DiscoverKeraleeyam
Keraleeyam
Claim Ownership

Keraleeyam

Author: Manorama Online

Subscribed: 1Played: 4
Share

Description

ആരോപണ–പ്രത്യാരോപണങ്ങളും അടിയൊഴുക്കുകളും കാലുവാരലുകളും കാലുമാറ്റങ്ങളും ഗ്രൂപ്പിസവും തിരഞ്ഞെടുപ്പുകളുമെല്ലാമായി സംഭവബഹുലമാണ് കേരള രാഷ്ട്രീയം. കേരള രാഷ്ട്രീയത്തിൽ സംഭവിക്കുന്ന നിർണായക മാറ്റങ്ങളുടെ വിശദമായ വിശകലനം ഉറപ്പാക്കുകയാണ് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ സ്‌പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ ‘കേരളീയം’ പോഡ്‌കാസ്റ്റിലൂടെ...

Kerala politics is a game of thrones full of twists, turns and happenings. Malayala Manorama Thuruvananthapuram Bureau Special Correspondent, Sujith Nair analyses swift changes of Kerala politics in his new podcast, 'Keraleeyam'
24 Episodes
Reverse
തിരക്കിട്ട് അവസാനിച്ച ബജറ്റ് സമ്മേളനത്തിലെ നാടകീയമായ സംഘർഷങ്ങൾ... കൂടുതല്‍ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...
റായ്പുരിൽ നടന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനു ശേഷം കേരളത്തിലെ പാർട്ടിയിൽ സംഭവിക്കുന്നതെന്ത്? കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...
24ന് റായ്പുരിൽ ആരംഭിക്കുന്ന പ്ലീനറി സമ്മേളനത്തിൽ എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും പ്രവർത്തകസമിതിയിൽ നിന്ന് ഒഴിയാനാണു സാധ്യത. പകരം ആരെന്നതാണു ചർച്ച. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡന്റിനെ ഔദ്യോഗികമായി എഐസിസി പ്രഖ്യാപിക്കുന്നതും പ്ലീനറിക്കു ശേഷമേ ഉണ്ടാകാൻ ഇടയുള്ളൂ. കൂടുതല്‍ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...
ഒന്നിലധികം വിഷയങ്ങളിൽ സർക്കാരും സിപിഎമ്മും കൊച്ചാക്കാൻ നോക്കുന്നുവെന്ന നീരസത്തിൽ സിപിഐ. മതിയായ ചർച്ച പലതിലും നടക്കുന്നില്ലെന്ന രോഷവും പാർട്ടി നേതൃത്വത്തിനുണ്ട്. എന്നാൽ, അതേ നാണയത്തിൽ പ്രതികരിക്കണോ വേണ്ടയോ എന്നതിൽ സിപിഐയിൽ തന്നെയുള്ള ഭിന്നതയും പുറത്തുവരുന്നു. നിരീക്ഷിക്കുന്നത് സുജിത് നായർ. കേൾക്കാം മനോരമ പോഡ്‌കാസ്‌റ്റ്
2024ൽ നടക്കാനിരിക്കുന്ന കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ  തുടങ്ങിയിരിക്കുന്നു. കേൾക്കാം. നിരീക്ഷിക്കുന്നത് സുജിത് നായർ...
ഉയർന്നു വരുന്ന ഓരോ രാഷ്ട്രീയ വിഷയങ്ങളിലും എം.വി.ഗോവിന്ദൻ എന്തു പറയുന്നുവെന്ന് ഇന്നു കേരള രാഷ്ട്രീയം കൂടുതൽ കൂടുതലായി ശ്രദ്ധിക്കുകയാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിപദമേറ്റു ചുരുങ്ങിയ കാലയളവിൽ തന്നെ അദ്ദേഹം പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്നു. അടിമുടി പാർട്ടിയാണ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ എം.വി.ഗോവിന്ദൻ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. സംഘടനാപരമായ വ്യതിയാനങ്ങളോടോ ജീർണതകളോടോ പൊറുക്കാത്ത സംസ്ഥാന സെക്രട്ടറി എന്ന വിശേഷണം ആർജിച്ച അതേ എം.വി.ഗോവിന്ദൻ തന്നെയാണ് മുസ്‌ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ പുതിയ മമത പ്രഖ്യാപിച്ച് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചത്.
എന്താണ് ശശി തരൂരിന്റെ ലക്ഷ്യം ? എന്തുകൊണ്ടാണ് കോൺഗ്രസിലെ ഒരു വിഭാഗം തരൂരിന്റെ കേരളപര്യടനത്തിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ? കേൾക്കാം. നിരീക്ഷിക്കുന്നത് സുജിത് നായർ  
തീപ്പൊരി വീണെങ്കിലും തീയായി പടർന്നില്ല എന്ന പോലെയായി എൽഡിഎഫിന്റെ രാജ്ഭവൻ ഉപരോധം. സോളർ സമരവേളയിലെ സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ മുന്നൊരുക്ക പ്രതീതിയാണ് ഇടതു കേന്ദ്രങ്ങൾ നൽകിയതെങ്കിലും ആ ശൗര്യം കാണാനുണ്ടായില്ല. പിന്നെയെന്തുണ്ടായി , കേൾക്കാം. നിരീക്ഷിക്കുന്നത് സുജിത് നായർ  
    What are the happenings in CPI ? Listen to Manorama podcast Keraleeyam.
കേരളത്തിലെ കെ പി സി പി പ്രസിഡന്റ് ആരായിരിക്കും? വിഷയം വിശകലനം ചെയ്യുകയാണ് മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ ‘ഓപ്പൺ വോട്ട്’ പോഡ്‌കാസ്റ്റിൽ
ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസംഗത്തിൽ ഗവർണറെ വിമർശിച്ചിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നും സർക്കാർ നിലപാടെടുക്കുമ്പോൾ സർക്കാരിന്റെ നാഥനായ ഗവർണറും സർക്കാരുമായി ഏറെ അകന്നു കഴിഞ്ഞു. ഗവർണർക്ക് രണ്ടു വർഷത്തിലധികം കാലാവധി ശേഷിക്കേ ഇരുപക്ഷവും നിലപാടുകൾ കടുപ്പിക്കുന്നത് ഭരണരംഗത്തെ ബാധിക്കാം. 
കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കുള്ള മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും സൗഹൃദ മത്സരമാണെന്നും സ്ഥാനാർഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി.  
ഗവർണറും സർക്കാരും തമ്മിലുള്ള സംഘർഷങ്ങളും പോർവിളികളും എങ്ങോട്ടാണ് നീങ്ങുന്നത്?
കെ പി സി സിയുടെ പുതിയ പ്രസിഡന്‍റിനെ തീരുമാനിക്കാനുള്ള യോഗം തുടങ്ങുന്നു. കോൺഗ്രസിൻറെ സംഘടനാ തിരഞ്ഞെടുപ്പിനെ നിരീക്ഷിക്കുന്നു.
സമീപകാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ് നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങൾ. പ്രത്യേകിച്ചും സുപ്രീം കോടതിയുടെ ശബരിമല പ്രവേശന വിധിക്കു ശേഷമുള്ള സാഹചര്യത്തിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ. ആ നവോത്ഥാന സമിതിക്കു വീണ്ടും ജീവൻ വെക്കുകയാണ്. എന്താണ് അതിനു പിന്നിലെ രാഷ്ട്രീയ ഉദ്ദേശം? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ വിശകലനം ചെയ്യുന്നു മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ.. 
കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ തീരുമാനപ്രകാരം, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലേക്കും പുതിയ ചുമതലക്കാരെ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ ഇത്ര നേരത്തെ കോൺഗ്രസ് ഇത്തരം തീരുമാനങ്ങൾ എടുക്കാറില്ല. കഴിഞ്ഞ തവണത്തെ തിരിച്ചടി മറികടക്കാനുള്ള പരിശ്രമമാണ് എൽ ഡി എഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അക്കാര്യത്തിൽ സി പി എമ്മും സി പി ഐയും ഒരു പോലെ മുന്നോട്ടു നീങ്ങുകയാണ്. എന്നാൽ ഇവരേക്കാൾ ഒരുപടി മുമ്പേ എൻ ഡി എ കാര്യങ്ങൾ തുടങ്ങി കഴിഞ്ഞു. തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് എൻ ഡി എ ഇക്കുറി പരിശ്രമിക്കുന്നത്. അത്തരത്തിൽ പോരു മുറുകുമ്പോള്‍ മൂന്നു മുന്നണികളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുകയാണ് ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ  
എന്തുകൊണ്ടാണ് കോൺഗ്രസിലെ പുനസംഘടനകളെല്ലാം എപ്പോഴും പ്രശ്നമുഖരിതമായി തീരുന്നത്? തൃക്കാക്കര തിരഞ്ഞെടുപ്പിനു ശേഷമുള്ള കോൺഗ്രസിലെ രാഷ്ട്രീയ സാഹചര്യമെന്താണ്? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ കമ്മീഷനെ ഏർപ്പെടുത്തി സിപിഎം. എന്താണ് കമ്മിഷനെ ചുമതലപ്പെടുത്താൻ  സിപിഎമ്മിനെ പ്രേരിപ്പിച്ചത്? ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു.  
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ജനവിധി ചർച്ച ചെയ്യാനും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും യുഡിഎഫ് നേതൃയോഗം അടുത്ത ദിവസം തിരുവനന്തപുരത്തു യോഗം ചേരാൻ പോവുകയാണ്. കോൺഗ്രസിന്റെ സംസ്ഥാനതല ചിന്തൻ ശിബിരം ജൂൺ 24, 25 തീയതികളിൽ കോഴിക്കോട് ചേരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തനങ്ങൾ,  ഭാവിപരിപാടികൾ എന്നിവ വിശകലനം ചെയ്യുകയാണ് ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായർ   
തൃക്കാക്കരയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഉപതിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും മുൻപേതന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മണ്ഡലത്തിൽ മുന്നൊരുക്കം തുടങ്ങിയിരുന്നു. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ കാണുകയും ചെയ്തു–യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം.  സതീശൻ ക്യാപ്റ്റനാണെന്നും ലീഡറാണെന്നുമുള്ള ‘ആരാധനാ’ മുദ്രാവാക്യങ്ങളാണ് പിന്നീടങ്ങോട്ട് കോൺഗ്രസിൽ നിറഞ്ഞത്. എന്നാൽ ആ ‘കെണി’യിൽ പെടാതെ അദ്ദേഹം തന്ത്രപൂർവം തലയൂരുകയും ചെയ്തു. യഥാർഥത്തിൽ കോൺഗ്രസിന്റെ പുതിയ ക്യാപ്റ്റനാവുകയാണോ വി.ഡി.സതീശൻ? വിലയിരുത്തുകയാണ് മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ  ‘ഓപ്പൺ വോട്ട്’ പോഡ്കാസ്റ്റിൽ.
loading
Comments 
Download from Google Play
Download from App Store