The Malabar Journal

The Malabar Journal, a theme-based bilingual web portal, is committed to a new media culture focusing on well-researched texts, visual narratives, and podcasts.

മതേതര വിരുദ്ധതയെ ചെറുക്കാനുള്ള പ്രതിരോധശേഷി കോണ്‍ഗ്രസ്സിന് നഷ്ടമായി

നെഹ്റുവിന്റെ ഒസ്യത്തിന്റെ മൊത്തം നീക്കിയിരിപ്പുകൾ വിലയിരുത്തുമ്പോൾ വികസനത്തിന്റെ പാതയേക്കാൾ ഇന്നത്തെ സാഹചര്യത്തിൽ സുപ്രധാനം മതേതരത്വം ആണെന്ന് ഞാൻ കരുതുന്നു // ഭരണവർഗ്ഗങ്ങൾ മതേതരത്വത്തിനോട് മുഖംതിരിക്കുമ്പോൾ ഭരണവർഗത്തിന്റെ ഭാഗമായ പാർട്ടികളിലും അതിന്റെ പ്രതിഫലനം ഉണ്ടാകും // ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സുകാരിൽ ഒരാൾ പോലും ഇപ്പോൾ മോഡിക്ക് എതിരെ വിമർശനപരമായി ഒരക്ഷരം പറയുന്നില്ല // നവലിബറലിസവും ഹിന്ദുത്വയും തമ്മിൽ കൂട്ട് ചേരുമ്പോൾ എന്താണ് സംഭവിക്കുകയെന്നതാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്. പ്രകാശ് കാരാട്ട് / കെ പി സേതുനാഥ്

01-26
16:04

ഫാസിസത്തെ തോൽപ്പിക്കാൻ തെരഞ്ഞെടുപ്പ് ജയങ്ങൾ മാത്രം മതിയാവില്ല

അറിയപ്പെടുന്ന ഗാന്ധിയൻ ചിന്തകനും എഴുത്തുകാരനുമായ ഡോ കെ പി ശങ്കരൻ ഇന്ത്യ നേരിടുന്ന ഫാസിസിസ്റ്റ് ഭീഷണിയെ വിലയിരുത്തുന്നു. ഫാസിസത്തെ പരാജയപ്പെടുത്താൻ ഇന്ത്യയിൽ ജനങ്ങളുടെ മഹാപ്രസ്ഥാനം ഉണ്ടാവണമെന്ന് ഡൽഹിയിലെ പ്രശസ്തമായ സൈന്റ് സ്റ്റീഫൻസ് കോളേജിലെ ഫിലോസഫി ഡിപ്പാർട്ട്മെന്റിന്റെ തലവനായിരുന്ന ഡോ.ശങ്കരൻ അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പ് വിജയങ്ങൾ മാത്രം അതിന് മതിയാവില്ലെന്നും അദ്ദേഹം പറയുന്നു.

01-12
53:08

ഇനി ഇത് ആവർത്തിക്കരുത്, ക്ഷമിക്കില്ല

ഞങ്ങൾ ജോലി ചെയ്യാൻ പാടില്ലേ?ഞങ്ങൾ വിദ്യാഭ്യാസം ചെയ്യാൻ പാടില്ലേ? ഞങ്ങൾ ജീവിക്കാൻ പാടില്ലേ? കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ അഭിഭാഷക പത്മ ലക്ഷ്മി ടിഎംജെ ഫെയ്സ് ടു ഫെയ്സിൽ സംസാരിക്കുന്നു

01-11
50:01

ശേഷം മൈക്കിൽ സംവിധായകൻ

വരനെ ആവശ്യമുണ്ട് സിനിമ പൂർത്തിയായ ശേഷമാണ് കല്യാണിയോട് കഥ പറയുന്നത്. രണ്ടു പേജുള്ള ഡയലോഗ് കാണാതെ പഠിച്ചാണ് അവർ അഭിനയിച്ചത്. 'ശേഷം മൈക്കിൽ ഫാത്തിമ'സിനിമയുടെ സംവിധായകൻ മനു സി കുമാർ ടിഎംജെ ഫെയ്സ് ടു ഫെയ്സിൽ സംസാരിക്കുന്നു.

01-04
25:45

അവാർഡ് ധൈര്യമാണ്, ഉത്തരവാദിത്തവും

അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം നേടിയ കെ കെ ഷാഹിന ദേശീയ മാധ്യമമേഖലയിലെ ഏറ്റവും ശ്രദ്ധേയമായ മലയാള സാന്നിധ്യമാണ്. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് ( സിപിജെ) നല്‍കി വരുന്ന ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയും നാലാമത്തെ ഇന്ത്യാക്കാരിയുമാണ് ഷാഹിന. ഏഷ്യാനെറ്റ് ന്യൂസില്‍ അടക്കം പ്രവര്‍ത്തിച്ചിട്ടുള്ള ഷാഹിന തന്റെ മാധ്യമപ്രവര്‍ത്തനവഴികളെ കുറിച്ച് പറയുന്നു. ടിഎംജെ ഫെയ്‌സ് ടു ഫെയ്‌സില്‍.

12-30
40:05

സ്വത്ത് ഭാഗം വെക്കലും നിയമവും

കുടുംബപരവും അല്ലാത്തതുമായ സ്വത്തുക്കളും ആസ്തികളും ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെപ്പറ്റി വിദ്യാസമ്പന്നരായവര്‍ പോലും പലപ്പോഴും അജ്ഞരാണ്. ബന്ധപ്പെട്ട നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള ശരിയായ ധാരണയുടെ അഭാവം അനാവശ്യമായ തര്‍ക്കങ്ങള്‍ക്കും കേസുകള്‍ക്കും കാരണമാകുന്നു. പ്രമുഖ അഭിഭാഷകനും നിയമോപദേശകനുമായ ബ്ലാവത് കെ ഗോപാലകൃഷ്ണനുമായി സാമൂഹ്യ പ്രവര്‍ത്തകനായ ജേക്കബ് സന്തോഷ് ഈ വിഷയത്തെപ്പറ്റി നടത്തുന്ന സംഭാഷണം

12-28
26:56

മതം പാരമ്പര്യമായി കിട്ടിയത്, ഭരണഘടന എല്ലാറ്റിനും മുകളിൽ

ഇസ്ലാമില്‍ സ്ത്രീകളുടെ സ്വത്തവകാശത്തെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം. ഷെഫ് നൗഷാദിന്റെ മകളുടെ പരാതി ഞങ്ങളുന്നയിച്ച വിഷയങ്ങളുടെ ഗൗരവം തന്നെയാണ് കാണിക്കുന്നത്. സിനിമയിലെത്തിയെങ്കിലും ഇപ്പോഴും എനിക്ക് കേസുകളും കക്ഷികളും കുറഞ്ഞിട്ടില്ല. അഭിഭാഷകനും നടനുമായ സി ഷുക്കൂറുമായി അനഘ ഉദയഭാനു ടിഎംജെ ഫെയ്സ് ടു ഫെയ്സിൽ സംസാരിക്കുന്നു.

12-27
32:56

മുസ്ലീങ്ങൾ മിശ്രവിവാഹം മാർക്‌സിസ്റ്റ് പാർട്ടി

മിശ്രവിവാഹത്തിനെതിരായ അഭിപ്രായത്തില്‍ മാറ്റമില്ല. ജിഫ്രി തങ്ങളും പാണക്കാട് തങ്ങളും ഈ വിഷയത്തില്‍ ഇതേ അഭിപ്രായം തന്നെയേ പറയൂ. ലഘുലേഖ വാങ്ങുന്ന ചിത്രമെടുത്ത് പ്രചരിപ്പിച്ച് ബിജെപി പറ്റിച്ചു, അക്കാര്യത്തില്‍ ഇപ്പോഴും ഖേദം. സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി , ടിഎംജെ ലീഡേഴ്‌സ്-ല്‍

12-18
43:00

മണൽ ഖനനത്തിനല്ല മണൽ നീക്കുന്നതിനാണ് കോടതി അനുമതി

കുട്ടനാടിനെയും ആലപ്പുഴയെയും മാത്രമല്ല എറണാകുളം, തൃശൂര്‍, കൊല്ലം തുടങ്ങിയ ജില്ലകളിലും തോട്ടപ്പള്ളിയില്‍ നടക്കുന്ന കരിമണല്‍ ഖനനം പ്രതികൂലമായി ബാധിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മണല്‍ നീക്കുന്നതിന്റെ മറവില്‍ നിയമവിരുദ്ധമായ ഖനനം കഴിഞ്ഞ 5 വര്‍ഷമായി നടക്കുന്നതെന്ന് തോട്ടപ്പള്ളി സമരസമിതിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളായ ബി ഭദ്രന്‍ പറയുന്നു. കാലാവസ്ഥ മാറ്റത്തിന്റെ ഫലമായ പാരിസ്ഥിതിക ദുരന്തങ്ങളുടെ വെളിച്ചത്തില്‍ മണല്‍ ഖനനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന് TMJ 'Face to Face' ല്‍ അദ്ദേഹം പറയുന്നു.

12-15
35:38

ഇനി ഒറ്റയ്ക്കും പാടും

ഗസൽ ഗായിക ഇംതിയാസ് ബീഗം മലബാർ ജേർണൽ ഫേസ് ടു ഫേസിൽ സംസാരിക്കുന്നു.

12-14
41:50

കളിക്കളത്തിലല്ല ജയം, ജന്മനാട്ടിലാണ്

മത്സരത്തിൽ വിജയിക്കുമ്പോൾ മാത്രമല്ല, ജന്മനാട്ടിൽ തിരികെയെത്തുമ്പോഴാണ് നമ്മൾ ജയിച്ചുവെന്ന് ശരിക്കും അനുഭവപ്പെടാറുള്ളത്. ടിഎംജെ ഫേസ് ടു ഫേസിൽ പത്മശ്രീ പി ആർ ശ്രീജേഷ് സംസാരിക്കുന്നു.

12-12
21:10

ബിഷപ്പ് ഫ്രാങ്കോക്ക് എതിരായ സമരം തുടരും

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ തൽസ്ഥാനം രാജി വച്ചുവെങ്കിലും അദ്ദേഹത്തിന് എതിരായ പോരാട്ടം തുടരുമെന്ന് അൽമായ മുന്നേറ്റമെന്ന പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വക്താവായ റിജു കാഞ്ഞൂക്കാരൻ വെളിപ്പെടുത്തി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റാരോപണം നേരിടുന്ന ബിഷപ്പിന് ഇന്ത്യൻ ശിക്ഷാനിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനാണ് അൽമായ മുന്നേറ്റത്തിന്റെ പരിശ്രമം തുടരും. സീറോ മലബാർ സഭയിലെ ഏറ്റവും വലിയ അതിരൂപതയായ എറണാകുളം-അങ്കമാലി അതിരൂപത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അൽമായ മുന്നേറ്റത്തിന്റെ സ്ഥാപകരിൽ ഒരാളായ റിജു കാഞ്ഞൂക്കാരൻ കർദിനാൾ ജോർജ് ആലഞ്ചേരി നേരിടുന്ന അഴിമതി ആരോപണങ്ങളെയും, കുർബാന വിവാദത്തെയും പറ്റി സംസാരിക്കുന്നു.

12-11
44:29

മേക്കപ്പ് പ്രണയം ജീവിതം

സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ മലബാർ ജേർണൽ ഫേസ് ടു ഫേസിൽ സംസാരിക്കുന്നു

12-08
52:42

ഗ്ലോറിഫൈഡ് ബ്യുറോക്രസി മാത്രമായി സംസ്ഥാനങ്ങൾ

സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും, സാമ്പത്തികവുമായ അധികാരവും അവകാശങ്ങളും ഇല്ലാതാക്കുന്ന നയങ്ങളും സമീപനങ്ങളുമാണ് കേന്ദ്രം പിന്തുടരുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നയങ്ങൾ ദക്ഷിണേൻഡ്യൻ സംസ്ഥാനങ്ങളെ എങ്ങനെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നതെന്ന് സൗത്ത് vs നോർത്ത്: India's Great Divide എന്ന പുസ്തകത്തിന്റെ രചയിതാവായ നീലകണ്ഠൻ ആർ എസ് വിശദീകരിക്കുന്നു. വർഷങ്ങളായി പിന്തുടരുന്ന ഈ നയങ്ങൾ സംസ്ഥാനങ്ങളെ ഗ്ലോറിഫൈഡ് ബ്യുറോക്രസികൾ മാത്രമായി അധഃപതിപ്പിക്കുന്ന സ്ഥിതിയിൽ എത്തിച്ചതായി അദ്ദേഹം പറയുന്നു.

12-05
50:26

ഇസ്രായേലിനെ ന്യായീകരിച്ചാൽ അത് ചരിത്ര വിരുദ്ധമാകും

പാലസ്തീൻ ഇന്ത്യയുടെ ആദർശ മാതൃകയാണ്. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയനിലപാട് എന്നും ഇസ്രയേലിനൊപ്പമായിരുന്നു.

12-02
33:07

സിനിമ എനിക്ക് ഹാപ്പിനെസ്സാണ്

അഭിനയവും ഡാൻസും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവ. അവാർഡ് പ്രതീക്ഷിക്കാതെ ലഭിച്ചത്. ടി എം ജെ ഫേസ് ടു ഫേസിൽ സിനിമ താരം അഫ്സാന ലക്ഷ്മി സംസാരിക്കുന്നു.

11-30
31:51

ബിജെപിക്ക് എതിരായ രാഷ്ട്രീയ മുന്നേറ്റത്തിൽ കേരളവും തമിഴ്‌നാടും നിർണ്ണായകം

കേരളവും തമിഴ്നാടും ഉൾപ്പടെയുള്ള ദക്ഷിണേന്ത്യയിൽ നിന്നാവും ഒരു പക്ഷെ ഇന്ത്യയിലെ അടുത്ത നിർണ്ണായകമായ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാവുകയെന്നു പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ആംനസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യയിലെ മേധാവിയുമായ ആകാർ പട്ടേൽ. ബിജെപിയുടെ അമിതാധികാരത്തിന് എതിരെ ഇവിടെ നിന്നും ചെറുത്തുനിൽപ്പുകൾ ഉയർന്നുവരാനുള്ള സാദ്ധ്യതകൾ ചെറുതല്ലെന്ന് Our Hindu Rashtra, Price of the Modi Years തുടങ്ങിയ പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവുമായ പട്ടേൽ പറയുന്നു. ഈ സംസ്ഥാനങ്ങൾ കൈവരിച്ച സാമൂഹ്യ-സാമ്പത്തിക നേട്ടങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര നയങ്ങൾ നിർബാധം തുടരാനാവുമെന്ന് കരുതുന്നില്ലെന്ന് ടിഎംജെ ഡയലോഗ്സിൽ പട്ടേൽ ചൂണ്ടിക്കാട്ടി.രവീന്ദ്രൻ (ചിന്ത രവി) അനുസ്മരണ പ്രഭാഷണത്തിനായി കോഴിക്കോട് എത്തിയ ആകാർ പട്ടേലുമായി കെപി സേതുനാഥ് നടത്തിയ സംഭാഷണം.

11-30
45:24

അംബേദ്കറിലേക്ക് അടുക്കാത്ത ജാതി സംഘടന

അംബേദ്കറുടെ ആശയങ്ങള്‍ പിന്‍പറ്റുന്നവര്‍ തുലോം കുറവാണ്. ജാതി ഇല്ലാതാക്കുകയാണ് അംബേദ്കറുടെ ആശയം. ജാതി സംഘടനകള്‍ക്ക് ഒരിക്കലും ഏറ്റെടുക്കാന്‍ കഴിയാത്ത ആശയലോകമാണത്.

11-28
40:04

കോൺഗ്രസ്സിന്റെ പുതിയ മുഖം

കോൺഗ്രസ്സ്‌ മൃദുഹിന്ദുത്വ പാർട്ടിയെന്നത് സിപിഎം പറഞ്ഞ് സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യം മാത്രമാണ്. മുപ്പത് കൊല്ലം ഭരിച്ച ബംഗാളിൽ സി പി എമ്മിന് ഇപ്പോൾ പഞ്ചായത്തിലേക്ക് പോലും ജയിക്കാനാകുന്നില്ല. അവരാണ് കോൺഗ്രസ്സിനെ കുറ്റം പറയുന്നത്.   രാഹുൽ ഗാന്ധി നല്ല ഡെപ്തുള്ളയാൾ, ബി ജെ പി യുടെ ഹിന്ദുത്വക്കെതിരെ അദ്ദേഹത്തിന്റേത് ശക്തമായ നേതൃത്വം.  TMJ Leaders - ൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

02-15
01:18:08

പാർട്ടിയുടെ മാസ്റ്റർ

ദ മലബാർ ജേണലിന്റെ അഭിമുഖ പരമ്പരയായ 'TMJ LEADERS' ന്റെ  ആദ്യ ഭാഗത്തിൽ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുമായി TMJ എക്സിക്യൂട്ടീവ് എഡിറ്റർ  സനീഷ് ഇളയടത്ത് സംസാരിക്കുന്നു.

01-25
01:03:09

Recommend Channels