The Kite Runner I Malayalam Book Review I talk time I Khaled Hosseini I Rabeeh Karat
Description
ഇരുപത് ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിയുകയും 34 രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ലോകപ്രശസ്ത നോവൽ ആണ് ദി കൈറ്റ് റണ്ണർ. ധനികനായ ആഗാ സാഹിബിന്റെ ഒരേയൊരു മകനാണ് അമീർ ജാൻ. ആഗാ സാഹിബിന്റെ വേലക്കാരന്റെ മകനായ ഹസ്സൻ ആണ് അമീർ ജാന്റെ ബാല്യകാല സുഹൃത്ത്. ഇരുവരും ഉറ്റ ചങ്ങാതിമാരാണ്. പട്ടം പറത്തലാണ് ഇഷ്ടവിനോദം. എങ്കിലും ഹസ്സനോടും അവന്റെ പിതാവിനോടുമുള്ള ആഗാ സാഹിബിന്റെ അമിതവാത്സല്യം ഇടയ്‌ക്കെങ്കിലും അവന്റെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. ഒരുനാൾ അമീർ കാണുന്ന കാഴ്ച ഹസ്സനോടുള്ള കുറ്റബോധമായി പരിണമിക്കുന്നു. പക്ഷേ ഹസ്സനെയും പിതാവിനെയും വീട്ടിൽ നിന്നും ഒഴിവാക്കാനുള്ള വഴി തേടുകയാണ് അമീർ. ഒടുവിൽ അവൻ അതിൽ വിജയിക്കുകയും ചെയ്യുന്നു. ആഗാ സാഹിബ് മകനോടൊത്ത് അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്യുന്നു. ഒരു നാൾ ഹസ്സന്റെ മരണവാർത്തയും, ഹസ്സൻ ആരായിരുന്നു എന്നും, തന്റെ പിതാവിന് അവനോടുള്ള വാത്സല്യം എന്തുകൊണ്ടായിരുന്നു എന്നും അമീർ തിരിച്ചറിയുന്നു. അതോടെ ഒരു ലക്ഷ്യവുമായി താലിബാൻ അധീനതയിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുകയാണ് അമീർ. തുടക്കത്തിൽ അഫ്ഗാനിസ്ഥാനിലെ റഷ്യൻ അധിനിവേശത്തിന്റെയും പിന്നീടുണ്ടായ താലിബാൻ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിലാണ് കഥാഗതി. അതോടൊപ്പം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തവർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും കഥ വരച്ചു കാട്ടുന്നു.. #Vayichirikkenda_Pusthakanghal #Malayalam_Book_Review #talk_time








