Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

അഞ്ചു പെണ്ണുങ്ങളെക്കുറിച്ച് തീർത്തും ഫ്രീയായി എഴുതുകയും എടുക്കുകയും ചെയ്ത Her

ഉർവശി, ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോ മോൾ ജോസ്, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇറങ്ങിയ 'ഹെർ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് അർച്ചന വാസുദേവും സംവിധായകൻ ലിജിൻ ജോസും, ഇത്തരമൊരു സിനിമയിലേക്ക് എത്തിയ വഴികളെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.

12-18
48:44

രണ്ട് ദിവസത്തെ ജോലി അരമണിക്കൂര്‍കൊണ്ട് തീര്‍ത്ത കഥ

പുതിയ കാലത്തെ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി സാധ്യതകള്‍ വളര്‍ത്തുന്നതില്‍ താന്‍ പിന്നിലാണെന്നും ഇന്‍സ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും പറയുകയാണ് പ്രശസ്ത ഹാര്‍മോണിയം -കീബോര്‍ഡ് വാദകനായ പ്രകാശ് ഉള്ളിയേരി. പുതിയ സംഗീത സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്തതിന്റെ രസകരമായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു

12-17
25:54

കലോത്സവ വേദികളില്‍ അങ്ങനെയും ചില അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്‌

സ്‌കൂള്‍ കലോത്സവങ്ങളിലെ സംഘ നൃത്തങ്ങള്‍ക്ക് സംഗീതം വായിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അത്തരത്തിലൊരു പരിപാടിക്കിടെ തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ചും സംസാരിക്കുകയാണ് പ്രശസ്ത ഹാര്‍മോണിയം -കീബോര്‍ഡ് വാദകനായ പ്രകാശ് ഉള്ളിയേരി. മുതിര്‍ന്ന സംഗീതസംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യുന്നതാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് പറഞ്ഞ അദ്ദേഹം അവര്‍ക്കൊപ്പമുണ്ടായിരുന്ന രസകരമായ ഓര്‍മ്മകളും പങ്കുവെക്കുന്നു

12-16
18:38

RHYTHM OF DAMMAM; ലോക സിനിമയിലേക്ക് ഒരിന്ത്യൻ അടിമക്കഥ

പാപ്പിലിയോ ബുദ്ധ ഉൾപ്പെടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിരവധി സിനിമകളുടെ സംവിധായകനായ ജയൻ കെ. ചെറിയാൻ IFFK യിലെത്തുന്നത് ഒരു ഇന്ത്യൻ അടിമക്കഥയുമായാണ്; Rhythm of Dammam. ചരിത്രത്തിൽ തമസ്കരിക്കപ്പെട്ട ഒരു അടിമവ്യാപാരത്തിന്റെ കഥകൂടിയാണിത്. ജയൻ ചെറിയാനുമായി കമൽറാം സജീവ് നടത്തുന്ന ദീർഘസംഭാഷണം.

12-14
52:19

മരിച്ചവരും മരിക്കാത്തവരും തിരിച്ചെത്തിയ നെറ്റ്ഫ്ലിക്സ് പെഡ്രോ പരാമോ

ഹുവാൻ റുൾഫോയുടെ(Juan Rulfo) മാസ്റ്റർപീസ് നോവൽ പെ​ഡ്രോ പരാമോയ്ക്ക് (Pedro Paramo), പ്രസിദ്ധീകരിക്കപ്പെട്ട് 69 വർഷങ്ങൾക്കുശേഷം ചലച്ചിത്രാവിഷ്‌കാരം. മറ്റിയോ ഗിൽ എഴുതിയ തിരക്കഥയിൽ റോഡ്രിഗോ പ്രീറ്റോ സംവിധാനം ചെയ്ത് Netflix-ലെത്തിയ അതേ പേരിലുള്ള ചലച്ചിത്രം കണ്ടശേഷം, നോവൽ വീണ്ടും വായിച്ച അനുഭവം

12-13
18:17

മുതിര്‍ന്നവരിലും മുണ്ടിനീര്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക | Dr. Jyothimol / Priya V.P.

പലരും അത്ര ഗൗരവത്തിലെടുക്കാത്ത രോഗമാണ് മുണ്ടിനീര്. രോഗലക്ഷണങ്ങള്‍ എടുത്തു നോക്കിയാല്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാറുമില്ല. എന്നാല്‍ കേസുകളുടെ എണ്ണം കൂടുന്നതോടെ അതിന് ആനുപാതികമായി കോംപ്ലിക്കേഷനും വര്‍ദ്ധിക്കുന്നുണ്ടെന്ന് പറയുകയാണ് ഡോ. ജ്യോതിമോള്‍. മുണ്ടിനീര് എങ്ങനെ പടരുന്നു എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പറയുന്നു. പ്രിയ വി.പിയുമായുള്ള പോഡ്കാസ്റ്റ് കേള്‍ക്കാം.

12-12
11:23

ഇങ്ങനെ പോയാൽ ബ്രസീൽ അടുത്ത ലോകകപ്പിൽ കളിക്കുമോ?

ലോകപ്പ് യോഗ്യതാ റൗണ്ടിൽ അവസാന ആറിൽ എത്താൻ വിയർത്ത് കിതക്കുന്ന ബ്രസീലിൻ്റെ കാര്യം വിശകലനം ചെയ്യുകയാണ് പ്രമുഖ ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.

12-11
02:51

പാടിത്തിമിർക്കുന്ന ആൺസൗഹൃദങ്ങൾ | S. Saradakkutty

രസകരവും ആഹ്ലാദകരവും കൗതുകകരവുമായ ചില ആൺസൗഹൃദപാട്ടുകളാണ് ഇന്ന് ഞാൻ അവർക്കൊപ്പം പാടുന്നത്. ചികഞ്ഞുനോക്കിയാൽ ചിലതിൽ സ്ത്രീവിരുദ്ധത കണ്ടെത്താനായേക്കും. പക്ഷേ പ്രത്യക്ഷത്തിൽ അവ നിരുപാധികമായ ആഹ്ലാദത്തിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ എത്തിക്കുന്നുണ്ട്. 'ഒരാണായി ജനിച്ചാലും തെറ്റില്ല' എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പിക്കുന്ന പാട്ടുകളെക്കുറിച്ച്.

12-11
30:02

IPL-ൽ സൗദി ആറേബ്യക്ക് എന്താണ് കാര്യം ? | ദിലീപ് പ്രേമചന്ദ്രന്‍ / കമല്‍റാം സജീവ്

ഐ പി എല്ലിലെ കളിക്കാരുടെ ലേലം ഇത്തവണ എന്തുകൊണ്ടാണ് സൗദി അറേബ്യയിൽ നടന്നത്? ക്രിക്കറ്റ് ഭൂപടത്തിൽ സജീവമല്ലാത്ത സൗദി ക്രിക്കറ്റിൽ ഉന്നം വെക്കുന്നതെന്താണ് ? ഋഷഭ് പന്തിനും ശ്രേയസ് അയ്യർക്കും ഇത്ര വലിയ കോടികളുടെ വിലയുണ്ടോ? പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

12-10
04:27

ഇത് പോലൊരു മഴയത്താണ് സഖാവ്...

ജനങ്ങൾക്ക് വേണ്ടി ജീവിച്ച് കുടുംബത്തിന് പോലും ഒരുപാട് സമയം കൊടുക്കാനാവാതെ ഓടി നടക്കേണ്ടി വന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച്, ഒടുവിൽ കല്ല്യാശേരിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ഒരുപാട് ആഗ്രഹിച്ചപ്പോൾ അതിന് സാധിക്കാതെ വിടപറഞ്ഞ് പോയ ഇ.കെ. നായനാരെക്കുറിച്ച് ശാരദ നായനാർ സംസാരിക്കുന്നു.

12-09
38:27

ഞെട്ടലും നടുക്കവുമായി പുതിയ ഫുട്‌ബോൾ സീസൺ

ഇത്തവണത്തെ ഫുട്ബോൾ സീസൺ നടുക്കങ്ങളോടെയാണ് തുടങ്ങിയത്. റിയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമൊക്കെ ഫുട്ബോൾ പ്രേമികളെ ഞെട്ടിക്കും വിധമാണ് പൊട്ടുന്നത്. കിലിയൻ മ്പാപ്പേ എത്തിയ റിയൽ മാഡ്രിഡ് സ്വപ്ന ടീമായി മാറും എന്നൊക്കെയുള്ള പ്രവചനങ്ങൾ തെറ്റുകയാണോ? പ്രശസ്ത ഫുട്ബോൾ നിരൂപകൻ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു. 

12-08
10:51

അഡലൈഡിൽ ഓസ്ട്രേലിയക്ക് പ്രശ്നങ്ങളുണ്ട് | Adelaide Test

ന്യൂസിലാൻഡിനോട് സ്വന്തം പിച്ചുകളിൽ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഓസ്ട്രേലിയയോട് ഉജ്വല തുടക്കമാണ് പെർത്ത് ടെസ്റ്റിൽ ഇന്ത്യ നടത്തിയത്. ഈ വിജയാവേശം തുടരാൻ ഇന്ത്യക്ക് കഴിയുമോ? പ്രായം ചെന്ന കളിക്കാരുടെ ഇന്ത്യയിൽ നിന്ന് പുതിയ കളിക്കാരുടെ ഇന്ത്യയിലേക്ക് എന്ന ഗൗതം ഗംഭീറിൻ്റെ പദ്ധതി ഈ പരമ്പരയിൽ തന്നെ ഫലം കണ്ടു തുടങ്ങുമോ? ആസ്ട്രേലിയക്കും പ്രായക്കൂടുതൽ പ്രശ്നമാണോ? ഇന്ത്യക്ക് ടെസ്റ്റ് ലോകകപ്പ് ഫൈനലിലേക്കുള്ള സാധ്യതകൾ ഇനിയെത്രയുണ്ട്? പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.

12-07
13:09

നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്?

ആരവമില്ലാത്ത കടലും, നിശ്ശബ്ദം പെയ്യുന്ന മഴയും കുളമ്പടിയൊച്ചയില്ലാത്ത പടക്കുതിരകളും നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. പ്രകൃതിയും നമ്മോട് പല തരത്തിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. കലയിൽ ശബ്ദതരംഗങ്ങളുടെ സൗന്ദര്യം തീർത്ത കലാകാരൻമാരെ നമിക്കാതെ വയ്യ. വീണ്ടും ആ ചോദ്യം മനസിൽ തിരയടിക്കുന്നു, “നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്? ”-

12-06
16:09

പുലി വിജയന്‍, ജയരാമി - മനുഷ്യന്‍റെ പേരുള്ള തവളകള്‍| Frogman Of India | SD Biju

കെ. ജയറാം എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടേയും പുലി വിജയൻ എന്ന ഗോത്രവർഗ്ഗക്കാരൻ്റെയും പേരുകൾ തവളകൾക്ക് കൊടുക്കാൻ എന്താണ് കാരണം? പശ്ചിമഘട്ടവും വടക്കു കിഴക്കൻ കാടുകളും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? കുരുടിപ്പാമ്പുകളുടെ ജീവലോകം എന്താണ്? സത്യഭാമദാസ് ബിജു എന്ന ലോക പ്രശസ്ത മലയാളി ആംഫിയൻ ബയോളജിസ്റ്റുമായുള്ള അഭിമുഖ പരമ്പരയിലെ നാലാം ഭാഗം. ഒരു ശാസ്ത്ര ഗവേഷകൻ്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ലോകത്തിലൂടെയുള്ള സഞ്ചാരം തുടരുന്നു.

12-05
50:33

പെരിയോനെ എന്ന പാട്ട് എന്റെ സംഗീതയാത്രയിലെ വഴിതിരിവാണ് | Jithin Raj

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒട്ടേറെ പാട്ടുകൾ പാടിയിട്ടുള്ള മലയാളിയായ ജിതിൻ രാജ് ബ്ലെസി ചിത്രം ആട് ജീവിതത്തിലെ, പെരിയോനെ എന്ന പാട്ടിലൂടെയാണ് മലയാളിയുടെയും ഇഷ്ടഗായകനായി മാറിയത്. എ.ആര്‍. റഹ്മാൻ സംഗീതം നൽകിയ ആ പാട്ട് തന്റെ ജീവിതത്തിലും കരിയറിലുമുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും തന്റെ പുതിയ പാട്ടുകളെക്കുറിച്ചും ‌ജിതിന്‍ രാജ് സംസാരിക്കുന്നു.

12-04
37:25

കലോത്സവങ്ങളിൽ ഗ്രേഡിങ് സിസ്റ്റം ഒഴിവാക്കണം, പകരം ചെയ്യേണ്ടത്...

"എല്ലാവർക്കും എ ഗ്രേഡ് കൊടുക്കുന്നത് നമ്മുടെ കഴിവുകേട് കൊണ്ടാണ്. ഏത് മത്സരത്തിനാണ് ഒന്നാം സ്ഥാനമില്ലാത്തത്. യുവജനോത്സവം നിരവധി പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ എന്തുകൊണ്ട് സംഭവിക്കുന്നില്ല. നമ്മുടെ കലോത്സവങ്ങളിൽ എ ഗ്രേഡ് നേടുന്നവ‍ർ എങ്ങോട്ടാണ് പോവുന്നത്?" കലോത്സവങ്ങളിലെ മോശം പ്രവണതയെക്കുറിച്ചും ഗസലുകളുടെ മാസ്മരികതയെക്കുറിച്ചും സംസാരിക്കുകയാണ് പ്രകാശ് ഉള്ളിയേരി. മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

12-03
30:25

ദേവരാജൻ മാഷിൽ തുടങ്ങുന്ന മലയാളസിനിമാ ഗാനങ്ങളുടെ വസന്തകാലം

ദക്ഷിണാമൂർത്തി മുതൽ വിഷ്ണു വിജയ് വരെയുള്ള ഇഷ്ട മ്യൂസിഷ്യൻസിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് ഉള്ളിയേരി. ‌കേരളത്തിലെ ഗസൽ സംഗീതശാഖയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും തന്റെ ഇഷ്ട സംഗീത മേഖലകളെക്കുറിച്ചും സംസാരിക്കുന്നു. സംഗീത കോളജുകളിൽ നിന്ന് പുറത്തു വരുന്ന വിദ്യാർഥികൾക്കുള്ള അവസരങ്ങൾ എന്താണെന്ന് ചോദിക്കുന്ന പ്രകാശ് കേരളത്തിലെ മ്യൂസിക് കോളജുകൾ അടച്ചു പൂട്ടേണ്ടവയാണെന്ന് അഭിപ്രായപ്പെടുന്നു. മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

12-02
26:18

ട്രാക്കിൽ മരിച്ചുവീഴുന്ന റെയിൽവേ തൊഴിലാളികൾ

ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ ജീവൻപണയംവെച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെ മരണം തുടർക്കഥയായിട്ട് വർഷങ്ങളായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഷൊർണൂർ പാലത്തിൽ കഴിഞ്ഞ മാസം സംഭവിച്ചത്. തൊഴിലാളികളെ നിരന്തരം മരണത്തിലേക്ക് തള്ളി വിടുന്ന ഇന്ത്യൻ റയിൽവെയെ പ്രതികൂട്ടിൽ നിർത്തുന്നതാണ് ഈ അപകടം. കഴിഞ്ഞ മാസമാണ് ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം മൂന്ന് ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദർശനത്തിനു മുന്നോടിയായി റെയിൽവേയിൽ മാലിന്യം നീക്കുന്ന ജോലിയുണ്ടെന്ന് പരിചയക്കാരനായ ചെലമ്പരശ്ശൻ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സേലം സ്വദേശികളായ തൊഴിലാളികൾ ഷൊർണൂരിലേക്ക് തിരിച്ചത്. ട്രാക്ക് ശുചീകരിക്കാൻ കരാറെടുത്തയാൾ ഒരു ദിവസത്തേക്കായി എത്തിച്ച കരാർ തൊഴിലാളികളായിരുന്നു ഇവർ.

12-01
06:39

കാമമെന്നും പ്രണയമെന്നും കലാപമെന്നും കഥകളിഭ്രമമെന്നും

‘‘എം.ജി.ആറിന്റെ അച്ഛൻ ഗോപാലമേനോന് സ്മാർത്തവിചാരത്തിനുശേഷമാകാം, നാടുവിട്ടു പോകേണ്ടിവന്നുവെന്ന് അനുമാനിക്കാം. അദ്ദേഹവും സത്യഭാമയും തമ്മിലുള്ള വിവാഹത്തിലൂടെ എം. ജി.ആർ എന്ന നടനും രാഷ്ട്രീയനേതാവും ഉണ്ടായി. എം. ജി.ആറിനെ പോലെയുള്ള നടനൊപ്പം പാശത്തിൽ അഭിനയിച്ച ആ നടിക്ക് പിന്നെന്ത് സംഭവിച്ചു?’’

11-30
17:17

രാഷ്ട്രീയ പാർട്ടികളോ മാധ്യമങ്ങളോ യഥാർത്ഥത്തിൽ വലതു പക്ഷം?

ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മാധ്യമങ്ങളുടെ വലതുവത്കരണവും അരാഷ്ട്രീയതയും വിശകലന വിധേയമാക്കുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ തമസ്കരിക്കുകയും വാർത്തകളെ വിനോദമാക്കുകയും ചെയ്യുന്ന പ്രവണത മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗവും മൂലധനതാത്പര്യങ്ങളുടെ പ്രതിഫലനവും മാത്രമല്ല വലതുപക്ഷവത്കരിക്കപ്പെടുന്ന പൊതുമണ്ഡലത്തിൻ്റെ പ്രതിഫലനം കൂടിയാണ് എന്ന് വിശകലനം ചെയ്യുകയാണ് ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ, എന്നിവർ.

11-29
44:12

Recommend Channels