Discover
പള്ളിക്കൂടം
5 Episodes
Reverse
കേരള ക്രൈസ്തവരുടെ ഏറ്റവും പ്രാധാന്യമേറിയ ഒരു ആദ്ധാത്മിക ഗ്രന്ഥമാണ് പുത്തൻ പാന' പതിനെട്ടാം നൂറ്റാണ്ടിൻ്റെ ആദ്യ പാദങ്ങളിലാണ് ഇത് എഴുതപ്പെട്ടത്. രചയിതാവ് ജർമ്മൻ മിഷനറിയായ അർണ്ണോസ് പാതിരിയും സർപ്പിണി വൃത്തത്തിൽ ശുദ്ധ മലയാളത്തിലാണിതിൻ്റെ രചന' ഈ ഗ്രന്ഥത്തെക്കുറിച്ചുള്ള ഒരു പഠനമാണിത്
കോവിഡും തുടർ സാമ്പത്തീക പ്രശ്നങ്ങളും . നിരപരാധികളെ മതത്തിൻ്റെ പേരിൽ അരും കൊല ചെയ്യുന്ന തീവ്രവാദികളും. സാധാരണക്കാരൻ പകച്ചു നിൽക്കുകയാണ്. ഈ പ്രശ്നങ്ങൾക്കു് മാനവീകതയുടെ ഭാഗത്തു നിന്നുള്ള ഒരു പ്രതിവിധി തേടലാണ് ഫ്രാൻസീസ് പാപ്പായുടെ ഫ്രെത്തുലി തൂത്തി-എല്ലാവരും സഹോദരർ എന്ന വിശ്വലേഖനം. ഈ വിശ്വ ലേഖനത്തെപ്പറ്റി. ഒരു മതേതര സംവാദ മാണിവിടെ.
ഇന്ത്യൻ ഭാഷകളിൽ രചിച്ച ഏറ്റവും പഴക്കമുള്ള നാടകകൃതിയാണ് വി. ചാവറ കുരിയാക്കോസച്ചൻ രചിച്ച ഇടയനാടകങ്ങൾ. പാശ്ചാത്യ ലോകത്ത് പ്രശസ്തമായിരുന്ന എക്ലോഗുകളെ മലയാള ഭാഷയ്ക്ക് പരിചയപ്പെടുത്തുക മാത്രമല്ല രചയിതാവ് ചെയ്തത്, അതിനു് തികച്ചും കേരളീയമായ ഒരു ആവിഷകാരം നൽകുക കൂടി ചെയ്തു .1856 കാലഘട്ടത്തിൽ മാന്നാനത്തെ സന്യാസാശ്രമത്തിൽ വച്ച് ചാവറയച്ചൻ വൈദികവിദ്യാർത്ഥികൾക്ക് വേണ്ടി 10 ഇടയനാടകങ്ങൾ രചിച്ചു. ചരിത്രം കണ്ടെത്തലുകളുടെ കൂട്ടിച്ചേർക്കലുകളാണല്ലൊ. മലയാള സാഹിത്യ ചിത്രത്തിൽ ഗണ്യമായ കൂട്ടിച്ചേർക്കലുകൾക്ക് ഈ കണ്ടെത്തലുകൾ കാരണമാകുമെന്നത് തീർച്ചയാണ്.
സൈലൻ്റ് നൈറ്റ് ഹോളി നൈറ്റ് എന്ന ഗീതം യുനെസ്കോ പൈതൃക പട്ടികയിലിടം നേടിയ കരോൾ ഗാനമാണ്. അതിൻ്റെ രചനാ ചരിത്രവും ഒന്നാം ലോകമഹായുദ്ധത്തിലെ ക്രിസ്തുമസിനോടനുബന്ധിച്ച് ഉണ്ടായ അപ്രഖ്യാപിത വെടിനിർത്തലുമാ യി ചേർത്തു വായിക്കുകയാണിവിടെ
മലയാളത്തിലെ ആദ്യ വാർത്താ വിവരണപുസ്തകമാണ് വർത്തമാന പുസ്തകം. പാറേമാക്കൽ തോമ കത്തനാരാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. കത്തനാരുടെ ജീവിതവും പുസ്തകത്തിൻ്റെ അകത്തളങ്ങളും ചർച്ച ചെയ്യുന്നു'








