പ്രിയ ജോസഫിന്റെ കന്യാവ്രതത്തിന്റെ കാവൽക്കാരൻ എന്ന കഥയാണ് സ്റ്റോറി ടെല്ലറിൽ ഇത്തവണ. സമകാലിക മലയാളം ആഴ്ചപതിപ്പിലെ ജനുവരി മൂന്നാംവാരത്തിൽ പ്രസിദ്ധീകരിച്ച കഥ വിവാഹാനന്തരം അമേരിക്കയിൽ എത്തിയ റേച്ചൽ എന്ന യുവതിയുടെ മനോവ്യാപാരങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കഥയെക്കുറിച്ച്, അമേരിക്കയിലെ ജീവിതം എഴുത്തിന് സഹായകമാകുന്നത് എങ്ങനെയാണ് എന്നൊക്കെ പ്രിയ ജോസഫ് സംസാരിക്കുന്നത് കേൾക്കാം.
മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഏപ്രിൽ രണ്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ച എഴുത്തുകാരി മിനി പിസിയുടെ കറുത്തമ്മ എന്ന കഥയാണ് സ്റ്റോറി ടെല്ലറിൽ ഇത്തവണ. തകഴി ശിവശങ്കരപ്പിളളയുടെ ചെമ്മീൻ എന്ന നോവലും കറുത്തമ്മയും സാന്ദർഭികമായി കടന്നുവരികയും പിന്നീട് ആ കഥയിലൂടെ തന്നെ അതിനെ പുനരെഴുതുകയും ചെയ്യുകയാണ് മിനി. കഥയെക്കുറിച്ച്, അതിന്റെ ആലോചനകളെക്കുറിച്ച് മിനി സംസാരിക്കുന്നത് കേൾക്കാം.
യുവ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി. ജിംഷാറിന്റെ കഥയാണ് ഇത്തവണ സ്റ്റോറി ടെല്ലറിൽ. ട്രൂ കോപ്പി തിങ്ക് വെബ്സീനിൽ വന്ന മഴക്കാലം, മഞ്ഞുകാലം, കൊറോണക്കാലം, സിനിമാക്കാലം, കാലം, അന്ന് എന്ന കഥയെക്കുറിച്ച്, എഴുത്തുരീതികളെക്കുറിച്ചൊക്കെ ജിംഷാർ ദീർഘമായി സംസാരിക്കുന്നത് കേൾക്കാം.
തിരക്കഥാകൃത്തും എഴുത്തുകാരനുമായ വിനു ഏബ്രഹാമിന്റെ കാൽ എന്ന കഥയാണ് സ്റ്റോറി ടെല്ലറിൽ ഇത്തവണ. ഫെബ്രുവരി ലക്കം പച്ചക്കുതിര മാസികയിൽ വന്ന കഥയെക്കുറിച്ചും കഥ വന്ന വഴിയെക്കുറിച്ചും വിനു ഏബ്രഹാം സംസാരിക്കുന്നത് കേൾക്കാം.
ഷൈനയുടെ കറപ്പൻ എന്ന കഥയാണ് ഇത്തവണ സ്റ്റോറി ടെല്ലറിൽ. ഫിലിം ഫെസ്റ്റിവെൽ പതിപ്പായി ഇറങ്ങിയ മാധ്യമം ആഴ്ചപതിപ്പിലാണ് കറപ്പൻ പ്രസിദ്ധീകരിച്ചത്. ജയിലിൽ കഴിഞ്ഞിരുന്ന കാലത്തും ജീവിത പരിസരത്തും എപ്പോഴുമുളള പൂച്ചകളെ മുൻനിർത്തി സ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങളാണ് കറപ്പൻ എന്ന കഥയിലൂടെ ഷൈന പങ്കുവെക്കുന്നത്. താൻ എഴുതിയ കഥ എന്നല്ല ഇതിനെ വിശേഷിപ്പിക്കേണ്ടതെന്നും പങ്കാളിയും മാവോയിസ്റ്റ് നേതാവുമായ രൂപേഷിന്റെ എഴുത്തും ചിന്തകളും അടുക്കിപ്പെറുക്കി വെക്കുകയാണ് ചെയ്തതെന്നും ഷൈന പറയുന്നു. വിശദമായി കേള്‍ക്കാം.
മാധ്യമം ആഴ്ചപതിപ്പിൽ ഫെബ്രുവരി ആദ്യം പ്രസിദ്ധീകരിച്ച വിനോദ് കൃഷ്ണയുടെ ആറടി അകലമെന്ന കഥയാണ് ഇത്തവണ. കഥയെക്കുറിച്ചും അതിലേക്ക് എത്തിയതെങ്ങനെ എന്നും വിനോദ് കൃഷ്ണ പറയുന്നത് കേൾക്കാം.
എഴുത്തുകാരനും തിരക്കഥാകൃത്തുമായ സലിൻ മാങ്കുഴിയുടെ ഭ്രാന്തിമാൻ എന്ന കഥയാണ് സ്റ്റോറി ടെല്ലറിൽ ഈ ആഴ്ച. 2021 ഫെബ്രുവരി ആദ്യവാരത്തിൽ മാധ്യമം ആഴ്ചപതിപ്പിലാണ് ഭ്രാന്തിമാൻ പ്രസിദ്ധീകരിച്ചത്. കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പ് എന്ന് കരുതി രവീന്ദ്രൻ എന്നയാളെ പിടികൂടുന്ന എസ്.ഐ വിൻസെന്റിലൂടെയാണ് സലിൻ കഥ പറയുന്നത്. രൂപസാദൃശ്യത്താൽ പൊലീസിന്റെ പിടിയിലായ രവീന്ദ്രനെയും എസ്.ഐ വിൻസെന്റിനെയും ഒപ്പം സുകുമാരക്കുറുപ്പിനെക്കുറിച്ചും കഥ വന്ന വഴിയെക്കുറിച്ചും സലിൻ മാങ്കുഴി സംസാരിക്കുന്നത് കേൾക്കാം.
മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തും കൂടിയായ മുഹമ്മദ് ഷെഫീഖിന്റെ പി.ടി ഉഷ എന്ന കഥയാണ് സ്റ്റോറി ടെല്ലറിൽ ഈയാഴ്ച. മാധ്യമം ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച കഥ നമ്മുടെ ഓൺലൈൻ മാധ്യമങ്ങളുടെ സ്വഭാവത്തെ സൂക്ഷ്മമായി വരച്ചിടുകയാണ്. കഥയെക്കുറിച്ച്, പേരിനെക്കുറിച്ച്, എഴുത്തിനെക്കുറിച്ചൊക്കെ മുഹമ്മദ് ഷെഫീഖ് സംസാരിക്കുന്നത് കേൾക്കാം.
ഒരു കഥ എങ്ങനെയാണ് രൂപം കൊളളുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ, കഥയുടെ വഴിയിൽ എഴുത്തുകാരൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ, പിരിമുറുക്കങ്ങൾ എന്നിവയെ എങ്ങനെയാണ് രേഖപ്പെടുത്തുക? കഥകളെക്കുറിച്ച്, കഥയുടെ പിറവിയെക്കുറിച്ച് എഴുത്തുകാർ വിശദമാക്കുന്ന പോഡ്കാസ്റ്റ് സ്റ്റോറി ടെല്ലർ കേൾക്കാം.
മലയാളത്തിൽ ഓരോ ആഴ്ചയും നിരവധി കഥകളാണ് പുറത്തുവരുന്നത്. എഴുത്തിലേക്ക് ധാരാളം പുതിയ ആളുകളും കടന്നുവരുന്നു. ആദ്യത്തെ എപ്പിസോഡിൽ ചന്ദ്രിക ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച സലീം ഷെരീഫിന്റെ പൂക്കാരൻ എന്ന കഥയാണ്. കഥാകൃത്തിന് പറയാനുളളത് കേൾക്കാം. ഒപ്പം കഥയുടെ പിന്നിലുളള കഥകളെക്കുറിച്ചും കഥയുടെ വിവിധ വായനകളെക്കുറിച്ചും അറിയാം.