത്വത്തിൽ പങ്കുകാരാവാനുള്ള വിളിയാണ് ഓരോ സഹനവുമെന്നും അവനിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിവരുമെന്നും ശ്ലീഹാ പറയുന്നു. ബുദ്ധിമുട്ടുകളുടെ നടുവിൽ ദൈവവചനത്തിന് കുറേക്കൂടി മാധുര്യമുണ്ട് എന്ന് പൗലോസ് ശ്ലീഹാ തെസ്സലോനിക്കായിലെ സഭയിലെ അനുഭവത്തെ മുൻനിറുത്തി വിവരിക്കുന്നു. ക്ലേശങ്ങളുടെ നടുവിലാണ് യഥാർത്ഥ ദൈവവിശ്വാസം പ്രകടമാകുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 പത്രോസ് 3-5, 1 തെസലോനിക്കാ 1-3, സുഭാഷിതങ്ങൾ 30:15-16] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Peter #1 Thessalonians #Proverbs #1 പത്രോസ് #തെസ്സലോനിക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് #സിൽവാനോസ് #തിമോത്തേയോസ് #മക്കെദോനിയാ #അക്കായിയാ #ഫിലിപ്പിയാ #ആഥൻസ്
പീഡനങ്ങളിൽ പതറാതെ നിൽക്കാൻ യഹൂദ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നതാണ് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൻ്റെ മുഖ്യമായ ഒരു പ്രമേയം. വിശുദ്ധരായിരിക്കണമെന്നാണ് അപ്പസ്തോലൻ ജനങ്ങളെ ഉപദേശിച്ചത്. കൊളോസോസ് ലേഖനത്തിൻ്റെ മൂന്നാം അദ്ധ്യായത്തിലേക്ക് വരുമ്പോൾ ഉന്നതത്തിലുള്ളവയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ആഹ്വാനം നമുക്ക് നൽകപ്പെടുന്നുണ്ട്. നമ്മൾ ക്രിസ്‌തുവിനോടൊപ്പം ഉയിർപ്പിക്കപ്പെട്ടു എന്നതുകൊണ്ട് ഈ ലോകത്തിൻ്റെ കാര്യങ്ങളിലല്ല മറിച്ച് ഉന്നതത്തിലുള്ളവയെകുറിച്ച് ചിന്തിക്കാൻ അപ്പസ്തോലൻ ആവശ്യപ്പെടുന്നു. ഈ ലോകത്തിലെ സുഖങ്ങളൊക്കെ സ്വീകരിക്കുമ്പോഴും വളരെ ഗൗരവതരമായ ഒരു നിർമമത ഈ ലോകത്തോട് നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [1 പത്രോസ് 1-2, കൊളോസോസ് 3-4, സുഭാഷിതങ്ങൾ 30:10-14] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Peter #Colossians #Proverbs #1 പത്രോസ് #കൊളോസോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പോന്തസ് #ഗലാത്തിയാ #കപ്പദോക്കിയാ #ബിഥീനിയാ #ലവൊദീക്യാ
യാക്കോബ് ശ്ലീഹായുടെ ലേഖനം മൂന്നാം അദ്ധ്യായം നാവിൻ്റെ ദുരുപയോഗത്തെ സംബന്ധിക്കുന്ന വിവരണങ്ങൾ ഉൾകൊള്ളുന്നു. നാവിൻ്റെമേൽ നിയന്ത്രണമുള്ളവന് ശരീരം മുഴുവൻ്റെയുംമേൽ അല്ലെങ്കിൽ ജീവിതത്തിൻ്റെ മേൽ നിയന്ത്രണമുണ്ട് എന്ന് ഇവിടെ നാം വായിക്കുന്നു. കൊളോസോസ് സഭയിൽ ഉടലെടുത്ത ചില അബദ്ധ പ്രബോധനങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്‌തുവിൻ്റെ സുവിശേഷത്തിൻ്റെ ഏകാഗ്രതയിൽ നിന്ന് വിശ്വാസികളുടെ ഹൃദയത്തെ വ്യതിചലിക്കുന്ന അബദ്ധ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിലാണ് പൗലോസ് ശ്ലീഹാ ജയിലിൽ കിടക്കുന്ന സമയത്ത് അദ്ദേഹം കൊളോസോസിലെ സഭയ്ക്ക് എഴുതുന്നത്. നമ്മുടെ പ്രവർത്തികളും നിലപാടുകളും പ്രതികരണങ്ങളുമൊക്കെ മറ്റുള്ളവരുടെ ജീവിതത്തിൽ നിലവിളിക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഡാനിയേൽ അച്ചൻ നമ്മോട് പറയുന്നു [യാക്കോബ് 3-5, കൊളോസോസ് 1-2, സുഭാഷിതങ്ങൾ 30:7-9] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #James #Colossians #Proverbs #യാക്കോബ് #കൊളോസോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #Paul
സാധാരണ ജീവിതത്തിനാവശ്യമായ ധാർമികോപദേശങ്ങൾ യേശുവിന്റെ സുവിശേഷ പഠനങ്ങളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് യാക്കോബ് ശ്ലീഹ ചെയ്യുന്നത്. നിയമത്തിലൂടെയുള്ള നീതിയും വിശ്വാസത്തിലൂടെയുള്ള നീതിയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥനീതി എന്താണെന്ന് ഫിലിപ്പി ലേഖനത്തിൽ പരാമർശിക്കുന്നു. പരീക്ഷകൾ വരുമ്പോൾ സന്തോഷിക്കണമെന്നും അത് വിശ്വാസത്തിന്റെ പരിശോധനകളാണെന്നും,വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [യാക്കോബ് 1-2, ഫിലിപ്പി 3-4, സുഭാഷിതങ്ങൾ 30:1-6 ] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #James #Philippians #Proverbs #യാക്കോബ് #ഫിലിപ്പി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #വിശ്വാസവും ജ്ഞാനവും #ദാരിദ്ര്യവും സമ്പത്തും #പരീക്ഷകൾ നേരിടുക #വചനം പാലിക്കുക #പക്ഷഭേദത്തിനെതിരേ #വിശ്വാസവും പ്രവൃത്തിയും #യഥാർത്ഥനീതി #ഉപദേശങ്ങൾ #പരിച്ഛേദനം
പൗലോസ് അപ്പസ്തോലൻ മാൾട്ടയിലും റോമായിലും ദൈവരാജ്യം സ്ഥാപിക്കുന്നതും ക്രിസ്‌തുയേശുവിനെപറ്റി പ്രസംഗിക്കുന്നതും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. എനിക്കു ജീവിക്കുക എന്നത് ക്രിസ്‌തുവും മരിക്കുക എന്നത് നേട്ടവുമാകുന്നു എന്ന് പൗലോസ് ശ്ലീഹാ ഫിലിപ്പിയുടെ ലേഖനത്തിൽ പറയുന്നു. നമ്മൾ ചവിട്ടി നടക്കുന്നത് നമുക്ക് മുൻപേ പോയ പാവപ്പെട്ട കുറെയധികം മനുഷ്യരുടെ ചോര വീണ മണ്ണിലൂടെയാണ്. അവരുടെ രക്തവും കണ്ണുനീരും വിയർപ്പും നിലവിളികളുമൊക്കെ അലിഞ്ഞുചേർന്ന ഒരു അന്തരീക്ഷത്തിലാണ് നമ്മൾ വിശ്വാസം ജീവിക്കുന്നത് എന്ന വലിയ ഓർമപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 28, ഫിലിപ്പി 1-2, സുഭാഷിതങ്ങൾ 29:25-27 ] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Philippians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #ഫിലിപ്പി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മാൾട്ട #പോപ്ളിയോസ് #ദിയോസ്‌കുറോയി #പൊത്തിയോളോസ് #അലക്സാണ്ട്രിയൻ കപ്പൽ #റെഗിയോൺ #പൗലോസ് #തിമോത്തേയോസ്.
റോമിലേക്ക് അപ്പസ്തോലനായ പൗലോസ് കപ്പൽ യാത്ര നടത്തുന്നത് അപ്പസ്തോല പ്രവർത്തനത്തിൽ വിവരിക്കുന്നു,സഭയിൽ ദൈവജനത്തെ വളർത്താൻ ഉതകുന്ന വിവിധങ്ങളായ ശുശ്രൂഷകളെ കുറിച്ച് എഫേസോസ് ലേഖനത്തിൽ നാം ശ്രവിക്കുന്നു. ഈ ശുശ്രൂഷകളെല്ലാം വിശ്വാസികൾ ക്രിസ്തുവിൻ്റെ പക്വതയിലേക്ക് വളരാൻ വേണ്ടിയുള്ളതാണ്,സ്വയം വളരാനുള്ളതല്ല. പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്ന പാപം നാവിൻ്റെ ദുരുപയോഗമാണെന്നും,ക്രിസ്തീയ ജീവിതത്തിൻ്റെ സംരക്ഷണത്തിന് ആയുധങ്ങൾ ധരിക്കണമെന്നും,ദൈവവചനം ആകുന്ന ആത്മാവിൻ്റെ വാളെടുത്ത് ശത്രുവിനെ നേരിടണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 27,എഫേസോസ് 4-6, സുഭാഷിതങ്ങൾ 29:22-24 ] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Ephesians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #എഫേസോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #റോമാ #കപ്പൽയാത്ര #പൗലോസ് #ഫേനിക്സിൽ #കൊടുങ്കാറ്റ് #സീസർ #ക്രിസ്തു #ഭാര്യ ഭർത്താക്കന്മാർ #സഭ #മക്കൾ മാതാപിതാക്കന്മാർ
യഹൂദർ തൻ്റെമേൽ ആരോപിക്കുന്ന കുറ്റങ്ങളെകുറിച്ച് അപ്പസ്തോലനായ പൗലോസ് അഗ്രിപ്പാരാജാവിൻ്റെ മുമ്പിൽ വിശദീകരണം നൽകുന്നതും തൻ്റെ മാനസാന്തരകഥ വിവരിക്കുന്നതും അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. ജഡത്തിൻ്റെയും ഭാവനകളുടെയും ഇംഗിതങ്ങൾ നിവർത്തിച്ചുകൊണ്ട് ജീവിച്ച മനുഷ്യരെ കരുണാസമ്പന്നനായ ദൈവം അവിടത്തെ വലിയ സ്നേഹത്താലും കൃപയാലും രക്ഷിച്ച് ക്രിസ്‌തുയേശുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗത്തിൽ ഒപ്പമിരുത്തിയതിനെപറ്റിയുള്ള വായനകളാണ് എഫേസോസ് ലേഖനത്തിൽ ഉള്ളത്. നാം രക്ഷ പ്രാപിക്കുന്നത് പ്രവൃത്തികളാലല്ല വിശ്വാസത്താലാണ് എന്ന സന്ദേശം വചനവായനയോടൊപ്പം ഡാനിയേൽ അച്ചൻ നൽകുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 26, എഫേസോസ്1-3, സുഭാഷിതങ്ങൾ 29:18-21 ] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Ephesians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #എഫേസോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അഗ്രിപ്പാരാജാവ് #പൗലോസ് #ദമാസ്‌കസ് #സാവുൾ #ഫേസ്‌തൂസ് #ബർനിക്കെ #അപരിച്ഛേദിതർ.
പുത്രൻ്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നതിനെക്കുറിച്ച് ഗലാത്തിയ ലേഖനത്തിൽ നമ്മൾ ശ്രവിക്കുന്നു. അപ്പൻ ഇല്ലാതാകുമ്പോൾ നഷ്ടപ്പെടുന്ന സുരക്ഷിതത്വം, ക്രിസ്തുവിൻ്റെ കുരിശിലൂടെ നമുക്ക് പരിഹരിക്കാം. ക്രിസ്തീയ സ്വാതന്ത്ര്യം, തിന്മ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് നന്മ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. നന്മകളിലേക്ക് കടന്നുപോകാൻ, ഒരു മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 25, ഗലാത്തിയാ 4-6, സുഭാഷിതങ്ങൾ 29:15-17 ] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Galatians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #ഗലാത്തിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഫേസ്‌തൂസ് #സീസർ #കേസറിയാ #പൗലോസ് #അഗ്രിപ്പാ #യഹൂദർ #പരിച്ഛേദനം #ക്രിസ്തു
അപ്പസ്തോലപ്രവർത്തനങ്ങളിൽ, ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി കുറ്റാരോപണം നടത്തി തടങ്കലിൽ ഇടുന്ന ഭാഗമാണ് നമ്മൾ വായിക്കുന്നത്. പൗലോസിന് അപ്പസ്തോലനാകാനുള്ള വിളി ലഭിക്കുന്നതും, അപരിച്ഛേദിതരോട് സുവിശേഷം അറിയിക്കാനുള്ള അംഗീകാരം ലഭിക്കുന്നതും, നിയമത്തിലൂടെയല്ല വിശ്വാസത്തിലൂടെയാണ് നീതി കൈവരുന്നതെന്നും ക്രിസ്തുയേശുവിലുള്ള വിശ്വാസം വഴി നമ്മളെല്ലാവരും ദൈവമക്കളാണ് എന്ന ബോധ്യവും തരുന്ന വിശദീകരണങ്ങളാണ് ഗലാത്തിയാ ലേഖനത്തിലുള്ളത്. ഒരു വിശ്വാസി ക്രിസ്തുവിലേക്ക് വരുമ്പോൾ പിന്നീട് അയാളിൽ ശാപങ്ങൾ പ്രവർത്തിക്കുന്നില്ല എന്നും അയാളിലൂടെ ലോകം മുഴുവൻ നന്മയിലേക്കും കൃപയിലേക്കും ജീവനിലേക്കും എത്താനുള്ള സാധ്യതകൾ തുറക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 24, ഗലാത്തിയാ 1-3, സുഭാഷിതങ്ങൾ 29:12-14] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Galatians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #ഗലാത്തിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് അപ്പസ്തോലൻ# കുറ്റാരോപണം #ദേശാധിപതി ഫെലിക്സ് #പ്രധാന പുരോഹിതൻ അനനിയാസ് #അഭിഭാഷകൻ തെർത്തുളോസ് #നീതിമത്കരണം.
പൗലോസ് അപ്പസ്തോലൻ ഫെലിക്‌സ് എന്ന ദേശാധിപതിയുടെ തടവിലാക്കപ്പെടുന്ന സാഹചര്യമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നമ്മൾ വായിക്കുന്നത്. വിജാതീയരുടെ മുമ്പിൽ നിൽക്കപ്പെടുമ്പോഴും പൗലോസ് യേശുവിന് സാക്ഷ്യം നൽകുന്നതായി കാണാം. ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും ക്രിസ്‌തുവിനെപ്രതി എങ്ങനെ സന്തോഷിക്കണമെന്ന് വെളിപാടുകളിലൂടെ വ്യക്തമാക്കുകയാണ് കോറിന്തോസിൻ്റെ രണ്ടാം ലേഖനം. നമ്മൾ ചോദിക്കുന്നതല്ല ദൈവം നമുക്ക് തരുന്നത്, മറിച്ച് നമുക്ക് ആവശ്യമുള്ളതാണ്, അത് അവിടത്തെ കൃപയാണ് എന്ന സന്ദേശം ഡാനിയേൽ അച്ചൻ നൽകുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 23, 2 കോറിന്തോസ് 12-13, സുഭാഷിതങ്ങൾ 29:8-11] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #2 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #2 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പ്രധാനപുരോഹിതനായ അനനിയാസ് #ദേശാധിപതി ഫെലിക്‌സ് #ക്ലാവുദിയൂസ് ലിസിയാസ് #കേസറിയാ #സദ്ദുക്കായരും ഫരിസേയരും #പൗലോസ് #അന്തിപ്പാത്രിസ്.
പൗലോസ് അപ്പസ്തോലൻ തൻ്റെ മാനസാന്തര കഥ തന്നെ ബന്ധിച്ച യഹൂദരോട് വിവരിക്കുന്ന ഭാഗമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിച്ചു കേൾക്കുന്നത്. പൗലോസിൻ്റെ ന്യായവാദവും സുവിശേഷത്തിന് വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളുമാണ് കോറിന്തോസ് ലേഖനത്തിൽ പറയുന്നത്. നമുക്ക് ദൈവം തരുന്ന സമ്പത്ത് മറ്റുള്ളവർക്കായി വീതിച്ച് കൊടുക്കാനുള്ള ബാധ്യതയും, വേദനിക്കുന്നവരിലേക്ക് നമ്മുടെ വിഭവങ്ങൾ പങ്കു വെക്കാനുള്ള കടമയും ക്രിസ്തീയ ജീവിതരീതിയുടെ അവിഭാജ്യമായ ഘടകമാണെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 22, 2 കോറിന്തോസ് 9-11, സുഭാഷിതങ്ങൾ 29:5-7] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #2 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #2 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യഹൂദരോട് പ്രസംഗിക്കുന്നു #മാനസാന്തരകഥ #ദമാസ്ക്കസ് #സാവുൾ #ജനതകളുടെ പക്കലേക്ക് #ന്യായസനപക്ഷം #ശതാധിപൻ #സഹസ്രാധിപൻ #വിശുദ്ധർക്കുള്ള ധനശേഖരണം #പൗലോസിൻ്റെ ന്യായവാദം #കപടഅപ്പസ്തോലന്മാർ.
യൂദയായിൽ നിന്ന് എത്തിയ അഗാബോസ് എന്ന പ്രവാചകൻ വിശുദ്ധ പൗലോസിനോട്, ജറുസലേമിൽ വച്ച് അദ്ദേഹത്തിന് സംഭവിക്കാൻ പോകുന്ന ബന്ധനത്തെക്കുറിച്ച് പരിശുദ്ധാത്മാവ് നൽകിയ ഒരു അടയാളം കാണിച്ച് കൊടുക്കുന്നതായി അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ, തന്നെ വേദനിപ്പിച്ചവൻ പശ്ചാത്തപിക്കുന്നു എന്ന കാര്യത്തിൽ അപ്പസ്തോലനായ പൗലോസ് അതിയായി സന്തോഷിക്കുന്നത് കാണാം. ഒരു വ്യക്തിയുടെ ആത്മാവ് അനുതാപത്തിലേക്ക് മടങ്ങിവരുന്നതിനും രക്ഷ അനുഭവിക്കുന്നതിനും കാരണമാക്കുന്ന രക്ഷാകരമായ പശ്ചാത്താപത്തെക്കുറിച്ചുള്ള സൂചനകൾ ഈ ഭാഗത്തുണ്ട്. യഥാർത്ഥമായ അനുതാപം ഉണ്ടാകുന്നത് എളിമയിൽ നിന്നാണ് എന്ന സന്ദേശം ഡാനിയേൽ അച്ചൻ നൽകുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 21, 2 കോറിന്തോസ് 6-8, സുഭാഷിതങ്ങൾ 29:1-4] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #2 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #2 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കോസ് #റോദോസ് #ഫെനീഷ്യ #സിറിയ #കേസറിയാ #അഗാബോസ് #പൗലോസിൻ്റെ അരപ്പട്ട #കിലിക്യായിലെ താർസോസ് #എഫേസോസുകാരനായ ത്രോഫിമോസ് #മക്കെദോനിയായിലെ സഭ.
ഗ്രീസ്, ത്രോവാസ്, മിലേത്തോസ്, എഫേസോസ് എന്നിവിടങ്ങളിലുള്ള പൗലോസിൻ്റെ പ്രേഷിതദൗത്യങ്ങളാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിശദീകരിക്കുന്നത്. ക്രിസ്തീയ ജീവിതയാത്ര മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്കുള്ള യാത്രയാണെന്നുള്ള വിവരണമാണ് കോറിന്തോസുകാർക്കുള്ള ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഓരോ പരിശുദ്ധകുർബാന അർപ്പണവും ദൈവജനത്തിന്, ആത്മീയമായി മരിച്ചവർക്ക് ജീവൻ തിരികെ നൽകി അവരെ ഭവനങ്ങളിലേക്ക് മടക്കി അയയ്ക്കുന്ന ശുശ്രൂഷയാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമപ്പെടുത്തുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 20, 2 കോറിന്തോസ് 3-5, സുഭാഷിതങ്ങൾ 28: 25- 28] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #2 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #2 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് #മക്കെദോനിയാ #ഗ്രീസ് #ത്രോവാസ് #എവുത്തിക്കോസ് #മിലേത്തോസ് #എഫേസോസ് #ഉടമ്പടിയുടെ ശുശ്രൂഷകർ #മൺപാത്രത്തിലെ നിധി #അനശ്വരതയിലുള്ള പ്രത്യാശ #അനുരഞ്ജന ശുശ്രൂഷ.
അപ്പസ്തോല പ്രവർത്തനത്തിൽ, ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം വിശുദ്ധ പൗലോസിൻ്റെ കൈവെപ്പിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ഇന്ന് ശ്രവിക്കുന്നത്. കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം യഥാർത്ഥത്തിൽ ഒരു സഭാശുശ്രൂഷകൻ്റെ ആന്തരികതയാണ് വെളിപ്പെടുത്തുന്നത്.പരിശുദ്ധാത്മാവിനെ നമുക്ക് പല പ്രാവശ്യം സ്വീകരിക്കാം എന്നും ഓരോ വിശുദ്ധ കുർബാനയിലും പരിശുദ്ധാത്മാവിനാൽ നിറയെപ്പെടുന്ന അനുഭവം ആവർത്തിക്കപ്പെടുന്നുണ്ട് എന്നും ദൈവശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ആളുടെ പീഡനങ്ങളും സഹനങ്ങളും ആണ് അവരിലേക്ക് ദൈവത്തിൻ്റെ ജീവൻ ഒഴുകുന്നതിന്, കാരണമായിതീരുന്നത് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 19, 2 കോറിന്തോസ് 1-2, സുഭാഷിതങ്ങൾ 28:22-24] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #2 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #2 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എഫേസോസിൽ #പൗലോസ് #അപ്പോളോസ് #യോഹന്നാൻ #സ്കേവാ #അർത്തേമിസിൻ്റെ #ഏഷ്യ #ക്രിസ്തു #കോറിന്തോസ് #പരിശുദ്ധാത്മാവിനെ
അപ്പസ്തോലനായ പൗലോസ് ആഥൻസിൽ നേരിട്ട പരാജയത്തിൻ്റെ വേദനയും, പിന്നീട് ക്രിസ്തുവിൻ്റെ ക്രൂശിൻ്റെ സുവിശേഷം മാത്രമേ, പ്രഘോഷിക്കൂ എന്ന് തീരുമാനിച്ചപ്പോൾ പതിനായിരക്കണക്കിന് ആളുകളെ യേശുവിലേക്ക് കൊണ്ടുവരാൻ സാധിച്ചതും, അക്വീലായേയും പ്രിഷില്ലായേയും പോലെ ദൈവരാജ്യത്തിനു വേണ്ടി ജീവിതം തീറെഴുതികൊടുത്ത കുടുംബത്തെക്കുറിച്ചും, തിരുത്തലുകൾ സ്വീകരിക്കാൻ തയ്യാറാകുന്ന അപ്പോളോസിനെകുറിച്ചും അപ്പോസ്തോല പ്രവർത്തനത്തിലും കോറിന്തോസ് ലേഖനത്തിലും നാം ശ്രവിക്കുന്നു. ജീവിതത്തിലെ വിപരീത അനുഭവങ്ങളെ സന്തോഷത്തോടെ ദൈവശക്തിയിൽ നേരിടണമെന്നും, അപ്പോളോസിനെപ്പോലെ തിരുത്തലുകൾ സ്വീകരിക്കുന്ന എളിമയുള്ള ഹൃദയത്തിൻ്റെ ഉടമകൾ ആകണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 18, 1 കോറിന്തോസ് 16, സുഭാഷിതങ്ങൾ 28:19-21] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ആഥൻസ് #പൗലോസ് #എഫേസോസ് #പ്രിഷില്ലയും #അക്വീലായും #അപ്പോളോസ് #കോറിന്തോസ് #മക്കെദോനിയാ
തെസലോനിക്കയിലും ബെറോയായിലും ആഥൻസിലും അരെയോപഗസിലുമുള്ള പൗലോസിൻ്റെ പ്രേഷിതത്വമാണ് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ശരീരത്തിൻ്റെ ഉയർപ്പിനെ സംബന്ധിക്കുന്ന മനോഹരമായ ഒരു പ്രബോധനമാണ് കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ നൽകപ്പെടുന്നത്. സത്യസന്ധമായതും ആഴമുള്ളതും ആയ ഒരു സമർപ്പണത്തിന് വ്യക്തിപരമായ ഒരു ക്രിസ്തു അനുഭവം കൂടിയേ തീരൂ എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമപ്പെടുത്തുന്നു [അപ്പസ്തോല പ്രവർത്തനങ്ങൾ 17, 1 കോറിന്തോസ് 15, സുഭാഷിതങ്ങൾ 28:16-18] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് #സംവാദം #സീലാസ് #ജാസൻ #യഹൂദർ #സാബത്ത് #സിനഗോഗ് #തെസലോനിക്ക #ബെറോയാ #ആഥൻസ് #എപ്പികൂരിയൻ ചിന്തകർ #സ്റ്റോയിക്ക് ചിന്തകർ #അരെയോപഗസ് #ക്രിസ്തുവിൻ്റെ ഉത്ഥാനം #കേപ്പാ #മരിച്ചവർ #ശരീരത്തിൻ്റെ ഉയിർപ്പ്.
പൗലോസും സീലാസും ലിസ്ത്രായിൽ എത്തിച്ചേരുന്നതും അവിടെ വെച്ച് വിശുദ്ധ പൗലോസിന് സഹയാത്രികനായി തിമോത്തേയോസിനെ കൂടെ കിട്ടുന്നതും അപ്പസ്തോല പ്രവർത്തനങ്ങൾ പതിനാറാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. എല്ലാ വരങ്ങളെക്കാളും ഏറ്റവും വലിയ വരം അല്ലെങ്കിൽ ഫലം സ്നേഹമാണ് എന്ന് കോറിന്തോസ് ലേഖനത്തിൽ അപ്പസ്തോലൻ വിവരിക്കുന്നു. സ്നേഹമില്ലാത്ത യാത്രകളൊക്കെ ക്രിസ്‌തു ഇല്ലാത്ത യാത്രകളാണ്, ക്രിസ്‌തുവില്ലാത്ത യാത്രകളൊക്കെ എതിർസാക്ഷ്യമാണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 16, 1 കോറിന്തോസ് 13-14, സുഭാഷിതങ്ങൾ 28:13-15] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #തിമോത്തേയോസ് #ലിസ്ത്രാ #ഇക്കോണിയ #ത്രോവാസ് #ഫ്രീജിയാ #ഗലാത്തിയാ #നെയാപോളിസ്.
തിരുസഭയിലെ ആദ്യത്തെ സാർവത്രിക സൂനഹദോസായ ജറുസലേം സൂനഹദോസിനെപ്പറ്റി അപ്പസ്തോല പ്രവർത്തനം പതിനഞ്ചാം അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ സഭയിലെ ഭിന്നിപ്പിനെക്കുറിച്ചും അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ നാം കാണുന്നു. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് ഒരു ആചാരമല്ല ഒരു പ്രഖ്യാപനമാണ് എന്ന സന്ദേശം ഇവിടെയുണ്ട്. തുടർന്നുള്ള വായനയിൽ സഭ ക്രിസ്‌തുവിൻ്റെ ശരീരമാണെന്നും നമ്മളെല്ലാവരും ആ ശരീരത്തിലെ അവയവങ്ങൾ ആണെന്നും അവയവങ്ങൾ പരസ്പരം സഹായിക്കേണ്ടതാണ് എന്നും പൗലോസ് അപ്പസ്തോലൻ സൂചിപ്പിക്കുന്നു. നമുക്ക് നൽകപ്പെടുന്ന കൃപാദാനങ്ങൾ പൊതുനന്മയ്ക്കുവേണ്ടി ഭിന്നതകളില്ലാതെ ഉപയോഗിക്കണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 15, 1 കോറിന്തോസ് 11-12, സുഭാഷിതങ്ങൾ 28:10-12] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറുസലേം സൂനഹദോസ് #പൗലോസ് #ബർണബാസ് #ഫിനീഷ്യ #സമരിയാ #അന്ത്യോക്യാ #സൈപ്രസ് #പാംഫീലിയാ #സീലാസ്.