DiscoverTruecopy THINK - Malayalam Podcasts
Truecopy THINK - Malayalam Podcasts
Claim Ownership

Truecopy THINK - Malayalam Podcasts

Author: Truecopythink

Subscribed: 58Played: 2,106
Share

Description

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
1178 Episodes
Reverse
KSEB യുടെ സോളാർ പദ്ധതി എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്? KSEB ഇപ്പോഴും വൻകിട ജലവൈദ്യുതി പദ്ധതികൾക്ക് വേണ്ടി നിലകൊള്ളുന്നത് എന്തു കൊണ്ടാണ്? കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള തുറന്ന സംവാദം.
കേരളം ഇപ്പോൾ നേരിടുന്ന വൈദ്യുതി നിയന്ത്രണത്തെ മുൻനിർത്തി, ഊർജ്ജ മേഖലയിലെ പ്രതിസന്ധിയെയും ഭാവിയിലേക്കുള്ള സ്ഥായിയായ പരിഹാരമാർഗങ്ങളെയും കുറിച്ച് സമഗ്ര സംവാദം. സോളാർ അടക്കമുള്ള ബദൽ ഊർജ്ജ സ്രോതസ്സുകൾ, ഭരണകൂടങ്ങളുടെ നയരാഹിത്യം, KSEB-യിലേതടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ പാളിച്ചകൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നു.EDITORS ASSEMBLY: PART ONE: ഡോ. എം.ജി. സുരേഷ്കുമാർ, ഡോ. ശശി കെ. കോട്ടയിൽ, മനില സി. മോഹൻ, കെ. കണ്ണൻ.
നാർസിസിസം എന്ന ആശയം വ്യക്തികളെയും ചികിത്സകരെയും എന്ത് തരത്തിലാണ് സഹായിക്കുന്നത്? മനസ്സിൻ്റെ മനോജ് ഡോക്‌ടർ - പരമ്പര തുടരുന്നു.
രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകൻ, ഗാന്ധി നിഷേധത്തിൽനിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു. ഇന്ന് ഗാന്ധി ജയന്തി.
മലയാള സിനിമാ ഗാനരംഗത്ത് തന്റെതായ മുദ്ര പതിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത ശാഖയിൽ നിന്ന് തുടങ്ങി മലയാള സിനിമയിലെ മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയ രമേഷ് നാരായൺ ‘ഗർഷോം’ എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ 'പറയാൻ മറന്ന പരിഭവങ്ങൾ...', 'മകൾക്ക്' എന്ന സിനിമയിലെ ഹൃദയസ്പർശിയായ 'മുകിലിൻ മകളേ...', 'മേഘമൽഹാർ' എന്ന ചിത്രത്തിലെ 'ഒരു നറുപുഷ്പമായി...', തുടങ്ങി മലയാളികളുടെ ഏതുകാലത്തെയും പ്രിയപ്പെട്ട ഈണങ്ങൾ സൃഷ്ടിക്കപ്പെട്ട അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച്, യേശുദാസിനെ കൊണ്ട് പാട്ടുകൾ പാടിപ്പിച്ചപ്പോഴുള്ള അനുഭവങ്ങളും, അദ്ദേഹത്തിന്റെ അപാരമായ ആലാപന മികവും രമേഷ് നാരായണൻ ഈ അഭിമുഖത്തിൽ ഓർത്തെടുക്കുന്നു.
loading
Comments