മദ്രാസ് കഫെ - Malayalam podcast

സിനിമ - രാഷ്ട്രീയം - ചരിത്രം എന്ന ത്രിത്വത്തെ കുറിച്ച് ഒരു സിനിമ വിദ്യാർത്ഥി പങ്കുവെക്കുന്ന വീക്ഷണങ്ങൾ. A film student shares his point of views on the inseparable trio Cinema, Politics and History.

Ep 11 - സ്കൂൾ സിലബസിലേക്ക് കാലാവസ്ഥാ വ്യതിയാനവും പുതിയ പഠനങ്ങളും ഉൾപ്പെടുത്തേണ്ടേ?

കാലാവസ്ഥാ മാറ്റം കേരളത്തിലെ മഴയുടെ വരവ് മാറ്റി മറിച്ചിട്ട് കുറച്ചധികം വർഷങ്ങളായി. ലഘുമേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കങ്ങളും, പുറകെ വൻ വരൾച്ചകളും, പലതരം പ്രകൃതി ദുരന്തങ്ങളും ഒന്നിനുപുറകെ ഒന്നായി ഈ ലോകത്തെ അലട്ടുമ്പോൾ, കുട്ടികൾ ഇതിനേക്കുറിച്ചെല്ലാം പഠിച്ച് മുന്നോട്ട് പോവുന്നതല്ലെ നല്ലത്? മുന്നോട്ടുള്ള ജീവിതത്തിൽ ഇതിനേയെല്ലാം പ്രതിരോധിക്കാനായി അവരുടെ കരിക്കുലം അവരെ സജ്ജരാക്കേണ്ടതല്ലേ? കടപ്പാട് : ഒരു ഇന്ത്യൻ കോഫീ ഹൗസിലിരുന്ന് കാപ്പി കുടിക്കുന്നതിനിടയിൽ അവരുടെ ബുക്ക് റാക്കിൽ നിന്ന് കിട്ടിയ കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ചുള്ള പഴയൊരു ഡൈജസ്റ്റ് വായിച്ചപ്പോഴാണ് ഈ എപിസോഡ് ചെയ്യണം എന്ന് തോന്നിയത്.  Music : Night Snow - Asher Fulero, Hine Ma Tov - E's Jammy Jams

10-29
08:05

Ep 10 - മൃഗങ്ങളാണോ മനുഷ്യരെ യുദ്ധം ചെയ്യാൻ പഠിപ്പിച്ചത്?

മൃഗങ്ങളൊക്കെ അതിരുകളുണ്ടാക്കുന്നവരാണെന്നും, അവരുടെ വാസസ്ഥലം മറ്റാരെങ്കിലും കൈയ്യേറിയാൽ അക്രമിക്കുന്ന അവരുടെ സ്വഭാവമാണ് ഇരുകാലികളായ മനുഷ്യർക്ക് കിട്ടിയതെന്നും, അതിൽ നിന്നാവാം മനുഷ്യരും അതിരുകളുണ്ടാക്കാൻ തുടങ്ങിയതെന്നും പരക്കെ ഒരു അഭിപ്രായമുണ്ട്. മനുഷ്യരുടെ യുദ്ധക്കൊതിക്കും മൃഗങ്ങളെ പഴിക്കേണ്ടതുണ്ടോ? Episode thumbnail courtesy : Bert B , Unsplash

07-20
06:39

Ep 9 - ജാമ്യമില്ലെങ്കിൽ കോവിഡ് പരോൾ

28 വർഷങ്ങൾക്ക് ശേഷം നീതി നടപ്പാക്കിയ സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികൾക്കും കോവിഡ് രണ്ടാം തരംഗത്തിന്റെ പേരും പറഞ്ഞ് പരോൾ ലഭിച്ചു. 90 ദിവസത്തേക്ക്!

05-18
06:39

Ep 8 - ജനാധിപത്യ രാജ്യത്തെ രാജാവും പുതിയ കൊട്ടാരവും

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന ബോധമുണ്ടെന്ന് പറയുന്നതല്ലാതെ, നമ്മളാണ് നാടുവാഴുന്നതെന്ന ബോധം ശരിക്കും എത്രപേർക്കുണ്ട്? കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ദില്ലിയുടെ ഹൃദയഭാഗത്ത് പുതിയ കൊട്ടാരം പണിയുന്നതിലും നല്ലതല്ലേ - പുതിയ ആശുപത്രികളും, മരുന്നുകളും, വാക്സിനുകളും, ശ്വസിക്കാൻ ഓക്സിജനും? (E) : writetomadrascafe@gmail.com Channel thumbnail courtesy : Cartoon by Sathish Kumar, Deccan Herald Music: 1) Dhaka by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/ Source: http://incompetech.com/music/royalty-free/index.html?isrc=USUAN1400003 Artist: http://incompetech.com/ 2) Asian Drums - Vadodara by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/ Source: http://incompetech.com/music/royalty-free/index.html?isrc=USUAN1100396 Artist: http://incompetech.com/

05-10
07:09

Ep 7 - ഹിന്ദി ചീനി ഭായ് ഭായ്

1962ലെ ആദ്യത്തെ ഇന്ത്യ ചൈന യുദ്ധത്തിന് മുൻപും പിൻപുമുള്ള 2 ഹിന്ദി സിനിമകളിലൂടെ, 1950കളുടെ മുദ്രാവാക്യമായ ഹിന്ദി ചീനി ഭായ് ഭായുടെ പ്രസക്തിയെ കുറിച്ച് നടത്തുന്ന ഒരു തിരിഞ്ഞുനോട്ടം. (E) : writetomadrascafe@gmail.com

06-29
11:07

Ep 6 - ഫുഡ് ഫാഷിസം? ഈറ്റ്, പ്രേ, ലവ് Vs കാക്കമുട്ടൈ

എന്താണ് ഫുഡ് ഫാഷിസം? പൊറോട്ടയുടെ ജി.എസ്.റ്റി. 18% ആക്കിയത് ഫുഡ് ഫാഷിസമാണോ? പൊറോട്ടയും പിസ്സയും ഏതാണ്ട് ഒരേ തരത്തിലുള്ള ചരിത്രം അവകാശപ്പെടാവുന്ന ഭക്ഷണങ്ങളാണ്. പിന്നെ എങ്ങനെയാണ് പിസ്സ ഇന്ന് പണമുള്ളവരുടെ മാത്രം ഭക്ഷണമായത്? പൊറോട്ടയ്ക്കും പിസ്സയുടെ വിധിയാവണം വരുന്നത്.

06-22
10:50

Ep 5 - ഡിപ്രഷനെ നിങ്ങളുടെ വിഷമവുമായി താരതമ്യപ്പെടുത്തരുത്

കഥാവശേഷൻ Vs തനിയാവർത്തനം Vs മിലി ആത്മഹത്യ കവർന്ന പ്രതിഭകളുടെ എണ്ണം കൂടി വരുന്നു. ശോഭയും, സിൽക് സ്മിതയിലും തുടങ്ങി ജിയ ഖാൻ, സുശാന്ത് സിങ് രജ്‌പുത് വരെ എത്തി നിൽക്കുന്നു. മൂന്ന് മലയാളം സിനിമകളെ കുറിച്ച് സംസാരിച്ചുകൊണ്ട്, അവയിലൂടെ ഡിപ്രഷൻ എന്ന അവസ്ഥയെ കുറിച്ചുള്ള മിഥ്യാ ധാരണകൾ തിരുത്താനാണ് ഈ എപിസോഡിലൂടെ ശ്രമിക്കുന്നത്. Episode Art Courtesy : Instagram.com/pencilashan

06-19
13:32

Ep 4 - ജോർജ് ഫ്ലോയ്ഡും ഫൈസാനും സോഷ്യൽ മീഡിയ പോരാളികളും

ജോർജ് ഫ്ലോയ്ഡിനെ കുറിച്ച് പോസ്റ്റ് ഇടണൊ, അതൊ ഫൈസാനെ കുറിച്ചാണൊ ഇടേണ്ടത്? വർണ്ണവെറിയുടേയും, ഇസ്ലാമോഫോബിയയുടേയും, ജാതിവെറിയുടേയും ഇരകളുടെ പേരിലൂടെ ആവണം ഇനിയങ്ങോട്ട് നിങ്ങളുടെ പ്രതികരണങ്ങൾ അറിയപ്പെടേണ്ടത്. അല്ലാതെ ഇവരെക്കുറിച്ച് തീരെ മനസ്സിലാക്കാതെ, ഇവർക്ക് മുന്നെ ഇരകളാക്കപ്പെട്ടവരെക്കുറിച്ചും ഒന്നും അറിയാൻ ശ്രമിക്കാതെ #BlackLivesMatter #EndIslamophobia #DalitLavesMatter എന്നീ ഹാഷ്ടാഗുകൾക്ക് പുറകെ പോയിട്ട് എന്ത് പ്രയോജനം?

06-11
15:13

Ep 3 - ആനയും പശുവും മറ്റ് 2 ഗർഭിണികളും

 പടക്കം കൊന്ന ഗർഭിണിയായ ആനയേയും, പടക്കം പൊട്ടി പരിക്കേറ്റ ഒരു പശുവിനേയും സോഷ്യൽ മീഡിയയിൽ വീണ്ടും വീണ്ടും കൊല്ലുന്നവരെക്കുറിച്ചാണ് ഈ എപിസോഡ്. ഒപ്പം, ഇതിനിടയിൽ ഇവർ മറക്കുന്ന മറ്റ് 2 ഗർഭിണികളെക്കുറിച്ചും. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷമെന്ന പ്രയോഗത്തിലെ പരിഹാസമെന്താണ്? Episode thumbnail art : freepik

06-08
11:48

Ep 2 - തപ്പഡ് Vs കെട്ടിയോളാണെന്റെ മാലാഖ? (Thappad Vs Kettyolaanu Ente Malakha)

തപ്പഡ് പൊളിറ്റിക്കലി കറക്റ്റാണോ? കെട്ടിയോളാണെന്റെ മാലാഖയോ? തപ്പഡിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്സും, സിനിമ എന്ന നിലയിലെ ചെറിയ ചില പാളിച്ചകളും. കൂടെ കെട്ടിയോളാണെന്റെ മാലാഖയിലെ സിനിമയെന്ന നിലയിലുള്ള കറക്റ്റ്നെസ്സും, രാഷ്ട്രീയപരമായ പാളിച്ചയും. തപ്പഡിനെതിരെ ഒരു ഓൺലൈൻ പട തന്നെയുണ്ട്. നിരവധി വീഡിയോകളും, പോസ്റ്റുകളും കമന്റുകളും ഒക്കെയായിട്ട് സംസ്കാര സംരക്ഷകർ രണ്ടും കല്പിച്ചാണ്. അവരുടെ വാദം എന്തൊക്കെയാണ്?

06-03
27:29

Ep 0 - Trailer - മദ്രാസ് കഫെ ആണോ ഏറ്റവും ഇഷ്ടമുള്ള സിനിമ?

മദ്രാസ് കഫെ എന്ന പേര് എടുക്കാൻ കാര്യമെന്താണെന്നുള്ള ചോദ്യത്തിനുത്തരമാണ് ഈ ട്രൈലർ എപിസോഡ്.

06-03
02:28

Ep 1 - ചരിത്രത്തെ അവഹേളിക്കാനാവണം പള്ളിയുടെ സെറ്റ് തകർത്തത്.

എല്ലാരും മറന്ന ഒരു  ചരിത്രമാണ് പള്ളിയുടെ സെറ്റിനൊപ്പം തകർന്നത്. ആലുവയിൽ മിന്നൽ മുരളിയുടെ തകർന്ന സെറ്റ് പലർക്കും നഷ്ടമുണ്ടാക്കി. പക്ഷെ അതിനെ വെറുമൊരു കൂട്ടം മതഭ്രാന്തന്മാരുടെ എടുത്തുചാട്ടമായി കാണരുത്. അതിനപ്പുറം ചരിത്രത്തെ അവഹേളിച്ച് ഭീകരതയിലൂടെ മതസ്പർദ്ധ വളർത്താനാവണം അവരാ കാടത്തം ചെയ്തത്. എന്താണ് ആ ചരിത്രം?

05-30
07:34

Recommend Channels