അയോധ്യ; നീതിയും ജനാധിപത്യവും നിശബ്ദമായ ചരിത്രം
Update: 2024-01-24
Description
പള്ളി പൊളിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയും ഭീതിയോടെയും ശ്രവിക്കുകയും അത് ദേശീയ തലത്തില്‍ വലിയ നാണക്കേടാണെന്നു വിചാരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ നിന്ന്, പള്ളി പൊളിച്ച് പണിത അമ്പലത്തിന്റെ ഉദ്ഘാടനത്തിന് ഗവണ്‍മെന്റ് അവധി പ്രഖ്യാപിക്കുകയും, മുഖ്യധാരാമാധ്യമങ്ങള്‍ എല്ലാം പ്രാണപ്രതിഷ്ഠ ആഘോഷമാക്കുകയും ചെയ്യുന്ന കാലത്ത് നീതിയെക്കുറിച്ച് എന്തെന്ത് പ്രതീക്ഷകളാണ് നമ്മള്‍ ബാക്കി വയ്‌ക്കേണ്ടത് എന്നറിയില്ല. എന്തായാലും ഒരു കാര്യമുറപ്പാണ്. സുപ്രീംകോടതി വിധി വന്നതോട് കൂടി ബാബര്‍ പള്ളിപണിതത് ക്ഷേത്രം തകര്‍ത്തിട്ടാണെന്ന കെട്ടുകഥ പൊളിഞ്ഞു.
Comments
In Channel























