DiscoverJourno's Diary By Nileena Atholi
Journo's Diary By Nileena Atholi
Claim Ownership

Journo's Diary By Nileena Atholi

Author: Mathrubhumi

Subscribed: 0Played: 0
Share

Description

Journo's Diary by Nileena Atholi
25 Episodes
Reverse
പ്രകൃതി ഭംഗികൊണ്ട്  ആരെയും വിസ്മയിപ്പിക്കുന്ന രാജ്യം ആണ് കസാഖ്സ്താന്‍. വിന്‍ഡോസ് വാള്‍പ്പേപ്പറിലെ പ്രകൃതി ദൃശ്യങ്ങള്‍ പോലെ മനോഹരമായ രാജ്യം. പ്രകൃതി മാത്രമല്ല ഈ രാജ്യത്തെ ഭക്ഷണവും സംസ്‌കാരവും എല്ലാം കൗതുകകരമാണ്. കസാഖ്‌സ്താന്‍ യാത്രാ വിശേഷങ്ങളുമായി ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 
നമുക്കധികം പരിചിതമല്ലാത്ത ഭൂപ്രകൃതിയും ഭാഷയും സംസ്‌കാരവും വ്യത്യസ്ത രുചികളുമുള്ള കസാഖ്സ്താനിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില സംഗതികളുണ്ട്. അതിലേറ്റവും പ്രധാനം എയര്‍പ്പോട്ടിലെത്തുമ്പോള്‍ റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റ് കരുതണമെന്നുള്ളതാണ്. എന്നാലെ വിസയില്ലാതെ പോവാന്‍ പറ്റു. പിന്നെ ഇംഗ്ലീഷ് ഭാഷ വശമുള്ളവരല്ല അന്നാട്ടുകാര്‍ അതിനാല്‍ ട്രാന്‍സ്ലേഷന്‍ ആപ്പുകളും ഇന്‍സ്റ്റാള്‍ചെയ്യുന്നത്സഹായകരമാവും . തയ്യാറാക്കി അവതരിപ്പിച്ചത്: നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്  
പണ്ടാരഭൂമിയില്‍പെട്ട് സ്വസ്ഥത നശിച്ച ആയിരക്കണക്കിന് പേരുണ്ട് ഇന്ന് ലക്ഷദ്വീപില്‍. പതിറ്റാണ്ടുകളായി താമസിച്ച് വീട് സര്‍ക്കാരിന്റേതാണെന്ന പറഞ്ഞ് ഒരുനാള്‍ ഇറക്കി വിട്ടാല്‍ നിങ്ങളെന്ത് ചെയ്യും. പണ്ടാരഭൂമിയുടെ പേരില്‍ ദ്വീപ് ജനത അനുഭവിക്കുന്നത് ഇതേ പ്രശ്നമാണ്. എന്താണ് പണ്ടാരഭൂമി. ഭൂമിയുമായി ബന്ധപ്പെട്ട് അഡ്മിന്‍ കൊണ്ടുവന്ന പുതിയ പരിഷ്‌കാരങ്ങളിലെ അനീതി എന്തെല്ലാമാണ്. ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
അധ്യാപന ജോലി നഷ്ടപ്പെട്ട് ജിം പരിശീലകയായി വഴി മാറേണ്ടി വന്ന ഒരു 32 കാരിയുണ്ട് കോഴിക്കോട്. അതിലും ഭീകരമാണ് സംഗീത അധ്യാപന ജോലി നഷ്ടപ്പെട്ട് തെങ്ങ് കയറ്റ തൊഴിലാളിയാകേണ്ടിവന്ന ആളുടെ അവസ്ഥ. ലക്ഷ ദ്വീപിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഇരകളാണ് ഈ രണ്ട് പേരും. ലക്ഷദ്വീപിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  
ലക്ഷദ്വീപിനെ മാലിദ്വീപുപോലെ വളര്‍ത്താം എന്ന നമ്മുടെ ആഗ്രഹങ്ങള്‍ക്ക് ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ഭൂവിസ്തൃതി, ഭൂമിശാസ്ത്രം, ജനസംഖ്യ, എന്നിവയൊക്കെയാണ്. ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകളും അവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളുമാണ് ഇത്തവണ ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Lakshadweep vs Maldives
ലക്ഷദ്വീപിലെ വിവാഹങ്ങള്‍ക്ക് സ്വര്‍ണം വാങ്ങേണ്ടത് വരനാണ്. ഇതിനായി പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് പണം ചിലവാക്കേണ്ടതില്ല.വിവാഹ ശേഷം വധുവിന്റെ വീട്ടിലായിരിക്കും ദ്വീപിലെ പുരുഷന്‍മാര്‍ ആയുഷ്‌കാലം ജീവിക്കുക. സ്ത്രീധന മരണങ്ങള്‍ നിത്യവാര്‍ത്തയാകുന്ന കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ ലക്ഷദ്വീപിലെ ഈ സാമൂഹ്യവ്യവസ്ഥിതിയില്‍ അതിശയം തോന്നാം. ലക്ഷദ്വീപിലെ സാമൂഹ്യപരമായ പ്രത്യേകതകളാണ് ജേര്‍ണോസ് ഡയറിയുടെ ഈ എപ്പിസോഡില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
പാതിരാത്രി കുന്തവുമായി 'അപ്പനെ' കുത്തി ജീവിക്കാന്‍ വക കണ്ടെത്തുന്നവര്‍ തൊഴിലില്ലാതെ ജീവിക്കാന്‍ കാശില്ലാതെ ആള്‍താമസമില്ലാത്ത ദ്വീപുകളിലേക്ക് പാലായനം ചെയ്തവര്‍. അവിടെ പാതിരാത്രി കടല്‍ത്തീരത്ത് കുന്തവും പിടിച്ച് നടന്ന് അപ്പനെ കുത്തിവീഴ്ത്തി ജീവിക്കാന്‍ വക കണ്ടെത്തുന്നവര്‍.. അവരെക്കുറിച്ചാണ് ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നത്. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്
വലിയൊരു അപകടമോ ആരോഗ്യ പ്രശ്‌നങ്ങളോ നേരിടുന്ന ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയിലെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലക്ഷദ്വീപിലെ ആരോഗ്യ സംവിധാനങ്ങള്‍ വളരെ അപര്യാപ്തമാണ്. ഒരു പക്ഷേ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് ലക്ഷ്യദ്വീപിലെ ആരോഗ്യസംവിധാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ലക്ഷദ്വീപ് നേരിട്ട് സന്ദര്‍ശിച്ച അനുഭവങ്ങളുമായി ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. |
സച്ചി സംവിധാനം ചെയ്ത 'അനാര്‍ക്കലി' സിനിമ ഒരുവിധം മലയാളികളെല്ലാം കണ്ടിട്ടുണ്ടാകും. ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദ്വീപില്‍ ഉള്ളവര്‍ ആശ്രയിക്കുന്നത് ഹെലികോപ്റ്ററിനെയാണ് എന്നത് ആ സിനിമ വഴി നാം മനസിലാക്കിട്ടുണ്ട്. എന്നാല്‍ അനാര്‍ക്കലി സിനിമയിലെ പൃഥിരാജ് കഥാപാത്രത്തെ വിഷം കഴിച്ച നിലയില്‍ അവശനായി കണ്ടെത്തിയത് രാത്രിയിലാണെങ്കില്‍ അയാള്‍ ജീവിച്ചിരിക്കുമായിരുന്നോ...ഇല്ല എന്നാണ് അതിനുള്ള ഉത്തരം കാരണങ്ങള്‍ എത്തുന്നതാവട്ടെ ദ്വീപിന്റെ കുത്തഴിഞ്ഞ ആരോഗ്യ സംവിധാനങ്ങളിലേക്കും. ലക്ഷ ദ്വീപ് അനുഭവങ്ങളുമായി ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ ലക്ഷ ദ്വീപ് നിരന്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. താരതമ്യേന ഗൗരവം കുറഞ്ഞ അസുഖങ്ങള്‍ക്ക് പോലും കേരളത്തിലേക്ക് ദ്വീപുകാര്‍ക്ക് വരേണ്ടിവരുന്നു. അതിന് സാമ്പത്തിക ചിലവുകള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിരവധിയാണ്. കേരളത്തിലേക്കുള്ള കപ്പല്‍ ടിക്കറ്റ് ലഭിക്കുന്നതുപോലും ദ്വീപുകാരെ സംബന്ധിച്ച് ഏറെ ശ്രമകരമാണ്. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് ദ്വീപുകാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ജേര്‍ണോസ് ഡയറിയിലൂടെ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
മനോഹരിയാണ് ലക്ഷദ്വീപ്, ആരും ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന ഇടം. പക്ഷേ ദ്വീപിലുള്ളവരുടെ ജീവിതം അത്ര മനോഹരമല്ല. അടിസ്ഥാന ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍ പോലും ലക്ഷ്യദ്വീപില്‍ ഇനിയും എത്തിയിട്ടില്ല. ലക്ഷ്യദ്വീപ് സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തക നിലീന അത്തോളി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Lakshadweep
കേരളത്തില്‍ തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി ജീവിക്കേണ്ടി വരുന്നത് അസാധ്യമാണെന്ന തിരിച്ചറിവിന്റെ പുറത്താണ് പലര്‍ക്കും അന്യനാടുകളിലേക്ക് പാലായനം ചെയ്യേണ്ടിവന്നത്. പിറന്ന നാട്ടില്‍ നിന്ന് അവരെ ഓടിപ്പോകാന്‍ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ നിരവധിയായിരുന്നു. അത്തരം പാലായനം ചെയ്ത് ഓടിപ്പോകേണ്ടി വന്നവരുടെ വേദനകള്‍ ആണ് ഇത്തവണ ജേര്‍ണോസ് ഡയറിയില്‍ പങ്കുവയ്ക്കുന്നു.മാതൃഭൂമി പ്രസിദ്ധീകരിച്ച 'അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍' എന്ന പരമ്പര ട്രാന്‍സ് ജെന്റര്‍ ജീവിതങ്ങളെ തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. കണ്ടുമുട്ടിയ ജീവിതങ്ങളെയും അനുഭവങ്ങളെയും പരമ്പര തയ്യാറാക്കിയ നിലീന അത്തോളി ജേര്‍ണോസ് ഡയറിയിലൂടെ പങ്കുവയ്ക്കുന്നു. അവസാന ഭാഗം. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അശ്ലീല കത്തയച്ച പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാലിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാധ്യമപ്രവര്‍്തകരുള്‍പ്പെടെയുള്ള വിവിധ തൊഴിലിടത്തിലെ സ്ത്രീകള്‍ക്ക് കത്തെഴുതിയതിന്റെ പേരില്‍ പാലക്കാട്, കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനും വര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു. അറസ്റ്റിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും അന്വേഷണത്തെ കുറിച്ചുമാണ് ഇത്തവണ ജേണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നത്.. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
വിവാഹത്തിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല, പക്ഷേ അയാള്‍ വിവാഹത്തിന് തയ്യാറായിരുന്നില്ല. ഒരു പുരുഷനെ വിവാഹം കഴിച്ച് ഭാര്യയായി ജീവിക്കാനായിരുന്നു. പക്ഷേ വീട്ടുകാരുടെ നിര്‍ബന്ധം മൂലം വിവാഹത്തിന് തയ്യാറായി. ആദ്യ രാത്രിയില്‍ ഭാര്യ തൊട്ടപ്പോള്‍ പേടിച്ചുകരഞ്ഞു. പിന്നീട് ഇയാള്‍ വിഷാദ രോഗിയായി. ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
ഇരുട്ടിന്റെ മറവില്‍ കൂരിരുട്ടില്‍ നടന്നത് അപകടമല്ല കൂട്ടക്കൊലയാണ്...താനൂര്‍ ബോട്ടപകടം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത അനുഭവം ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്;പ്രണവ് പി.എസ്.| Tanur boat accident
സ്വത്വം വെളിപ്പെടുത്തികൊണ്ടുതന്നെ കഷ്ടപ്പെട്ട് വീട്ടുകാരെ പോറ്റിയ ജോര്‍ജ് എന്ന ട്രാന്‍സ്ജെന്റര്‍. നൃത്തം ചെയ്ത് കുടുംബം പോറ്റി, സഹോദരങ്ങളുടെ മക്കളെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ഒരു ഘട്ടമെത്തുമ്പോള്‍ വീട്ടുകാര്‍ക്ക് ജോര്‍ജിന്റെ സ്വത്വം ബാധ്യതയാകുന്നു. കൊടുവാളുകൊണ്ട് തവവെട്ടിപ്പൊളിക്കുകയാണ് വീട്ടുകാര്‍ ചെയ്തത്. ഇത്തരത്തില്‍ ട്രാന്‍സ് ജീവിതങ്ങള്‍ക്ക് പറയാന്‍ പോരാട്ടത്തിന്റെ നിരവധി കഥകളുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച 'അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍' എന്ന പരമ്പര ട്രാന്‍സ് ജെന്റര്‍ ജീവിതങ്ങളെ തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. കണ്ടുമുട്ടിയ ജീവിതങ്ങളെയും അനുഭവങ്ങളെയും പരമ്പര തയ്യാറാക്കിയ നിലീന അത്തോളി ജേര്‍ണോസ് ഡയറിയിലൂടെ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്
മാതൃഭൂമി പ്രസിദ്ധീകരിച്ച അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍ എന്ന പരമ്പര ട്രാന്‍സ്ജെന്റര്‍ സമൂഹത്തിന്റെ ജീവിതം തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. സമൂഹത്തിന്റെ മുന്‍വിധികളും നിര്‍വചനങ്ങളിലും ജീവിക്കാത്തതു കാരണം വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നത് നിരവധി ട്രാന്‍സ് വിദ്യാര്‍ഥികള്‍ക്കാണ്. ട്രാന്‍സ് കുട്ടികള്‍ നേരിടുന്ന ചൂഷണങ്ങള്‍ പൊതു സമൂഹത്തില്‍ നിന്ന് അവരെ പിന്‍വലിക്കുകയും പിന്നിട് സെക്‌സ് വര്‍ക്കിലേക്ക് അവരെ കൊണ്ട് എത്തിക്കുകയും ചെയ്യും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
മാതൃഭൂമി പ്രസിദ്ധീകരിച്ച അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍ എന്ന പരമ്പര ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന്റെ ജീവിതം തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. അതുവരെ അറിയാത്തൊരു ലോകമാണ്. ആ ലോകത്ത് ജീവിക്കുന്നവരുടെ വേദനകളാണ് ഈ പരമ്പരയിലൂടെ വായനക്കാരുടെ മുന്നിലേക്ക് എത്തിയത്. ട്രാന്‍സ്‌ജെന്‍ര്‍ സമൂഹത്തിന്റെ ജീവിതത്തെക്കുറിച്ചും പരമ്പര ചെയ്തപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ Transgender Issues
55ാം വയസിലാണ് അവര്‍ ഭര്‍ത്താവിനെ ഭയന്ന് ഷെല്‍ട്ടര്‍ ഹോമില്‍ അഭയം തേടിയത്. ആദ്യ പ്രസവത്തിനെ തുടര്‍ന്നുണ്ടായ സര്‍ജറിയുടെ സ്റ്റിച്ച് ഉണങ്ങുന്നതിന് മുന്നെ ഭര്‍ത്താവ് ഇവരെ ബലാത്സംഗം ചെയ്തു. ഇത്തരത്തില്‍ വര്‍ഷങ്ങളായി നേരിടുന്ന ലൈംഗിക അതിക്രമം സഹിക്കവയ്യാതെയാണ് ഇവര്‍ അഭയകേന്ദ്രത്തിലേക്ക് എത്തിയത്. ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
ഗര്‍ഭം അലസല്‍, മൂത്രാശയ അണുബാധ, വന്ധ്യത, അസ്ഥിക്ഷയം. ഊരവേദന, പേശിവേദന, സ്വകാര്യഭാഗങ്ങളിലെ മുറിവുകള്‍ തുടങ്ങി പല തരത്തിലുള്ള രോഗങ്ങളും മാരിറ്റല്‍ റേപ്പിന് ഇരകളാകുന്ന സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളില്‍ മൂന്നില്‍ ഒരാള്‍ ശാരീരികമായോ മാനസികമായോ ലൈംഗികമായോ പങ്കാളിയില്‍ നിന്ന് പീഡനം നേരിട്ടവരാണെന്നാണ് സര്‍വേകള്‍ പറയുന്നത്. മാരിറ്റല്‍ റേപ്പിലൂടെ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Marital rape and health issues
loading
Comments