DiscoverBull's Eye
Bull's Eye
Claim Ownership

Bull's Eye

Author: Manorama Online

Subscribed: 0Played: 1
Share

Description

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.
44 Episodes
Reverse
സാമ്പത്തികനില മെച്ചപ്പെട്ടാൽ കാശ് ചിലവാക്കാൻ നല്ല സ്ഥലം നോക്കി പോകുന്നത് പുതിയ സാമൂഹിക സാഹചര്യങ്ങളിൽ  വിലയിരുത്തപ്പെടുന്നു ? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്.. 
എന്ത് അമേരിക്കയ്ക്കും വ്യവസായ നയമോ? ഹിമവാന് താഴ്ചയോ എന്നു ചോദിക്കും പോലാണിത്. എല്ലാം മാർക്കറ്റ് തീരുമാനിക്കും എന്നും പറഞ്ഞിരിക്കുന്ന സർക്കാർ വ്യവസായ നയം പലരൂപത്തിൽ ഇറക്കിയിരിക്കുന്നു. ചൈനയിൽ പലതരം ക്രിട്ടിക്കൽ വ്യവസായങ്ങൾ വളരുന്നതു കണ്ടിട്ടാണത്രെ എല്ലാം വിപണിക്കു വിട്ടുകൊടുത്തിട്ടു വെറുതെ ഇരുന്നാൽ വശക്കേടാവുമെന്നു കണ്ട് നയവുമായി ഇറങ്ങിയിരിക്കുന്നത്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..
ഒരു ജോലിയിൽ , ഒരേ സ്ഥാപനത്തിൽ എത്രകാലം ജോലി ചെയ്യാം ? Z ജെനെറേഷനു പറയാൻ ഉത്തരമുണ്ട്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..  
കാലത്തേ ചായയുടെ കൂടെ ബിസ്കറ്റ് കടിച്ചില്ലെങ്കിലോ ചായയിൽ മുക്കി കഴിച്ചില്ലെങ്കിലോ എന്തോ കുറവു പോലെയാണു പലർക്കും. ഇതൊരു ബ്രിട്ടിഷ് ശീലമാകുന്നു. ബ്രിട്ടിഷ് സായിപ്പാണ് ബിസ്കറ്റും ഈ ശീലവും ഇന്ത്യയിൽ കൊണ്ടുവന്നത്.  കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...
മിഷ്‌ലിൻ ത്രീസ്റ്റാർ എന്നൊന്നും പറഞ്ഞാൽ ഇവിടാർക്കും മനസിലാവില്ല. മിഷ്‌ലിൻ റസ്റ്ററന്റ് ഗൈഡ് തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെ, സ്റ്റാറുകൾ കൊടുക്കാൻ തുടങ്ങിയത് 1926ൽ ഫ്രാൻസിൽ. ഇപ്പോൾ ലോകമാകെ റസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിച്ച് റേറ്റിംഗ് കൊടുക്കുന്ന ഏർപ്പാടാണ്. കേട്ടയുടൻ ഇതിന്റെ ആൾക്കാരെ സ്വാധീനിക്കാനുള്ള വഴി ആലോചിച്ചു മിനക്കെടേണ്ട. അവർ എപ്പോഴാണു വരുന്നതെന്നറിയില്ല, രഹസ്യമാണ് കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...
ലോക കറൻസിയായ ഡോളർ തകരാൻ പോവുകയാണ്, അമേരിക്കൻ സാമ്രാജ്യത്വം പ്രതിസന്ധിയിലാണ്, ഡോളർ മുക്തലോകം അഥവാ ഡീഡോളറൈസേഷൻ യാഥാർഥ്യമാവുകയാണ്...! ചായക്കടകളിലും സോഷ്യൽ മീഡിയയുടെ ചർച്ചാ ഗ്രൂപ്പുകളിലുമെല്ലാം ഇതൊരു സംസാര വിഷയമാണ്. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...
ആഡംബര ടൂറിസ്റ്റ് ബസ് നിർത്തിയിരിക്കുന്നത് മദ്യഷാപ്പിനു മുന്നിൽ. വൃത്തിയില്ലാത്ത പരിസരത്തിൽ സായിപ്പുമാരും മദാമ്മമാരും ബസിൽ നിന്നിറങ്ങി ഷാപ്പിൽനിന്നു മദ്യം വാങ്ങാൻ കാത്തു നിൽക്കുന്നു. ഇതാണോ നമ്മുടെ ലോകപ്രശസ്തമായ കേരള ടൂറിസം? വിശകലനം ചെയ്യുന്നു പി കിഷോർ 
വാക്യത്തിൽ പ്രയോഗിക്കുക: ‘എട്ടും പൊട്ടും’ എന്നു ചോദ്യം കൊടുത്തപ്പോൾ കുട്ടി എഴുതി– എട്ടു മുട്ട വാങ്ങിയ കവർ താഴെ വീണപ്പോൾ മനസ്സിലായി, എട്ടും പൊട്ടും. കോവിഡ് കാലത്ത് ആകെയൊരു ബിസിനസ് മാത്രമുണ്ടായിരുന്ന അനേകർക്കുണ്ടായ അനുഭവമാണിത്. എല്ലാ മുട്ടകളും ഒരേ ബാസ്ക്കറ്റിൽ ഇട്ടു വയ്ക്കരുതെന്ന ചൊല്ല് അനുഭവിച്ചറിയേണ്ടി വന്നു. എട്ടു നിലയിൽ പൊട്ടിയവരുമുണ്ട്. എന്താ ഇതിനൊരു പരിഹാരം?കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..  
രണ്ടാം ലോകമഹായുദ്ധം കഴി‍ഞ്ഞപ്പോൾ ഇനി ജർമ്മനി മുഷ്ക്ക് കാണിക്കാതിരിക്കാൻ അവരുടെ വ്യവസായ മേഖല ഇല്ലാതാക്കി കാർഷിക സമ്പദ് വ്യവസ്ഥയിലേക്ക് വിടണം എന്നൊരു അഭിപ്രായം ഉണ്ടായിരുന്നു. നടന്നില്ലെന്നു മാത്രം. ഇന്ന് അവരുടെ വ്യവസായ മുഷ്ക്ക് അറിയാൻ ഏതാനും ജർമ്മൻ കമ്പനി പേരുകൾ നോക്കിയാൽ മതി– ആഡിഡാസ്,പ്യൂമ, ബോഷ്,സീമെൻസ്,തൈസൻക്രൂപ്, സാപ്, ബിഎംഡബ്ളിയു, മെഴ്സിഡിസ്, ഫോക്സ്‌വാഗൻ, പോർഷെ...
ഫ്രീ മാർക്കറ്റോ? ലിസ്സെ ഫെയറോ? ഏയ് അങ്ങനെയൊന്ന് കേട്ടിട്ടു പോലുമില്ലല്ലോ എന്ന മട്ടിൽ പൊട്ടൻ കളിക്കുകയാണ് കാപിറ്റലിസ്റ്റ് ലോകം. സർക്കാർ ഇടപെടലും നയവും സബ്സിഡിയുമൊന്നുമില്ലാതെ സർവതന്ത്ര സ്വതന്ത്രമായി ബിസിനസും വ്യവസായവും നടത്തുന്നതിനെയാണ് ലിസ്സെ ഫെയർ എന്ന് ഇംഗ്ളീഷിലും ലിസ്സി ഫെയർ എന്നു ഫ്രഞ്ചിലും വിളിച്ചിരുന്നത്. ഏതു തരം സർക്കാർ ഇടപെടലും മഹാമോശമായി മുതലാളിത്ത ലോകം കണ്ടു. ഇപ്പൊ നേരേ തിരിച്ചായി. സർക്കാർ ഇടപെടലും സബ്സിഡിയുമെല്ലാം മടങ്ങി വന്നിരിക്കുന്നു.
വിദേശഭക്ഷണം ആദ്യമായി ഇന്ത്യയിൽ കട തുറന്നപ്പോൾ നാട്ടുകാർ അടിച്ചോടിച്ചുവത്രെ. ശേഷം ചരിത്രം. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..
എന്താണ് ഈ 'സി'യിൽ തുടങ്ങുന്ന പദവികൾ. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..
കൃത്യമായ ആസൂത്രണമില്ലാതെ തുടങ്ങുന്ന പുത്തൻകാല സ്റ്റാർട് അപ് കച്ചവടങ്ങൾ പാളിപ്പോകുന്നത് എന്തുകൊണ്ട് ? 
കോവിഡിന് ശേഷം മാറിമറിഞ്ഞ ലോക ക്രമത്തിൽ പുതിയ തരം ജോലികളുടെ സാദ്ധ്യതകളുണ്ട്. അതിൽ ചിലതിന്‍റെ ഗതികൾ കേൾക്കാം
ലോകത്തിലെ ഏറ്റവും മോശം സ്ഥലമാണോ കേരളം ? ഒരു നല്ല നാടിനു വേണ്ട സകല സൗകര്യങ്ങളും ഉണ്ടായിട്ടും കേരളം ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കും ? ലോകപരിചയം വേണ്ടുവോളം ഉള്ളവർ വരെ കേരളം  പാപ്പരാകുന്നു എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കാരണമാകുന്നു. കുട്ടികൾ നാടുവിട്ട്‍ പഠിക്കാൻ പോകുന്നു. കാണാൻ സുന്ദരം എന്നത് വാചകത്തിൽ മാത്രം ഒതുങ്ങുന്നു. ആ 'വിശേഷങ്ങൾ' കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്.. Is Kerala the world's worst place? Kerala has every amenity needed for a good country, therefore why is it labelled in this way? Even people with sufficient global experience think Kerala is going bankrupt when they hear the news. Children will travel to learn there. The text itself is the only thing that is beautiful to look at. Listen to the Bull's Eye Podcast from Malayalam Manorama Senior Correspondent P Kishore.
മൾട്ടി ടാസ്കിങ്ങിനു മികച്ച ഉദാഹരണങ്ങളാണ് കോവിഡാനന്തര കച്ചവടങ്ങൾ.  പൊതു അവധി ദിവസങ്ങളിലേക്ക് മാത്രമായി ജോലിക്കാരെ തയാറാക്കി നിർത്തുകയാണ് പുതിയ രീതി. ഇത്തരം ജോലിക്കാരെ സർവ്വ സൗകര്യങ്ങളും നൽകി പരിഗണിക്കുകയാണ് മുതലാളിമാർ. ആ 'വിശേഷങ്ങൾ' കേൾക്കാം  മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..
അമേരിക്കയെ മറികടന്നു ഉദയസൂര്യന്റെ നാടെന്നു അറിയപ്പെടുന്ന ജപ്പാൻ വൻ സാമ്പത്തിക ശക്തിയായി ഉയർന്നു പൊങ്ങുന്നത് കണ്ടു ലോകശക്തികൾ ഞെട്ടിത്തരിച്ചിരുന്ന കാലം. ജപ്പാന്റെ ബ്രാന്റുകൾ എല്ലാം ലോകപ്രശസ്തമായിരുന്ന സമയം. അക്കാലത്തു തന്നെ അവരുടെ കോർപറേറ്റ് വളർച്ചയുടെ രഹസ്യങ്ങൾ ചുരുളഴിക്കുന്ന ‘റൈസിങ് സൺ’ എന്ന നോവൽ മൈക്കേൽ ക്രൈറ്റൻ രചിച്ചു. എന്നാൽ തൊണ്ണൂറുകളിൽ ജപ്പാനെ മാന്ദ്യം ബാധിച്ചു. പിന്നീട് മാറി മാറി ഭരിച്ച 18 പ്രധാനമന്ത്രിമാർ ജപ്പാനെ കുട്ടിചോറാക്കിയപ്പോൾ, അവിടെ നിന്നും കരംപിടിച്ചു കയറ്റിയത് ഷിൻസ ആബെയാണ്. അബെയുടെ ഇക്കണോമിക്സ് നയങ്ങളാണണ് അബെനോമിക്സ്. കേള്‍ക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..
ബ്രാൻഡുകൾ അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ തികച്ചും വ്യത്യസ്തമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അതൊരു ബിസിനസ് മോഡലാണ്.കേള്‍ക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്
വിദേശ ബ്രാന്‍ഡുകളെന്ന പേരിൽ നമ്മൾ കേരളത്തിൽ വാങ്ങുന്ന ഉൽപന്നങ്ങൾ യഥാർഥത്തിൽ ‘നാടനാണെന്ന്’ അറിഞ്ഞാൽ എങ്ങിനെയുണ്ടാകും? ജെവി ലൂക്കർ യുഎസ്എ എന്ന അമേരിക്കൻ ബ്രാൻഡിൽ വിൽക്കുന്ന ഉല്‍പന്നങ്ങളുടെ നിർമാണവും വിപണനവും മലയാളി കമ്പനിയാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടല്ലേ? ഇങ്ങനെ ബ്രാൻഡുകളിലും നാടനേത് ഒറിജിനലേത് എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയാണിന്ന്. അക്കഥയാണ് ഇത്തവണ...
സായിപ്പും മദാമ്മയും പൂണ്ടു വിളയാടിയിരുന്ന ഫൈവ് സ്റ്റാർ റിസോർട്ടാണ്. നാട്ടുകാരെ അവർക്കു വേണ്ടായിരുന്നു. ഡോളറും പൗണ്ടും മറ്റും വന്നു മറിയുമ്പോൾ രൂപ ആർക്കു വേണം. രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്നു എന്ന ഗമയും ഉണ്ടായിരുന്നു.  കോവിഡ് കഴിയുമ്പോൾ ടൂറിസ്റ്റ് റിസോർട്ടുകളിൽ വിദേശികളില്ല, നാടൻ മാത്രം. ഡൽഹി, മുംബൈ, അഹമ്മദാബാദ് ഐറ്റംസാണ്. ഗുജറാത്തികളും മാർവാഡികളും ജൈനൻമാരും മറാഠികളും സിന്ധികളും.   
loading
Comments 
Download from Google Play
Download from App Store