വിശുദ്ധ ഖുർആൻ മലയാളം

അറബി ഭാഷയില്‍ അടിസ്ഥാന അവഗാഹമോ ജ്ഞാനമോ ഇല്ലാത്തവര്‍ക്കു പോലും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുക എന്ന ഉദ്യമമാണിത്. പരിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരഞ്ഞെടുത്ത സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും പരിഭാഷ ഇവിടെ പങ്കു വയ്ക്കപ്പെടുന്നു.

സത്യവിശ്വാസികൾ നിരാശപ്പെടരുത്;അക്രമികൾക്ക് കഠിനമായ ശിക്ഷയുണ്ട്(Sura: Al Buruj)

സത്യവിശ്വാസി സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന കഠിനമായ അക്രമണങ്ങളെ ക്ഷമയോടെ പ്രതിരോധിക്കാൻ ആത്മവിശ്വാസം നൽകുന്ന അധ്യായം. ദൈവം നിശ്ചയിച്ചിട്ടുള്ള സമയത്ത് കൃത്യമായി ശിക്ഷ നടപ്പാക്കിയിരിക്കും എന്ന വാഗ്ദാനം അല്ലാഹു ഈ അധ്യായത്തിലൂടെ നൽകുന്നു. മുൻ കാല കാലട്ടങ്ങളിൽ മുസ്ലിം സമുദായം അനുഭവിക്കേണ്ടി വന്ന നീചമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അധ്യായം അവതരിച്ചതെങ്കിലും അതിന്റെ സാരം എല്ലാ കാലത്തും ബാധക ബാധകമാണ്. പ്രത്യേകിച്ചും ഫലസ്തീൻ ജനതയുടെ മേൽ മുമ്പില്ലാത്ത വിധം അക്രമണം നടക്കു നടക്കുമ്പോൾ ഈ അധ്യായത്തിന്റെ ആശയ തലം വിശാലമാവുന്നു. പരിഭാഷ (അവലംബം): ചെറിയ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി & കുഞ്ഞി മുഹമ്മദ് പറപ്പൂർ .

03-12
05:07

ഞെരുക്കങ്ങൾക്ക് പിന്നാലെ വരുന്ന സന്തോഷങ്ങൾ (Sura:Ash-Sharh)

സൂറത്തു ശർഹ് (വിശുദ്ധ ഖുർആൻ അധ്യായം 94) നിത്യജീവിതത്തിൽ കൂടുതലായി വായിക്കപ്പെടാറുള്ള അധ്യായങ്ങളിൽ ഒന്ന്. ജീവിതത്തിൽ മനസ്ഥൈര്യത്തിന്റെയും ഹൃദയവിശാലതയുടെ പ്രാധാന്യം പറയുന്നതോടൊപ്പം അതിനുള്ള ഉദാഹരണമായി മുഹമ്മദ്നബി(സ) യെ ഉദ്ദരിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ പ്രയാസ ഘട്ടങ്ങളിൽ പരിഭവിക്കേണ്ടതില്ലെന്നും പിന്നാലെ സമാധാനവും സന്തോഷവും വരാനിരിക്കുന്നു എന്ന് അല്ലാഹു ഉറപ്പു നൽകുന്നതോടൊപ്പം ഒഴിവു സമയങ്ങളിൽ നന്മ ചെയ്യുവാനും പ്രാർത്ഥിക്കുവാനും നിർദേശിക്കുന്നു. വിശദീകരണത്തിൽ പരാമർശിച്ച മൂസാ(അ) യുടെ പ്രാർത്ഥനയുടെ വിശദ രുപം: സൂറത്തു താഹാ(അധ്യായം-20) വചനങ്ങൾ 25-28. അവലംബം - 1. വിശുദ്ധ ഖുർആൻ മലയാള പരിഭാഷ; മുഹമ്മദ് അമാനി മൗലവി 2. വിശുദ്ധ ഖുർആൻ സമ്പൂർണ പരിഭാഷ; സയ്യിദ് അഹമദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ

04-04
09:40

Sura:Jumua

Malayalam translation of Sura: Jumu’a

05-07
04:23

സൂറത്തു ഥാരിഖ് - മലയാള വിവര്‍ത്തനം

മനുഷ്യന്റെ സൃഷ്ടിപ്പിനെയും ദൈവത്തിന് അതിനു മുകളിലുള്ള പരമാധികാരത്തെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ 86ാം അധ്യായം. മക്കയില്‍ അവതരിച്ച ഈ സൂറത്തിന്റെ മലയാള വിവര്‍ത്തനം കേള്‍ക്കാം

06-03
02:49

മദ്യവും ചൂതാട്ടവുമൊഴിവാക്കുക. അത് പിശാചിന്റെ പ്രവൃത്തികളാണ്(Sura:Al Ma'ida_90-93)

മദ്യം, ചൂതാട്ടം തുടങ്ങിയ തിന്മകള്‍ക്കെതിരെ കണിശമായ മുന്നറിയിപ്പാണ് വിശ്വാസികള്‍ക്ക് ഖുര്‍ആന്‍ നല്‍കുന്നത്. അവ വെടിഞ്ഞ് നന്മയിലേക്കും സല്‍കര്‍മ്മങ്ങളിലേക്കും മടങ്ങുന്നവര്‍ക്ക് പാപമോചനമുണ്ട്. സൂറത്തുല്‍ മാഇദയിലെ 90 മുതല്‍ 93 വരെയുള്ള സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം

05-22
02:32

മരണത്തിനപ്പുറവുമൊരു ജീവിതമോ?(Surah:Yasin_77-83)

വിശുദ്ധ ഖുര്‍ആന്റെ ഹൃദയമെന്നാണ് സൂറത്തു യാസീന്‍ അറിയപ്പെടുന്നത്. ഖുര്‍ആനിലെ ഏറ്റവും വിശിഷ്ടമായ അധ്യായങ്ങളിലൊന്ന്. മരണാനന്തര ജീവിതത്തെ വിശ്വസിക്കാത്ത ആളുകളോട് ദൈവം എല്ലാറ്റിനും കഴിവുള്ളവനാണെന്നും മനുഷ്യന്‍ വെറുമൊരു നിസ്സാര സൃഷ്ടി മാത്രമാണെന്നുമുണര്‍ത്തിക്കുന്ന വചനങ്ങള്‍. സൂറത്തു യാസീനിലെ അവസാന ഏഴ് വചനങ്ങളുടെ(77-83) മലയാള പരിഭാഷ കേള്‍ക്കാം.

05-21
02:29

മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം(Sura:Al-Ahqaf_15-16)

മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യാന്‍ അതീവ ഗൗരവമായി വിശുദ്ധ ഖുര്‍ആനിന്റെ പല ഭാഗത്തും നിര്‍ദേശിക്കപ്പെടുന്നുണ്ട്. സൂറത്തുല്‍ അഹ്ഖാഫിന്റെ 15, 16 വചനങ്ങളിലൂടെ മാതാപിതാക്കളോടുള്ള കടപ്പാടിനെ വിശദീകരിക്കുന്നതോടൊപ്പം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാവുന്ന ചില വചനങ്ങള്‍ കൂടി വ്യക്തമാക്കുന്നു. പ്രസ്തുത സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.

05-20
02:08

ഹൃദയത്തിന് വക്രതയുള്ള വ്യാജ വ്യാഖ്യാതാക്കള്‍(Sura: Alu-Imran_5-8)

ഖുര്‍ആന്‍ വ്യക്തവും അവ്യക്തവുമായ വചനങ്ങളുടെ സങ്കേതമാണ്. അവ്യക്ത വചനങ്ങള്‍ക്ക് സത്യാന്വേഷണത്തിന്റെ പാതയിലൂടെ കടന്ന് സാരാംശത്തെ പ്രാപിക്കേണ്ടതുണ്ട്. അത് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ആളുകളെ പിന്തിരിപ്പിക്കാനായി തെറ്റായ ഉദ്ദേശ്യം വച്ച് വ്യാജമായി വ്യാഖ്യാനിക്കുന്നവരെ ഹൃദയത്തിന് വക്രതയുള്ളവരെന്ന് ഖുര്‍ആന്‍ പരിഹസിക്കുന്നു. സത്യവിശ്വാസികള്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കാറുള്ള 'റബ്ബനാ ലാ തുസിഅ് ഖുലൂബനാ' ഏന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയുടെ ആശയവും അറിയാം. സൂറത്തുല്‍ ആലു ഇംറാനിലെ 5-8 വചനങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.

05-19
02:54

വര്‍ഗീയ ശക്തികളോട് മൈത്രിയരുത്!(Sura:Al-Mumtahana_8-9)

നാടിന്റെ സുരക്ഷയ്ക്കും സാമൂഹ്യനീതിയ്ക്കും ഏറ്റവും വലിയ സേവനമാണ് മത സഹവര്‍ത്തിത്വം ചെയ്യുന്നത്. സമൂഹത്തിലെ എല്ലാവരോടും നീതി പാലീക്കണമെന്നും വര്‍ഗീയ ശക്തികളോട് മൈത്രീബന്ധം പാടില്ലെന്നും ഓര്‍മിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍. സമകാലിക സമൂഹത്തില്‍ ഏറ്റവുമധികം വായിക്കപ്പെടേണ്ട വചനങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം. (സൂറത്തുല്‍ മുന്‍തഹന_8-9)

05-18
02:06

ദാനം നൽകി അത് കൊട്ടിഘോഷിക്കുന്നവൻ

ദാനധർമ്മം അതിമഹത്തായ പുണ്യകർമമാണെന്ന് ഓർമിപ്പിക്കുന്ന അൽ ബഖറയിലെ വചനങ്ങൾ. വല്ലതും ദാനം ചെയ്തതിന്റെ പേരിൽ അത് സ്വീകരിച്ചവനെ ഇകഴ്ത്തുന്നതോ ദ്രോഹിക്കുന്നതോ നീചമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു. വ്യാവഹാരിക ജീവിതത്തിൽ ജനങ്ങളിൽ നിന്ന് ഒന്നും ആഗ്രഹിക്കാതെ ദൈവത്തിൽ നിന്ന് മാത്രം പ്രതിഫലത്തെ തേടുന്നവർക്ക് ജീവിതം ധന്യമാക്കുമെന്നും വ്യക്തമാക്കുന്നു. ദാനധർമം ചെയ്യുന്ന ഇരു വിഭാഗങ്ങളെക്കുറിച്ച് വ്യത്യസ്തമായ ഉപമകളിലൂടെ വർണിക്കുന്നു

05-17
02:49

പാവപ്പെട്ടവന് ഭക്ഷണം നല്‍കാത്തവന്‍ മതവിരുദ്ധന്‍(Sura:Al-Ma'oon)

ഖുര്‍ആന്‍ മാനവികതയുടെ പ്രത്യയശാസ്ത്രമാണ്. അനാഥകളെയും അഗതികളെയും തിരിഞ്ഞു നോക്കാത്തവന്‍ മതവിരുദ്ധനാണെന്ന് അത് കണിശമായി പറയുന്നു. കൂടാതെ ആളുകളെ കാണിക്കാന്‍ വേണ്ടി സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവനെയും അച്ചടക്കമില്ലാതെ നമസ്കരിക്കുന്നവനെയും അല്ലാഹു ശപിക്കുന്നു. സൂറത്തുല്‍ മാഊന്റെ മലയാള പരിഭാഷ കേള്‍ക്കാം

05-15
01:27

അല്ലാഹുവിന്റെ മഹത്വം. അത് പറഞ്ഞാല്‍ തീരില്ല. എണ്ണിയാലൊടുങ്ങുകയുമില്ല(സൂറത്തു ലുഖ്മാന്‍ 26-30)

അല്ലാഹുവിന്റെ മഹത്വം. അത് പറഞ്ഞാല്‍ തീരില്ല. എണ്ണിയാലൊടുങ്ങുകയുമില്ല. അല്ലാഹുവിന്റെ ചില വൈഷിഷ്ട്യങ്ങളെ ഉദ്ധരിക്കുകയും അവന്റെ വിശേഷണങ്ങളെണ്ണുന്നതിനെ അതിമനോഹരമായൊരു ഉപമയിലൂടെ വര്‍ണ്ണിക്കുകയും ചെയ്യുന്നു. സൂറത്തു ലുഖ്മാനിലെ 26 മുതല്‍ 30 വരെയുള്ള സൂക്തങ്ങളുടെ മലയാളവിവര്‍ത്തനം കേള്‍ക്കാം. Nb; അധ്യായം ലുഖ്മാനിലെ 26-30 അധ്യായങ്ങള്‍ എന്നതിനെ സൂക്തങ്ങള്‍ എന്ന് തിരുത്തി മനസ്സിലാക്കുക

05-14
02:31

സാമുദായിക സംഘര്‍ഷങ്ങള്‍ക്കെതിരായുള്ള വിശുദ്ധ ഖുര്‍ആന്റെ താക്കീത്(സൂറത്തുന്നഹ്ല്‍ 92-93)

യഥാര്‍ത്ഥ ഇസ്ലാം സമാധാനത്തിനു വേണ്ടിയാണ് നില കൊള്ളുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷത്തിന്റെ പേരിലും മറ്റുമുള്ള സാമൂദായിക കലാപങ്ങള്‍ക്കെതിരെ വിശുദ്ധ ഖുര്‍ആന്‍ ശക്തമായ താക്കീതാണ് നല്‍കുന്നത്. സാമുദായിക സഹജീവനത്തിനും സ്നേഹത്തിനും വേണ്ടിയുള്ള ഇസ്ലാമിന്റെ നിലപാട് സൂറത്തുന്നഹ്ലിലെ 92-93 വചനങ്ങളിലൂടെ അടുത്തറിയാം. പ്രസ്തുത സൂക്തങ്ങളുടെ മലയാള വിവര്‍ത്തനം കേള്‍ക്കാം.

05-13
02:26

സമ്പത്തില്‍ അഹങ്കരിക്കരുത്; ഖാറൂന്റെ കഥയോര്‍ക്കുക(അല്‍ ഖസസ്_76-82)

ഈ ജീവിത്തില്‍ ലഭിച്ച സമ്പത്തിലും സൗഭാഗ്യത്തിലുമെല്ലാം അഹങ്കരിക്കുന്നവര്‍ കേള്‍ക്കേണ്ടത് കാറൂന്റെ കഥയാണ്. കാറുന്റെ ധനവും സമ്പാദ്യവും അവന് ഉപകാരപ്പെട്ടോ? ഖുര്‍ആന്‍ വചനങ്ങളിലൂടെ നല്ലൊരു കഥ കേള്‍ക്കാം... (സൂറത്തുല്‍ ഖസസിന്റെ .........സൂക്തങ്ങളുടെ മലയാള വിവര്‍ത്തനം)

05-12
03:12

മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കാരണം ഭൂമിയില്‍ വിനാശം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു!

മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കാരണം ഭൂമിയില്‍ വിനാശം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു(Sura: Ar room 36-41) മനുഷ്യന്‍ കാരണം അവന് തന്നെ നാശം ഭവിക്കുന്നുവെന്നും പക്ഷെ അതിലവന്‍ നിരാശനാവുന്നു എന്ന് ഖുര്‍ ആന്‍ വചനം. അടുത്ത ബന്ധുവിനും അഗതിക്കും യാത്രക്കാരനും അവന്റെ അവകാശം നല്‍കുക. പലിശയ്ക്ക് പണം നല്‍കരുത്- ദാനമായി നല്‍കുക തുടങ്ങിയ മാനവ സഹവര്‍ത്തിത്വത്തിനനുസൃതമായ ഉപദേശങ്ങള്‍. 41ാമത്തെ വചനം ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യക്ഷത്തില്‍ തന്നെ മനുഷ്യന് മുന്നറിയിപ്പ് നല്‍കുന്നു.

05-11
02:15

ഒരു ജനതയ്ക്ക് മാറണമെങ്കിൽ ആദ്യം അവർ സ്വയം വിചാരിക്കട്ടെ

ഒരു ജനത സ്വയം മാറാനുദ്ദേശിക്കുന്നത് വരെ അവരെ മാറ്റാന്‍ അല്ലാഹുവിന് ഉത്തരവാദിത്തമില്ലെന്ന് ഓര്‍മപ്പെടുത്തുന്ന, സൂറത്തു റഅദിലെ സൂക്തങ്ങള്‍(8-13) ഇഹലോകം പരീക്ഷണമാണ്. നല്ലതും ചീത്തയും തിരഞ്ഞെടുക്കാന്‍ മനുഷ്യന് അവസരമുണ്ട്. മനുഷ്യന്‍ ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കണമെന്നും അതിനനുസരിച്ച് മാന്യതയും സൂക്ഷ്മതയുള്ളവരുമായി ജീവിക്കണമെന്നും പ്രസ്തുത വചനങ്ങങ്ങളിലൂടെ ഖുര്‍ആന്‍ ഉപദേശിക്കുന്നു.

05-10
02:10

ആകാശഗോളങ്ങളുടെ ചലനവും ഭൂമിയിലെ ജൈവ വൈവിധ്യവും(Sura: Ar-Ra'd 1-4)

സൂര്യനും ചന്ദ്രനും അതിന്റെ നിശ്ചിത കാലാവധി വരെ ചലിച്ചു കൊണ്ടിരിക്കുമെന്നും ഭൂമിയെ അതിന്റെ വിശിഷ്ടമായ ജൈവവൈവിധ്യം കൊണ്ട് അനുഗ്രഹീതമാക്കിയിരിക്കുന്നുവെന്നും ഉണര്‍ത്തുന്ന സൂറത്തു റഅദിലെ ആദ്യ നാല് സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം. അടുത്തിടെ മാത്രം ശാസ്ത്രലോകം തെളിയിച്ച, സൂര്യന്‍ ചലിക്കുന്നു എന്ന സത്യത്തെ പതിനാല് നുറ്റാണ്ടിനും മുമ്പ് ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നത് ശ്രദ്ധേയം.

05-09
02:49

സ്ത്രീ പുരുഷന്മാരുടെ കര്‍മ്മഫലം(Sura:An Nisa 29-32)

സ്ത്രീക്കും പുരുഷനും അവര്‍ ചെയ്യുന്നതിനനുസരിച്ചുള്ള കര്‍മ്മഫലം ലഭിക്കുന്നു. അന്യായമായി ധനം തിന്നുന്നതിനെതിരെയും കൊലപ്പെടുത്തുന്നതിനെതിരെയും താക്കീത് നല്‍കുന്നതോടൊപ്പം അപരന്റെ സുഖത്തില്‍ അസൂയപ്പെടാതെ ദൈവത്തില്‍ നിന്നും കരുണ തേടണമെന്നും ഉപദേശിക്കുന്ന അധ്യായങ്ങള്‍.

05-08
02:16

ദുഃഖത്തില്‍ മാത്രം പ്രാര്‍ത്ഥിക്കുന്ന ധിക്കാരികളും ഇഹലോകത്തിന്റെ ഉപമയും

സൂറത്തു യൂനുസിലെ 22 മുതല്‍ 24 വരെയുള്ള സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം. ദുഃഖം വരുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും അതിനെ മറികടക്കുമ്പോള്‍ ദൈവത്തെ മറക്കുകയും ചെയ്യുന്ന മനുഷ്യന്റെ ധിക്കാരത്തെ ഇതില്‍ സൂചിപ്പിക്കുന്നു. കൂടാതെ ഇഹലോകത്തെ മനോഹരവും ചിന്തനീയവുമായ ഉപമയിലൂടെ വര്‍ണ്ണിക്കുകയും ചെയ്യുന്നു.

05-07
02:58

ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കരുത് (അല്‍ അഅ്റാഫ് 56-58 )

ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കരുത്.കാരണം അല്ലാഹു നന്മ ചെയ്യുന്നവരുടെ കൂടെയാണ്. സൂറത്തുല്‍ അഅ്റാഫ് 56 മുതല്‍ 58 വരെയുള്ള സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.

05-04
02:06

Recommend Channels