Discover
Manorama SPORTS
Manorama SPORTS
Author: Manorama Online
Subscribed: 2Played: 7Subscribe
Share
© 2026 Manorama Online
Description
കായികലോകത്തെ വിശേഷങ്ങളും വാർത്തകളും കേൾക്കാം മനോരമ സ്പോർട്സ് പോട്കാസേറ്റിലൂടെ.
Lets listen to SPORTS on Manorama Online Podcast
For more - https://specials.manoramaonline.com/News/2023/podcast/index.html
Lets listen to SPORTS on Manorama Online Podcast
For more - https://specials.manoramaonline.com/News/2023/podcast/index.html
62 Episodes
Reverse
വാങ്കഡെയിലെ റൺമഴയ്ക്കു പിന്നാലെ ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നേടിയ ഈ വിജയം ഇന്ത്യൻ ക്രിക്കറ്റിലെ ചില താരങ്ങളുടെ നിർണായക മാറ്റം കൂടിയാണ് അടയാളപ്പെടുത്തുന്നത്. എന്താണ് ആ മാറ്റങ്ങൾ? ഫൈനലിൽ ന്യൂസീലൻഡിനോ ഇന്ത്യയ്ക്കോ മുൻതൂക്കം? എന്തെല്ലാം വെല്ലുവിളികളാണ് ഇരുടീമുകള്‍ക്കും മുന്നിലുള്ളത്? ലോകകപ്പ് മത്സരങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്ത മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും, ഒപ്പം ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി. കണ്ണനും സംസാരിക്കുന്നു. Following a high-scoring thriller at the Wankhede, Team India has officially punched its ticket to the T20 World Cup Final. This victory over England isn't just a win; it marks a tactical evolution for key Indian stars. What exactly are these game-changing shifts in play?Who holds the edge in the grand finale? We break down the massive challenges awaiting both sides as they eye the world title. Join Malayala Manorama Sub-editor Arjun Radhakrishnan and Onmanorama Lead Producer (Digital) V. Kannan as they dissect the action. Catch the full analysis on our Premium Sports Podcast.See omnystudio.com/listener for privacy information.
ട്വന്റി 20 ലോകകപ്പിൽ, വെസ്റ്റിൻഡീസിന് എതിരെയുള്ള സൂപ്പർ 8 മത്സരത്തിൽ സഞ്ജു സാംസൺ തന്റെ ബാറ്റിങ് ശീലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമാണ്? ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക്കിന് അതിലുള്ള പങ്ക് എന്താണ്? സെമിയിലെ എതിരാളികളായ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും സംസാരിക്കുന്നു. കേൾക്കാം പോഡ്‌കാസ്റ്റ്. What's the secret behind Sanju Samson’s tactical masterclass in that high-octane Super 8 showdown against the Windies? Plus, we look at the 'Kotak Effect'- how much of this transformation belongs to batting coach Sitanshu Kotak? And as the Men in Blue gear up for a massive semifinal collision with England, what's the game plan to shut down the defending champs?Onmanorama Lead Producer (Digital) V. Kannan and Manorama Sub-editor Arjun Radhakrishnan step up to the crease to talk all things cricket.See omnystudio.com/listener for privacy information.
ഒരു കാരണത്തിലേക്ക് എത്താൻ പറ്റുന്നതല്ല ലോകകപ്പ് ട്വന്റി20 സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ദയനീയ തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ ‘പരീക്ഷിക്കപ്പെടാതെ’ പോയ ടീമിനുള്ള ആദ്യ തിരിച്ചടിയായി ഈ മത്സരം. ഇനി ഇന്ത്യയുടെ സാധ്യതകളെന്താണ്? പിഴവുകൾ എങ്ങനെ പരിഹരിക്കപ്പെടും? ഈ ടീമിന് സെമിയിലെത്താൻ കഴിയുമോ? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. India's crushing defeat against South Africa in the T20 World Cup Super 8s cannot be narrowed down to a single cause. This match acted as a wake-up call for a team that remained largely 'untested' during the group stages. What lies ahead for India's prospects? How can these tactical errors be fixed? Is a semifinal spot still within reach? Join Onmanorama Lead Producer V. Kannan, Sub-Editor Arjun Radhakrishnan, and Assistant Producer Athira Ajithkumar as they break it down in this detailed podcast.See omnystudio.com/listener for privacy information.
ഫെബ്രുവരി 21ാം തീയതി മുതൽ സൂപ്പർ 8 മത്സരങ്ങൾ ആരംഭിക്കുന്നു. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്? ഫോമിലേക്കെത്താതെ വലയുന്ന അഭിഷേക് ശർമയ്ക്കു പകരക്കാരൻ വരുമോ? സെമിയിലെത്താൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണ്? മനോരമ ഓൺലൈൻ ചീഫ് സബ് എഡിറ്റർ ഐസൺ തോമസും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. The Road to the Super 8s: Can India Go All the Way? The battle lines are drawn! As the Super 8 stage kicks off on February 21st, the stakes have never been higher. But for Team India, the path to glory is paved with questions. The Big Talking Points:India’s Hurdles: What are the tactical nightmares and pressure points facing the Men in Blue as they enter the business end of the tournament? The Abhishek Sharma Dilemma: With the explosive opener struggling to find his rhythm, is it time to look for a replacement? Or will the management back their young star to find his form when it matters most? Semi-Final Predictions: Who has the momentum to make the Final Four? We break down the favorites and the dark horses. Join our panel of experts as they dissect the game: Ison Thomas (Chief Sub-Editor, Manorama Online), Arjun Radhakrishnan (Sub-Editor, Manorama Online), Athira Ajithkumar (Assistant Producer, Manorama Online) Listen to the full podcast for an in-depth preview of the Super 8 showdown!See omnystudio.com/listener for privacy information.
ഫെബ്രുവരി 15ലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിൽ ആർക്കാകും മുൻതൂക്കം? പാക്കിസ്ഥാന്റെ മികവും ഇന്ത്യയുടെ പോരായ്മകളും എന്തൊക്കെയാണ്? ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളെ എങ്ങനെ വിലയിരുത്താം? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. Can Anyone Stop the Men in Blue? India vs. Pakistan – Feb 15! India heads into the February 15 blockbuster looking like the team to beat. While Pakistan brings some heat, can they actually unsettle a dominant Indian lineup? We’re breaking down India’s path to victory, how they’ll exploit Pakistan’s gaps, and why the Men in Blue hold the tactical edge. Join V. Kannan, Arjun Radhakrishnan, and Athira Ajithkumar for an expert T20 World Cup mid-season review. Tune in to the podcast now!See omnystudio.com/listener for privacy information.
ഐഎസ്എലിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങളായ അഡ്രിയൻ ലൂണയും നോവ സദൂയിയും ടീം വിട്ടു. ഇതു ബ്ലാസ്റ്റേഴ്സിൽ മാത്രം കാണുന്ന ഒറ്റപ്പെട്ട സംഭവമല്ല. നടക്കുമോയെന്നുപോലും ഉറപ്പില്ലാത്ത സീസണിൽ പ്രതീക്ഷവച്ചിരിക്കാതെ വിവിധ ടീമുകളിൽനിന്ന് താരങ്ങൾ പൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. ഇനിയെന്താണ് ഇന്ത്യൻ ഫുട്ബോളിനു മുൻപിലുള്ള പോംവഴി? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും ഓൺ മനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും സംസാരിക്കുന്നു. വായിക്കാം വിശകലനം, കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. As uncertainty continues in the ISL, Kerala Blasters’ star players Adrián Luna and Noah Sadaoui have left the club on a loan basis. This situation is not limited to Kerala Blasters alone but is being seen across all ISL teams. Most foreign players are not staying back with their respective clubs, as there is no assurance regarding the commencement of the next season.See omnystudio.com/listener for privacy information.
പെട്ടെന്ന് ലാഭം കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, കൃത്യമായ പ്ലാനിങ്ങോടെ പ്രവർത്തിച്ച് കേരള ഫുട്ബോളിനെയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സൂപ്പർ ലീഗ് കേരളയിലൂടെ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ചെയ്യുന്നത്. പക്ഷേ കിട്ടുമെന്നുറപ്പുള്ള 10 കോടി പോലും പോരെന്നു പറഞ്ഞ് ഐഎസ്‌എലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുകയാണോ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ ചെയ്യുന്നത്? എന്തുകൊണ്ടാണ് ഐഎസ്എൽ പന്ത്രണ്ടാം സീസൺ ഇത്ര വൈകുന്നത്? ക്ലബുകളെ ഇതെങ്ങനെ ബാധിക്കും? കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബുകൾ ചെലവുചുരുക്കലിലേക്കു മാറേണ്ടി വന്നത് എന്തുകൊണ്ടാണ്? ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും ഓൺ മനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്. Despite knowing that immediate profits are unlikely, film stars and investors are backing Super League Kerala with a clear vision to revive Kerala's football culture. On the other hand, is the All India Football Federation (AIFF) pushing the ISL toward a permanent collapse by rejecting even a guaranteed Rs. 10 crore proposal?Why is the 12th season of the ISL facing such an unprecedented delay? How will this impact the clubs? What forced major clubs, including Kerala Blasters, into drastic cost-cutting measures? Join V. Kannan (Lead Producer, Digital, Onmanorama) and Arun George (Associate Producer, Onmanorama) for an in-depth discussion on Manorama Online Premium Sports Podcast.See omnystudio.com/listener for privacy information.
ദക്ഷിണാഫ്രിക്ക ഇന്ത്യൻ പര്യടനത്തിനെത്തുമ്പോൾ, ഇന്ത്യ ഒരുങ്ങിത്തന്നെയാണ്. ടീമിൽ അപ്രതീക്ഷിത മാറ്റങ്ങളൊന്നുമില്ല. പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രണ്ടാഴ്ചയ്ക്കിപ്പുറം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയ്ക്കും തുടക്കമാകും. രണ്ടു പരമ്പരകളെക്കുറിച്ചും വിശദമായി വിലയിരുത്തുകയാണ് ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. കേൾക്കാം പോഡ്‌കാസ്റ്റ്. India is fully prepared for the upcoming South African tour. The squad selection features no significant surprises. However, the much-anticipated return of pacer Mohammed Shami, which fans had been eagerly awaiting, will not happen this time. Following this excitement, in just two weeks, the biggest rivalry in the world of cricket—The Ashes Series between Australia and England—will also begin. Join V. Kannan, Onmanorama Lead Producer (Digital), and Arjun Radhakrishnan, Malayala Manorama Sub-Editor, as they provide a detailed assessment of both these major series in this podcast.See omnystudio.com/listener for privacy information.
അടുത്തകാലത്ത് മലയാളക്കരയാകെ സ്വപ്നം കണ്ടതായിരുന്നു ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനം. പക്ഷേ എല്ലാം പിഴച്ചു. ഫിഫ അനുമതി നിഷേധിച്ചെന്നായിരുന്നു സ്പോൺസറുടെ അവകാശവാദം. ടീമിന്റെ കേരള വരവ്, അടുത്ത വിൻഡോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഉറപ്പൊന്നുമില്ല. മെസി വിഷയത്തിൽ എവിടെയാണു പിഴച്ചത്? സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് കൊടിയിറങ്ങിയതും കഴിഞ്ഞയാഴ്ചയായിരുന്നു. തലസ്ഥാന നഗരിയിലായതിനാൽ മേള ഏറക്കുറെ പാകപ്പിഴകളില്ലാതെ നടന്നെന്നു പറയാം. മെസിയെ സ്വീകരിക്കാൻ നടത്തുന്ന ആവേശത്തിന്റെ എത്ര ശതമാനം സംസ്ഥാനത്തെ കായിക വികസനത്തിന്, പ്രത്യേകിച്ച് കുട്ടിത്താരങ്ങളെ വളർത്തിയെടുക്കുന്നതിൽ സർക്കാർ പുറത്തെടുക്കുന്നുണ്ടെന്ന ചോദ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നു കഴിഞ്ഞു. മെസിയുടെ കേരള സന്ദർശനത്തെക്കുറിച്ചും കൊടിയിറങ്ങിയ സംസ്ഥാന സ്കൂൾ കായികമേളയെക്കുറിച്ചും ചർച്ച ചെയ്യുകയായണ് മനോരമ ഓൺലൈൻ പ്രീമിയം സ്പോർട്സ് പോഡ്കാസ്റ്റിൽ മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും ഓൺമനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും. The recent dream of Kerala was to host football legend Lionel Messi and the Argentine national team. However, the plan failed, with the sponsors claiming FIFA denied permission. While there's hope for the team's Kerala visit in the next window, there's no certainty. Where did the Messi deal go wrong? - This is a central question. Meanwhile, the State School Athletics Meet in Thiruvananthapuram concluded last week. Being in the capital city, the event generally went off without major glitches. However, the excitement and passion shown towards bringing Messi to Kerala have sparked a critical question from various corners: What percentage of that same enthusiasm is the government dedicating to grassroots sports development and nurturing young athletes in the state? Manorama Online Premium Sports Podcast discusses these hot topics with Arjun Radhakrishnan (Sub Editor, Malayala Manorama) and Arun George (Associate Producer, Onmanorama), exploring: Lionel Messi's failed Kerala visit The recently concluded State School Athletics Meet The larger debate on sports development and investment in Kerala See omnystudio.com/listener for privacy information.
പ്രതീക്ഷിച്ചതു പോലെ ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പദവിയും ശുഭ്മൻ ഗില്ലിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെയാകും ഗില്ലിനു കീഴിലുള്ള ഇന്ത്യൻ ടീം? വെറ്ററൻ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ടീമിനു പുറത്തേക്കുള്ള വഴി തുറന്നുവരികയാണെന്നു കരുതുന്നതിൽ കഴമ്പുണ്ടോ? ട്വന്റി20 ടീമിൽ മാത്രം തളച്ചിടപ്പെടേണ്ട ആളാണോ സഞ്ജു സാംസൺ? ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിശേഷങ്ങളും തലമുറമാറ്റവും വിശദമായി വിലയിരുത്തുകയാണ് മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ പ്രൊഡ്യൂസർ ആതിര അജിത്കുമാറും. കേൾക്കാം പോഡ്‌കാസ്റ്റ്. As widely anticipated, the mantle of the Indian ODI Cricket Team captaincy has now passed to Shubman Gill. What will the Indian squad look like under his leadership? Does this leadership change signal the beginning of the end for the veteran stars, Virat Kohli and Rohit Sharma, potentially opening the door for their exit from the team? Also, is Sanju Samson being unfairly confined solely to the T20 format? Join Arjun Radhakrishnan, Sub-Editor at Malayala Manorama, and Athira Ajithkumar, Producer at Manorama Online, as they delve deep into the specifics of the Indian Cricket Team and the ongoing generational shift. Tune in to the podcast to hear the full analysis!See omnystudio.com/listener for privacy information.
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പിച്ച് പഠിക്കാൻ വൈകിയോ? ഓപ്പണിങ് സ്ഥാനത്തേക്ക് ഗില്ലിന്റെ ‘വൈൽഡ് കാർഡ് എൻട്രി’ വിനയായോ? സച്ചിനോളം അഭിഷേക് ശർമയെ പാക്കിസ്ഥാൻ ‘ഉയർത്തി’പ്പറഞ്ഞത് എന്തുകൊണ്ടാണ്? കുൽദീപ് യാദവ് ഇന്ത്യയുടെ നട്ടെല്ലാകുന്നത് എങ്ങനെ? സൂര്യകുമാർ യാദവ് കളി മതിയാക്കണോ? കളത്തിൽ കളിക്കപ്പുറം രാഷ്ട്രീയം കലരുമ്പോൾ ക്രിക്കറ്റിന്റെ സൗന്ദര്യം നഷ്ടമാകുന്നുണ്ടോ? ഏഷ്യാ കപ്പ് ഫൈനൽ വിശേഷങ്ങൾ വിശദമായി വിലയിരുത്തുകയാണ് ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. വായിക്കാം വിശകലനം, കേൾക്കാം പോഡ്‌കാസ്റ്റ്. Did India's big hitters strike out in their attempt to figure out the pitch in the Asia Cup Final? Was Shubman Gill's 'wild card entry' into the opener's slot a costly gamble? What was behind Pakistan's decision to put Abhishek Sharma on the same pedestal as the Master Blaster, Sachin Tendulkar? How has Kuldeep Yadav suddenly become the spine and steel of this Indian squad? Has the time come for Suryakumar Yadav to hang up his boots? And when politics steps onto the field and overshadows the action, is the true spirit of cricket taking a serious hit? We're going beyond the boundary rope! Onmanorama Lead Producer (Digital) V. Kannan and Malayala Manorama Sub-Editor Arjun Radhakrishnan break down every twist, turn, and match-defining moment from the ICC Champions Trophy Asia Cup Final. See omnystudio.com/listener for privacy information.
ഏഷ്യാ കപ്പിൽ ഇന്ത്യതന്നെ വിജയിയാകുമെന്നാണ് ഏറ്റവും പ്രതീക്ഷിക്കപ്പെടുന്നത്. അതിനു ശക്തിപകരുന്നതാണ് മറ്റു ടീമുകളുടെ ഇതുവരെയുള്ള പ്രകടനം. പല സീനിയർ താരങ്ങളെയും ഒഴിവാക്കി ‘ന്യൂ ജെൻ’ പടയുമായാണ് ഇത്തവണ പാക്കിസ്ഥാൻ ഏഷ്യാ കപ്പിനെത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ വിജയങ്ങളും ആധികാരികമല്ല. ഹസ്തദാന വിവാദം ഒഴിവാക്കേണ്ടതായിരുന്നോ? യുഎഇയുടെ സ്റ്റാർ ബാറ്റർ മലയാളിയായ അലിഷാൻ ഷറഫു ഭാവിയിൽ ഇന്ത്യൻ ടീമിലേക്കെത്തുമോ? ശ്രേയസ് അയ്യർക്കുവേണ്ടിയാണ് സഞ്ജു സാംസണെ അഞ്ചാം സ്ഥാനത്തേക്ക് മാറ്റിയതെന്ന മുൻതാരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ ആരോപണത്തിൽ കഴമ്പുണ്ടോ? ഒമാനെതിരെയുള്ള അടുത്ത കളിയിൽ സഞ്ജു ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമോ? ഏഷ്യാ കപ്പ് മത്സരങ്ങളും അണിയറക്കഥകളും വിശദമായി വിലയിരുത്തുകയാണ് ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. കേൾക്കാം മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റ്. India is widely expected to win the Asia Cup, a belief strengthened by the performance of the other teams so far. Pakistan, for instance, has fielded a 'new-gen' squad, resting many of their senior players. Meanwhile, Sri Lanka's victories have not been entirely convincing. Could the handshake controversy have been avoided? Will UAE's star Malayali batter, Alishan Sharafu, make it to the Indian team in the future? Is there any truth to former cricketer Kris Srikkanth's claim that Sanju Samson was moved to the No. 5 spot just to accommodate Shreyas Iyer? And will Sanju be considered for the opening slot in the next match against Oman? Onmanorama Lead Producer (Digital) V. Kannan and Malayala Manorama Sub-Editor Arjun Radhakrishnan break down the Asia Cup matches and behind-the-scenes stories in this detailed analysis. Tune in to the podcast to find out.See omnystudio.com/listener for privacy information.
വിശ്വനാഥൻ ആനന്ദായിരുന്നു ഒരിക്കൽ ഇന്ത്യയുടെ ചെസ് മേൽവിലാസം. ആനന്ദിനപ്പുറത്തേക്കുള്ള ചെസ് പലർക്കും പരിചിതമല്ലായിരുന്നു. അക്കാലത്തും ഒട്ടേറെ ചെസ് പ്രതിഭകൾ ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടുകൂടി. അതിൽനിന്ന് ഇന്ത്യൻ ചെസ് കളത്തിലെ കരുക്കൾ ഏറെ മുന്നേറിക്കഴിഞ്ഞു, കളിക്കാർ മാറിക്കഴിഞ്ഞു. ഗുകേഷും പ്രഖ്യാനന്ദയും പുരുഷ വിഭാഗത്തിലെ പുതുതാരങ്ങളുടെ സിംഹാസനം വാഴുമ്പോൾ വനിതാ വേൾഡ് ചെസ് ചാംപ്യൻ ദിവ്യ ദേശ്‌മുഖ് ആണ് വനിതാ മേൽവിലാസം. പക്ഷേ, വിശ്വനാഥൻ ആനന്ദിനു കിട്ടിക്കൊണ്ടിരുന്ന പ്രാമുഖ്യവും അംഗീകാരവും ലോകചാംപ്യനായ ഗുകേഷിനു കിട്ടുന്നുണ്ടോ? മുൻ വനിതാ ലോക ചാംപ്യൻ സൂസൻ പോൾ ഗാറിന്റെ ട്വീറ്റ് ആണ് ഇൗയൊരു ചോദ്യത്തിനു പ്രചോദനം. എന്തുകൊണ്ടാണ് അങ്ങനെയൊരു ട്വീറ്റ്? യഥാർഥത്തിൽ ഇന്ത്യൻ ചെസ് ലോകം ഇന്നും ആനന്ദിന്റെ കാലത്തെ ഓർത്തുമാത്രം അഭിരമിച്ചുകൊണ്ടിരിക്കുകയാണോ? മനോരമ ഓൺലൈൻ പ്രീമിയം സ്പോർട്സ് പോഡ്‌കാസ്റ്റിൽ ചർച്ച ചെയ്യുകയാണ് ഓൺമനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും ഓണ്‍മനോരമ ലീഡ് പ്രൊഡ്യൂസർ വി. കണ്ണനും. For a long time, Viswanathan Anand was the face of Indian chess. For many, the chess landscape beyond Anand was unfamiliar, despite a host of other talented players in the country at the time. Fast forward to today, and the pieces on the Indian chessboard have moved significantly, with new players taking center stage. While Gukesh and Praggnanandhaa dominate the men's game, Divya Deshmukh has become a prominent name in women's chess. A recent tweet from former Women's World Chess Champion Susan Polgár sparked a discussion: Is the world champion, Gukesh, receiving the same prominence and recognition that Viswanathan Anand once enjoyed? Why did she tweet that? Is the Indian chess community still living in the glory of the Anand era? In this Manorama Online Premium Sports Podcast, Onmanorama Associate Producer Arun George and Onmanorama Lead Producer V. Kannan debate this very question.See omnystudio.com/listener for privacy information.
India's Asia Cup Squad: The Big Questions The Indian team for the Asia Cup T20 has been locked in, but the real game is just beginning. Everyone's talking about the player list, but what's the real story behind the squad? Is Sanju Samson in the final eleven, or just on the roster? His inclusion is a huge win for his fans, but will he get to step onto the field when it counts? Meanwhile, the red-hot Shreyas Iyer is out, while a struggling Rinku Singh is in—a move that has everyone scratching their heads. And was Coach Gautam Gambhir's shadow pulling the strings on this one? We’re diving deep into the selection controversies. We'll also break down the Indian bowling attack for the Asia Cup. How many spinners will the team roll with? How many pacers are on the bench? And who are the key all-rounders that will change the game? And the action doesn't stop there. We're also taking a close look at the Indian squad for the Women’s ODI Cricket World Cup. Tune in to the podcast and get the full breakdown. This is a game you don't want to miss. ഏഷ്യ കപ്പ് ട്വന്റി20 മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. സഞ്ജു സാംസനുണ്ട്, പക്ഷേ കളിക്കാൻ അവസരം ലഭിക്കുമോ? ആവേശത്തിൽ നിൽക്കുന്ന ശ്രേയസ് അയ്യരില്ല, പക്ഷേ ‘തളർന്നിരിക്കുന്ന’ റിങ്കു സിങ്ങിനെ ടീമിലെടുത്തിരിക്കുന്നു! കോച്ച് ഗൗതം ഗംഭീറിന്റെ അനാവശ്യ ഇടപെടലും ഇത്തവണ ടീം സിലക്‌ഷനിലുണ്ടായോ? ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ ബോളിങ് നിര എപ്രകാരമായിരിക്കും? എത്ര സ്പിന്നർമാർ, എത്ര പേസർമാർ? എത്ര ഓൾറൗണ്ടര്‍മാരുണ്ടാകും? ഈ ചോദ്യങ്ങൾക്കൊപ്പം വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെയും വിലയിരുത്തി സംസാരിക്കുകയാണ് ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി. കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. കേൾക്കാം പോഡ്‌കാസ്റ്റ്, വായിക്കാം വിശകലനം.See omnystudio.com/listener for privacy information.
‘ലയണൽ മെസ്സിയും ലോകകപ്പടിച്ച അർജന്റീന ടീമും കേരളത്തിൽ വരും, ഇവിടെ മത്സരം കളിക്കുകയും ചെയ്യും’– ഇപ്പറഞ്ഞത് മറ്റാരുമല്ല, കേരളത്തിന്റെ കായിക മന്ത്രി വി.അബ്ദു റഹിമാൻ. ‘ശരിക്കും മെസ്സി വരുമോ’ എന്നു സംശയിച്ച മലയാളികളുടെ സന്ദേഹം തെറ്റിയില്ല. ജയിക്കുമെന്നു കരുതിയ മത്സരത്തിനിടെ വല കുലുക്കിയ എതിർടീമിന്റെ ഗോൾപോലെ ഓർക്കാപ്പുറത്തൊരു അടിയായിരുന്നു അർജന്റീനയിൽനിന്ന്. മെസ്സി വരുമെന്ന് കായികമന്ത്രി ഉറപ്പിച്ചു പറഞ്ഞപ്പോൾ, അത് നടക്കാൻ പോകുന്നില്ലെന്നു പറഞ്ഞ് തിരിച്ചടിച്ചത് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സനായിരുന്നു. പീറ്റേഴ്സൻ ആ വിവരം പങ്കുവച്ചതാകട്ടെ ‘ഓൺമനോരമ’യുമായും. എന്നാൽ മില്യൻ ഡോളർ ചോദ്യം ഇതൊന്നുമല്ല. അഥവാ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് വന്നുവെന്നിരിക്കട്ടെ. അവര്‍ക്ക് കളിക്കാൻ രാജ്യാന്തര നിലവാരത്തിലുള്ള ഒരു മൈതാനമുണ്ടോ ഇവിടെ? കേരളത്തിലെ സ്റ്റേഡിയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെങ്കിലും വികസിപ്പിച്ചിട്ടു വേണ്ടേ രാജ്യാന്തര താരങ്ങളെ ഇവിടേക്ക് ക്ഷണിക്കാൻ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് മനോരമ ഓൺലൈൻ പ്രീമിയം സ്പോർട്സ് പോഡ്‌കാസ്റ്റിൽ. ചർച്ചയിൽ ഓണ്‍മനോരമ ലീഡ് പ്രൊഡ്യൂസർ വി. കണ്ണനും ഓൺമനോരമ അസോഷ്യേറ്റ് പ്രൊഡ്യൂസർ അരുൺ ജോർജും. എങ്ങനെയാണ് പീറ്റേഴ്സനിലേക്ക് എത്തിപ്പെട്ടതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയാണ് അരുൺ ജോർജ് ഇവിടെ. Messi and Kerala: A Tale of Hype and Reality Kerala's Sports Minister, V. Abdurahiman, claimed that Lionel Messi and the World Cup-winning Argentine team would play a match in the state. This excited many, but the hopes were quickly dashed, and in an exclusive to Onmanorama, Leandro Petersen, the head of marketing for the Argentine Football Association (AFA), stated that the visit would not take place. This raises the real question: even if Messi and his team did come, does Kerala have an international-standard stadium for them to play in? The Manorama Online Premium Sports Podcast investigates this issue, with producers V. Kannan and Arun George discussing the state of Kerala's sports infrastructure and how Onmanorama managed to get the exclusive with Petersen.See omnystudio.com/listener for privacy information.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനം വിജയകരമായി പൂർത്തിയായി. പരമ്പര വിജയത്തിന്റെയത്ര തിളക്കമുള്ളൊരു സമനില നേടിയ ടീം ഇന്ത്യയ്ക്ക് തലയുയർത്തി നിൽക്കാം. ലോർഡ്‌സിൽ ചെറിയ മാർജിനിലുള്ള തോൽവി ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 3–1 എന്ന നിലയിൽ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാമായിരുന്നെന്നു വാദിക്കുന്നവരുമുണ്ട്. എന്നാൽ അതേ സാധ്യതയുണ്ടായിരുന്ന ഇംഗ്ലണ്ടിനെ ഓവലിലെ ത്രില്ലർ മാച്ചിൽ തകർത്തെറിഞ്ഞ ശുഭ്‌മൻ ഗില്ലിന്റെ ഇന്ത്യതന്നെയാണ് ഇൗ സീരീസിൽ കയ്യടി അർഹിക്കുന്നത്. ഗില്ലിൽ ഇന്ത്യ കാണുന്നത് ലോങ് ടേം ക്യാപ്റ്റനെയോ? ഏഷ്യ കപ്പിനുള്ള ടീം തിരഞ്ഞെടുപ്പ് എങ്ങനെയാകും? സിറാജിന്റെ ഫുൾ ടോസ് അതിർത്തി കടന്നിരുന്നെങ്കിൽ? ഇംഗ്ലണ്ടിന് പിഴച്ചതെവിടെയാണ്? ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടന വിശേഷങ്ങൾ വിശദമായി വിലയിരുത്തുകയാണ് ഓണ്‍മനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി. കണ്ണനും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. കേൾക്കാം പോഡ്‌കാസ്റ്റ്. The Indian cricket team has completed its Test tour of England, and while they didn't win the series outright, a heroic draw feels just as sweet. We'll break down how Team India stood tall, earning a result that has fans buzzing. Many believe that a narrow loss at Lord's was the only thing standing between India and a 3-1 series victory. But was it? In this episode, we argue that it was Shubman Gill's team that truly deserved the applause for their thrilling comeback at the Oval. Our Experts Dive Deep into the Big Questions: Shubman Gill: Is he the long-term captain India has been searching for? Asia Cup Selection: With the tour wrapped, what does the team selection for the Asia Cup look like? The 'What Ifs': What if Siraj's crucial full toss had gone for a boundary? England's Missteps: Where did the home side go wrong, and what lessons will they take from this series? Join Onmanorama Lead Producer (Digital) V. Kannan and Malayala Manorama Sub-Editor Arjun Radhakrishnan as they dissect every moment of this unforgettable series. Tune in for a detailed review of India's remarkable performance in England.See omnystudio.com/listener for privacy information.
വിജയത്തോളം പോന്നൊരു സമനിലയാണ് ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റിൽ ഓൾഡ് ട്രാഫഡിൽ ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൻ സുന്ദറിന്റെയും പോരാട്ടം ഇന്ത്യയുടെ സമനിലക്കുതിപ്പിനു നട്ടെല്ലായി. ഇരുവരും സെഞ്ചറി പൂർത്തിയാക്കും മുൻപേ കളിയവസാനിപ്പിക്കാമെന്ന ഇംഗ്ലണ്ട് നായകൻ ബെന്‍ സ്റ്റോക്സിന്റെ ‘ഓഫർ’ ഇന്ത്യ നിരസിച്ചതാണ് മത്സരശേഷം ഏറ്റവും കൂടുതൽ ചർച്ചയായത്. എന്താണ് അതിന്റെ കാരണം? അവസാന ടെസ്റ്റിനായി ജൂലൈ 31ന് ഓവലിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമോ? ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടന വിശേഷങ്ങൾ വിശദമായി വിലയിരുത്തുകയാണ് ഓണ്‍മനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) കണ്ണൻ. വിയും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. വായിക്കാം വിശകലനം, കേൾക്കാം പോഡ്‌കാസ്റ്റ്. In a monumental showdown at Old Trafford, India clinched a draw against England that felt every bit like a triumph. The gritty performance and unwavering fight from Ravindra Jadeja and Washington Sundar truly anchored India's charge for that critical draw. The biggest post-match buzz revolved around England captain Ben Stokes' audacious "offer" to call off play before both Indian stars could hit their centuries – an offer India boldly rejected! What was the strategy behind that stunning refusal? And with the final Test looming at the Oval on July 31st, will we see changes in the Indian lineup? Delve deep into India's sensational England tour with Onmanorama Lead Producer (Digital) Kannan V and Malayala Manorama Sub-Editor Arjun Radhakrishnan as they break down every aspect. Tune into the podcast!See omnystudio.com/listener for privacy information.
മാറ്റുമങ്ങി മരവിച്ചൊരവസ്ഥയിലാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ. ഫിഫ റാങ്കിങ്ങിൽ പടുകുഴിയിലായ ദേശീയ ടീം, പുതിയ സീസൺ നടക്കുമോ എന്നുറപ്പില്ലാത്ത ഇന്ത്യൻ സൂപ്പർ ലീഗ്, കേസും കോലാഹലങ്ങളുമായി ഐ ലീഗ്... ഇങ്ങനെ പോകുന്നു ആ ദുരവസ്ഥ. ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ പതനവും ഐഎസ്എൽ പ്രതിസന്ധിക്കൊപ്പം ഇന്ത്യൻ ഫുട്ബോളിന് ഇരട്ടപ്രഹരമായി മാറിയിരിക്കുകയാണ്. ഈ രണ്ടു അവസ്ഥകൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്തുകൊണ്ടാണ് ഇപ്പോൾ ഐഎസ്എൽ മാറ്റിവച്ചിരിക്കുന്നത്? ഐഎസ്എല്ലിൽ വരുന്ന സീസൺ നടക്കാതിരുന്നാൽ ക്ലബ്ബുകൾക്ക് എന്താവും സംഭവിക്കുക? അവരുടെ നഷ്ടം എങ്ങനെ നികത്തപ്പെടും? Indian football is currently in a state of deep stagnation. The national team is languishing in the FIFA rankings, the upcoming Indian Super League (ISL) season is uncertain, and the I-League is embroiled in legal battles and controversies. This sums up the dire situation. The decline in India's football ranking, coupled with the ISL crisis, has delivered a double blow to Indian football. Is there a connection between India's FIFA ranking decline and the ISL crisis? Why is the ISL currently postponed or uncertain? What would happen to clubs if the upcoming ISL season doesn't happen? Onmanorama Lead Producer (Digital) Kannan V. and Associate Producer Arun George explain in this Sports Podcast.See omnystudio.com/listener for privacy information.
Jannik Sinner, after a hard-fought battle against Carlos Alcaraz, has been crowned the Wimbledon men's champion. On the women's side, Iga Świątek dominated Anisimova to secure her dream title with ease. What led to Sinner's incredible comeback and Iga's spectacular triumph? Onmanorama Lead Producer (Digital) Kannan V. and Malayala Manorama Sub-editor Arjun Radhakrishnan delve deep into these questions. Listen to the podcast. അൽകാരസുമായി പൊരുതിക്കളിച്ച സിന്നർ പുരുഷ വിഭാഗത്തിലും അനിസിമോവയെ നിഷ്പ്രയാസം തറപറ്റിച്ച് ഇഗ സ്യാംതെക്കും വിംബിൾഡൻ ജേതാക്കളായിരിക്കുന്നു. സിന്നറിന്റെ തിരിച്ചുവരവ്, ഇഗയുടെ സ്വപ്നനേട്ടം... എങ്ങനെയാണിത് സാധ്യമായത്? വിശദമായി വിലയിരുത്തുകയാണ് ഓണ്‍മനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) കണ്ണൻ. വിയും മലയാള മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും. See omnystudio.com/listener for privacy information.
ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ടെസ്റ്റിൽ ശുഭ്മൻ ഗില്ലിന്റെ മികവ് തുടരുകയാണ്. എന്തെല്ലാമാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാരിൽനിന്ന് ഗില്ലിനെ വ്യത്യസ്തനാക്കുന്നത്? ഇന്ത്യൻ പിച്ചിൽ മാത്രമേ കളിക്കാനറിയൂ എന്നും ഇൻസ്വിങ്ങറുകൾ നേരിടാൻ അറിയില്ലെന്നുമുള്ള വിമർശനങ്ങൾക്ക് ഇംഗ്ലണ്ടിൽ ഗിൽ എങ്ങനെയാണ് മറുപടി നൽകിയത്? ഗില്ലിന്റെ നേതൃത്വത്തില്‍ ഇനി ഇന്ത്യൻ ക്രിക്കറ്റിനെ ‘ജെൻ സി’യായിരിക്കുമോ നയിക്കുമോ? Shubman Gill continues to impress with his performance as both a batter and a captain in Test cricket. What sets him apart from India's former captains? How has Gill responded to criticisms that he can only play on Indian pitches and struggles against inswingers, especially during his matches in England? With Gill at the helm, will 'Gen Z' now lead Indian cricket into a new era? See omnystudio.com/listener for privacy information.























