പൃഥിരാജിനെ അവശനായി കണ്ടെത്തിയത് രാത്രിയിലായിരുന്നെങ്കിലോ, 'അനാര്‍ക്കലി'യുടെ ക്ലൈമാക്സ് മറ്റൊന്നായേനെ
Update: 2023-09-30
Description
സച്ചി സംവിധാനം ചെയ്ത 'അനാര്‍ക്കലി' സിനിമ ഒരുവിധം മലയാളികളെല്ലാം കണ്ടിട്ടുണ്ടാകും. ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദ്വീപില്‍ ഉള്ളവര്‍ ആശ്രയിക്കുന്നത് ഹെലികോപ്റ്ററിനെയാണ് എന്നത് ആ സിനിമ വഴി നാം മനസിലാക്കിട്ടുണ്ട്. എന്നാല്‍ അനാര്‍ക്കലി സിനിമയിലെ പൃഥിരാജ് കഥാപാത്രത്തെ വിഷം കഴിച്ച നിലയില്‍ അവശനായി കണ്ടെത്തിയത് രാത്രിയിലാണെങ്കില്‍ അയാള്‍ ജീവിച്ചിരിക്കുമായിരുന്നോ...ഇല്ല എന്നാണ് അതിനുള്ള ഉത്തരം കാരണങ്ങള്‍ എത്തുന്നതാവട്ടെ ദ്വീപിന്റെ കുത്തഴിഞ്ഞ ആരോഗ്യ സംവിധാനങ്ങളിലേക്കും. ലക്ഷ ദ്വീപ് അനുഭവങ്ങളുമായി ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Comments
In Channel






















