ദിവസം 247: ആന്തരികവിശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Description
ജറുസലേം പരിപൂർണമായി നശിപ്പിക്കപ്പെടുന്നതും ദാവീദിൻ്റെ പരമ്പരയിലെ അവസാനത്തെ രാജാവായ സെദെക്കിയാ ബാബിലോണിലേക്ക് നാടുകടത്തപ്പെടുന്നതും നമ്മൾ ജറെമിയായുടെ പുസ്‌തകത്തിൽ കാണുന്നു. ദൈവജനത്തിൻ്റെ ചരിത്രം സംക്ഷിപ്തമായി ആഖിയോർ എന്ന ഒരു മനുഷ്യൻ വിവരിക്കുന്നതാണ് യൂദിത്തിൻ്റെ പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. വെളിയിൽനിന്ന് ഉള്ളിലേക്ക് കടക്കുന്നതല്ല ഒരുവനെ അശുദ്ധനാക്കുന്നത്, അവൻ്റെ അകത്തുനിന്ന് പുറത്തേക്ക് വരുന്നവയാണ് എന്ന ഒരു തിരിച്ചറിവ് ഇവിടെ നമുക്ക് ലഭിക്കുന്നു. ശത്രുവിൻ്റെ ആക്രമണത്തെ, പിശാചിൻ്റെ ഉപദ്രവങ്ങളെ നേരിടേണ്ടത് ഉപവാസത്തിലൂടെയും നമ്മുടെ തന്നെ ആന്തരീകവിശുദ്ധീകരണത്തിലൂടെയും ആണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ജറെമിയാ 33-34, യൂദിത്ത് 3- 5, സുഭാഷിതങ്ങൾ 16: 29- 33]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479