പട്ടാളത്തെ കൂലിക്കെടുക്കുന്ന ദല്‍ഹിയിലെ കച്ചവടക്കാര്‍
Description
അതിര്‍ത്തി കാക്കുന്ന സൈനികര്‍ ബാധ്യതയല്ല ആസ്തിയാണ് എന്ന് ഇന്ത്യക്കാര്‍ക്കറിയാം. അവര്‍ക്ക് ഇത്രയും കാലം ശമ്പളവും പെന്‍ഷനും കൊടുത്തിട്ടുണ്ട്. അതിലാരും ഇന്നുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല, സന്തോഷിച്ചിട്ടേ ഉള്ളൂ. പട്ടാളക്കാര്‍ക്ക് അന്തസ്സോടെയുള്ള ഒരു ജീവിതം സാധ്യമാകാത്ത ഒരു രാജ്യവും നിലനില്‍ക്കില്ല. ദല്‍ഹി ഭരിക്കുന്ന കച്ചവടക്കാര്‍ അത് ഉടനെ മനസ്സിലാക്കും. ഭൂമി ഏറ്റെടുക്കല്‍ നിയമം, നോട്ടു നിരോധനം, ജി.എസ്.ടി, സി.എ.എ, എന്‍.ആര്‍.സി, കാര്‍ഷിക നിയമം, വിവാഹ പ്രായം പതിനെട്ടാക്കല്‍- തുടങ്ങി ആവേശം കയറി നടപ്പിലാക്കിയ മറ്റെല്ലാ നിയമങ്ങളും പോലെ ഇതും ഒന്നുകില്‍ പൊളിയും, അല്ലെങ്കില്‍ മരവിപ്പിക്കും. അതുവരെ സംഘികളുടെ വ്യൂവര്‍ഷിപ്പ് കൊണ്ട് ജീവിക്കുന്ന യൂട്യൂബ് ചാനലുകാരും രണ്ട് രൂപക്ക് ട്വീറ്റ് ചെയ്യുന്ന ഐ.ടി സെല്ലുകാരും ഇതുവെച്ച് കാശുണ്ടാക്കും. പിന്നെ മറക്കും.























