DiscoverManorama SPORTS
Manorama SPORTS
Claim Ownership

Manorama SPORTS

Author: Manorama Online

Subscribed: 0Played: 0
Share

Description

കായികലോകത്തെ വിശേഷങ്ങളും വാർത്തകളും കേൾക്കാം മനോരമ സ്പോർട്സ് പോട്കാസേറ്റിലൂടെ.
Lets listen to SPORTS on Manorama Online Podcast

For more - https://specials.manoramaonline.com/News/2023/podcast/index.html
28 Episodes
Reverse
ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. ആതിഥേയരായ ഇന്ത്യക്ക് ഇത്തവണ കിരീടം നേടാൻ സാധിക്കുമോ? ഏഷ്യാകപ്പ്, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര എന്നിവയിലെല്ലാം ആധികാരിക വിജയം നേടിക്കൊണ്ട് മുന്നേറുന്ന ഇന്ത്യക്ക് ലോകകപ്പിലും മികവ് തുടരാനാകുമോ? ടീം ഇന്ത്യയുടെ മികവുകളും പോരായ്മകളും എന്തെല്ലാം. ലോക കപ്പിന് എത്തുന്ന മറ്റ് ടീമുകളുടെ ഒരുക്കങ്ങൾ എവിടെവരെയായി. അവരുടെ സാധ്യതകൾ എന്തെല്ലാം? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും ചർച്ചചെയ്യുന്നു... കേൾക്കാം മനോരമ ഓൺലൈൻ പ്രീമിയം സ്പോർട്സ് ‘പോഡ്‌കാസ്റ്റ്’ A few days to the commencement of ODI Cricket World Cup to be hosted by India. Can India win the title this time? Can India continue its success journey  after winning the Asia Cup and the series against Australia? What are the strengths and weaknesses of Team India? What are the preparations of the other teams for the World Cup, and what are their chances for victory? Malayalam Manorama Sports Editor Sunish Thomas and Assistant Editor Shameer Rahman are discussing these topics in the Manorama Online Premium Sports Podcast.
ഏകദിന ലോകകപ്പിനും ഏഷ്യ കപ്പിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാൻ സിലക്ടർമാർക്ക് എന്നല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പോലും പറ്റുമെന്നു തോന്നുന്നില്ല. കാരണം അത്രമേൽ സങ്കീർണമാണ് ഈ വിഷയം. ശ്രേയസ് അയ്യരുടെയും കെ.എൽ. രാഹുലിന്റെയും പരുക്ക് മാറി ഫിറ്റ്നസ് റിപ്പോർട്ട് കിട്ടാൻ വേണ്ടിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം വൈകുന്നതത്രെ. രാഹുലിനെയും ശ്രേയസ് അയ്യരെയും ടീം ഇന്ത്യ അത്രമേൽ ആശ്രയിക്കുന്നു എന്നാണ് അതിനർഥം. രാഹുലും അയ്യരും ഉണ്ടെങ്കിലും ഇല്ലെങ്കിലും എങ്ങനെയായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം?  മനോരമ സ്പോർട്സ് പോഡ്കാസ്റ്റ് ടീം ഈ ചോദ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോടു വരെ ചോദിച്ചു! എന്താണ് അതിനു കിട്ടിയ ഉത്തരം? വിശകലനം ചെയ്യുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്‌മാനും. A Challenging Task: Even Artificial Intelligence Cant Predict Indian World Cup Cricket Team. Suneesh Thomas and Shameer Rahman talking here
ജഗതി ശ്രീകുമാറും മോഹൻലാലും മത്സരിച്ചഭിനയിച്ച ‘അരം പ്ലസ് അരം കിന്നരം’ സിനിമയിലെ കെ ആൻഡ് കെ ഓട്ടമൊബീൽസിന്റെ അവസ്ഥയിലാണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം. എത്ര അഴിച്ചുപണിതിട്ടും സ്മൂത്ത് റണ്ണിങ് കണ്ടിഷൻ ആകാത്ത വാഹനത്തിന്റെ അതേ അവസ്ഥ! ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്നു. എന്നാൽ ഇതുവരെ ഇന്ത്യയ്ക്ക് ഒരു ടീമിനെ നിർണയിക്കാൻ സാധിച്ചിട്ടില്ല. വെസ്റ്റിൻഡീസ് പര്യടനത്തിനിടയിലും, പരീക്ഷണങ്ങൾ നടത്തുന്നതിലായിരുന്നു ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ താൽപര്യം. ഈ പരീക്ഷണങ്ങൾക്കെല്ലാം ഒടുവിൽ ഇനിയെന്ന് ഒരു 15 അംഗ ടീമിനെ നമുക്ക് കണ്ടെത്താൻ കഴിയും? കാലങ്ങളായി ഇന്ത്യയെ പിന്തുടരുന്ന ചോദ്യമായ നാലാം നമ്പർ പൊസിഷനിൽ ഇത്തവണ ആരു കളിക്കും? ജസ്പ്രീത് ബുമ്ര തിരിച്ചു വരുമോ? മടങ്ങിയെത്തുന്ന ബുമ്രയ്ക്ക് പഴയ മൂർച്ചയോടെ പന്തെറിയാൻ സാധിക്കുമോ? സഞ്ജു സാംസന്റെ ഭാവി എന്താകും? സർവ്വോപരി ഏകദിന ലോകകപ്പിന്റെതന്നെ ഭാവി ഈ ലോകകപ്പോടെ നിർണയിക്കപ്പെടില്ലേ? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും ചർച്ചചെയ്യുന്നു... കേൾക്കാം ‘പോഡ്‌കാസ്റ്റ്’ English Summary: As the cricket world is gearing up for the ODI World Cup, which is hosted by India, the state of affairs of Team India is in limbo, very much like the comically sad plight K&K Automobiles had in a super hit Malayalam movie, immortalized by Mohan Lal and Jagathy Sreekumar. The team is not up and running yet, despite going through so much repair work of late. Neither the team management nor the fans seem to have any idea who will be selected for the final 15 for the tournament. During the just concluded ODI series against the West Indies, coach Rahul Dravid prioritized experimentation. After all this chopping and changing, the most important question is how soon Team India can pick their final group of players. Will India find a solution to its perennial number four batter problem? Will Jasprit Bumrah be back to his best to spearhead the bowling attack? What are Sanju Samson's chances? Ultimately, what will be the future of ODIs after this World Cup? Malayala Manorama's Sports Editor Sunish Thomas and Assistant Editor Shameer Rehman discuss all these issues.
ഇംഗ്ലണ്ടിന്റെ ബാസ്ബോളും ഓസ്ട്രേലിയയുടെ ക്ലാസിക് ക്രിക്കറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമായിരുന്നില്ല ഇക്കഴിഞ്ഞ ആഷസ് പരമ്പര. ഒരുപക്ഷേ, ലോക ക്രിക്കറ്റിന്റെ ചരിത്രംതന്നെ ഈ ആഷസ് പരമ്പരയ്ക്കു മുൻപും ശേഷവും എന്ന രീതിയിൽ ഭാവിയിൽ നിർണയിക്കപ്പെട്ടേക്കാം. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ട് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയം എന്ന, രണ്ടു പതിറ്റാണ്ടിൽ ഏറെക്കാലമായി തുടരുന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അവർക്കു സാധിച്ചില്ല. മഴ മൂലം തടസ്സപ്പെട്ട ഒരു ടെസ്റ്റ് ഒഴികെ മറ്റു നാലു മത്സരങ്ങളിലും റിസൽട്ട് ഉണ്ടാക്കാനായി എന്നതാണ് ഈ പരമ്പരയുടെ സവിശേഷത. ബാസ് ബോളിന്റെ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിന്റെ മൊത്തം ഭാവി എന്തായിരിക്കും എന്നതിന്റെ സൂചനകൾ ഈ പരമ്പര ക്രിക്കറ്റ് ലോകത്തിനു നൽകിക്കഴിഞ്ഞു. എന്താണ് ഇത്തവണത്തെ ആഷസ് പഠിപ്പിച്ച പാഠങ്ങൾ? വിലയിരുത്തുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും പോഡ്കാസ്റ്റിലൂടെ... English Summary Finally, the Ashes series ended in a draw with Australia and England winning 2 matches. Defending champions Australia retained the Ashes title but their dream of winning a series in England after 2 decades remained elusive, as the hosts won the fifth Test Match in dramatic fashion on the final day. The series is being hailed as one the best in recent Test history with England maximizing their Bazball style and Australia sticking to the conservative style. This has been a defining series and Test cricket may well be defined in the future as before and after this Ashes series.
മഴ തടസ്സപ്പെടുത്തിയ ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റ് തട്ടിയകറ്റിയത് ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകളെയാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തിയെങ്കിലും കഥ ഇവിടെ അവസാനിക്കുന്നില്ല. ഓവലിൽ അടുത്ത ദിവസം ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയുമായ ടെസ്റ്റ് ഇരു ടീമുകൾക്കും ഒരുപോലെ നിർണായകം. വിജയ വഴിയിലേക്ക് തിരികെയെത്താനും ബാസ് ബോളിനെ കുറിച്ച് ഉയർന്നിരിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനും ഇംഗ്ലണ്ടിന് ഈ മത്സരം ജയിച്ചേ മതിയാകൂ. രണ്ടു പതിറ്റാണ്ടിനു ശേഷം ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുക എന്ന മോഹം ഓസ്ട്രേലിയയ്ക്കും ഉണ്ട്.  വിലയിരുത്തുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും പോഡ്കാസ്റ്റിലൂടെ... Although Australia have retained the Ashes, by virtue of drawing the fourth Test Match at Old Trafford, cricket fans across the globe are eagerly waiting for the final showdown between England and the Aussies to be held at the Oval. Despite losing the urn, England have everything to fight for, starting with the prospect of squaring the series and leaving an indelible mark of their new brand of cricket, known as the Bazball on the test mach arena. Whereas, Australians, the newly crowned World Test Champions have to prove that they are still the best in the business. A classic is waiting. Over to the Oval! For more - https://specials.manoramaonline.com/News/2023/podcast/index.html
ഹെഡിങ്ലിയിൽനിന്ന് തലയുയർത്തി ഇംഗ്ലണ്ട് ടീം മടങ്ങുന്നു. ഓസ്ട്രേലിയയ്ക്ക് എതിരായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലെ വിജയം ഇംഗ്ലണ്ടിന്റെ തിരിച്ചു വരവിന്റെ അടയാളമാണ്. ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ടെങ്കിലും ബാസ് ബോൾ കളിശൈലിയിൽ തന്നെ ബെൻസ്റ്റോക്സും സംഘവും മൂന്നാമത്തെ ടെസ്റ്റിലും ഓസ്ട്രേലിയയെ നേരിട്ടു, അതിൽ വിജയിച്ചു. ടീം പ്രകടനത്തിന്റെ കാര്യത്തിൽ ഓസ്ട്രേലിയ പരാജയപ്പെട്ട ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ടിന്റെ ഉയർത്തെഴുന്നേൽപ്പിന്റെയും ഓസ്ട്രേലിയയുടെ ഇടർച്ചയുടെയും സൂചനകൾ നൽകിയ മത്സരം. 19ന് അടുത്ത ടെസ്റ്റ് മാഞ്ചസ്റ്ററിൽ ആരംഭിക്കുമ്പോൾ തലവേദന ആർക്ക്?  ഓസ്ട്രേലിയയ്ക്കോ ഇംഗ്ലണ്ടിനോ? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സംസാരിക്കുന്നു. After losing the first two matches in the current Ahses, Ben Stokes and his England team came back strongly in Headingley with a 3-wicket win to keep the series alive. They stuck to the Bazball method. In terms of performance, this is one Test that saw Australia fail to live up to their potential. While it showcased sharpness of British bowling, it exposed the chinks in the Aussie armoury. As the third Test begins in Manchester on July 19, has the momentum shifted to the home side? For more - https://specials.manoramaonline.com/News/2023/podcast/index.html
ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ നേടിയ വിജയം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിക്കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന്റെ നവോത്ഥാനത്തിനുതന്നെ വഴിയൊരുക്കുന്ന ഒന്നായി മാറുമെന്നു പരക്കെ പ്രശംസിക്കപ്പെട്ട ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ആക്രമണ ക്രിക്കറ്റ് ശൈലി ഓസ്ട്രേലിയയുടെ പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റ് ശൈലിക്കു മുന്നിൽ പരാജയപ്പെട്ടു. ഈ തോൽവി ബാസ് ബോളിന്റെതന്നെ പരാജയമാണോ? അതോ വരാനിരിക്കുന്ന വൻ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയാണോ? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും വിലയിരുത്തുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയക്ക് മുന്നിൽ വിജയം അടിയറവ് വച്ച് ഇന്ത്യ. ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയ ഈ വീഴ്ചയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചത് എന്തൊക്കെ? ഇന്ത്യൻ ക്രിക്കറ്റ് ടീം സമീപകാലത്ത് സംഭവിക്കുന്നത് എന്താണ്? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സംസാരിക്കുന്നു
ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിശ്വവിജയത്തോടെ ഐപിഎൽ പതിനാറാം സീസണിനു കൊടിയിറങ്ങി. കളത്തിൽ വാണവരും വീണവരും ഒട്ടേറെ. സൂപ്പർതാര പദവിയിലേക്ക് ഉയർന്നവർ, പ്രതീക്ഷയ്ക്കൊത്ത മികവ് പുറത്തെടുക്കാൻ കഴിയാതെ പോയവർ, തുടക്കത്തിൽ ആളിക്കത്തി പിന്നീട് അണഞ്ഞുപോയവർ... ഇങ്ങനെ എത്രയെത്ര കാഴ്ചകൾ. ഒരുപക്ഷേ മഹേന്ദ്ര സിങ് ധോണിയെന്ന പേര് ഏറ്റവുമധികം മുഴങ്ങിക്കേട്ട ഐപിഎൽ സീസൺ കൂടിയായിരിക്കും കഴിഞ്ഞു പോകുന്നത്. ഫൈനലിൽ വിജയിച്ചതോടെ, ഇനിയൊരു ഐപിഎലിനു കൂടി ധോണി ഉണ്ടാകുമോ എന്ന ചോദ്യമാണ് ചെന്നൈ ടീമിനു മേൽ വട്ടമിട്ടു പറക്കുന്നത്.  ധോണിയെ ചുറ്റിപ്പറ്റിയുള്ള ടീം എന്ന നിഴലിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിനു പുറത്തു കടക്കാനാകുമോ? ധോണി മാറിക്കഴിഞ്ഞാൽ ആ ടീമിന്റെ സ്വഭാവം എന്തായിരിക്കും? ടീം മാനേജ്മെന്റും ചെന്നൈ ആരാധകരുമെല്ലാം ഇതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിക്കഴിഞ്ഞു. പക്ഷേ ചെന്നൈയിലും ധോണിയിലും തീരുന്നില്ല ഐപിഎൽ വിശേഷങ്ങള്‍. മലയാളി താരങ്ങളുടെ പ്രകടനത്തെക്കുറിച്ചു വരെ പറയാനുണ്ട്. ആരാണ് യഥാർഥത്തിൽ ഈ ഐപിഎലിലെ താരമെന്ന ചോദ്യവും ബാക്കി. പതിനാറാം സീസണിലെ വീഴ്ചകളും വിജയങ്ങളുമടങ്ങിയ ഐപിഎൽ പ്രകടനങ്ങൾ വിലയിരുത്തുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും ചീഫ് സബ്‌ എഡിറ്റർ ഷമീർ റഹ്മാനും. കേൾക്കാം ഐപിഎൽ സ്പെഷൽ പോഡ്‌കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡ്... IPL T20 Cricket Season 16 Analysis in Malayalam
ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് സീസണ് ഇതു പാതിക്കാലം. മത്സരച്ചൂടിനെ ആവേശകരമാക്കി റൺമഴ പെയ്തിറങ്ങുന്ന മത്സരങ്ങൾ. അസാധ്യമെന്നു തോന്നിക്കുന്ന ടോട്ടലുകൾ അനായാസം പിന്തുടർന്നു ജയിക്കുന്ന ടീമുകൾ. സ്വദേശി– വിദേശി വ്യത്യാസമില്ലാതെ കളം വാഴുന്ന താരങ്ങൾ... ഇന്ത്യൻ ക്രിക്കറ്റ്, ലോകം ഭരിക്കാനൊരുങ്ങുന്ന കാഴ്ചയ്ക്കു കൂടിയാണ് ഐപിഎൽ വഴിയൊരുക്കുന്നത്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികൾ മറ്റു രാജ്യങ്ങളിലെ ലീഗുകളിലും നിറസാന്നിധ്യമായിക്കഴിഞ്ഞു. ഫുട്ബോളിന്റെ മാതൃകയിൽ ക്രിക്കറ്റ് താരങ്ങളും ഭാവിയിൽ ക്ലബ്ബുകളുമായി പ്രഫഷനൽ കരാറുകൾ ഒപ്പിടുന്ന രീതി വരുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു. ക്രിക്കറ്റ് ലോകത്ത് വരാനിരിക്കുന്ന മാറ്റങ്ങളുടെ ഈ വലിയ സാഹചര്യം വിലയിരുത്തുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും ചീഫ് സബ്‌ എഡിറ്റർ ഷമീർ റഹ്മാനും പോഡ്കാസ്റ്റിലൂടെ... IPL is Changing the World Cricket Scenario: Analysis Podcast
കളിക്കാരുടെ പ്രകടനത്തിലെ നേരിയ വിശദാംശങ്ങൾ പോലും ഇഴകീറി പരിശോധിച്ച് ടീമുകൾ തന്ത്രങ്ങൾ ഒരുക്കുന്ന കാലം. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഐപിഎല്ലിന് കാണികളെയും ആരാധകരെയും വർധിപ്പിക്കാനും ആവേശം ഇരട്ടിയാക്കാനും സാധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഇംപാക്ട് പ്ലെയർ മുതൽ മത്സര സംപ്രേഷണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലെ നവീന സംവിധാനങ്ങൾ വരെ ഇനിയുമുണ്ട് ഏറെ. അവയെക്കുറിച്ചും ഐപിഎല്ലിൽ കഴിഞ്ഞ വാരം അത്ഭുത പ്രകടനം നടത്തിയ താരങ്ങളെ കുറിച്ചും ഒരു അവലോകനം. മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസ്, ചീഫ് സബ്‌ എഡിറ്റർ ഷമീർ റഹ്മാൻ എന്നിവരുടെ പോഡ്കാസ്റ്റ് കേൾക്കാം.
ഈ സീസൺ ഐപിഎലിൽ നടക്കുന്നത് ഇന്ത്യൻ താരങ്ങളുടെ അശ്വമേധം. വൻവില കൊടുത്തു സ്വന്തമാക്കിയ വിദേശ താരങ്ങളെക്കാൾ തകർപ്പൻ പ്രകടനം നടത്തുന്നത് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വന്ന അധികമാരും അറിയാത്ത യുവ താരങ്ങളാണ്. സായി സുദർശൻ, റിങ്കു സിങ്, ഋതുരാജ് ഗെയ്‌ക്വാദ് എന്നിവർ അവരിൽ ചിലർ മാത്രം. ‘യഥാർഥ ഇന്ത്യൻ’ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ വിശേഷങ്ങൾ അറിയാം. മനോരമ ഓൺലൈൻ ഐപിഎൽ സ്പെഷൽ പോഡ്കാസ്റ്റിൽ വിലയിരുത്തുന്നു മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും ചീഫ് സബ്‌ എഡിറ്റർ ഷമീർ റഹ്മാനും...
ശ്രേയസ് അയ്യരില്ലാത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഋഷഭ് പന്തില്ലാതെ ഡൽഹി ക്യാപിറ്റൽസ്, ജസ്പ്രീത് ബുമ്രയില്ലാതെ മുംബൈ ഇന്ത്യൻസ്. പരുക്കിന്റെ പിടിയിലായ പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തിന്റെ തളർച്ചയിൽ ചില ഫ്രാഞ്ചൈസികൾ. കന്നി ഐപിഎല്ലിന് 17.50 കോടിയുടെ കനത്തിലെത്തുന്ന കാമറൻ ഗ്രീനും (മുംബൈ) 13.50 കോടിയുടെ പവറിൽ ഹാരി ബ്രൂക്കും (ഹൈദരാബാദ്) തകർപ്പൻ അടികൾക്ക് തയ്യാറെടുത്തുനിൽക്കുന്നു. ഒക്ടോബർ മാസം തുടങ്ങുന്ന ഏകദിന ലോകകപ്പിലേക്കുള്ള വാതിൽ മലർക്കെ തുറന്നിട്ട് ടീമുകൾ. ഫേവറിറ്റുകളെ ഇനി ഐപിഎൽ നിശ്ചയിക്കും. കിട്ടിയ അവസരം മുതലെടുക്കാനൊരുങ്ങി സഞ്ജു സാംസൺ മുതൽ രവി ബിഷ്ണോയ് വരെയുള്ള താരങ്ങളുടെ നീണ്ടനിരയുണ്ട്. പുതിയ നിയമങ്ങളോടെയെത്തുന്ന 2023 സീസണിൽ അതിജീവനം എങ്ങനെ? സീനിയേഴ്സിനെ കടത്തിവെട്ടുമോ യൂത്തൻമാർ? കണ്ണുവയ്ക്കേണ്ട പ്രമുഖ താരങ്ങൾ ആരൊക്കെ? ബാറ്റിങ് വെടിക്കെട്ടിനുമപ്പുറം പന്തു കുത്തിത്തിരിയുന്ന വിക്കറ്റുകളിൽ ടീമുകൾ എങ്ങനെ കളി തിരിക്കും? മനോരമ ഓൺലൈൻ ഐപിഎൽ സ്പെഷ്യൽ പോഡ്കാസ്റ്റ് കേൾക്കാം.
മൊറോക്കോ. ഒഫിഷ്യലായി പേരു പറഞ്ഞാൽ കിങ്ഡം ഓഫ് മൊറോക്കോ. പിന്നെയുമെന്തിനാണ് ലോകകപ്പില്‍ മൊറോക്കോ മത്സരിക്കുമ്പോൾ ടീമിന്റെ പേരിന്റെ സ്ഥാനത്ത് എംഎആർ എന്നെഴുതുന്നത്? ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പേരിലെ പ്രധാനപ്പെട്ട മൂന്നക്ഷരങ്ങളാണ് സാധാരണ ടിവി സ്ക്രീനിലും സ്കോർ ബോർഡിലുമൊക്കെ കാണുക. മിക്കവാറും അത് ആദ്യത്തെ മൂന്നക്ഷരമായിരിക്കും. ഉദാഹരണത്തിന് ഇംഗ്ലണ്ട്. ടീമിന്റെ പേരിലെ ആദ്യത്തെ മൂന്നക്ഷരങ്ങളായ E, N, G എന്നിവയാണ് സ്കോർ ബോർഡിൽ കാണാനാവുക. അർജന്റീനയ്ക്കാണെങ്കില്‍ A, R, G, ബ്രസീലിനാണെങ്കിൽ B, R, A. സെമിഫൈനലിൽ മൊറോക്കോയെ 2–0ത്തിന് തോൽപിച്ച ഫ്രാൻസിന്റെ കാര്യം തന്നെയെടുക്കാം. F, R, A എന്നല്ലേ സ്ക്രീനിൽ കണ്ടത്? അങ്ങനെ നോക്കുമ്പോള്‍ മൊറോക്കോയുടെ പേരിന്റെ സ്ഥാനത്ത് M, O, R എന്നല്ലേ വരേണ്ടത്, പിന്നെങ്ങനെ M, A, R ആയി?  കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’  ഏറ്റവും പുതിയ എപ്പിസോഡ്...
അർജന്റീനയും ഫ്രാന്‍സും ലോകകപ്പ് ഫൈനലിലെത്തുമെന്നു പ്രവചിച്ചിരുന്ന എത്ര പേരെ നിങ്ങൾക്കറിയാം. പലരും അത്തരമൊരു പ്രവചനം നടത്തിയിട്ടുണ്ടാകാം. പക്ഷേ അത്തരത്തില്‍ ശരിയായ പ്രവചനം നടത്തിയ ഒരാൾ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണം പ്രവചിച്ചിട്ടുണ്ടോ? കോവിഡ് ലോകത്ത് ആഞ്ഞടിക്കുമെന്നു പ്രവചിച്ചിട്ടുണ്ടോ? റഷ്യ യുക്രെയ്നിനെ ആക്രമിക്കുമെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുണ്ടോ? എന്തിനേറെപ്പറയണം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുമെന്നു പ്രവചിച്ചിട്ടുണ്ടോ? ഇല്ലല്ലേ... അവിടെയാണ് അതോസ് സലോമെ എന്ന ബ്രസീലുകാരൻ വ്യത്യസ്തനാകുന്നത്. ബ്രസീലിലെ സകലമാന ജനങ്ങളും ലോകകപ്പിൽ സ്വന്തം ടീമിനു വേണ്ടി ആർപ്പുവിളിക്കുമ്പോൾ അതോസ് പറഞ്ഞു– ആരാധകരേ ശാന്തരാകുവിൻ, ക്വാർട്ടറിനപ്പുറത്തേക്ക് ബ്രസീൽ പോകില്ല. പക്ഷേ ബ്രസീലിന്റെ ബദ്ധശത്രു അർജന്റീന ക്വാർട്ടറും സെമിയും കടന്ന് ഫൈനലിലെത്തും. അവിടെ ഫ്രാൻസുമായി ഏറ്റുമുട്ടും. അതോസിന്റെ വാക്കുകൾ ബ്രസീലുകാർക്കെന്നല്ല ലോകത്തിനു തന്നെ ഞെട്ടലാണ്. എന്തുകൊണ്ടാണത്? അതോസ് പറയുന്നതിനെ വിശ്വസിക്കാമോ? കേൾക്കാം ലോകകപ്പ് ഫുട്ബോൾ സ്പെഷൽ ഓഡിയോ സ്റ്റോറി ‘29 ഫുട്ബോൾ നൈറ്റ്സിന്റെ’ ഏറ്റവും പുതിയ എപ്പിസോഡ്... 
1986ലെ ലോകകപ്പ്. അതിനോടകം മൂന്നു തവണ ബ്രസീൽ ലോക ഫുട്ബോൾ കിരീടം നേടിക്കഴിഞ്ഞിരുന്നു. മൈതാനങ്ങളിൽ ‘പെലെ പെലെ...’ എന്നു മാത്രം ആർപ്പുവിളികൾ മുഴങ്ങിയിരുന്ന കാലം. അവിടേക്കാണ് അർജന്റീനയിൽനിന്ന് ഒരു അഞ്ചടി അഞ്ചിഞ്ചുകാരന്റെ വരവ്. അയാളുടെ പടയോട്ടത്തിനു മുന്നിൽ അക്കൊല്ലം ലോകകപ്പും വീണു. കപ്പ് ഇതാദ്യമായി അർജന്റീനയിലേക്ക്. അന്നുവരെ ശരാശരി കളിക്കാരുടെ മാത്രം ടീമായിരുന്ന ആ ലാറ്റിനമേരിക്കൻ രാജ്യം ലോകത്തിന്റെ നെറുകയിലെത്തി. പെലെയ്ക്കൊപ്പം ആ അർജന്റീനക്കാരന്റെ പേരും ഭൂഖണ്ഡങ്ങൾ കടന്ന് ഫുട്ബോൾമനസ്സുകളിൽ പതിഞ്ഞു. ലോകകപ്പിൽ മത്സരിക്കാനുള്ള ‘പക്വത’യില്ലെന്നു പറഞ്ഞ് ഒരിക്കൽ അധികൃതർ മാറ്റി നിർത്തിയിരുന്നയാളാണ് ആ താരം– ഡിയേഗോ മറഡോണ. അദ്ദേഹത്തിന്റെ ജീവിതകഥയാണിത്... കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’  ഏറ്റവും പുതിയ എപ്പിസോഡ്...
ഫുട്ബോൾ ഇതിഹാസം മറഡോണ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് പുറത്തായ ലോകകപ്പ്. 1994ൽ യുഎസിൽ നടന്ന ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടലുകളിലൊന്ന് ഇതായിരുന്നു. പ്രധാന താരമില്ലാതെ ടൂർണമെന്റിലുടനീളം കളിക്കേണ്ടി വന്നു അന്ന് അർജന്റീനയ്ക്ക്. പക്ഷേ ഫൈനലിലെത്തിയത് ഇറ്റലിയും ബ്രസീലും. ലോകകപ്പ് ചരിത്രത്തിലാദ്യമായി പെനൽറ്റി ഷൂട്ടൗട്ടിൽ വിജയിയെ നിശ്ചയിച്ചതും ഈ മത്സരത്തിലായിരുന്നു. അന്ന് 3–2ന് ഇറ്റലിയെ ബ്രസീൽ തോൽപിച്ചു. എന്നാൽ ഈ ഫൈനലിനേക്കാളും മറഡോണയേക്കാളും 1994ലെ ലോകകപ്പിൽ ഫുട്ബോൾ ലോകം ഏറ്റവുമധികം ഓർത്തിരിക്കുക മറ്റൊരു പേരാണ്. അതൊരു കൊളംബിയക്കാരന്റെ പേരാണ്–ആന്ദ്രെ എസ്കോബർ. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ രക്തസാക്ഷി. എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു എസ്കോബർ. സെക്കൻഡ് ഗ്രൂപ്പ് മത്സരത്തിൽ അദ്ദേഹത്തിന്റെ കാലിൽനിന്ന് അബദ്ധവശാൽ പിറന്ന ഒരു സെൽഫ് ഗോൾ പിന്നീട് ചരിത്രത്തിലെ മറക്കാനാകാത്ത ചോരപ്പാടാവുകയായിരുന്നു. യുഎസിനെതിരെയായിരുന്നു ആ മത്സരം. അന്ന് എന്താണു സംഭവിച്ചത്? എങ്ങനെയാണ് എസ്കോബർ കൊല്ലപ്പെട്ടത് ?
കാൽപന്തിന്റെ മാത്രമല്ല, നിറങ്ങളുടെ കൂടി കളിയാണു ഫുട്ബോൾ. രാജ്യങ്ങളും അതുപോലെത്തന്നെ ക്ലബുകളും ഹോം– എവേ മത്സരങ്ങൾക്കായി പ്രത്യക ജഴ്സിയൊരുക്കിയാണു കളത്തിലിറങ്ങുക. കാനറി മഞ്ഞയിൽ ബ്രസീൽ, നീല ജഴ്സിയിൽ ഫ്രാൻസ്...  രാജ്യത്തിന്റെ ഐഡന്റിന്റി തന്നെയാണ് പല ജഴ്സികളുടെയും ചേരുവ. ദേശീയ പതാകയോടു ചേർന്നു നിൽക്കുന്ന നിറംതന്നെ ജഴ്സിയുടെ പ്രധാന നിറമായി ഉപയോഗിക്കുന്നതാണു ഫുട്ബോളിലെ കീഴ്‌വഴക്കം. ഇംഗ്ലണ്ട്, അർജന്റീന, സ്പെയിൻ അടക്കമുള്ള പോപ്പുലർ രാജ്യങ്ങളുടെ പതാകയും ജഴ്സിയുടെ നിറവും എടുത്തുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും.ഇവിടെ വേറിട്ടു നിൽക്കുന്ന ടീമാണു നെതർലൻഡ്സ്.ഓറഞ്ച് ഷോട്ട്സും ടോപ്പുമടങ്ങുന്ന ഓൾ ഓറഞ്ചാണ് അവരുടെ പ്രൈമറി ടീം കിറ്റ്. പക്ഷേ, അവരുടെ ദേശീയ പതാകയിൽ അടങ്ങിയിരിക്കുന്നതോ? ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങളും. ദേശീയ പതാകയിൽ മഷിയിട്ടു നോക്കിയാൽപ്പോലും കിട്ടാത്ത ഈ ഓറഞ്ച് നിറം പിന്നെ എങ്ങനെ നെതർലൻഡ്സ് ജഴ്സിയുടെ പ്രധാന നിറമായി? കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞപ്പട ആണെങ്കിൽ നെതർലൻഡ്സ് ഫുട്ബോള്‍ ടീം ഓറഞ്ച് പടയാകുന്നത് എങ്ങനെയാണ്?  Orange is the color of the Dutch royal family - the House of Orange-Nassau - and has thus been considered the national color of the region for hundreds of years. The Netherlands national football team is not the only Dutch team that wears orange kits, with the tradition followed in hockey, rugby and other codes too. The football team's nickname is the Orange and they have also been described as Clockwork Orange in sports media reports.
ദുർബലരായ ടീമുകളെ എളുപ്പത്തിൽ തോൽപിക്കുന്ന വമ്പന്‍ ഫുട്ബോൾ ശക്തികൾ– നേരത്തേ ലോകകപ്പിലെ സ്ഥിരം കാഴ്ചയായിരുന്നു ഇത്. എന്നാൽ റഷ്യൻ ലോകകപ്പ് കഴിഞ്ഞ് കളി ഖത്തറിലേക്കെത്തുമ്പോൾ പ്രവചനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ആരു ജയിക്കുമെന്നു പോലും പറയാൻ പറ്റാത്ത അവസ്ഥ. അല്ലെങ്കിൽ നോക്കൂ, ആരെങ്കിലും കരുതിയിരുന്നോ ലാറ്റിനമേരിക്കൻ ശക്തികളായ, മെസ്സിയുടെ അർജന്റീനയെ സൗദി അട്ടിമറിക്കുമെന്ന്! ജപ്പാൻ ജർമനി തോൽപിക്കുമെന്ന്, ബൽജിയത്തെ മൊറോക്കോ പറപ്പിക്കുമെന്ന്...? ഏഷ്യൻ–ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ‘ദുർബല’ ടീമുകൾ ആദ്യ റൗണ്ടിൽത്തന്നെ ഫുട്ബോളിലെ വമ്പന്മാര്‍ക്കു മുന്നിൽ തോറ്റു പുറത്താകുന്ന കാലമൊക്കെ കഴിഞ്ഞു. ആർക്കും ആരെയും അട്ടിമറിക്കാമെന്നായിരിക്കുന്നു. പല ചെറുകിട ടീമുകളും ആക്രമിച്ചു കളിക്കുന്നു, ഗോൾ വഴങ്ങാതിരിക്കുന്നു. ഇതെല്ലാം പെട്ടെന്നൊരു ദിവസംകൊണ്ടു സംഭവിച്ചതല്ല. ലോകകപ്പിലെ ‘കുഞ്ഞന്മാരുടെ’ വമ്പൻ അട്ടിമറികൾക്കു പിന്നിലെന്താണ്? കളിക്കളത്തിൽ പുതുതായി കൊണ്ടു വന്ന സാങ്കേതിക സൗകര്യങ്ങൾ മത്സരത്തിൽ അവർക്ക് സഹായകരമാകുന്നുണ്ടോ? ശക്തരും ദുർബലരും എന്ന വേർതിരിവ് തന്നെ ലോകകപ്പിൽനിന്ന് ഇല്ലാതാകുകയാണോ? താഴെ ക്ലിക്ക് ചെയ്തു കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഓഡിയോ സ്റ്റോറി ഏറ്റവും പുതിയ എപ്പിസോഡ്... Big football powers beating weaker teams with ease – this has been a regular sight at the World Cup in the past. But when the game comes to Qatar, all predictions are overturned. It is impossible to say who will win. Or look, did anyone think the Saudis would topple Latin American powerhouses, Messi's Argentina? Japan will beat Germany, and Belgium will be blown away by Morocco...? What is the real reason behind all these?
ലോകകപ്പിന് ബെൽജിയം ടീമും എവേ ജഴ്സി പുറത്തിറക്കി. അത് അപ്രൂവലിനു വേണ്ടി ഫിഫയ്ക്കു സമർപ്പിച്ചു. പക്ഷേ കണ്ട പടി ഫിഫ പറഞ്ഞു– ഇത് ഖത്തറിന്റെ ഏഴയലത്തേക്ക് പോലും അടുപ്പിക്കാൻ സമ്മതിക്കില്ല. നഹീന്നു പറഞ്ഞാ നഹീ. അതിനൊരു കാരണവുമുണ്ട്. ജഴ്സിയിൽ ലവ് എന്ന വാക്ക് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നു. അതിൽ ‘ഒ’ എന്ന അക്ഷരം ഒരു ലോഗോയുടെ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. അത് സമ്മതിക്കില്ലെന്നാണ് ഫിഫ പറ‍ഞ്ഞത്. ബെൽജിയത്തിന്റെ വെളുത്ത എവേ ജഴ്സിയുടെ കോളറിലായിരുന്നു ലവ് എന്ന് എഴുതിയിരുന്നത്. ആദ്യം ബെൽജിയം കരുതിയത് ലവ് എന്ന വാക്കാണു പ്രശ്നക്കാരനെന്നായിരുന്നു. കാരണം, അതിനോടകം ഖത്തറിൽ ലവ് എന്ന വാക്ക് തീ പടർത്തിക്കഴിഞ്ഞിരുന്നു. പക്ഷേ ബെൽജിയത്തിന് കുരുക്കായത് അതൊന്നുമായിരുന്നില്ല. എന്തായിരുന്നു യഥാർഥ പ്രശ്നം? ഫിഫയുടെ എന്തു നിലപാടാണ് റെഡ് ഡെവിൾസിനു തിരിച്ചടിയായത്? അതിൽ ഖത്തറിന് എന്തെങ്കിലും പങ്കുണ്ടോ? തീനാളങ്ങളുടെ ഗ്രാഫിക് ഡിസൈനുമായി പുറത്തിറക്കിയ ബെൽജിയത്തിന്റെ ഔദ്യോഗിക ജഴ്സിയും വിവാദത്തിൽപ്പെട്ടതെങ്ങനെയാണ്? കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ ഓഡിയോ സ്റ്റോറി ഏറ്റവും പുതിയ എപ്പിസോഡ്...   FIFA tells the Belgium football team to remove the word 'love' on shirts. What is the controversy behind this? Why do World Cup captains drop One Love armbands? - '29 Football Nights' audio story explains.
loading
Comments 
loading
Download from Google Play
Download from App Store