DiscoverNewSpecials
NewSpecials
Claim Ownership

NewSpecials

Author: Manorama Online

Subscribed: 1Played: 14
Share

Description

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ...

Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences.

For more - https://specials.manoramaonline.com/News/2023/podcast/index.html
100 Episodes
Reverse
പ്രായാധിക്യം മൂലം വീട്ടിൽ അവശരായി കഴിയുന്നവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാന്‍ ഏർപ്പെടുത്തിയ സംവിധാനത്തിൽപ്പോലും കള്ളത്തരം കാണിക്കുന്ന തരത്തിലേക്ക് ജനാധിപത്യ പ്രക്രിയ അധഃപതിക്കുകയാണോ? ‌‌ലോക്സഭാ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കാനിരിക്കെ, എന്തുകൊണ്ടാണ് കേരളത്തിൽ ഇതൊന്നും വലിയ രാഷ്ട്രീയ ചർച്ച പോലുമാകാത്തത്? കള്ളവോട്ടും ഇരട്ടവോട്ടും വ്യാജ തിരിച്ചൽ കാർഡുമൊക്കെ ഇത്തവണയും കരിനിഴൽ വീഴ്ത്തുമോ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ.   Will fake voting, double voting, and fake return cards cast a dark shadow once again? With the Lok Sabha polls scheduled to take place on April 26, why is this issue not even a significant topic of political debate in Kerala? Malayalam Manorama Kollam Bureau's Special Correspondent, Jayachandran Elankat, examines the situation in 'Power Politics' Podcast.
നവകേരള സദസ്സിന്റെ ഭാഗമായുൾപ്പെടെ കേരളമാകെ സഞ്ചരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആ പേര് ആദ്യം ‘വിസ്മരിച്ചത്’. പിന്നീട് ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നിത്യേന പലതവണ പ്രസംഗിക്കുകയും വാർത്താസമ്മേളനം നടത്തുകയും ചെയ്യുമ്പോഴും നരേന്ദ്ര മോദിയെന്ന പേര് എടുത്തുപറയുന്നില്ല മുഖ്യമന്ത്രി. എന്തുകൊണ്ടായിരിക്കും ഇത്? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ... Despite extensively traveling throughout Kerala as part of the Nava Kerala Sadas and actively participating in the Lok Sabha election tour, Chief Minister Pinarayi Vijayan conspicuously omitted mentioning a specific name during his speeches and press conferences: that of Narendra Modi. What are the potential motives behind Pinarayi's deliberate exclusion of the Prime Minister's name? Malayalam Manorama Kollam Bureau Special Correspondent Jayachandran Elankath explains in the 'Power Politics' podcast.
ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മൂന്ന് മുന്നണികളുടെയും സാധ്യതകൾ പരിശോധിക്കാം. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ. As the Lok Sabha elections are around the corner, Let's examine the prospects of the three fronts. Listen to Sujith Nair's podcast on Manorama Online.
രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി ഒരു വർഷം പോലും തികയും മുൻപേ കമ്യൂണിസ്റ്റ് പാർട്ടി ഒരു തീരുമാനമെടുത്തു; സായുധ വിപ്ലവത്തിലൂടെ ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കണം. ആ ആശയമാണ് പിന്നീട് ‘കൊൽക്കത്ത തീസിസ്’ എന്ന പേരില്‍ പ്രശസ്തമായത്. 1948ലെ ആ തീസിസും 2024 ഏപ്രിലിൽ കണ്ണൂർ പാനൂരിൽ ഒരാളുടെ ജീവനെടുത്ത ബോംബ് സ്ഫോടനവും തമ്മിൽ എന്താണു ബന്ധം? വിശദമാക്കുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റെ ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ല്‍. The Communist Party once made a decision that India's power should be seized through armed revolution. This idea later gained fame as the 'Calcutta Thesis.' What is the connection between this 1948 thesis and the April 2024 bomb blast in Kannur Panur? Malayala Manorama Kollam Bureau Special Correspondent Jayachandran Elankath explains in the 'Power Politics' podcast.
ശരത്ചന്ദ്ര പ്രസാദും ബിജെപിയിലേക്ക് പോയി എന്ന ആരോപണം അന്തരീക്ഷത്തിൽ... കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ. Who all will join the BJP? Listen to Sujith Nair's podcast on Manorama Online.
കുടുംബശ്രീ എന്ന ആശയത്തിനു വിത്തിട്ടവരിൽ ഒരാളെന്നു അവകാശപ്പെടുന്ന ഡോ. തോമസ് ഐസക്കിന് കുടുംബശ്രീ യോഗത്തിൽ ചെന്നതിന്റെ പേരിൽ താക്കീതോ? തിരഞ്ഞെടുപ്പുകാലത്ത് അങ്ങനെ സംഭവിച്ചാൽ സിപിഎം എങ്ങനെ പ്രതികരിക്കും? ഒരുകാലത്ത് ‘ധനദുർവിനിയോഗം’ എന്നു പറഞ്ഞ് സിപിഎം വിമർശിച്ച എംപി ഫണ്ടിന്റെ പേരിൽ വിവാദം കനക്കുമ്പോൾ സ്ഥാനാർഥികള്‍ക്കു നേരെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. അവയുടെ ഉത്തരം തേടുകയാണ് ‘ദ് പവർ പൊളിറ്റിക്സി’ൽ മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് Is it not possible for Lok Sabha candidates to seek votes from Kudumbasree members? What would happen if Dr. Thomas Issac did so? The incident raises questions about the ownership of Kudumbasree and the MP Fund. Malayala Manorama Kollam bureau's special correspondent explains this in 'The Power Politics' podcast.
ദേശീയ പദവിയും ദേശീയ ചിഹ്നവും സിപിഎമ്മിന് നഷ്ടമാകുമെന്ന മുൻ മന്ത്രി എ.കെ.ബാലന്റെ പ്രസംഗം കേട്ട് പാർട്ടി ആശങ്കപ്പെടേണ്ടതുണ്ടോ? ഈനാംപേച്ചി, മരപ്പട്ടി, നീരാളി ചിഹ്നങ്ങളിൽ സിപിഎം മത്സരിക്കേണ്ടി വരുമോ? പാർട്ടിയുടെ നിലനിൽപുതന്നെ അപകടത്തിലാവുന്ന ഈ അവസ്ഥയിലേയ്ക്ക് എത്തുമോയെന്ന ആശങ്ക ബാലൻ പങ്കുവയ്ക്കാൻ എന്തായിരിക്കും കാരണം? വിശകലനം ചെയ്യുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ. Should the CPM be concerned upon hearing former minister AK Balan's speech, where he suggests that the CPM may lose its national status and national symbol? Will the CPM be required to contest elections using symbols such as the pangolin, woodpecker, and octopus? In the 'Power Politics' podcast, Jayachandran lankath, the Special Correspondent of the Malayalam Manorama Kollam Bureau, analyzes this matter.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17–ാം സീസണിന് തുടക്കം കുറിക്കാനിരിക്കെ, കടുത്ത ആവേശത്തിലാണ് ആരാധകർ. നിർണായക മാറ്റങ്ങളുമായി മത്സരിക്കാനിറങ്ങുന്ന ടീമുകളിൽ കപ്പിൽ മുത്തമിടുന്നത് ആരാവും? ധോണിയും ശിഷ്യൻമാരായ രോഹിത്തും കോലിയും വഴിതുറക്കുന്ന ചർച്ചകളിൽ തുടങ്ങി, ഇത്തവണത്തെ ഐപിഎല്ലിൽ ചര്‍ച്ചയാകാൻ ഇടയുള്ള വിവിധ വസ്തുതകളുടെ വിശകലനവുമായി എത്തുകയാണ് മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും... വിശദമായി കേൾക്കാം, മനോരമ ഓൺലൈൻ പ്രീമിയം പോഡ്കാസ്റ്റിൽ....
ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോർക്കളം തെളിഞ്ഞുകഴിഞ്ഞു. മത്സരത്തിന്റെ പടക്കളം ഉണർന്നു. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ...  Listen to Sujith Nair's Lok Sabha election 2024 on Manorama Online Podcast.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. ഇങ്ങനെ കടന്നുവരുന്നവർക്ക് വലിയ സ്ഥാനമാനങ്ങൾ വച്ചുനീട്ടുന്നതിൽ ബിജെപിക്കുള്ളിൽ അതൃപ്തിയുണ്ടോ? കഴിഞ്ഞ ദിവസം പദ്മജ വേണുഗോപാലിനെതിരെ മുതിർന്ന ബിജെപി നേതാവ് സി.കെ.പദ്മനാഭൻ ഉന്നയിച്ച വിമർശനം ബിജെപിയുടെ മുഴുവൻ ശബ്ദമാണോ? എന്താണ് ഈ പാർട്ടി മാറ്റങ്ങൾക്കു പിന്നിൽ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ... Jayachandran Elankat, the Special Correspondent from the Malayalam Manorama Kollam Bureau, analyzes How the joining of Padmaja venugopal impact the BJP politics and what are the reasons behind the trend of joining BJP?
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ പ്രയോഗിച്ച ഒരു ‘വജ്രായുധം’. അതിനെ കേരളത്തിലും പ്രയോജനപ്പെടുത്തുകയാണോ ബിജെപി? തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടിയാകേണ്ട കരിമണല്‍ വിവാദവും മാസപ്പടിയും വീണാ വിജയന്റെ എക്സാലോജിക്കുമെല്ലാം തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറയുകയാണോ? വിലയിരുത്തുകയാണ് കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ. Is the BJP employing a 'mass destruction weapon' in Kerala in the lead-up to the Lok Sabha elections? Are the controversies surrounding black sand mining and Veena Vijayan's exalogic, which could potentially harm the CPM's prospects in the elections, being concealed?
കേരളത്തിലെ സ്ഥാനാർഥി ചിത്രം ഏതാണ്ട് തെളി‍ഞ്ഞുകഴിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ സ്ഥാനാർഥികള്‍ക്ക് ഔദ്യോഗികമായി രംഗത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് സ്ഥാനാര്‍ഥി ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ, ഇവിടെ സംസാരിക്കുന്നത് സുജിത് നായർ... Loksabha Election 2024 and Congress Candidates Discussion. Listen more on Manorama Online Podcast, Speaking here is Sujith Nair.
കെപിസിസി സെക്രട്ടറിമാരായി 78 പേരെ നിയമിച്ചതു കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് എന്തെങ്കിലും ഗുണമുണ്ടോ? ഭാരവാഹികളുടെ എണ്ണം അമിതമായി വർധിപ്പിക്കുന്നത് പാർട്ടിയുടെ പ്രവർത്തനങ്ങളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ... Jayachandran Ilankath, the Special Correspondent from the Malayalam Manorama Kollam Bureau, analyzes whether there are any benefits to the Congress party in appointing 78 people as KPCC secretaries and how this expansion of office bearers will impact the party's activities.
കോൺഗ്രസിലെയും ബിജെപിയിലെയും പാർട്ടിയുടെ തലപ്പത്തെ നേതാക്കളെ മൈക്കും ഫ്ലെക്സും ചതിച്ചപ്പോൾ അതിനെ ആവേശത്തോടെയാണ് സിപിഎം ഏറ്റെടുത്തത്. പക്ഷേ അത്രയേറെ ആഹ്ലാദിക്കേണ്ടതുണ്ടോ അവർ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് The CPM enthusiastically embraced the situation when channel mike and party flex successfully tricked the top party leaders in the Congress and the BJP. However, should they be celebrating to such an extent? Jayachandran Elankath, Special Correspondent at Malayalam Manorama Kollam Bureau, explores this topic in his podcast, 'The Power Politics'.
ഉടയാത്ത ഖദറും വിയർക്കാത്ത ശരീരവുമായി കോൺഗ്രസുകാർ ഇമ്മട്ടുതുടർന്നാൽ കലാ–സാംസ്കാരിക മേഖലയിൽ മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽനിന്നു പോലും തിരിച്ചടികൾ ഉണ്ടാവുമെന്ന് വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ പോഡ്‌കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡിൽ Malayala Manorama Kollam Bureau's special correspondent analyzes why the Congress party in Kerala has been unable to effectively leverage movements in arts and culture, while highlighting how the Communist Party of India (Marxist) (CPM) has successfully monopolized on them...
കാനം രാജേന്ദ്രൻറെ നിര്യാണത്തിനു ശേഷം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരെയൊക്കെ സ്ഥാനാർത്ഥിയാക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ, ഇവിടെ സംസാരിക്കുന്നത് സുജിത് നായർ... Loksabha Election 2024 and CPI Candidates Discussion. Listen more on the Manorama Online Podcast, Speaking here is Sujith Nair. 
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് എൻ.കെ. പ്രേമചന്ദ്രനുതന്നെ ലഭിക്കുമോ? ഐഎൻടിയുസി നേതാവ്‌തന്നെ പ്രേമചന്ദ്രനെതിരെ ആരോപണമുന്നയിക്കുമ്പോൾ പകരം സ്ഥാനാർഥിയെ നോക്കുമോ കോൺഗ്രസ്? കൂനിന്മേൽ കുരു പോലെ വന്ന ‘മോദിക്കൊപ്പം ഉച്ചയൂണ്’ വിവാദവും പ്രേമചന്ദ്രനു തിരിച്ചടിയാകുമോ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ പോഡ്കാസ്റ്റിൽ. Will N.K. Premachandran emerge victorious in the upcoming Lok Sabha elections in Kollam? Will the "Lunch with Modi" controversy backfire on Premachandran? Jayachandran Elankath, the Kollam Bureau Special Correspondent of Malayala Manorama, delves into these topics in the latest episode of "The Power Politics" podcast.
കേരളത്തിൽ വിദേശ സർവകലാശാലകൾ ആരംഭിക്കും എന്ന പ്രഖ്യാപനം വൻ ചർച്ചകൾക്കും ഭിന്നതകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ, ഇവിടെ സംസാരിക്കുന്നത് സുജിത് നായർ... The announcement that foreign universities will start in Kerala has paved the way for huge discussions and differences. Listen more on the Manorama Online Podcast, Speaking here is Sujith Nair.
സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ആഗോളവൽക്കരണത്തെയാണ് എതിർത്തതെന്നുമാണ് സിപിഎം പറയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണമെന്ന ബജറ്റ് നിര്‍ദേശം വൻ ചർച്ചയായിരിക്കെ ഒരു ചോദ്യം ബാക്കി, സിപിഎമ്മിന്റെ ഈ നിലപാടുമാറ്റം പാർട്ടിയെ തിരിഞ്ഞുകൊത്തുമോ? വിശകലനം ചെയ്യുകയാണ് ‘ദ് പവർ പൊളിറ്റിക്സി’ൽ. The CPM says that they were never not against private capital but against globalization. While the budget proposal of privatization in the higher education sector is under a huge debate, one question remains, will this change of stance of the CPM turn the party around? Let's analyze in 'The Power Politics'
കേരള ബജറ്റ് 2024–വ്യവസായ  അടിസ്ഥാന സൗകര്യങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരും.  പ്രൈവറ്റ് ഇൻഡസ്ട്രയിൽ എസ്റ്റേറ്റുകൾ ആരംഭിക്കുമോ? കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് സാമ്പത്തിക വിദഗ്ധൻ വ്യവസായ വിദഗ്ധൻ അഡ്വ. ബി പ്രസന്നകുമാർ Kerala Budget 2024 – What Changes Will Bring in Industrial Infrastructure? Listen more on Manorama Online Podcast. Talking here is economist industrialist Adv. B. Prasannakumar
loading
Comments 
Download from Google Play
Download from App Store