DoolNews

DoolNews is Kerala’s prime digital news and story outlet that covers politics and societal issues in detail. It is independent, upright, and free of any political or other leanings. DoolNews is headquartered in Kozhikode and speaks Malayalam. It is owned by DOOL 360 PRIVATE LIMITED. Independent and Public Spirited Media Foundation has provided financial support to Dool 360 Private Limited for the purpose of reporting and publishing stories of public interest.

ദണ്ഡ പോലെ മറ്റൊരു ടൂളാകുന്ന ഇന്ത്യന്‍ സിനിമ

രാമക്ഷേത്രത്തിനായുള്ള രഥയാത്രയും, ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ദേശീയതലത്തില്‍ ഹിന്ദുത്വത്തിന് ശക്തി പകര്‍ന്നപ്പോള്‍ സിനിമ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങി. ദളിത്, മുസ്‌ലിം, സ്ത്രീവിരുദ്ധ ഉള്ളടക്കത്തില്‍ മുന്നോട്ടുപോയ സിനിമ മതേതര മൂല്യങ്ങള്‍ക്ക് ആഴത്തിലുള്ള പോറലാണ് ഏല്‍പ്പിച്ചത്.

02-13
19:48

റാവുവല്ല, മന്‍മോഹന്‍ സിങ്ങാണ് സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ശില്‍പ്പി

IMF ശക്തമായ സമ്മര്‍ദം ചെലുത്തിയപ്പോള്‍ ഇന്ത്യക്ക് 1990-കളില്‍ സാമ്പത്തിക നയങ്ങള്‍ മാറ്റാതെ രക്ഷയില്ലായിരുന്നു. അതുകൊണ്ട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു ആ ചുമതല ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിനെ ഏല്‍പ്പിച്ചു. ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് മൊണ്ടേക്് സിങ് അഹ്ലുവാലിയ, സി. രംഗരാജന്‍ ഇവര്‍ക്കൊപ്പം ആ ചുമതല ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

02-10
10:48

പ്രതീക്ഷ ഇസ്രഈലില്‍ ഉയരേണ്ട ഇടതുപക്ഷത്തിലും ഫലസ്തീനികളുടെ വിപ്‌ളവത്തിലും

ഒക്ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തിനു ശേഷം ഇസ്രഈലി സൈന്യം ഗസയ്ക്ക് നേരെ യുദ്ധം തുടങ്ങിയിട്ട് നാല് മാസത്തോളമായി. ഇതുവരെ 26,000 ഫലസ്തീനികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു . ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രഈലിനു മേല്‍ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉണ്ട്. എന്നാല്‍ ഇസ്രഈല്‍ വെടിനിര്‍ത്തലിനു തയ്യാറാകുന്നില്ല. അടുത്തിടെ നടന്ന ഒരു അഭിപ്രായ സര്‍വ്വേ് സൂചിപ്പിക്കുന്നത് 87% ഇസ്രായേലി ജൂതന്മാര്‍ ഈ ആക്രമണത്തെ പിന്തുണക്കുന്നുവെന്നാണ്. എന്നിരുന്നാലും, ഈ ഭൂരിപക്ഷ കാഴ്ചപ്പാട് പിന്തുടരാന്‍ വിസമ്മതിക്കുന്നവരും ഇസ്രഈലിലുണ്ട്. ഹൃദയം കൊണ്ട് സംവദിക്കുന്ന കുറച്ച് ഇസ്രഈലികള്‍ സമാധാനത്തിന് വേണ്ടി വാദിക്കുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നു. ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന, യുദ്ധവിരുദ്ധ പ്രവര്‍ത്തകരായ വടക്കന്‍ ഇസ്രായേലിലെ ഹൈഫ നിവാസിയായ 23 വയസ്സുള്ള ഒരു ജൂത വിദ്യാര്‍ത്ഥിയായ ഗിയ ഡാന്‍ലിനോടും ഒരു അറബ് ജിയോളജിസ്റ്റായ ഡോ. സലിം അബ്ബാസിനോടും. ആര്‍. ടി മിഡില്‍ ഈസ്റ്റ് ലേഖകനായ എലിസബത്ത് ബ്ലേഡ്  സംസാരിക്കുന്നു.

02-09
18:13

അയോധ്യ; നീതിയും ജനാധിപത്യവും നിശബ്ദമായ ചരിത്രം

പള്ളി പൊളിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയും ഭീതിയോടെയും ശ്രവിക്കുകയും അത് ദേശീയ തലത്തില്‍ വലിയ നാണക്കേടാണെന്നു വിചാരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ നിന്ന്, പള്ളി പൊളിച്ച് പണിത അമ്പലത്തിന്റെ ഉദ്ഘാടനത്തിന് ഗവണ്‍മെന്റ് അവധി പ്രഖ്യാപിക്കുകയും, മുഖ്യധാരാമാധ്യമങ്ങള്‍ എല്ലാം പ്രാണപ്രതിഷ്ഠ ആഘോഷമാക്കുകയും ചെയ്യുന്ന കാലത്ത് നീതിയെക്കുറിച്ച് എന്തെന്ത് പ്രതീക്ഷകളാണ് നമ്മള്‍ ബാക്കി വയ്‌ക്കേണ്ടത് എന്നറിയില്ല. എന്തായാലും ഒരു കാര്യമുറപ്പാണ്. സുപ്രീംകോടതി വിധി വന്നതോട് കൂടി ബാബര്‍ പള്ളിപണിതത് ക്ഷേത്രം തകര്‍ത്തിട്ടാണെന്ന കെട്ടുകഥ പൊളിഞ്ഞു.

01-24
49:28

ഇന്ത്യന്‍ ഫുട്‌ബോളിന് മലയാളത്തില്‍ മരുന്നുണ്ട്

മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. പക്ഷേ, അതിന്റെ ഗുട്ടന്‍സ് ഇതുവരെ പിടികിട്ടിയിട്ടില്ല. അറിയുന്നവര്‍ പറഞ്ഞുതരൂ. പക്ഷേ, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് മലയാളത്തില്‍ മരുന്നുണ്ട് ! ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരം കഴിഞ്ഞ് ഇന്ത്യന്‍ കോച്ച് ഇഗര്‍ സ്റ്റിമാക്ക് മാധ്യമങ്ങളെ കാണുന്നു. ലോകഫുട്‌ബോളില്‍ ആരെയും തോല്‍പ്പിക്കാന്‍ കരുത്തുള്ള ഓസ്‌ട്രേലിയയോട് രണ്ട് ഗോളിന് മാത്രം തോറ്റ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ പറഞ്ഞത് രണ്ടേരണ്ടുകാര്യം. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇറക്കാന്‍ പറ്റിയ നാല് പ്രധാനതാരങ്ങള്‍ ഇല്ലാതെയാണ് ഓസ്‌ട്രേലിയന്‍ വെല്ലുവിളി ഏറ്റെടുത്തത് എന്ന്. മറ്റൊന്ന് ആകെ 13 ദിവസം മാത്രമാണ് ഏഷ്യന്‍ കപ്പിനായി ടീമിനെ ഒരുക്കാന്‍ കിട്ടിയുള്ളൂവെന്നും. രണ്ടും ശരിയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പാതിയിലേറെ പിന്നിട്ട് കാലും കയ്യും മനസ്സും തളര്‍ന്നാണ് മിക്ക കളിക്കാരും ദേശീയ ക്യാമ്പില്‍ എത്തിയത്. ഇവരെയൊക്കെ മത്സരസജ്ജമാക്കുക എന്ന പണി ഏറ്റെടുത്ത് നടത്തിയത് രണ്ട് മലയാളികള്‍. ഒരാള്‍ ടീം ഫിസിയോ ജിജി ജോര്‍ജ്, രണ്ടാമന്‍ ടീം ഡോക്ടര്‍ ഷെര്‍വിന്‍ ഷെരീഫ്. കളിക്കാരും കോച്ചും എടുത്ത പണിക്കൊപ്പം തന്നെ പറയേണ്ട ' നയിപ്പ് ' ഇരുവരും ഇന്ത്യന്‍ ടീമിനെ ഒരുക്കാന്‍ ചെയ്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഓസ്‌ട്രേലിയക്ക് എതിരെ നമ്മുടെ ടീം പൊരുതിയെങ്കില്‍ അതില്‍ ഇവരുടെ പങ്ക് വളരെ വലുതാണ്. ഓരോ കളിക്കാരനെയും വേറെവേറെയായി കണ്ട് ഇവര്‍ ഒരുക്കിയ ' ചികിത്സ ' യുടെ ഗുണം നാളെ ഉസ്‌ബെക്കിസ്ഥാനെതിരെയും കാണാം. ഇന്ത്യന്‍ ടീമിന്റെ രഹസ്യായുധം എന്ന് നായകന്‍ സുനില്‍ സുനില്‍ ഛേത്രി വിശേഷിപ്പിച്ച ജിജി സാറിനെ ഞാന്‍ ആദ്യം കാണുന്നത് 2006 ഗുഡ്ഗാവ് സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ ഫിസിയോ ആയാണ്. അതിന് മുന്‍പ് തന്നെ അദ്ദേഹം കേരള ടീമിന് ഒപ്പം ഉണ്ട്. ഏറെ കാലം കേരള ടീമിന്റെ ഭാഗമായിരുന്ന ജിജി 2011 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. തൃശൂര്‍ എലൈറ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജിജി, ചെയ്യുന്ന ജോലിയില്‍ ഉസ്താദ് എന്ന് ആരും പറയും. മൂപ്പര്‍ക്ക് ഇത് ഇന്ത്യന്‍ ടീമിനൊപ്പം രണ്ടാം ഏഷ്യന്‍ കപ്പ്. ഡോക്ടര്‍ ഷെര്‍വിന്‍ ഷെരീഫ് ചാവക്കാട് സ്വദേശി. 2017 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഷെര്‍വിന്‍ കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ സര്‍വീസിലാണുള്ളത്. സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഷെര്‍വിനോട് ചോദിക്കാന്‍ ആദ്യം തോന്നിയത്. അടുത്ത മത്സരത്തില്‍ ഉസ്ബക്കിനെതിരെ ആദ്യമത്സരത്തില്‍ പരിക്ക് പറ്റിയ സന്ദേശ് ജിങ്കാന്‍ കളിക്കുമോ എന്ന്. ടീമിനെ തീരുമാനിക്കുന്നത് ' ഞാന്‍ അല്ല ' എന്ന ക്ലാസ് മറുപടി. നാളത്തെ മത്സരം മിസ്സ് ചെയ്യാന്‍ മാത്രമുള്ള പരിക്ക് ജിങ്കാന് ഇല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യന്‍ കളിക്കാര്‍ ലോകത്തെ പ്രബല ഫുട്‌ബോള്‍ ടീമുകളില്‍ നിന്ന് ഏതെല്ലാം കാര്യങ്ങളില്‍ ' കുറവ് ' നേരിടുന്നുണ്ട് എന്ന് പിന്നെ ചോദിച്ചു. ഫിസിക്കില്‍ എന്ന് മറുപടി. പിന്നെ വിഷയം വിശദമാക്കി. ഉദ്ദേശിച്ചത് ഉയരം, തടി എന്നിവ മാത്രം അല്ല, കാഴ്ച്ചയിലൂടെ അളക്കാന്‍ കഴിയാത്ത എയറോബിക് ഫിറ്റ്‌നസ്, മസില്‍ പവറിന്റെ വിവിധ തലങ്ങള്‍ ഇവയെല്ലാം ആണ് പ്രധാനമായും എന്ന്. പക്ഷേ, മേലെ പറഞ്ഞതിന്റെ എല്ലാ കുറവുകളും സ്‌കില്‍ കൊണ്ട് മറികടക്കാന്‍ പറ്റുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ ലോക ഫുട്‌ബോള്‍ രാജ്യങ്ങളെ അദ്ദേഹം ഇതിന് ഉദാഹരണമായി കാണിക്കുകയും ചെയ്തു. ഇത്തരം വിഷയങ്ങളില്‍ നമുക്ക് വിശദമായി പിന്നീട് സംസാരിക്കാം എന്നും പറഞ്ഞു.

01-17
03:02

ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; അമേരിക്കക്ക് മുന്നില്‍ വിനീത ദാസനാകുന്ന ഇസ്രഈല്‍

ന്യൂ ജഴ്‌സിയിലെ വില്യം പാറ്റേഴ്‌സണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ വിരമിച്ച പ്രൊഫസറും 'ന്യൂ പൊളിറ്റിക്‌സിന്റെ ' എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും'ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് ' അംഗവുമായ സ്റ്റീഫന്‍ ഷാലോമുമായി znetwork.org ന്റെ ഭാഗമായ Revolution Z എന്ന പോഡ്കാസ്റ്റിലെ അവതാരകനായ മൈക്കല്‍ ആല്‍ബെര്‍ട്ട് നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷ, മൂന്നാം ഭാഗം .............

12-21
14:51

തകര്‍ക്കാന്‍ പറ്റാത്ത ഹമാസും തളരുന്ന മൊസാദും

ഇസ്രഈലിന് അങ്ങേയറ്റത്തെ അഹങ്കാരവും സ്വയം വാഴ്ത്താനുള്ള കഴിവുമെല്ലാം ഉണ്ടെന്നിരുന്നാലും ഹമാസിനെ ഉന്‍മൂലനം ചെയ്യുക എന്നത് സാധ്യമല്ല. പ്രത്യേകിച്ച് ഇസ്രഈല്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കഴിവുകേട് ഒക്ടോബര്‍ 7 ന് നമ്മള്‍ കണ്ടതാണ്.

12-09
16:47

ബ്രിട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തില്‍ ഇല്ലാത്ത ഇസ്രഈലും

ഒരു ജനതയെ സ്വന്തം നാട്ടിലെ അഭയാര്‍ത്ഥികളാക്കി മാറ്റിക്കൊണ്ട് അമേരിക്കന്‍ സഹായത്തോടെ അധിനിവേശം നടത്തിയ ഇസ്രഈലിന്റെ കിരാതത്വമാണ് ആ പുസ്തകം അനാവരണം ചെയ്യുന്നത്. അറബ് നാടുകളില്‍ നിന്ന് പര്യവേഷണം നടത്തി കണ്ടെത്തിയ എണ്ണപ്പാടങ്ങളില്‍ കണ്ണ് നട്ട് അവര്‍ക്ക് നടുക്ക് ഒരു കുട്ടിക്കുരങ്ങനെ പാലൂട്ടി വളര്‍ത്തുകയായിരുന്നു അമേരിക്ക. എന്നും അമേരിക്ക പറയുന്ന ചുടു ചോറ് മാന്തിപ്പോരുകയായിരുന്നു ഇസ്രഈല്‍. ആ ഇസ്രഈലിന് വേണ്ടി എത്രയെത്ര തവണയാണ് അമേരിക്ക വീറ്റോ പ്രയോഗം നടത്തിയത്!

11-21
13:16

ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല

ഇനിയങ്ങോട്ട് ഇസ്രാഈലുകാര്‍ പേടിയോടെയും ഫലസ്തീന്‍കാര്‍ സ്വപ്‌നങ്ങളോടെയും ഉറങ്ങും. ചര്‍ച്ചകള്‍ ഇസ്രാഈലുകാര്‍ക്ക് പേടിയില്ലാതെ ഉറങ്ങാന്‍ വേണ്ടിയായിരിക്കും. ഇസ്രാഈലുകാര്‍ക്ക് സമാധാനവും ഫലസ്തീനികള്‍ക്ക് രാജ്യവും വേണം. ഇസ്രാഈലുകള്‍ക്ക് സമാധാനം വേണമെങ്കില്‍ ഫലസ്തീനികള്‍ക്ക് രാജ്യമുണ്ടാകണം, തിരിച്ചു പറഞ്ഞാല്‍ ഫലസ്തീനികള്‍ക്ക് രാജ്യമുണ്ടാകണമെങ്കില്‍ ഇസ്രാഈലുകാര്‍ക്ക് പേടിയുണ്ടാകണം.

10-14
15:16

മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇ.ഡി ഇടപെടലുകളും ഹിന്ദുത്വവാദികളുടെ വിദ്വേഷപ്രചരണവും

കരുവന്നൂര്‍ബാങ്ക് തട്ടിപ്പുകളെ നിമിത്തമാക്കി കേരളത്തിലെ സഹകരണമേഖലയെയാകെ തകര്‍ക്കാനും മള്‍ട്ടിസ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ക്കും വഴിയൊരുക്കുന്ന തരത്തില്‍ കേരളത്തിലെ സഹകരണസ്ഥാപനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനുമുള്ള നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍നിന്ന് ജനാധിപത്യ മതനിരപേക്ഷവാദികള്‍ക്ക് മാറിനില്‍ക്കാനാവില്ല. പലരുടെയും അന്ധമായ സി.പി.ഐ(എം) വിരോധവും താല്‍ക്കാലികമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കായുള്ള ത്വരയും കേരളത്തിന്റെ നട്ടെല്ലായ സഹകരണമേഖലയെ കയ്യടക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് സഹായകരമായിക്കൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

09-27
11:36

ആര്‍.ഡി.എക്‌സും കോളനിക്കാരും ന്യൂ-ജന്‍ അമ്മാവന്മാരും

ആര്‍.ഡി.എക്‌സിന്റെ പിന്നണിയിലുള്ള സിനിമാക്കാരെ കുറ്റം പറയാന്‍ കഴിയില്ല. തിയേറ്ററില്‍ മധ്യവയസ്‌കന്മാര്‍ കയറിയാലേ സിനിമ ഹിറ്റ് ആകൂ എന്ന് അവരോട് ആരോ പറഞ്ഞു കൊടുത്തു. ഭാവനാ ശൂന്യരായ ആ പാവങ്ങള്‍ പഴയ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയുമൊക്കെ കുറെ സിനിമകള്‍ യുട്യൂബില്‍ കണ്ടു. നല്ല സ്‌റ്റൈലന്‍ ബംഗ്ലാവും മാരുതി കാറും സുന്ദരികളായ നായികമാരെയും കൊടുത്തു വേലയും കൂലിയുമില്ലാത്ത നായകന്മാരെ കരാട്ടെ കളിക്കാനും ഉത്സവം നടത്താനും വിട്ടു. ദളിത് കോളനി പശ്ചാത്തലമാക്കി കുറെ ക്രൂരന്മാരെയും ദുഷ്ടന്മാരെയും ദേഹത്തു കറുത്ത പെയിന്റടിച്ചു തല്ലുണ്ടാക്കാന്‍ വിട്ടു.

09-26
10:41

ചിലരൊക്കെ സംസാരിക്കാതിരിക്കുന്നതാണ്‌ നല്ലത്

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ സംസാരിക്കാതെ പറ്റില്ല, ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും, വല്ലപ്പോഴുമെങ്കിലും സംസാരിക്കാതെ പറ്റില്ല. നല്ല സുഹൃത്തുക്കള്‍, ഉപദേശകര്‍, പുസ്തകങ്ങള്‍, കുടുംബം, കുട്ടികള്‍ തുടങ്ങിയവയാണ് പുതിയ തലമുറയുമായി സംവദിക്കാന്‍ നേതാക്കളെ പ്രാപ്തരാക്കേണ്ടത്. മോഡിയുടെ നിര്‍ഭ്യാഗ്യവും അതാണ്, സുഹൃത്തുക്കളില്ല, വായനായില്ല, ഉപദേശകരില്ല, കുടുംബവും കുട്ടികളുമില്ല. പഠനം മുഴുവന്‍ ആര്‍.എസ്.എസ് ശാഖകളിലായിരുന്നു, അതാണെങ്കില്‍ വാട്‌സാപ്പ് അമ്മാവന്മാരുടെ സായാഹ്ന ക്ലബ്ബാണ്. അത് കൊണ്ടാണ് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ രാജ്യം അപഹാസ്യരാകുന്നത്. വാട്‌സാപ്പ് അമ്മാവന്മാര്‍ പോലും നാണിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു കളയും | ഫാറൂഖ് ഡൂള്‍ന്യൂസില്‍ എഴുതിയ ലേഖനത്തിന്റെ ഓഡിയോ രൂപം

07-23
11:17

ഖത്തര്‍; തുല്യതയുടെ വേള്‍ഡ് കപ്പ്

ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും ഖത്തര്‍ വിസ സൗജന്യമായി നല്‍കി. എയര്‍പോര്‍ട്ടിലും ഇന്റര്‍വ്യൂവും സ്‌ക്രൂട്ടിണിയും ഉണ്ടായില്ല, പാസ്‌പോര്‍ട്ട് മെഷീന്‍ റീഡിങ് നടത്തി ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ രാജ്യത്ത് ഇറങ്ങാന്‍ അനുവദിച്ചു. അടുത്ത വേള്‍ഡ് കപ്പ് നടക്കാനിരിക്കുന്ന അമേരിക്കയും കാനഡയും എത്ര ഫുടബോള്‍ പ്രേമികള്‍ക്ക് വിസ കൊടുക്കും എന്നത് കണ്ടു തന്നെ അറിയണം.

12-21
09:56

ലോകകപ്പ് ഫുഡ്‌ബോള്‍: ഖത്തര്‍ വിരുദ്ധ പ്രചാരണങ്ങളിലെ കാണാപ്പുറങ്ങള്‍

കുടിയേറ്റ തൊഴിലാളികളുടെയും എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തിന്റെയും പേരില്‍ ഖത്തര്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നു എന്നത് തീര്‍ത്തും അംഗീകരിക്കാവുന്ന കാര്യം. പക്ഷേ വിമര്‍ശനങ്ങള്‍ വസ്തുതാ പരമായിരിക്കണം. അല്ലാതെ വംശീയ വിദ്വേഷത്തിന്റെയോ 'ഓറിയന്റലിസ'ത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കരുത്... #Qatarworldcup2022 #qatar #lgbtqia #RacismStillExists #WesternMedia

11-20
13:14

E.A. Jabbar Interview | കേരളത്തിലെ നാസ്തികര്‍ സംഘപരിവാറിന് മണ്ണൊരുക്കാന്‍ തുടങ്ങിയിട്ടുണ്ട് | Part 1

കേരളത്തിലെ നാസ്തികര്‍ സംഘപരിവാറിന് മണ്ണൊരുക്കാന്‍ തുടങ്ങിയിട്ടുണ്ട് | E.A. Jabbar / Neethu RemaMohan | DoolTalk | Part 1

11-13
43:20

Sadio Mane | സെനഗലിന്റെ മാണിക്യം ജനപ്രിയനായ കഥ | D Sport

കഴിവും മികവും കൊണ്ട് കണ്ണടച്ച് തുറക്കും മുമ്പ് ഫുട്ബോളിൽ പേരും പ്രശസ്തിയുമുണ്ടാക്കിയ മാനെ തന്റെ ആ​ഗ്രഹങ്ങൾ ഓരോന്നായി നിറവേറ്റി തുടങ്ങി. സെനഗലിലെ ബാമ്പലി എന്ന തന്റെ കൊച്ചു ​ഗ്രാമത്തിൽ സ്കൂൾ പണിതതോടൊപ്പം തൊട്ടടുത്ത് ഒരു ആശുപത്രി കൂടി കെട്ടിപ്പൊക്കി. അതിനൊരു കാരണവുമുണ്ട്! 

11-13
04:40

പണപ്പെരുപ്പമല്ല, കോര്‍പ്പറേറ്റ് ആര്‍ത്തിയാണ് നമ്മുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം: ബേര്‍ണി സാന്‍ഡേര്‍സ്

അമേരിക്കയും ലോകവും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പണപ്പെരുപ്പമല്ലെന്നും കോര്‍പ്പറേറ്റ് ആര്‍ത്തിയാണെന്നും വിശദീകരിക്കുകയാണ് അമേരിക്കന്‍ സെനറ്ററായ ബെര്‍ണി സാന്‍ഡേഴ്‌സ്. അമേരിക്കയില്‍ വര്‍ധിക്കുന്ന തൊഴിലാളികളും മുതലാളികളും തമ്മിലുള്ള സാമ്പത്തിക അസമത്വത്തേയും ഈ ഘട്ടത്തിലും ലാഭമായി കോടികള്‍ കൊയ്യുന്ന കോര്‍പ്പറേറ്റുകളെ കുറിച്ചും അദ്ദേഹം കണക്കുകളിലൂടെ വിശദീകരിക്കുന്നു | മൊഴിമാറ്റം : ഷാദിയ നാസിര്

11-12
12:53

പട്ടാളത്തെ കൂലിക്കെടുക്കുന്ന ദല്‍ഹിയിലെ കച്ചവടക്കാര്‍

അതിര്‍ത്തി കാക്കുന്ന സൈനികര്‍ ബാധ്യതയല്ല ആസ്തിയാണ് എന്ന് ഇന്ത്യക്കാര്‍ക്കറിയാം. അവര്‍ക്ക് ഇത്രയും കാലം ശമ്പളവും പെന്‍ഷനും കൊടുത്തിട്ടുണ്ട്. അതിലാരും ഇന്നുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല, സന്തോഷിച്ചിട്ടേ ഉള്ളൂ. പട്ടാളക്കാര്‍ക്ക് അന്തസ്സോടെയുള്ള ഒരു ജീവിതം സാധ്യമാകാത്ത ഒരു രാജ്യവും നിലനില്‍ക്കില്ല. ദല്‍ഹി ഭരിക്കുന്ന കച്ചവടക്കാര്‍ അത് ഉടനെ മനസ്സിലാക്കും. ഭൂമി ഏറ്റെടുക്കല്‍ നിയമം, നോട്ടു നിരോധനം, ജി.എസ്.ടി, സി.എ.എ, എന്‍.ആര്‍.സി, കാര്‍ഷിക നിയമം, വിവാഹ പ്രായം പതിനെട്ടാക്കല്‍- തുടങ്ങി ആവേശം കയറി നടപ്പിലാക്കിയ മറ്റെല്ലാ നിയമങ്ങളും പോലെ ഇതും ഒന്നുകില്‍ പൊളിയും, അല്ലെങ്കില്‍ മരവിപ്പിക്കും. അതുവരെ സംഘികളുടെ വ്യൂവര്‍ഷിപ്പ് കൊണ്ട് ജീവിക്കുന്ന യൂട്യൂബ് ചാനലുകാരും രണ്ട് രൂപക്ക് ട്വീറ്റ് ചെയ്യുന്ന ഐ.ടി സെല്ലുകാരും ഇതുവെച്ച് കാശുണ്ടാക്കും. പിന്നെ മറക്കും.

06-19
05:58

Smruthy Paruthikkad | ജയ് ശ്രീരാം വിളിച്ച് ലൈംഗികാധിക്ഷേപം നടത്തുന്നവരോട് | Dool Talk

അശ്ലീല വീഡിയോയുമായി അധിക്ഷേപിക്കാന്‍ ഇറങ്ങുന്നവരോടുള്ള തന്റെ മറുപടി വ്യക്തമാക്കുകയാണ് സ്മൃതി പരുത്തിക്കാട്. ന്യൂസ് റൂമുകളിലെ സ്ത്രീ പ്രാതിനിധ്യം, റിപ്പോട്ടര്‍മാര്‍ക്കിടയിലെ ലിംഗ വിവേചനം, ടെലിവിഷന്‍ അവതാരകരെ കുറിച്ചുള്ള 'സൗന്ദര്യ സങ്കല്‍പങ്ങള്‍' എന്നീ വിഷയങ്ങളെ കുറിച്ചും സ്മൃതി സംസാരിക്കുന്നു.  #smruthyparuthikkad #journalist #dooltalk

02-15
20:32

ഹിജാബ്; ഏത് സംവാദമാണ് ഇപ്പോള്‍ നടക്കേണ്ടത്. കെ.ഇ.എന്‍. സംസാരിക്കുന്നു #KEN #karnataka #hijab

ഹിജാബ്; ഏത് സംവാദമാണ് ഇപ്പോള്‍ നടക്കേണ്ടത്. കെ.ഇ.എന്‍. സംസാരിക്കുന്നു #KEN #karnataka #hijab

02-15
48:46

Recommend Channels