DiscoverTruecopy THINK - Malayalam Podcasts
Truecopy THINK - Malayalam Podcasts
Claim Ownership

Truecopy THINK - Malayalam Podcasts

Author: THINK

Subscribed: 20Played: 347
Share

Description

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
340 Episodes
Reverse
കണ്ടതും കേട്ടതുമായ ശീലങ്ങളെ തിരുത്തി, പാട്ടില്‍ സ്വന്തമായ വഴി കണ്ടെത്തി, അതിലൂടെ തന്റേടത്തോടെ സഞ്ചരിക്കുന്ന ഗായിക ആര്യ ദയാലുമായി സനിത മനോഹര്‍ സംസാരിക്കുന്നു. മൂന്നാം ഭാഗം.
"രാത്രിയെന്നില്ല പകലെന്നില്ല, എട്ടു ദിക്കും ശബ്ദമുഖരിതമാക്കുംവിധം കോളാമ്പി മൈക്കുകൾ വച്ച് ​പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നുമൊക്കെ നടത്തുന്ന അസഹ്യമായ ശബ്ദങ്ങൾ തന്റെ ‘വർക്ക് ഫ്രം ഹോം’ ജോലി അസാധ്യമാക്കിത്തീർക്കുന്നതിനെക്കുറിച്ച് ഒരു മലയാളി, മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന പൊതുതാൽപര്യ ഹർജി. "
കണ്ടതും കേട്ടതുമായ ശീലങ്ങളെ തിരുത്തി, പാട്ടില്‍ സ്വന്തമായ വഴി കണ്ടെത്തി, അതിലൂടെ തന്റേടത്തോടെ സഞ്ചരിക്കുന്ന ഗായിക ആര്യ ദയാലുമായി പാട്ടുകളെക്കുറിച്ച് സംസാരിക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
ആമയെ വിജയിയായും മുയലിനെ തോറ്റതായും പ്രഖ്യാപിക്കുന്ന ഈസോപ്പ് വേർഷന് ചാൾസ് ബെന്നറ്റ് തന്റെ ഇല്ലസ്ട്രേഷനിലൂടെ നൽകിയ പുനരാഖ്യാനം കഥയുടെ ഒരു പോസ്റ്റ് മോഡേൺ രാഷ്ട്രീയവായനയാണ്. ആമയെ ഒരു ആഗോള മുതലാളിയായും മുയലിനെ ഒരു സ്കിൽഡ് വർക്കറായുമാണ് കഥയിൽ അവതരിപ്പിച്ചിട്ടുള്ളത്. ആമയുടെ വിജയത്തേക്കാൾ മുയലിന്റെ വേഗതയ്ക്കാണ് പൊതുബോധ സ്വീകാര്യത.
ഉയർന്നുവരേണ്ടതും എന്നാൽ വരാത്തതുമായ ചോദ്യം; നമുക്ക് ആവശ്യം വാണിജ്യത്തിനുള്ള അനായാസതയോ ജീവിതത്തിനുള്ള അനായാസതയോ എന്നതാണ്. ജി.എസ്.ടിയും തൊഴിൽ നിയമവും മുതൽ മുതൽ ഫാം ബിൽ വരെ സമീപ കാലത്തുണ്ടായ എല്ലാ നിയമ, നയ പരിഷ്‌കാരങ്ങളും ഒറ്റ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. അത് കാണാതെ തൊഴിലാളികൾ തൊഴിൽ നിയമവും പരിസ്ഥിതിവാദികൾ പരിസ്ഥിതി വിജ്ഞാപനവും വിദ്യാഭ്യാസ പ്രവർത്തകർ അവരുടെ മേഖലയും കർഷകർ കർഷകരുടെ ബില്ലും മാത്രം പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ ചിതറിത്തീരുന്ന ചെറുത്തുനിൽപ്പിൽ കോർപ്പറേറ്റുകൾക്ക് അവരുടെ കാര്യങ്ങൾ ചെയ്യാനുള്ള അനായാസത സൃഷ്ടിക്കപ്പെടുകയാണ്. അത് രാജ്യത്തെ എത്തിക്കുക ഒരു തരം ഡിജിറ്റൽ പ്രാകൃതത്വത്തിലേക്കാകും- 480 ദശലക്ഷം തൊഴിലാളി സമൂഹത്തെ അടിമത്തത്തിലാഴ്ത്തുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയുടെ അപകടങ്ങൾ വിലയിരുത്തുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ലേഖകൻ
വിദ്യാർഥികൾ, തൊഴിൽ തേടി അടുത്ത കാലത്ത് മാത്രം കേരളം വിട്ടവർ, വോട്ടർ പട്ടികയിലുണ്ട്. അവരിൽ എത്ര ശതമാനം വോട്ട് ചെയ്തു?– ഇതന്വേഷിക്കുമ്പോൾ വോട്ടിംഗ് പാറ്റേണിനെക്കുറിച്ചുമാത്രമല്ല, മാറിവരുന്ന കേരളീയ സാമൂഹിക ഘടനയെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനും പറ്റിയേക്കും– അങ്ങനെയല്ലേ പൊളിറ്റിക്കൽ സയൻസ്​ പഠിക്കേണ്ടത്?- ലോക്സഭാ തെരഞ്ഞെടുപ്പിൽ​ വോട്ടിംഗ് ശതമാനം കുറഞ്ഞതിന്റെ കാരണത്തെക്കുറിച്ച് എഴുതുന്നു, വി. മുസഫർ അഹമ്മദ്.
ഞാനാണ് ആദ്യം സന്തോഷിക്കുന്നത് ആ എനര്‍ജിയാണ് പ്രസരിക്കുന്നത് | Arya Dayal | 01 by THINK
സ്കൂള്‍ക്കാലം എല്ലാ മലയാളിയുടെയും നൊസ്റ്റാള്‍ജിയയാണ്. ജൂണിലെ മഴ തോര്‍ന്ന ഒരു സ്കൂള്‍ മുറ്റവും മുറ്റത്ത് അപ്പോഴും പെയ്തൊഴിഞ്ഞിട്ടില്ലാത്ത ഒരു മരവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. അതുകൊണ്ടൊക്കെയാവും ഒ.എന്‍.വി. എഴുതിയ 'ഒരുവട്ടം കൂടിയെന്‍' എന്ന് പാട്ടും മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമായത്. ആ ഹിറ്റ് പാട്ട് ഉണ്ടായ കഥയാണ് ഇത്തവണ പാട്ടുകഥയില്‍
മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ തുടങ്ങിയ ബിഗ് ടെക് കോർപറേറ്റുകളെല്ലാം ഡിജിറ്റൽ അഗ്രിക്കൾച്ചർ മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ കാർഷികമേഖലയുടെ ആധുനികവത്കരണത്തിന് ഗുണപരമാകുമെന്ന തോന്നലുണ്ടാക്കുമെങ്കിലും മുതലാളിത്ത ചൂഷണത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളാണിവ എന്ന് വിശദീകരിക്കുകയാണ് ശ്രീഹരി തറയിൽ.
കാന്‍സര്‍ ചികിത്സയുടെയും രോഗികളുമായുള്ള ബന്ധങ്ങളുടെയും അപൂര്‍വാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രമുഖ കാന്‍സര്‍ രോഗ ചികിത്സകനായ ഡോ. നാരായണന്‍കുട്ടി വാര്യര്‍. കാന്‍സര്‍ ചികിത്സയില്‍ സംഭവിക്കുന്ന നവീകരണങ്ങള്‍, സാങ്കേതിക വിദ്യകളുടെ പ്രയോഗം മൂലമുള്ള സൗകര്യങ്ങള്‍, കാന്‍സറിനോടുള്ള ജനങ്ങളുടെ മനോഭാവം, രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും കാര്യത്തിലുള്ള കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന അഭിമുഖം. 'കാന്‍സര്‍ കഥ പറയുമ്പോള്‍' എന്ന ഡോ. നാരായണന്‍കുട്ടി വാര്യരുടെ പുസ്തകത്തെ മുന്‍നിര്‍ത്തി എഴുത്തുകാരനും ജേണലിസ്റ്റുമായ എം.കെ. രാമദാസ്, അദ്ദേഹവുമായി സംസാരിക്കുന്നു.
ഈ തെരഞ്ഞെടുപ്പ് കാലത്ത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് പരിശ്രമിക്കുന്ന ജനകീയ രാഷ്ട്രീയ പ്രവർത്തകർക്ക് വസ്തുതയുടെ പിൻബലത്തിൽ സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങളെ നേരിടാൻ ഉപകരിക്കുന്ന പുസ്തകമാണ് 'Love Jihad and Other Fictions: Simple Facts to Counter Viral Falsehoods'.
ബി.ജെ.പി പ്രകടനപത്രിക മറച്ചുപിടിക്കാൻ ശ്രമിച്ച തൊഴിലില്ലായ്മ തന്നെയാണ് ​തെരഞ്ഞെടുപ്പിലെ പ്രധാന ഇഷ്യു. മാർച്ചിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സർവേയിലും തൊഴിലില്ലായ്മയാണ് രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമായി സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തൊഴിലില്ലായ്മ ഏറ്റവും പ്രധാന തെരഞ്ഞെടുപ്പു വിഷയമായി വരുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.
വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും കഴിയുക. . Sitaram Yechury, an Indian Marxist politician, holds the position of General Secretary within the Communist Party of India (Marxist) and has been a member of the CPI(M)'s Politburo since 1992. He represented West Bengal in the Rajya Sabha as a Member of Parliament from 2005 to 2017.
‘‘ഫാസിസം കലാകാരന്മാരെ ഭയാലുക്കളും, അവസരവാദികളും അങ്ങനെ ഉപയോഗശൂന്യരുമാക്കിത്തീർക്കും. കലാപ്രവർത്തകർ ഭരണകേന്ദ്രങ്ങളുടെ വാഴ്ത്തുകരാകും, മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽമറന്നുപോകുന്നതുപോലെ കലാകാരൻമാർ കലയുടെ ധർമ്മത്തിൽ നിന്ന് വ്യതിചലിക്കും. പൗരനർമാർ നേര് ഏത്, നുണയേത് എന്ന് തിരിച്ചറിയനാകാതെ അന്ധരായി അലയും.’’ - ദീപന്‍ ശിവരാമന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്
നിലപാടും പോരാട്ടവീര്യമുള്ള പലതിലും കുലുങ്ങാത്ത 'അരസിയല്‍വാദി' ഇമേജ് ബില്‍ഡ് ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സക്‌സസ്ഫുള്‍ റേറ്റുള്ള മുഖ്യമന്ത്രിയുടെ പേര് എം.കെ. സ്റ്റാലിന്‍ എന്നാണ്. സംഘപരിവാറിനോട് യുദ്ധം പ്രഖ്യാപിക്കാന്‍ കൃത്യമായ സ്ട്രാറ്റജിയുള്ള നേതാവാണ് താനെന്ന് തോന്നിപ്പിക്കാന്‍ സ്റ്റാലിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കഴിയുന്നു. Muthuvel Karunanidhi Stalin, often referred to by his initials as M. K. Stalin, is an Indian politician serving as the 8th and current Chief Minister of Tamil Nadu is one of the strong leader with a precise strategy to declare war on the Sangh Parivar.
തീവ്ര വലതുപക്ഷത്തിന് ഒരു പരിധിയ്ക്കപ്പുറം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഞ്ചിക്കാനും കഴിയുകയില്ലെന്നും സ്വേച്ഛാധിപതികളായ ഫാസിസ്റ്റ് ഭരണാധികാരികൾ നിലംപതിച്ചതിൻ്റേതാണ് ലോക ചരിത്രമെന്നും 2024 ഇന്ത്യയിൽ അതിനുള്ള സാധ്യതയാണെന്നും പറയുകയാണ് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വം, ഇന്ത്യാ മുന്നണി, സ്ഥാനാർത്ഥിത്വത്തിലെ സ്ത്രീസംവരണം, സംഘപരിവാർ സഭാ കൂട്ടുകെട്ട് തുടങ്ങിയ കാര്യങ്ങളും സംസാരിക്കുന്നു.
മലയാളികളെ സംബന്ധിച്ച് കെ.ജി. ജയൻ, കെ.ജി വിജയൻ എന്നീ പേരുകൾഭക്തിസാന്ദ്രമായ ഒരോർമയാണ്. അയ്യപ്പഭക്തിഗാനങ്ങൾ കൊണ്ട് മലയാളഗാനലോകത്ത് കടന്നുവന്ന് തങ്ങളുടെതായ ഒരിടം ഉണ്ടാക്കിയെടുത്തവരായിരുന്നു ഗായകരായ ഈ ഇരട്ട സഹോദരങ്ങൾ. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ സംഗീതലോകത്ത് നിന്ന് ആദ്യം വിടവാങ്ങിയത് കെ.ജി വിജയനായിരുന്നു. ആകസ്മികമായ ആ വിയോഗത്തിൽ തളർന്നുപോയി ജയൻ. ഇനിയും പാടിത്തീരാത്ത ഒരുപിടി ഗാനങ്ങൾ ബാക്കിയാക്കി ഇപ്പോഴിതാ കെ.ജി ജയനും മടങ്ങിയിരിക്കുന്നു. - കെ.ജി. ജയനെക്കുറിച്ചാണ് ഇത്തവണ പാട്ടുകഥ.
ആര്‍ ജെ ഡി ഒരു പ്രാദേശിക പാര്‍ട്ടി ആയിരിക്കുന്നിടത്തോളം കാലം തേജസ്വി യാദവ് ദേശീയ രാഷ്ട്രീയത്തിന്റെ പ്രധാന മുഖമായി വരും എന്നത് അത്രാഗ്രഹമായിരിക്കുമ്പോള്‍ തന്നെ ഒരു ആശയം എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിലെ ശക്തമായൊരു സാന്നിധ്യമായി തേജസ്വിയും ആര്‍ ജെ ഡിയും ഉണ്ടാകും. ഇന്ത്യ ഭരിക്കുന്ന സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെയുള്ളൊരു പ്രതിപക്ഷ സാന്നിധ്യവും ബിഹാറിലെ ബി ജെ പിക്കെതിരെ വെക്കാവുന്ന ഏറ്റവും വലിയൊരു ചെക്കും കൂടിയാകും അത്. തേജസ്വിക്കു പിന്നാലെയും ഇ.ഡി വട്ടമിട്ട് പറക്കുന്നുണ്ട്. അവര്‍ക്കുള്ള മറുപടി തേജസ്വി അന്നേ പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ മുട്ടു മടക്കില്ല, കീഴടങ്ങില്ല, ഞങ്ങള്‍ എല്ലാവരും ലാലുപ്രസാദ് യാദവുമാരാണ്.
നാടെങ്ങും തിരഞ്ഞെടുപ്പാവേശത്തിലേക്ക് കടന്നു കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും കൂടെ ഇടപെടുന്ന പൊതു തിരഞ്ഞെടുപ്പുകൂടിയാണിത്. ഏതൊക്കെ ഘടകങ്ങളാണ് ഇത്തവണ യുവതയെ സ്വാധീനിക്കുന്നത്, അവരുടെ മനസ് എങ്ങോട്ടാണ്?
ഉമർ ഖാലിദ് എന്ന വിദ്യാർഥി നേതാവിനെ മോദി ഭരണകൂടം എന്തുകൊണ്ടാണ് ഭയക്കുന്നത്? എന്തിനാണ് അയാൾക്കുമേൽ പാക്കിസ്ഥാനിയെന്നും ജയ്ഷ് ഇ മുഹമ്മദ് അനുഭാവിയെന്നും ചാപ്പ കുത്തുന്നത്. ഉത്തരം ഒന്നേയുള്ളൂ, ഭയം. ചോദ്യം ചോദിക്കുന്നവരോടുള്ള ഭയം, വിരൽചൂണ്ടുന്നവരോടുള്ള ഭയം.
loading
Comments 
Download from Google Play
Download from App Store