Discover
Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts
Author: Truecopythink
Subscribed: 44Played: 782Subscribe
Share
© Truecopythink
Description
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
829 Episodes
Reverse
ഇന്ത്യയിൽ നിന്നുള്ള എഴുത്തുകാർ' എന്ന നിലയിൽ ബെന്യാമിനോടൊപ്പം, ഫ്രാൻസിസ് മാർപാപ്പയുടെ താമസസ്ഥലം സന്ദർശിച്ചതിന്റെ അനുഭവം , ജി.ആർ. ഇന്ദുഗോപൻ. 'പാപ്പ, പോപ്പ് ഫ്രാന്‍സിസിനെ വായിക്കാം' എന്ന പുസ്തകത്തില്‍ എഴുതുന്നു. പുസ്തകത്തിലെ ആ അധ്യായം കേള്‍ക്കാം
വിസ്മയങ്ങള്‍ കളിയാടിയ തിരശ്ശീല പോലെ ഒരു ജീവിതം. ഭാവനയുടെ ധൂര്‍ത്ത് തടം തല്ലിയ ദേശപ്പലായനം. മനുഷ്യനോ ഭൂമി സന്ദര്‍ശിക്കാനെത്തിയ ഗന്ധര്‍വ്വ ജന്മമോ? അറിയില്ല. മലയാളത്തിന്റെ നിളാജലം പോലെ നുരഞ്ഞൊഴുകകയാണ് ഇന്നും മഹാകവി പി. ഇന്ന് മഹാകവി പി കുഞ്ഞിരാമൻ നായരുടെ 120ാം ജന്മദിനം
പ്രശ്നസങ്കീർണമായ ജീവിതത്തെ നിവർന്നുനിന്ന് നേരിട്ട എഴുത്തുകാരിയെന്ന നിലയ്ക്ക്, തന്റെ കഥാപാത്രങ്ങളും തോറ്റ് തകർന്നടിയുന്നവരല്ല എന്ന് എസ്. സിതാര പറയുന്നു. കാൽനൂറ്റാണ്ടുമുമ്പ് എഴുതിയ, ഇപ്പോഴും വായിക്കപ്പെടുന്ന ‘അഗ്നി’ എന്ന കഥ മുതൽ ഏറ്റവും പുതിയ കാലത്തെ രചനകളെക്കുറിച്ചും എഴുത്തുജീവിതത്തിലെ നിലപാടുകളെക്കുറിച്ചും സനിത മനോഹറുമായി എസ്. സിതാര സംസാരിക്കുന്നു.
അന്താരാഷ്ട്രമാനങ്ങളുള്ള അപകോളനീകരണത്തെക്കുറിച്ചുള്ള വിപ്ലവകരമായ കാഴ്ചപ്പാടിന്റെയും സമഗ്രാധികാരത്തിനെതിരെ അഹിംസയിലധിഷ്ഠിതമായ ബഹുജനരാഷ്ട്രീയത്തിന്റെ ജൈവികമായ പ്രതിരോധ സാധ്യതകളുടെയും ആശയസ്രോതസ്സായി ഗാന്ധിയുടെ സത്യാന്വേഷണങ്ങൾ ഉറവവറ്റാതെ നിലനിൽക്കുന്നു. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം. ദാമോദർ പ്രസാദ് എഴുതിയ ലേഖനത്തിന്റെ podcast കേൾക്കാം.
ഇന്ത്യ ഒരു ജനസംഖ്യാ പരിവർത്തനത്തിന്റെ വക്കിലാണ്. 2050 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയിൽ 60 വയസ്സിനുമുകളിലുള്ളവരുടെ എണ്ണം 21% ആകും. പ്രായമായവർക്ക് അനുയോജ്യമായ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട് എന്ന് പരിശോധിക്കുകയാണ് ഡോ. അനീഷ് കെ.എ. ഇന്ന് അന്തർദേശീയ വയോജനദിനം.
വിവാദങ്ങളോടെയാണ് ഏഷ്യാകപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ ഫൈനൽ മത്സരവും അവസാനിച്ചത്. കളിക്ക് മുകളിൽ രാഷ്ട്രീയം ചർച്ചയായതിന് പിന്നിൽ ആരുടെ കളികളാണ്? ഏഷ്യാകപ്പ് വിജയമെന്നതിലുപരി ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുകയാണ് ഇന്ത്യ. കുൽദീപ്, തിലക്, അഭിഷേക്, സഞ്ജു എന്നിവരുടെ പ്രകടനങ്ങൾ വലിയ പ്രതീക്ഷ പകരുന്നു. ഏഷ്യാകപ്പ് ഫൈനലിലെ വിവാദത്തെക്കുറിച്ചും ഇന്ത്യൻ ടീമിൻെറ വിജയത്തെക്കുറിച്ചും പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ സംസാരിക്കുന്നു.
കോവിഡിന് ശേഷം പെട്ടെന്നുള്ള കുഴഞ്ഞു മരണം കൂടുതലാണെന്ന് പറയാറുണ്ട്. ജിമ്മിൽ പോകുന്നവർക്കിടയിൽ ഹാർട്ട് അറ്റാക്കുകൾ കൂടുന്നു, വെളിച്ചെണ്ണ കൂടുതൽ ഉപയോഗിക്കുന്നത് ഹൃദയരോഗ്യത്തെ ബാധിക്കും. ഇങ്ങനെ നിരവധി കാര്യങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ഇതൊക്കെ വാസ്തവമാണോ? ഹൃദയത്തെ എങ്ങനെയെല്ലാം പരിപാലിക്കണം, ഏതെല്ലാം ലക്ഷണങ്ങളെ അവഗണിക്കരുത്? വിശദമായി സംസാരിക്കുകയാണ് ഡോ. നാസർ യൂസഫ്. ഇന്ന് ലോക ഹൃദയദിനം
മസ്തിഷ്‌കത്തെ പരുവപ്പെടുത്താന്‍, അതിനെ തീവ്രമായി ബാധിക്കുന്ന ഡ്രഗുകള്‍ തന്നെ ഉപയോഗിക്കുക എന്ന വിചിത്ര പ്രതിഭാസം ചികിത്സാമേഖലയില്‍ ഇന്ന് അംഗീകരിക്കപ്പെടുന്നുണ്ട്. അതായത്, MDMA എന്ന മാരക ലഹരിവസ്തു, മാനസികാരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുക. കഞ്ചാവ് പല രാജ്യങ്ങളിലും ഇന്ന് നിയമപരമാണ്.ശാസ്ത്രഗവേഷണത്തില്‍ ഇന്ന് നടക്കുന്ന ഏറ്റവും പുതിയ പ്രവണതകളെ പരിചയപ്പെടുത്തുകയാണ് എതിരന്‍ കതിരവന്‍, 'കാമേന്ദ്രിയങ്ങള്‍ ത്രസിക്കുന്നത്' എന്ന പുസ്തകത്തിലൂടെ. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലെ ഒരു ഭാഗം കേള്‍ക്കാം.
‘‘ഡിജിറ്റലാവുക, Cyborg ആവുക എന്നാൽ നിയന്ത്രണം എന്നു കൂടി അർത്ഥം വരുന്നു. അത് അധികാരമുള്ള ഭരണകൂടമാകാം, അല്ലെങ്കിൽ നിസ്സാരനായ ഒരു ഹാക്കറുമാകാം. നിങ്ങളുടെ ചിരി, നിങ്ങളുടെ കരച്ചിൽ നിങ്ങളുടെ രതിമൂർച്ഛ ഇതാരുടെയൊക്കെ ഡാറ്റാബേസുകളിൽ കാണും?’’
മഹത്തായ ക്രിക്കറ്റൊന്നും സംഭവിക്കുന്നില്ലെങ്കിലും ഏഷ്യാ കപ്പിൽ രാഷ്ട്രീയം നല്ല കളിയാണ് കാഴ്ചവെക്കുന്നത്. ഇന്ത്യാ - പാകിസ്ഥാൻ കളികളിലല്ല ചർച്ചയൊന്നും. പാകിസ്താനാവട്ടെ തൊടുന്നതൊക്കെ രാഷ്ട്രീയവൽക്കരിക്കുന്നു. ഷേക്ക് ഹാൻഡ് വിവാദം തൊട്ട് ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ അകപ്പെട്ട പ്രതിസന്ധിയെക്കുറിച്ചു വരെ സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട്.
വിവിധ ഭാഷകളിലായി 40000 ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ പാട്ടുകാരൻ.. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ട് 5 വർഷങ്ങൾ പൂർത്തിയായി. പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കുള്ള ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ
"ഞാനൊരു പടമെടുക്കുന്നുണ്ട്. കെ ജി ജോർജ് എന്നൊരാളാണ് സംവിധാനം ചെയ്യുന്നത്. അതിൽ ആശാനൊരു വേഷം ചെയ്യണം. ബുദ്ധിമുട്ടില്ലെങ്കിൽ സഹകരിക്കുക, ചെയ്യാമെങ്കിൽ മറുപടി ഇതിൽ തന്നെ എഴുതി അയച്ചാൽ മതി." മറുപടി എഴുതി കത്ത് കൊണ്ടുവന്ന ആളിന്റെ കൈയിൽ തിലകൻ കൊടുത്തുവിട്ടു. ആ സിനിമയാണ് 1978 ൽ പുറത്തുവന്ന "ഉൾക്കടൽ". ഇന്ന് കെ ജി ജോർജിന്‍റെയും തിലകന്‍റെയും ഓർമ ദിനം
രണ്ട് കൊലക്കേസിൽ പ്രതിയായി 50 വർഷം തടവിന് വിധിക്കപ്പെട്ട് ആൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ, ബ്രിട്ടീഷ് അധികാരികൾക്ക് നിരവധി തവണ മാപ്പപേക്ഷ നൽകിയിരുന്നു. ബ്രിട്ടീഷ് അനുകൂലിയായി മാറാം എന്ന വാഗ്ദാനമായിരുന്നു അതിലേറെയും. എല്ലാക്കാലത്തും വിവാദമായിരുന്ന സവർക്കറുടെ മാപ്പപേക്ഷകളുടെ യാഥാർത്ഥ്യം വിവരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. "സവർക്കർ എന്ന ചരിത്ര ദുസ്വപ്നം " പരമ്പരയുടെ അഞ്ചാം ഭാഗം.
തൊഴിൽ രംഗത്തും സാമൂഹിക ജീവിതത്തിലും നിഷേധിക്കപ്പെടുന്ന അടിസ്ഥാന അവകാശങ്ങൾക്കായി കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികൾ ഒറ്റപ്പെട്ട സമരങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഈ അവകാശസമരങ്ങൾ സംഘടിതരൂപത്തിലേക്ക് വളരാനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അന്തർ സംസ്ഥാന തൊഴിലാളി സമൂഹം, കേരളീയത എന്ന പ്രാദേശിക ദേശീയതയുടെ പുനഃസംഘാടനത്തിനിടയാക്കുമോ എന്ന വിഷയവും ചർച്ച ചെയ്യുന്നു. ANRF പ്രൊജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ബിജുലാൽ എം.വി, പ്രൊജക്റ്റ് അസോസിയേറ്റ് നവാസ് എം. ഖാദർ എന്നിവരുമായി കെ. കണ്ണൻ നടത്തുന്ന സംഭാഷണത്തിന്റെ അവസാന ഭാഗം.
ആരായിരുന്നു പോപ്പ് ഫ്രാന്‍സിസ്. ഒരു വ്യാഴവട്ടക്കാലം കൊണ്ട് കത്തോലിക്കരുടെയും ക്രൈസ്തവരുടെയും മാത്രമല്ല, മാനവരാശിയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന മനുഷ്യന്‍. ജനകോടികളെ കാരുണ്യപൂര്‍വം ചേര്‍ത്തുപിടിച്ച മഹാ ഇടയന്‍. പാപ്പ പകര്‍ന്നുനല്‍കിയ അത്തരമൊരു കാരുണ്യനിമിഷത്തെക്കുറിച്ചാണ് അബുദാബിയില്‍ പ്രവാസിയായി ജീവിക്കുന്ന ജിഗിന റോഷന്‍ ഗോമസ് എഴുതുന്നത്. അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍, പോപ്പ് ഫ്രാന്‍സിസിന്റെ സാന്നിധ്യത്തില്‍ നടന്ന ഒരു അസുലഭ സംഭവത്തെക്കുറിച്ച് 'പാപ്പ, പോപ്പ് ഫ്രാന്‍സിസിനെ വായിക്കാം' എന്ന പുസ്തകത്തില്‍ അവര്‍ എഴുതുന്നു. പുസ്തകത്തിലെ ആ അധ്യായം കേള്‍ക്കാം:
‘അവിടെ സർക്കാർ ചെലവിൽ കുംഭമേളയാകാമെങ്കിൽ ഇവിടെ അയ്യപ്പ സംഗമവുമാവാം എന്നാണ് വാദമെങ്കിൽ സർക്കാർ ചെലവിൽ അതു സാധ്യമല്ല എന്നു തന്നെ, ഭരണഘടന വെച്ച് മറുപടി പറയേണ്ടതുണ്ട്’- ഡോ. അമൽ സി. രാജൻ
കാൻസർ ചികിത്സക്കുശേഷം സ്ത്രീകൾക്ക് ആത്മവിശ്വാസം തിരിച്ചുപകരാൻ സഹായിക്കുന്നതാണ് ബ്രസ്റ്റ് റീകൺസ്ട്രക്ഷൻ സർജറി. എന്നാൽ ആവശ്യത്തിന് അവബോധം ഇല്ലാത്തതിനാൽ കേരളത്തിൽ ഇത്തരം ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ഇപ്പോഴും കുറവാണ്. അതുപോലെ നടുവേദന, ചുമലുവേദന (shoulder pain) തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സ്തനങ്ങളുടെ അമിതവളർച്ചയ്ക്കും കോസ്മെറ്റിക് സർജറി ഫലപ്രദമായ പരിഹാരം നൽകുന്നു.ഏത് കോസ്മെറ്റിക് സർജറി ചെയ്താലും, രോഗികൾ പാലിക്കേണ്ട മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വളരെ പ്രധാനമാണെന്ന് വിശദീകരിക്കുകയാണ്, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റും ചീഫുമായ ഡോ. കൃഷ്ണകുമാർ കെ.എസ്.
കേരളത്തിലെ ഒരു തൊഴിലാളി സമൂഹം എങ്ങനെ ജീവിക്കുന്നു എന്നതിന്റെ തിളയ്ക്കുന്ന ഉദാഹരണം പെരുമ്പാവൂരിൽ കാണാം. ആസാമിൽനിന്ന് മീൻ കൊണ്ടുവന്ന് കച്ചവടം ചെയ്യുന്ന ഒരു ആസാമീസ് തൊഴിലാളിയുണ്ട് പെരുമ്പാവൂരിൽ. ചിലർ വന്ന് അദ്ദേഹം വിൽക്കാൻ വെച്ചിരിക്കുന്ന മീൻ മൊത്തം എടുത്ത് എറിഞ്ഞുകളയും. നട്ടുച്ച സമയത്ത് പലതവണ കേരളത്തിൽ സംഭവിച്ചതാണിത്. ഇതൊരു സാമ്പത്തിക നഷ്ടം മാത്രമല്ല, വലിയൊരു ഷോക്ക് കൂടി ആ തൊഴിലാളിയിലുണ്ടാക്കുന്നുണ്ട്. കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികൾക്ക് എന്തുകൊണ്ട് ഇന്നും ഒരു 'അദൃശ്യ സമൂഹ'മായി ജീവിക്കേണ്ടിവരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് എം.ജി യൂണിവേഴ്സിറ്റി നടത്തിയ പഠനം. ANRF പ്രൊജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ബിജുലാൽ എം.വി, പ്രൊജക്റ്റ് അസോസിയേറ്റ് നവാസ് എം. ഖാദർ എന്നിവരുമായി കെ. കണ്ണൻ സംസാരിക്കുന്നു.
കഴിഞ്ഞ ഏഴു വർഷത്തിനിടെ ആറുപേരെ മാത്രം ബാധിച്ചിരുന്ന അമീബിക് മസ്തിഷ്ക ജ്വരം ഈയടുത്തായി കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. മരണസാധ്യത കൂടുതലുള്ള ഈ രോഗത്തെ നേരിടാൻ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്? രോഗത്തിനുള്ള ചികിത്സ എന്തെല്ലാമാണ്? ഡോ. അനൂപ് കുമാര്‍ എ.എസ് സംസാരിക്കുന്നു.
കഴിഞ്ഞ 30 വർഷമായി പ്ലാസ്റ്റിക് സർജറി രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടറാണ് തൃശൂർ സ്വദേശിയായ ഡോ. അനിൽജിത്ത് വി.ജി. മകൾ ഡോ. ഗോപിക ജിത്തും സമാന വഴിയിലാണിപ്പോൾ. പ്ലാസ്റ്റിക് സർജറിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇവർ. റീ കൺസ്ട്രക്ടീവ്, കോസ്മെറ്റിക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് പ്ലാസ്റ്റിക് സർജറിയിലുള്ളത്. വിചിത്ര ആവശ്യങ്ങളുമായി സമീപിക്കുന്നവരെക്കുറിച്ചും ശാരീരിക പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെ ആത്മവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചും ഈ രംഗത്തെ നൂതനമായ ആശയങ്ങളേയും സാങ്കേതിക വിദ്യകളെക്കുറിച്ചും സംസാരിക്കുന്നു.