വിസിലിന് മുമ്പേ തുടങ്ങി ഫൗൾ
Update: 2025-12-15
Description
ലോകകപ്പ് ഫുട്ബാൾ നറുക്കെടുപ്പ് വേദിയിലായിരുന്നു പ്രഥമ ഫിഫ സമാധാന പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിൽ ഒന്നായ അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ പ്രസിഡന്റ് സമാധാന പുരസ്കാരം സമ്മാനിച്ചത് വലിയ കൗതുകത്തോടെയാണ് ലോകം കണ്ടത്. 500 കോടിയിലേറെ വരുന്ന ഫുട്ബാൾ പ്രേമികളുടെ പേരിൽ ട്രംപിനെ പോലുള്ള ഒരാൾക്ക് സമ്മാനം നൽകാൻ ഫിഫയുടെ പ്രസിഡൻറിന് എന്തധികാരമെന്ന് മാധ്യമം എഡിറ്റോറിയൽ ചോദിക്കുന്നു.
Comments
In Channel























